ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024 - 272025 - 282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26-- Help

അന്താരാഷ്ട്ര ബഹിരാകാശ ദിനത്തോടന‍ുബന്ധിച്ച് നടത്തിയ പ്രവർത്തനങ്ങൾ

പൊതുജനങ്ങൾക്കായി നടത്തിയ പ്രവർത്തനങ്ങൾ  : 9-8-2024

അന്താരാഷ്ട്ര ബഹിരാകാശ ദിനത്തോടനുബന്ധിച്ച് ജി.എച്ച്.എസ്.എസ് പേരശ്ശന്ന‍ൂരിലെ ലിറ്റിൽ കൈറ്റ്സ് വിവിധ പരിപാടികൾ സംഘടിപ്പിച്ച‍ു. ISRO യെക്ക‍റിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ കുറ്റിപ്പ‍ുറം ഗ്രാമപഞ്ചായത്തിലെ വാർഡ് 12ലെ ഗ്രാമസഭയിൽ ISRO യെ കുറിച്ച് ഉച്ചക്ക് 2.30 ന് സെമിനാർ നടത്തി.

ISROയ‍ുടെ പിറവിയ‍ും,നേട്ടങ്ങള‍ും,നാഴിക കല്ല‍ുകള‍ും, ഇനിയുള്ള ലക്ഷ്യങ്ങള‍ും ഉൾപ്പെട‍ുത്തിയ സെമിനാർ പത്താം ക്ലാസിലെ അലീഷാ ഫാത്തിമയ‍ും ഒമ്പതാം ക്ലാസിലെ ഐഷ റബീഹയ‍ും നയിച്ച‍ു.

അതിനുശേഷം ഗൂഗിൾ എർത്തിന‍ു ബദലായി ഇന്ത്യയ‍ുടെ ഐ.എസ്.ആർ.ഒ നിർമ്മിച്ച ഉപഗ്രഹാധിഷ്ടിത മാപ്പിങ്ങ് ടൂൾ സോഫ്റ്റ്‌വെയറായ ഭ‍ുവൻ പരിചയപ്പെട‍ുത്തി. ഭ‍ുവൻ സോഫ്റ്റ് വെയറില‍ൂടെ ക‍ുറ്റിപ്പ‍ുറം ഭാഗത്തെ സ്ഥലങ്ങള‍ുടെ ചിത്രങ്ങൾ കാണിച്ച‍ുകൊട‍ുത്തത് ആള‍ുകളെ അമ്പരപ്പിച്ച‍ു.പരിപാടിയിൽ പങ്കെട‍ുത്ത പലരും അപ്പോൾ തന്നെ ഭ‍ുവൻ സോഫ്റ്റ്‌വെയർ തങ്ങള‍ുടെ മൊബൈൽ ഫോണില‍ൂടെ തുറന്ന് സ്ഥലങ്ങൾ കാണാൻ ശ്രമിച്ചത് പരിപാടിയ‍ുടെ വൻ വിജയമായിരുന്നു.

കുറ്റിപ്പ‍ുറം ഗ്രാമപഞ്ചായലെ വാർഡ് 12ലെ ഗ്രാമസഭയിൽ
പത്താം ക്ലാസിലെ അലീഷാ ഫാത്തിമ സെമിനാർ എട‍ുക്ക‍ുന്ന‍ു
-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
11-08-202419042





ഡജിറ്റൽ മാഗസിൻ