ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 19042-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 19042 |
| അംഗങ്ങളുടെ എണ്ണം | 30 |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂർ |
| ഉപജില്ല | കുറ്റിപ്പുറം |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | മുരളികൃഷ്‍ണൻ വി എം |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഷഹർബാൻ കെ |
| അവസാനം തിരുത്തിയത് | |
| 22-11-2025 | 19042 |
അംഗങ്ങൾ
| Members Little KITE Batch 2025-2028 | |
| 1 | ABHINAV C P |
| 2 | ABHINAV KRISHNA.K.P |
| 3 | ABHINAV P |
| 4 | ABHISREE C |
| 5 | AHAMMED ASHMAL M |
| 6 | AMAL P V |
| 7 | ANANJANA K |
| 8 | ANANYA K C |
| 9 | ANANYA U V |
| 10 | ANIKA C P |
| 11 | ANURUDRA K |
| 12 | APSARA K C |
| 13 | ARCHANA |
| 14 | FATHIMA HIBA VA |
| 15 | FATHIMA MEHRIN M |
| 16 | FATHIMA RANA |
| 17 | FATHIMA SHIDHA K |
| 18 | HAIFA NOUREEN.V T |
| 19 | MIDHILA RAJ T V |
| 20 | MOHAMMED NIHAL.K |
| 21 | MOHAMMED SHIFAN T N |
| 22 | MUHAMMED NAFIH |
| 23 | MUHAMMED RAFI |
| 24 | MUHAMMED RIHAN.K |
| 25 | MUHAMMED SABIQ K P |
| 26 | MUHAMMED SHAHAN A K |
| 27 | NIYA N P |
| 28 | ROJI J S |
| 29 | SANA FATHIMA KK |
| 30 | SANJAY KRISHNA |
റെയർ ജംസ് വേദിയിൽ സാങ്കേതിക മായാജാലം പേരശ്ശന്നൂരിന്റെ മാജിക് ടച്ച്!-2025 നവംബർ 9 ഞായർ
GBHSS തിരൂരിൽ നടന്ന മാതൃഭൂമി വിദ്യ റെയർ ജംസ് മത്സരത്തിൽ, ജി.എച്ച്.എസ്.എസ് പേരശ്ശന്നൂർ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ശ്രദ്ധേയമായ സാന്നിധ്യമായി. രക്ഷിതാക്കൾക്കായി അവർ ഒരുക്കിയ സ്വതന്ത്ര സോഫ്റ്റ്‌വെയർ ബോധവൽക്കരണ ക്ലാസ് ഏറെ പ്രേക്ഷകശ്രദ്ധ നേടി.വിദ്യാർത്ഥികൾ Scribus, Scratch, HTML തുടങ്ങിയ സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് നിർമ്മിച്ച വിദ്യാഭ്യാസ ഗെയിമുകളിലൂടെ റെയർ എർത്ത് മൂലകങ്ങളുടെ ലോകം കൂടുതൽ രസകരമായി അവതരിപ്പിച്ചു. വിദ്യാർത്ഥികൾ സ്വന്തം കൈകളാൽ രൂപകൽപ്പന ചെയ്ത ആനിമേഷൻസും ഇൻററാക്ടീവ് പ്രദർശനങ്ങളും പരിപാടിക്ക് പുതുമയും ആവേശവും പകർന്നു.
സാങ്കേതിക വിദ്യയെ വിദ്യാർത്ഥികൾ പഠനവുമായി ചേർത്തെടുത്ത ഈ ശ്രമം രക്ഷിതാക്കളിലും അധ്യാപകരിലും അതീവ പ്രശംസ നേടി. “സ്വതന്ത്ര സോഫ്റ്റ്‌വെയർ സ്വതന്ത്ര ചിന്തയിലേക്ക്” — എന്ന സന്ദേശം പ്രേക്ഷകരുടെ ഹൃദയത്തിൽ പതിഞ്ഞു.എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ് അംഗങ്ങളായ അർച്ചന എൻ,അഭിനവ് പി,റോജി ജെഎസ്, അനിഖ സി.പി ഫാത്തിമ ഷിദ ,അനുരദ്ര, ഷമ്മാസ് എന്നിവർ എന്നിവർ ഗെയിമുകൾ പരിചയപ്പെടുത്തി.ലിറ്റിൽ കൈറ്റ് മെന്റർ വി.എം.മുരളികൃഷ്ണൻ ക്ലാസ് നയിച്ചു.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
പ്രിലിമിനറി ക്യാമ്പും രക്ഷിതാക്കൾക്കുളള ബോധവൽക്കരണ ക്ലാസും , 11-9-2025 വ്യാഴം
2025-28 ബാച്ചിലെ എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ് അംഗങ്ങൾക്കുള്ള പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു. മാസ്റ്റർ ട്രെയിനർ ലാൽ എസ് (കൈറ്റ് മലപ്പുറം) ക്ലാസ് നയിച്ചു. ലിറ്റിൽ കൈറ്റ് പ്രവർത്തനങ്ങളെക്കുറിച്ചും, സ്ക്രാച്ച് ,ഓപ്പൺ ടൂൺസ് ,പിക്ടോ ബ്ലോക്സ് എന്നീ സോഫ്റ്റ്‌വെയറുകളും ക്യാമ്പിൽ പരിചയപ്പെടുത്തി. എട്ടാം ക്ലാസിലെ 30 ലിറ്റിൽ കൈറ്റ് അംഗങ്ങൾ പങ്കെടുത്തു.
പിടിഎ പ്രസിഡണ്ട് ഒ.കെ. സേതുമാധവൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.പി.ടി.എ വൈസ് പ്രസിഡന്റ് മുസ്തഫ.വി.എ, ഹെഡ്മാസ്റ്റർ ബാബുരാജ്.പി.എസ് എന്നിവർ ആശംസ പറഞ്ഞു. ലിറ്റിൽ കൈറ്റ് കോഡിനേറ്റർ മുരളീകൃഷ്ണൻ വി എം നന്ദി പറഞ്ഞു.
ക്യാമ്പിനോടനുബന്ധിച്ച് രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസും നടത്തി.
പ്രവേശന പരീക്ഷ 2025
2025 ജൂൺ 25
പേരശ്ശന്നൂർ ഗവൺമെന്റ് ഹൈസ്കൂളിലെ 2025- 28 ലിറ്റിൽ കൈറ്റ് ബാച്ചിലേക്കുള്ള പ്രവേശന പരീക്ഷ നടത്തി. 65 കുട്ടികൾ പരീക്ഷ എഴുതി.
സയൻസ് ഫോട്ടോഗ്രാഫി മത്സരം
2025 ജൂലൈ 21
ചാന്ദ്രദിനത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് സയൻസ് ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിച്ചു. പ്രകൃതിയിൽ ചുറ്റുപാടും കാണുന്ന ഇഷ്ടപ്പെട്ട ഫോട്ടോകൾ എടുക്കുക ഒറിജിനൽ ഫോട്ടോ ആയി ഡോക്യുമെന്റ് ആയി അയക്കണം. മേഘങ്ങൾ ,ഇലകൾ, പാറകൾ നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന മറ്റ് ഉപകരണങ്ങൾ എന്നിവയുടെ ആകർഷകമായ ഫോട്ടോ മൊബൈൽ ഫോണിൽ എടുത്ത് അയക്കുന്നതായിരുന്നു മത്സരം.














