ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/ലിറ്റിൽകൈറ്റ്സ്/2020-23
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 11-08-2024 | 19042 |
ചാന്ദ്രയാൻ സോഫ്റ്റ് ലാൻഡിങ് -തത്സമയ സംപ്രേഷണം -2023 ആഗസ്റ്റ് 23
ചാന്ദ്ര സ്പർശത്തിന് പേരശ്ശന്നൂർ സാക്ഷ്യം

ചാന്ദ്രയാൻസോഫ്റ്റ് ലാൻഡിങ്ങിന്റെ ഭാഗമായി ഗവൺമെൻറ് ഹൈസ്കൂൾ പേരശ്ശന്നൂരിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റും, അടൽ ടിങ്കറിങ് ലാബും ചേർന്നൊരുക്കിയ ലൈവ് ടെലികാസ്റ്റ് കുട്ടികൾക്ക് ആവേശമായി.വൈകിട്ട് 5.15 ന് തുടങ്ങിയ പരിപാടിയിൽ പേരശ്ശന്നൂരിലെ കുട്ടികളും, അമ്മമാരും പങ്കെടുത്തു.
ഫുട്ബോളും,ഒളിച്ചുകളിയും കളിച്ചുകൊണ്ടിരുന്ന കുട്ടികളെ ശാസ്ത്രമുഖത്തിരുത്തി ചാന്ദ്രയാൻ സോഫ്റ്റ് ലാൻഡിങ് ലൈവ് കാണിച്ചപ്പോൾ അവരുടെ ഉത്കണ്ഠകളും, പ്രാർത്ഥനകളും അവസാനം ആവേശവും.... എല്ലാം ഹൃദ്യമായ അനുഭവമായിരുന്നു