ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
19042-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്19042
യൂണിറ്റ് നമ്പർLK/2018/19042
അംഗങ്ങളുടെ എണ്ണം22
റവന്യൂ ജില്ലമലപ്പ‍ുറം
വിദ്യാഭ്യാസ ജില്ല തിര‍ൂർ
ഉപജില്ല ക‍ുറ്റിപ്പ‍ുറം
ലീഡർഗായത്രി പി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1മ‍ുരളിക‍ൃഷ്‍ണൻ വി എം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഷഹർബാൻ കെ
അവസാനം തിരുത്തിയത്
22-11-202519042


അംഗങ്ങൾ

Little KITE batch 2024-2027 in New Uniform

2024-27 ലിറ്റിൽ കൈറ്റ് ബാച്ചിലെ അംഗങ്ങള‍ുടെ ലിസ്‍റ്റ് കാണാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യ‍ൂ

Members Little KITE Batch 2024-2027
1 ABDUL RISHAD K P
2 ADITHYA.A.P
3 ALAN C V
4 ANANDHU.K
5 ANSI V
6 FAHMIDHA LULU KP
7 GAYATHRI.P
8 HASHIM.M
9 HIBA NASRIN
10 HISANA SHERIN 9385
11 MOHAMMED FASAL C K
12 MUHAMMED AFLAH K P
13 MUHAMMED HAFEES.P P
14 MUHAMMED NISHAD
15 MUHAMMED RAIHAN M T
16 MUHAMMED RINSHID K P
17 MUHAMMED SHAHEEM
18 N MUHAMMED ASHIQ
19 NEHARA ASHRAF K
20 SANHA FATHIMA KP
21 SREELAYA C P
22 THAMANNA KHATOON





...................................................................................................................................................................................................................................................................................

ലിറ്റിൽ കൈറ്റ് സ്‍ക‍ൂൾ യ‍ൂണിറ്റ് ക്യാമ്പ് രണ്ടാം ഘട്ടം, 2025 ഒക്ടോബർ 24 വെളളി

Felicitation - Raveendran MV
Inauguration - Pushpam K K ( SRG Convenor)
From the Camp


ഒമ്പതാം ക്ലാസ് ലിറ്റിൽ കൈറ്റ് അംഗങ്ങൾക്കുള്ള സ്കൂൾ യൂണിറ്റ് ക്യാമ്പ് രണ്ടാംഘട്ടം 24-10-2025 വെളളിയാഴ്ച നടന്നു. ക്യാമ്പിൽ ഓപ്പൺ ടൂൺസ്, സ്ക്രാച്ച് എന്നീ സോഫ്റ്റ്‌വെയറുകളിൽ പരിശീലനം നൽകി. ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് പുഷ്പം.കെ.കെ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ് മെന്റർ മുരളി കൃഷ്ണൻ.വി.എം സ്വാഗതവ‍ും ,മലയാളം അധ്യാപകൻ രവീന്ദ്രൻ.എ. വി ആശംസയ‍ും പറഞ്ഞു. ജി.എച്ച് എസ് എസ് ഇരിമ്പിളിയം സ്കൂളിലെ ലിറ്റിൽ കൈറ്റ് മെന്റർമാരായ സുബൈദ ഇസ‍ുദ്ദീൻ, ഫസീല.ടി എന്നിവർ ക്യാമ്പ് നയിച്ചു ക്യാമ്പിൽ ഒമ്പതാം ക്ലാസിലെ 22 കുട്ടികൾ പങ്കെടുത്തു.

സോഫ്റ്റ് വെയർ സ്വാതന്ത്ര്യ ദിനാചരണം.

ലിറ്റിൽ കൈറ്റ്സിന്റെ റോബോട്ടിക്സ് പരിശീലന ക്ലാസ് - 25-9-2025, വ്യാഴം

Robotics Training at GUPS Painkannur
Robotics training at GUPS Painkannur
Robotics Training at GUPS Painkannur
Robotics Training at GUPS Painkannur
Robotics Training at GUPS Painkannur
Team Little KITE at GUPS Painkannur

സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനാചരണത്തിന്റെ ഭാഗമായി പേരശ്ശന്നൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ ജി.യു.പി.എസ് പൈങ്കണ്ണൂരിലെ കുട്ടികൾക്ക് റോബോട്ടിക്സ് പരിശീലന ക്ലാസ് സംഘടിപ്പിച്ചു.

ഹെഡ് ടീച്ചർ ഷിബിലി ഉസ്മാൻ. എൽ സ്വാഗതം പറഞ്ഞ ചടങ്ങ്  പി.ടി.എ പ്രസിഡൻ്റ്  മഹേഷ് കുമാർ ഉദ്ഘാടനം ചെയ്തു.സ്റ്റാഫ് സെക്രട്ടറി ശോഭ.എ ആശംസ പറഞ്ഞു. ലിറ്റിൽ കൈറ്റിന്റെ റോബോട്ടിക് കിറ്റ് പരിചയപ്പെടുത്തുന്നതോടൊപ്പം ആർഡിനോ ഉപയോഗിച്ച് ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നൽ കുട്ടികൾ സ്വയം തയ്യാറാക്കി. ഒൻപതാം ക്ലാസിലെ ലിറ്റിൽ കൈറ്റ് അംഗങ്ങളായ മുഹമ്മദ് ആഷിക്.എൻ,തമന്ന കാത്തൂൻ, ഹിസാന ഷെറിൻ, ഗായത്രി.പി, അൻസി.വി,മുഹമ്മദ് അൻഷിഫ്, എന്നിവരാണ് റോബോട്ടിക്സ് പരിശീലനം നൽകിയത്. ലിറ്റിൽ കൈറ്റ് മെന്റർ മുരളീകൃഷ്ണൻ വി എം സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യ‍ൂ

സയൻസ് ഫോട്ടോഗ്രാഫി മത്സരം : 21-7-2025 തിങ്കൾ

Science Photography Winner Hisana Sherin

ചാന്ദ്രദിനത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് സയൻസ് ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിച്ച‍ു. പ്രകൃതിയിൽ ചുറ്റുപാടും കാണുന്ന ഇഷ്ടപ്പെട്ട ഫോട്ടോകൾ എടുക്കുക ഒറിജിനൽ ഫോട്ടോ ആയി ഡോക്യുമെന്റ് ആയി അയക്കണം. മേഘങ്ങൾ ,ഇലകൾ, പാറകൾ നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന മറ്റ് ഉപകരണങ്ങൾ എന്നിവയുടെ ആകർഷകമായ ഫോട്ടോ മൊബൈൽ ഫോണിൽ എടുത്ത് അയക്ക‍ുന്നതായിര‍ുന്ന‍ു മത്സരം.






..................................................................................................................................................................................................................................................................................

സൈബർ സ‍ുരക്ഷ ബോധവൽക്കരണ ക്ലാസ‍ും , റോബോട്ടിക്സ് പരിശീലവ‍ും 19-7-2025,ശനി

ക‍ുറ്റിപ്പ‍ുറം ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിലെ പൈങ്കണ്ണ‍ൂർ അംഗനവാടി സെൻറർ നമ്പർ73  ൽ വെച്ച് പേരശ്ശന്നൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‍ക‍ൂളിലെ ലിറ്റിൽ കൈറ്റ് യ‍‍ൂണിറ്റ് അമ്മമാർക്ക് സൈബർ സ‍ുരക്ഷ ബോധവൽക്കരണ ക്ലാസ‍ും റോബോട്ടിക്സ് പരിശീലനവ‍ും നൽകി. വിവിധ തരം സൈബർ തട്ടിപ്പ‍ുകളെ ക്ക‍ുറിച്ചും സൈബർ തട്ടികൾ എങ്ങനെ പ്രതിരോധിക്കാമെന്ന‍ും ബോധവൽക്കരണ ക്ലാസിൽ ചർച്ച ചെയ്‍ത‍ു. ക‍ൂടാതെ പ‍ുതിയ പാഠ്യപദ്ധതിയിലെ പത്താം ക്ലാസ‍ിലെ റോബോട്ടിക്സ് പരിശീലനം നൽകി. പിക്ടോബ്ലോക്സ്, ഓർഡിനോ ബോർഡ് എന്നീ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച‍ുള്ള കോഡിങ്ങ‍ിൽ പരിശീലനം നൽകി.

വ്യാജ സമ്മാന തട്ടിപ്പ് ,കെവൈസി തട്ടിപ്പ് ,കസ്റ്റമർ കെയർ തട്ടിപ്പ് ,സെക്സ് ടോർഷൻ തുടങ്ങി തട്ടിപ്പിന്റെ  ഭീഷണി രീതികള‍ും അവ കൃത്യമായി പ്രതിരോധിക്കേണ്ടതെങ്ങനെ എന്നതിനെപ്പറ്റിയ‍ും വിശദ്ദമായ ചർച്ച നടന്ന‍ു. ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ് അംഗങ്ങളായ അൻസി വി, ആദിത്യ.എ.പി, ഫഹ് മിദ ലുലു.കെ.പി, സൻഹ ഫാത്തിമ.കെ.പി, മുഹമ്മദ് ഫസൽ.സി.കെ, മുഹമ്മദ് ഷഹിം എന്നിവർ ക്ലാസ് എടുത്തു ലിറ്റിൽ കൈറ്റ് മെന്റർ മുരളീകൃഷ്ണൻ വി എം നേതൃത്വം നൽകി

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യ‍ൂ

"'19042 പൈങ്കണ്ണൂർ അംഗനവാടിയിൽ വെച്ച് നടന്ന സൈബർ ബോധവൽക്കരണ ക്ലാസ്"'
"'പൈങ്കണ്ണൂർ അംഗനവാടിയിൽ വെച്ച് നടന്ന റോബോട്ടിക്സ് പരിശീലനം"'
"'പൈങ്കണ്ണൂർ അംഗനവാടിയിൽ വെച്ച് നടന്ന റോബോട്ടിക്സ് പരിശീലനം"'
സൈബർ സ‍ുരക്ഷ ബോധവൽക്കരണ ക്ലാസ് ദേശാഭിമാനി വാർത്ത 21-7-25
19042 സൈബർ ബോധവൽക്കരണ ക്ലാസ് പത്ര വാർത്ത-മാതുഭൂമി 23-7-2025




.......................................................................................................................................................................................................................................................................................

കൈയ്യിലൊര‍ു ക്യാമറ-മനസിലൊര‍ു കാഴ്ചപ്പാട്

ലിറ്റിൽ കൈറ്റ് അവധിക്കാല ഏകദിന വീഡിയോ പ്രൊഡക്ഷൻ ക്യാമ്പ്-2025 - 24-5-2025

പേരശ്ശന്ന‍ൂർ: സോഷ്യൽ മീഡിയ സാമൂഹ്യ ജീവിതത്തിന്റെ അഭിവാജ്യ ഘടകമായ ഈ കാലഘട്ടത്തിൽ, ഏറ്റവ‍ും ശക്തമായ ആശയവിനിമയോപാധികളിലൊന്നായ വീഡിയോകളെ പരിചയപ്പെട‍ുത്തിക്കൊണ്ട് ജി.എച്ച്. എസ്.എസ് പേരശ്ശന്നൂരിലെ ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികൾക്ക് അവധിക്കാല ഏകദിന വീഡിയോ പ്രൊഡക്ഷൻ ക്യാമ്പ് നടത്തി. റീൽസ്, ഷോട്ട് വീഡിയോ, പ്രമോ വീഡിയോ എന്നിവയ‍ുടെ നിർമ്മാണം ,പ്രീ പ്രൊഡക്ഷൻ ,പോസ്റ്റ് പ്രൊഡക്ഷൻ എന്നിവ ഉൾപ്പെട‍ുത്തിയ ക്യാമ്പിൽ കേഡൻ ലൈവ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച‍ുള്ള എഡിറ്റിങ്ങില‍ും ക‍ുട്ടികൾക്ക് പരിശീലനം നൽകി, ഇരിമ്പിളിയം ഗവൺമെന്റ് സ്കൂളിലെ ലിറ്റിൽ കൈറ്റ് മിസ്ട്രസ്മാരായ സ‍ുബൈദ ഇസ‍ുദ്ദീൻ, ഫസീല.ടി എന്നിവർ നേതൃത്വം നൽകിയ ക്യാമ്പിൽ പേരശ്ശന്നൂർ ഗവൺമെന്റ് സ്കൂളിലെ ലിറ്റിൽ കൈറ്റ് മിസ്ട്രസ് ഷഹബാൻ.കെ ലിറ്റിൽ കൈറ്റ് മാസ്റ്റർ മ‍ുരളി കൃഷ്ണൻ.വി.എം എന്നിവരും പങ്കെട‍ുത്തു.

ലിറ്റിൽ കൈറ്റ് ക്യാമ്പ് 2025-മനോരമ ന്യ‍ൂസ്
ലിറ്റിൽ കൈറ്റ് ക്യാമ്പ് 2025 മാത‍ൃഭ‍ൂമി ന്യ‍ൂസ്
പ്രമാണം:Chalk & Tales 6.png
Chalk & Tales 6

ഏകദിന ക്യാമ്പ് -24-7-2024

2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ കുട്ടികൾക്ക‍ുളള ഏകദിന ക്യാമ്പ് 24-7-2024 ബുധനാഴ്ച അടൽ റ്റിങ്കറിങ് ലാബിൽ വച്ച് നടത്തി. മലപ്പ‍ുറം ജില്ല മാസ്റ്റർ ട്രെയിനർ ശ്രീ.ലാൽ സാർ നയിച്ച ക്ലാസ്സിൽ ലിറ്റിൽ കൈറ്റ്സിനെ ക‍ൂറിച്ച‍ൂള്ള ആമ‍ുഖവ‍ും, ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തന ശൈലിയ‍ും ഉൾപ്പെടുത്തിയിരുന്നു. അതിനു ശേഷം ആനിമേഷൻ,പ്രോഗ്രാമിംഗ് എന്നീ മേഖലകളിൽ ക‍ുട്ടികൾക്ക് പരിശീലനം നൽകി.

എട്ടാം ക്ലാസിലെ കുട്ടികൾക്ക് ക്ലാസ് എട‍ുക്ക‍ുന്ന‍ു.


ഉച്ചയ്ക്ക് ശേഷം 2മണിക്ക് എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങള‍ുടെ രക്ഷിതാക്കള‍ുടെ മീറ്റിംഗ് നടത്തി ലാൽ സർ അഭിസംബോധന ചെയ്ത ചടങ്ങിൽ ലിറ്റിൽ കൈറ്റിനെകുറിച്ച് രക്ഷിതാക്കള‍െ ബോധവൽക്കരിച്ച‍ു.

രക്ഷിതാക്ക‍ുടെ മീറ്റിങ്ങ്


ജി.എച്ച്.എസ്.എസ് പേരശന്നൂരിലെ ലിറ്റിൽ കൈറ്റ് യ‍ൂണിറ്റിന്റെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് photography workshop സംഘടിപ്പിച്ചു.DSLR camera ഉപയോഗിച്ച് ഫോട്ടോയും വീഡിയോയും പകർത്തുന്നത് പരിശീലിച്ചു. കൂടാതെ ലോങ്ങ് ഷോട്ട് മിഡ് ഷോട്ട് ക്ലോസപ്പ് ഷോട്ട് തുടങ്ങിയവ പരിചയപ്പെട്ടു. പ്രൊഫഷണൽ ഫോട്ടോഗ്രാഫറായ സൽമാനുൽ ഫാരിസ് വർക്ക് ഷോപ്പ് കൈകാര്യം ചെയ്തു

ഇൻസ്റ്റലേഷൻ ഫെസ്റ്റ്

“ഡിജിറ്റൽ സ്വാതന്ത്ര്യം" എന്ന ആശയം വിളിച്ചോതിക്കൊണ്ട് ഗവ.ഹയർ സെക്കന്ററി സ്‍ക‍ൂൾ പേരശ്ശന്ന‍ൂരിൽ ഉബ‍ുണ്ട‍ു ഇൻസ്റ്റലേഷൻ ഫെസ്റ്റ് 2025 സംഘടിപ്പിച്ച‍ു. പ‍ുതിയ അധ്യയന വർഷത്തിന് മ‍ുന്നോടിയായി ലാപ്‍ടോപ്പ‍ുകൾ സജ്ജീകരിക്ക‍ുക എന്ന ലക്ഷ്യത്തോടെയാണ് ഫെസ്റ്റ് നടന്നത്. സ്‍ക‍ൂളിലെ കമ്പ്യ‍ൂട്ടർ ലാബിൽ വെച്ച് നടന്ന പരിപാടിയിൽ ഓപ്പൺ സോഴ്‌സ് സാങ്കേതികവിദ്യയോട‍ുള്ള അതീവ ആത്മാർഥതയോടെ ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ പതിനഞ്ച് ലാപ്‍ടോപ്പ‍ുകളിലായി ഉബ‍ുണ്ട‍ു 22.04 ഓപ്പറേറ്റിങ് സിസ്റ്റം ഇൻസ്റ്റാൾ ചെയ്‍ത‍ു. ലിറ്റിൽ കൈറ്റ് മിസ്‍ട്രസ് ഷഹർബാൻ ടീച്ച‍ർ നേത‍ൃത്വം നൽകി. ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റമായ ഉബ‍ുണ്ട‍ു ഉപയോഗിക്ക‍ുന്നവർക്ക‍ും അതിൽ താത്പര്യമ‍ുള്ളവർക്ക‍ും ഇത് ഒര‍ു കൈവിരൽത്തുമ്പിലേക്ക‍ുള്ള അവസരമായി മാറി. ഓപ്പൺ സോഴ്‌സ് സാങ്കേതികവിദ്യയ‍ുടെ പ്രചാരണത്തിൽ ഒര‍ു പ‍ുതിയ തലത്തിലേക്കാണ് ഈ ഉത്സവം നയിച്ചത്. ഇത്തരത്തില‍ുള്ള പരിപാടികൾ ക‍ുട‍ുതൽ ആള‍ുകളെ ടെക്ക് സ്വാതന്ത്ര്യത്തിലേക്ക് ആകർഷിക്ക‍ുന്നതിൽ നിർണായകമാണ്.

ഗവ.ഹയർ സെക്കന്ററി സ്‍ക‍ൂൾ പേരശ്ശന്ന‍ൂരിലെ ഇൻസ്റ്റലേഷൻ ഫെസ്റ്റ്
ഗവ.ഹയർ സെക്കന്ററി സ്‍ക‍ൂൾ പേരശ്ശന്ന‍ൂരിലെ ഇൻസ്റ്റലേഷൻ ഫെസ്റ്റ്
ഗവ.ഹയർ സെക്കന്ററി സ്‍ക‍ൂൾ പേരശ്ശന്ന‍ൂരിലെ ഇൻസ്റ്റലേഷൻ ഫെസ്റ്റ്
ഗവ.ഹയർ സെക്കന്ററി സ്‍ക‍ൂൾ പേരശ്ശന്ന‍ൂരിലെ ഇൻസ്റ്റലേഷൻ ഫെസ്റ്റ്
പ്രമാണം:Chalk & Tales News.jpg