പരിസ്ഥിതി ക്ലബ് / ഇക്കോ Club

കുട്ടികളിൽ പരിസ്ഥിതി സ്നേഹം വളർത്തുന്നതിനും പരിസ്ഥിതിയുമായി ഇഴുകിച്ചേർന്ന് നിരീക്ഷണങ്ങളിലൂടെ പാഠ്യ പ്രവർത്തനങ്ങൾ   കൂടുതൽ ആനന്ദകരവും രസകരവും ആക്കുന്നതിനായി നമ്മുടെ വിദ്യാലയത്തിൽ പരിസ്ഥിതി ക്ലബ് പ്രവർത്തിച്ചുവരുന്നു.

           ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂൺ 5 ലോക പരിസ്ഥിതി ദിനാചരണം ഓൺലൈനായി വളരെ വിപുലമായ രീതിയിൽ സംഘടിപ്പിക്കുകയുണ്ടായി. ഇതിൽ എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പു വരുത്താൻ സാധിച്ചു. അന്നേദിവസം ഓൺലൈൻ അസംബ്ലി നടത്തുകയും പരിസ്ഥിതി സംരക്ഷണത്തിന് ആവശ്യകതയെ കുറിച്ച്  HM in Charge ശ്രീമതി. റെജി ടീച്ചർ വിശദീകരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ പരിപാടികളായ പ്രസംഗം, പരിസ്ഥിതി ദിന കവിത, ചിത്രരചന,പ്ലക്കാർഡ്, പോസ്റ്റർ തുടങ്ങിയവയുടെ പ്രദർശനം എന്നിവ നടത്തി. LP/ UP വിഭാഗത്തിലെ കുട്ടികൾക്ക് ഓൺലൈൻ വഴി ക്വിസ് സംഘടിപ്പിക്കുകയും വിവിധതരം രചനകളിൽ ഏർപ്പെടാൻ അവസരം നൽകുകയും ചെയ്തു. വാർഡ് മെമ്പർ ശ്രീമതി സുജിയുടെ നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിലും അധ്യാപകരും കുട്ടികളും അവരുടെ വീടുകളിലും വൃക്ഷത്തൈകൾ നട്ട് പരിസ്ഥിതി ദിന സന്ദേശം ഉൾക്കൊണ്ടു.

  2021-2022 അധ്യായന വർഷത്തെ പരിസ്ഥിതി  ക്ലബ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനു വേണ്ടി ജൂൺ 15ന് ഓൺലൈനായി ഒരു യോഗം കൂടുകയുണ്ടായി. ക്ലബ്ബ് കോഡിനേറ്റർ സജിത വി യുടെ നേതൃത്വത്തിൽ 30 അംഗങ്ങളെ ഉൾപ്പെടുത്തി ക്ലബ്ബ് രൂപീകരിക്കുകയും അതിൽനിന്ന് കൺവീനറായി ഏഴാംക്ലാസിലെ വിഷ്ണുവിനെയും ജോയിൻ കൺവീനർ ആയി ആറാം ക്ലാസിലെ നിരുപമയെയും   തെരഞ്ഞെടുത്തു. ജൂൺ 23 ആം തീയതി ക്ലബ്ബിന്റെ ഉദ്ഘാടനം ശ്രീമതി  റെജി ടീച്ചർ ഓൺലൈൻവഴി നിർവഹിച്ചു.

ഓസോൺ പാളിയിൽ സുഷിരങ്ങൾ സൃഷ്ടിക്കുന്ന രാസവസ്തുക്കളുടെ നിർമ്മാണവും ഉപയോഗവും കുറയ്ക്കുക എന്ന സന്ദേശം കുട്ടികളെ എത്തിക്കുന്നതിന് വേണ്ടി പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 16ന് ലോക ഓസോൺ ദിനം കുട്ടികളുടെ വ്യത്യസ്തമായ പരിപാടികളിലൂടെ സംഘടിപ്പിച്ചു.

   വിദ്യാഭ്യാസ വകുപ്പ് എന്റെ വീട് ഒരു വിദ്യാലയം എന്ന പ്രവർത്തനത്തിലേക്ക് ഭാഗമായി കുട്ടികൾ വീടുകളിൽ പച്ചക്കറി തോട്ട നിർമ്മാണവും പൂന്തോട്ട പരിപാലനം നടത്തുകയുണ്ടായി ഇതോടൊപ്പം കുട്ടികൾ ആഴ്ചയിലൊരിക്കൽ വീടുകളിൽ ഡ്രൈ ഡേ ആചരിച്ചു വരുന്നു.  ഒക്ടോബർ 2 ഗാന്ധി ജയന്തിയോടനുബന്ധിച്ച് എക്കോ ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ വീടുകളും സേവന വാരാചരണം നടത്തി.

കോവിഡാനന്തര  സ്കൂൾ തുറക്കലിന്റെ ഭാഗമായി സ്കൂളും പരിസരവും ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ ശുചീകരണം നടത്തി. കോവിഡ് നിർദ്ദേശങ്ങൾ   അടങ്ങിയ പോസ്റ്റർ, നോട്ടീസ് എന്നിവ തയ്യാറാക്കി സ്കൂളിലെ വിവിധ സ്ഥലങ്ങളിലും ക്ലാസ് മുറികളിലും സ്ഥാപിച്ചു.

പരിസര ശുചിത്വത്തിന് മുൻതൂക്കം നൽകിക്കൊണ്ട് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ  സ്കൂളിൽ ജൈവ മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിച്ചു.ദീർഘ കാലത്തെ ഇടവേളയ്ക്കു ശേഷം വിദ്യാലയത്തിലേക്ക് കടന്നുവരുന്ന കുട്ടി കുരുന്നുകളെ വരവേൽക്കുന്നതിനായി വർണാഭമായ പൂന്തോട്ടം  ഇക്കോ ക്ലബിലെ അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിൽ സജ്ജമാക്കി. കുട്ടികളിൽ പരിസ്ഥിതി സംരക്ഷണത്തിന് അവബോധം വളർത്തുന്നതിനായി ശുചിത്വമിഷന്റെ   'എന്റെ പരിസരങ്ങളിൽ 'എന്ന വീഡിയോ പ്രദർശനം നടത്തി.