സെന്റ്.മേരീസ് എച്ച്.എസ്. ക്രാരിയേലി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ക്രാരിയേലി വിശുദ്ധ മർത്തമറിയം പള്ളി മാനേജ്‌മെന്റിന്റെ കീഴിലുള്ള 4 ഏക്കർ എഴുപത്തിനാല് സെന്റ് സ്ഥലത്ത് 15-6-1950 -ല് 40 ഃ20 വലിപ്പമുള്ള ഒരു താല്‌ക്കാലിക ഷെഡ്ഡില് 43 വിദ്യാർത്ഥികളോടു കൂടി ഒരു ഇംഗ്ലീഷ് മിഡിൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു.
1-6-1976 -ല് പരേതനായ പി.ഐ പൗലോസ് എം.എൽ.എയുടെ അശ്രാന്തപരിശ്രമത്തിന്റെ ഫലമായി ഇതൊരു ഹൈസ്‌കൂളായി ഉയർത്തപ്പെട്ടു. ഹൈസ്‌കൂളിന്റെ കൂദാശയും ഉദ്‌ഘാടനവും അങ്കമാലി ഭദ്രാസനാധിപന് അഭിവന്ദ്യ തോമസ് മാർ ദിവന്ന്യാസിയോസ് തിരുമേനിയുടെ അധ്യക്ഷതയിൽ കൂടിയ പൊതു സമ്മേളനത്തില് വച്ച് മോർ ആൻ മോർ ബസ്സേലിയോസ് പൗലോസ് രണ്ടാമൻ കാതോലിക്കാ ബാവ നിർവ്വഹിച്ചു. 2005 അധ്യായന വർഷം മുതൽ അഞ്ചാം സ്റ്റാന്റേർഡ് പാരലല് ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു.
2009 അധ്യായന വർഷം മുതല് 240' ഃ20'അളവിലുള്ള എല്ലാ സജ്ജീകരണങ്ങളോട് കൂടിയ സ്‌കൂള് കെട്ടിടം നിലവിലുണ്ട്. കൂടാതെ പ്രവർത്തന സജ്ജമായ സയൻസ് ലാബ്, കംബ്യൂട്ടർ ലാബ്, ലൈബ്രറി, സ്‌കൂൾ സൊസൈറ്റി, സ്‌പോർട്ട്‌സ് റൂം, ഹോം ജിംനേഷ്യം എന്നിവയുണ്ട്. കുട്ടികളുടെ കായിക ക്ഷമത പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഫുട്‌ബോൾ കോർട്ട്, ബോള്/ഷട്ടില് ബാറ്റ്‌മന്റെൺ കോർട്ട്, ബാസ്‌ക്കറ്റ് ബോൾ കോർട്ട്, എന്നി സൗകര്യങ്ങളുമുണ്ട്. ശുദ്ധജല ലഭ്യതയ്‌ക്ക് കിണറുകളും, ഓവർ ഹെഡ് ടാങ്കും, സ്‌കൂളിന് സ്വന്തമായിട്ടുണ്ട്. ആധുനിക രീതിയിലുള്ള ടോയിലറ്റ് സൗകര്യങ്ങൾ നിലവിലുണ്ട്. ശുചിത്വമുള്ള ഉച്ചഭക്ഷണ പാചകശാല സ്‌കൂളിനോട് അനുബന്ധിച്ച് പ്രവർത്തിച്ച് വരുന്നു. അധ്യാപക രക്ഷാകർത്തൃ സംഘടനയും മാതൃസംഘവും നല്ലരീതിയിൽ പ്രവർത്തിച്ച് വരുന്നു. സ്‌കൂളിലെ പൂർവ്വവിദ്യാർത്ഥി സംഘടന സ്‌കൂളിന്റെ ഉയർച്ചയ്‌ക്കു വേണ്ട എല്ലാ പ്രോത്സാഹനവും നല്‌കിവരുന്നു.
തല്‌പരരായ കുട്ടികളെ സംഘടിപ്പിച്ച് നല്ല രീതിയിലുള്ള ഒരു പച്ചക്കറി തോട്ടവും ഔഷധ ചെടി തോട്ടവും സ്‌കൂളിൽ ഉണ്ട്. കുട്ടികളുടെ ശാസ്‌ത്രഅഭിരുചി വളർത്തുന്നതിനായി സയൻസ് ക്ലബ്, മാത്തമാറ്റിക്ക്‌സ് ക്ലബ്, സോഷ്യല് സയൻസ് ക്ലബ് എന്നിവയും, കലയെ പ്രോത്സാഹിപ്പിക്കുന്നതിനായി വിദ്യാരംഗം കലാസാഹിത്യ വേദിയും പ്രഗത്ഭരായ അധ്യാപകരുടെ മേൽ നോട്ടത്തിൽ പ്രവർത്തിച്ചു വരുന്നു. ഇപ്പോൾ മുപ്പത് ജീവനക്കാരും പതിനാറ് ഡിവിഷനുകളായി അഞ്ചുറ്റി അമ്പത്തിഒന്ന് കുട്ടികളും സ്‌കൂളിൽ ഉണ്ട്. വിദ്യാർത്ഥികളുടെ യാത്രാ സൗകര്യത്തിനായി മൂന്ന് സ്‌കൂൾ ബസ്സുകളുടെ സൗകര്യം ലഭ്യമാണ്.
സെന്റ്.മേരീസ് എച്ച്.എസ്. ക്രാരിയേലി | |
---|---|
വിലാസം | |
ക്രാരിയേലി സെ൯റ് മേരീസ് ഹൈസ്കൂൾ ക്രാരിയേലി , കൊമ്പനാട് പി.ഒ. , 683546 , എറണാകുളം ജില്ല | |
സ്ഥാപിതം | 1950 |
വിവരങ്ങൾ | |
ഫോൺ | 0484 2648221 |
ഇമെയിൽ | smhskrariyely@yahoo.in |
കോഡുകൾ | |
സ്കൂൾ കോഡ് | 27018 (സമേതം) |
യുഡൈസ് കോഡ് | 32081500704 |
വിക്കിഡാറ്റ | Q99486028 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | .കോതമംഗലം |
ഉപജില്ല | പെരുമ്പാവൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | പെരുമ്പാവൂർ |
താലൂക്ക് | കുന്നത്തുനാട് |
ബ്ലോക്ക് പഞ്ചായത്ത് | കൂവപ്പടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 169 |
പെൺകുട്ടികൾ | 130 |
ആകെ വിദ്യാർത്ഥികൾ | 299 |
അദ്ധ്യാപകർ | 22 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീബ കെ മാത്യു |
പി.ടി.എ. പ്രസിഡണ്ട് | സണ്ണി ടി വി |
എം.പി.ടി.എ. പ്രസിഡണ്ട് | രജിത സജീവ് |
അവസാനം തിരുത്തിയത് | |
31-07-2024 | Schoolwikihelpdesk |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
സൗകര്യങ്ങൾ
റീഡിംഗ് റൂം
ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്
മൾട്ടിമീഡിയ സൗകര്യങ്ങൾ ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം , ഡിജിറ്റൽ ശബ്ദം, നൂറ് സീറ്റ് മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി)
നേട്ടങ്ങൾ
മറ്റു പ്രവർത്തനങ്ങൾ
യാത്രാസൗകര്യം
സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം