ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/ലിറ്റിൽകൈറ്റ്സ്/2021-24
| Home | 2023 - 26 | 2024 - 27 | 2025 - 28 |
ഡിജിറ്റൽ സാക്ഷരതാ ക്ലാസ് - പി.ടി.എ മീറ്റിംങ്
പേരശ്ശന്നൂർ ഗവൺമെൻറ് ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ രക്ഷിതാക്കൾക്ക് വേണ്ടി ഡിജിറ്റൽ സാക്ഷരതാ ക്ലാസ് റോബോട്ടിക്സ് ലാബിൽ വെച്ച് സംഘടിപ്പിച്ചു.
സമ്പൂർണ്ണ സാക്ഷരതയുളള നാട് എന്ന് പറയുന്നതിനോടൊപ്പം, തൊഴിലധിഷ്ഠിത മേഖലയിൽ ഉണ്ടായിരിക്കുന്ന സാങ്കേതിക വളർച്ച പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി നടത്തിയ ആദ്യ ക്ലാസിൽ പേരശ്ശന്നൂർ സ്കൂളിലെ പത്താം ക്ലാസിലെ കുട്ടികളുടെ രക്ഷിതാക്കളാണ് പങ്കെടുത്തത്.
നമ്മുടെ നിത്യജീവിതത്തിൽ ആവശ്യമായി വരുന്ന ആധാർ കാർഡ് ജനന സർട്ടിഫിക്കറ്റ് എന്നിവ ഓൺലൈനായി കണ്ടെത്തി എങ്ങനെ ഡൗൺലോഡ് ചെയ്യാമെന്നും ഡിജിലോക്കർ ,എന്റെ റേഷൻ കാർഡ് എന്നീ ആപ്പുകളും ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങൾ അമ്മമാർക്ക് പരിചയപ്പെടുത്തിക്കൊടുത്തു.
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 11-08-2024 | 19042 |