ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
2025
സോഫ്റ്റ് വെയർ സ്വാതന്ത്ര്യ ദിനാചരണം.
ലിറ്റിൽ കൈറ്റ്സിന്റെ റോബോട്ടിക്സ് പരിശീലന ക്ലാസ് - 25-9-2025, വ്യാഴം
സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനാചരണത്തിന്റെ ഭാഗമായി പേരശ്ശന്നൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ ജി.യു.പി.എസ് പൈങ്കണ്ണൂരിലെ കുട്ടികൾക്ക് റോബോട്ടിക്സ് പരിശീലന ക്ലാസ് സംഘടിപ്പിച്ചു.
ഹെഡ് ടീച്ചർ ഷിബിലി ഉസ്മാൻ. എൽ സ്വാഗതം പറഞ്ഞ ചടങ്ങ് പി.ടി.എ പ്രസിഡൻ്റ് മഹേഷ് കുമാർ ഉദ്ഘാടനം ചെയ്തു.സ്റ്റാഫ് സെക്രട്ടറി ശോഭ.എ ആശംസ പറഞ്ഞു. ലിറ്റിൽ കൈറ്റിന്റെ റോബോട്ടിക് കിറ്റ് പരിചയപ്പെടുത്തുന്നതോടൊപ്പം ആർഡിനോ ഉപയോഗിച്ച് ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നൽ കുട്ടികൾ സ്വയം തയ്യാറാക്കി. ഒൻപതാം ക്ലാസിലെ ലിറ്റിൽ കൈറ്റ് അംഗങ്ങളായ മുഹമ്മദ് ആഷിക്.എൻ,തമന്ന കാത്തൂൻ, ഹിസാന ഷെറിൻ, ഗായത്രി.പി, അൻസി.വി,മുഹമ്മദ് അൻഷിഫ്, എന്നിവരാണ് റോബോട്ടിക്സ് പരിശീലനം നൽകിയത്. ലിറ്റിൽ കൈറ്റ് മെന്റർ മുരളീകൃഷ്ണൻ വി എം സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു
സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം - 2025 സെപ്റ്റംബർ 23 ചൊവ്വ
സോഫ്റ്റ്വെയർ ദിനാചരണത്തിന്റെ ഭാഗമായി പ്രൈമറി ക്ലാസിലെ കുട്ടികളുടെ രക്ഷിതാക്കൾക്ക് ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ് അംഗങ്ങളായ തമന്ന കാത്തുൻ, ഹിസാന ഷെറിൻ,സൻഹ ഫാത്തിമ എന്നിവരുടെ നേതൃത്വത്തിൽ റോബോട്ടിക്സ് ക്ലാസ് സംഘടിപ്പിച്ചു. റോബോട്ടിക്സ് കിറ്റ് പരിചയപ്പെടുത്തുന്നതിനോടൊപ്പം കുട്ടികളിലെ ടൈപ്പ് 2 ഡയബറ്റിക്സിനെക്കുറിച്ച് പത്താം ക്ലാസിലെ അരുണിമ.പി ഫാത്തിമ നിദ.ടി ,ഐഷ റബീഹ് എന്നിവർ ക്ലാസ് എടുത്തു. ലിറ്റിൽകൈറ്റ് മെന്റർ മുരളികൃഷ്ണൻ.വി.എം ലിറ്റിൽ കൈറ്റിന്റെ പ്രവർത്തനങ്ങൾ വിശദ്ദീകരിച്ചു.
സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം - 2025 സെപ്റ്റംബർ 22 തിങ്കൾ
സെപ്റ്റംബർ 20 സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണവുമായി ബന്ധപ്പെട്ട് ജി.എച്ച്.എസ്..എസ് പേരശ്ശന്നൂരിലെ ലിറ്റിൽ കൈറ്റ് യൂണിറ്റ് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ പ്രാധാന്യം വിവരിക്കുന്ന പ്രത്യേക അസംബ്ലി ചേർന്നു. ഹെഡ്മാസ്റ്റർ ബാബുരാജ് പി എസ് ,ലിറ്റിൽ കൈറ്റ് മെന്റർ മുരളികൃഷ്ണൻ.വി.എം എന്നിവർ സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.ലീഡർ ഫാത്തിമ ഹന്ന സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഉച്ചയ്ക്ക് 2 മണിക്ക് സ്വതന്ത്ര സോഫ്റ്റ്‌വെയർ എന്ന വിഷയത്തിൽ ക്വിസ് മത്സരം നടത്തി. കെ ജി മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾ വിവിധ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ ലോഗോ തയ്യാറാക്കി. എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ് അംഗങ്ങളായ അഭിനവ് കൃഷ്ണ,അഭിനവ് പി, മുഹമ്മദ് നിഹാൽ എന്നിവർ പ്രൈമറി ക്ലാസുകളിൽ സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ് എടുത്തു.
2023
ഫ്രീഡം ഫെസ്റ്റ്-ആഗസ്റ്റ് 9-15 , 2023
ഫ്രീഡം ഫെസ്റ്റുമായി ബന്ധപ്പെട്ട് ആഗസ്റ്റ് 9 മുതൽ ആഗസ്റ്റ് 15 വരെ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പേരശ്ശന്നൂരിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
ആഗസ്റ്റ് 9ന് തുടങ്ങിയ പരിപാടിയിൽ ഡിജിറ്റൽ പെയിൻറിങ്, പോസ്റ്റർ നിർമ്മാണം, ക്വിസ്, പെൻസിൽ ഡ്രോയിങ് , സെമിനാർ എന്നിവ വിവിധ ദിവസങ്ങളിലായി സംഘടിപ്പിച്ചു. ഓപ്പൺസോഴ്സ് സോഫ്റ്റ്‌വെയർ, ഓപ്പൺസോഴ്സ് ഹാർഡ് വെയർ എന്നിവയെ കുറിച്ച് യൂണിറ്റ് അംഗങ്ങൾ സെമിനാർ അവതരിപ്പിച്ചു.
കൂടാതെ ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് അധ്യാപന പഠന പ്രക്രിയയിൽ ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയറിന്റെ പ്രാധാന്യത്തെക്കുറിച്ച് മജിലിസ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ അസിസ്റ്റൻറ് പ്രൊഫസർ മുഹമ്മദ് ജാബിർ നയിച്ച സെമിനാർ അവതരണവും ഉണ്ടായി.
ഓപ്പൺസോഴ്സ് ഹാർഡ് വെയർ, ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയർ എന്നിവ ഉൾപ്പെടുത്തിയുള്ള എക്സിബിഷൻ അമ്മമാരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. ആർട്ടിഫിഷൽ ഇന്റലിജൻസ് അടക്കി വാഴാൻ പോകുന്ന ഈ ലോകത്തിൽ ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയറുകളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ ഫ്രീഡം ഫെസ്റ്റിലൂടെ സാധിച്ചു എന്നത് ഏറെ പ്രശംസനീയമാണ്.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| Home | 2023 - 26 | 2024 - 27 | 2025 - 28 |