ഗവ. യു പി സ്കൂൾ മാടമ്പിൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ റവന്യൂ ജില്ലയിൽ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ കായംകുളം വിദ്യാഭ്യാസ ഉപജില്ലയിൽ
ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്നതിൽ മൂന്നാമതായി പ്രവർത്തിക്കുന്ന ഗവൺമെന്റ് വിദ്യാലയമാണ് മാടമ്പിൽ ഗവ യു പി എസ് .
ഗവ. യു പി സ്കൂൾ മാടമ്പിൽ | |
---|---|
വിലാസം | |
കണ്ടല്ലൂർ കണ്ടല്ലൂർ , കണ്ടല്ലൂർ പി.ഒ. , 690535 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1901 |
വിവരങ്ങൾ | |
ഫോൺ | 0479 2430093 |
ഇമെയിൽ | madampilgups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36460 (സമേതം) |
യുഡൈസ് കോഡ് | 32110600401 |
വിക്കിഡാറ്റ | Q87479222 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | കായംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | കായംകുളം |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | മുതുകുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | കണ്ടല്ലൂർപഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 196 |
പെൺകുട്ടികൾ | 183 |
ആകെ വിദ്യാർത്ഥികൾ | 379 |
അദ്ധ്യാപകർ | 17 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രജി.ഡി |
പി.ടി.എ. പ്രസിഡണ്ട് | സോളമൻ |
എം.പി.ടി.എ. പ്രസിഡണ്ട് | അനിത |
അവസാനം തിരുത്തിയത് | |
28-07-2024 | 36460 |
ചരിത്രം
ശ്രീനാരായണ ഗുരുവിൻറെ നിർദ്ദേശാനുസരണം കണ്ടല്ലൂർ പ്രദേശത്തിൻറെ വിദ്യാഭ്യാസപുരോഗതി ലക്ഷ്യമാക്കിക്കൊണ്ട് മാടമ്പിൽ കുടുംബാംഗമായ ശ്രീ ഉമ്മിണി ചാന്നാർ ആരംഭിച്ച പള്ളിക്കൂടം. സർ സി പി യുടെ ഭരണകാലത്ത് സർക്കാരിലേക്ക് വിട്ടു കൊടുക്കുവാൻ ആവശ്യപ്പെടുകയും മാനേജർ അനിഷ്ടം പ്രകടിപ്പിക്കുകയും തുടർന്ന് ശ്രീ ജി പരമൂ, ശ്രീ ഭാനു എന്നിവരുടെ നേതൃത്വത്തിൽ മാനേജറിൽ സമ്മർദ്ദം ചെലുത്തി 1948 ൽ സ്കൂൾ സർക്കാരിനു വിട്ടുകൊടുക്കുകയും ചെയ്തു. പ്രദേശത്ത് നാളികേര പിരിവു നടത്തി സ്കൂളിനാവശ്യമായ കെട്ടിടം മറ്റു ഭൗതിക സാഹചര്യങ്ങൾ എന്നിവ ഉണ്ടാക്കി. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
ഒരേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 4 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളുമുണ്ട്. എൺപതോളം കുട്ടികളുമായി പ്രവർത്തിക്കുന്ന പ്രീ പ്രൈമറി വിഭാഗവും സ്കൂളിനുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്കൂളിൽ കുട്ടികൾക്കായി കമ്പ്യൂട്ടർ ലാബുകളുണ്ട്. അതിൽ ഏകദേശം പത്തോളം കമ്പ്യൂട്ടറുകളും ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്. സ്കൂളിൽ ഒരു ശാസ്ത്രലാബും, ഗണിതലാബും പ്രവർത്തിക്കുന്നുണ്ട് . നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു ലൈബ്രറിയുമുണ്ട് . സ്കൂളിലെ 4 ക്ലാസ്സ് മുറികൾ ഹൈടെക് ആണ്. കൂടുതലറിയാൻ
-
പ്രീപ്രൈമറി
-
സയൻസ്ലാബ്
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രധാന അദ്ധ്യാപകർ :
ക്രമം | പേര് | കാലഘട്ടം | ചിത്രം |
---|---|---|---|
1 | കെ ശ്രീധരൻ | 1982 - 2000 | |
2 | പി ബി രാധ | 2000 - 2001 | |
3 | സി എ സഫിയത്ത് | 2001 ജൂലൈ മുതൽ | |
4 | എ ഹാജറുകുട്ടി | 2002 | |
5 | ലീലാമ്മ | 2003 മുതൽ | |
6 | കെ ആർ സരള | 2004 - 2006 | |
7 | കെ എൻ സോമനാഥൻ നായർ | 2006 -2007 ജൂൺ | |
8 | കെ ലളിതമ്മ | 2007 - 2008 മാർച്ച് | |
9 | പി ഗീത | 2008 - 2019 | |
10 | കെ ഉദയകുമാർ | 2019 - 2021 മാർച്ച് | |
11 | സിന്ധുകുമാരി | 2021നവംബർ1 -ഡിസം 3 | |
12 | രജി ഡി | 2021ഡിസംബർ 3 മുതൽ |
ഹെഡ്മിസ്ട്രസ്
പ്രദേശ വാസിയും 24 വർഷം സ്കൂളിന്റെ അദ്ധ്യാപികയുമായിരുന്ന ശ്രീമതി.രജി ഡി ആണ് സ്കൂളിന്റെ ഇപ്പോഴത്തെ പ്രഥമ അധ്യാപിക. സ്കൂളിന്റെ വികസനത്തിലും ഉപജില്ലയിലെ മുൻനിര വിദ്യാലയ പദവിയിലേക്ക് സ്കൂളിനെ എത്തിക്കുന്നതിലും ടീച്ചറിന്റെ പങ്ക് പ്രശംസനീയമാണ്.
അദ്ധ്യാപകർ
ക്രമം | പേര് | ഉദ്യോഗപ്പേര് | ചിത്രം |
---|---|---|---|
2 | ഗീത എൻ | ഹിന്ദി | |
3 | കുഞ്ഞുമോൻ | അറബി | |
4 | നിഷ ജെ | യു പി എസ് ടി | |
5 | സിന്ധു സി | യു പി എസ് ടി | |
6 | ജൂലിത | യു പി എസ് ടി | |
7 | പ്രേംകുമാരി | യു പി എസ് ടി | |
8 | സിംനാറോസ് | എൽ പി എസ് ടി | |
9 | ആദർശ് ആർ.എസ് | എൽ പി എസ് ടി | |
10 | അബിത എസ് | എൽ പി എസ് ടി | |
11 | സജിത | എൽ പി എസ് ടി | |
12 | ആതിര | എൽ പി എസ് ടി | |
13 | അശ്വതി എൽ | എൽ പി എസ് ടി |
അനദ്ധ്യാപക ജീവനക്കാർ
പേര് | ഉദ്യോഗപ്പേര് |
---|---|
ശാരി ഉത്തമൻ | ഓഫീസ് അസിസ്റ്റന്റ് |
ഷിബു | പി.ടി.സി.എം |
ആനന്ദവല്ലി | പാചക തൊഴിലാളി |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മെഴുകു ശില്പ രംഗത്ത് ഇന്ത്യയിലെ തന്നെ മികച്ച ശില്പിയായ ശ്രീ കണ്ടല്ലൂർ സുനിൽ, പ്രമുഖ നടൻ കലേഷ് (2018 ൽ ഏറ്റവും നല്ല നാടകത്തിന്റെ രചയിതാവിനു സ്റ്റേറ്റ് അവാർഡ് കിട്ടി). കേരള ഹൈക്കോടതി ജഡ്ജി - ജസ്റ്റിസ് ഹരിലാൽ, വ്യവസായ പ്രമുഖൻ ശ്രീ ശാമപ്രകാശ്, ഐ ഐ ടി ഗവേഷക വിദ്യാർത്ഥിനി സാന്ദ്ര എന്നിവരും ഈ സ്കൂളിൻറെ സംഭാവനയാണ്.
-
ജസ്റ്റിസ് ഹരിലാൽ
-
ശ്രീ.കണ്ടല്ലൂർ സുനിൽ
-
കലേഷ് കണ്ടല്ലൂർ
-
ഐ.ഐ.ടി വിദ്യാർത്ഥിനി സാന്ദ്ര
സ്കൂൾ ഡിജിറ്റൽമാഗസിൻ
കൊറോണ മഹാമാരികാലത്ത് 2020ൽ കുട്ടികളുടെ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് തയാറാക്കിയ ഡിജിറ്റൽ മാഗസിൻ തേൻകൂട് കാണാൻ ക്ലിക്ക്ചെയ്യുക
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കായംകുളം ബസ് സ്റ്റാന്റിൽനിന്നും 4.5കി.മി അകലം.
- കായംകുളം റെയിൽവേ സ്റ്റേഷനിൽ നിന്നും 6കി.മി അകലം.