ഗവ. യു പി സ്ക്കൂൾ, കീച്ചേരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ തൃപ്പൂണിത്തുറ ഉപജില്ലയിലെ കുലയാറ്റിക്കര സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.യു .പി എസ് കീച്ചേരി .ഏകദേശം ഒന്നേകാൽ ഏക്കർ വ്യാപിച്ചു കിടക്കുന്ന ഈ വിദ്യാലയം പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽ നിലകൊള്ളുന്നു.കൊച്ചിരാജാക്കന്മാരുടെ കാലത്തു കൊട്ടാരം കാര്യസ്ഥൻ ആയിരുന്ന പുറത്തേകാട്ട് ശങ്കുണ്ണി മേനോന്റെ മേൽനോട്ടത്തിൽ 1925 ജൂൺ (1100 ഇടവം) പ്ലാപ്പിള്ളി ദേശത്ത് ആരംഭിച്ചതാണ് ഈ വിദ്യാലയം.
ഗവ. യു പി സ്ക്കൂൾ, കീച്ചേരി | |
---|---|
വിലാസം | |
കീച്ചേരി ഗവണ്മെന്റ് യു പി സ്കൂൾ കീച്ചേരി , കുലയറ്റിക്കര പി.ഒ. , 682317 , എറണാകുളം ജില്ല | |
സ്ഥാപിതം | 1 - ജൂൺ - 1925 |
വിവരങ്ങൾ | |
ഫോൺ | 0484 2746818 |
ഇമെയിൽ | keecherygups.2010@gmail.com |
വെബ്‍സൈറ്റ് | https://schoolwiki.in/26439 |
കോഡുകൾ | |
സ്കൂൾ കോഡ് | 26439 (സമേതം) |
യുഡൈസ് കോഡ് | 32081302101 |
വിക്കിഡാറ്റ | Q99507937 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | തൃപ്പൂണിത്തുറ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പിറവം |
താലൂക്ക് | കണയന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | മുളന്തുരുത്തി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 38 |
പെൺകുട്ടികൾ | 39 |
ആകെ വിദ്യാർത്ഥികൾ | 77 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | എൽസി പി പി |
പി.ടി.എ. പ്രസിഡണ്ട് | നിസാർ കെ ഇ |
എം.പി.ടി.എ. പ്രസിഡണ്ട് | അജിത അജിത് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
എറണാകുളം ജില്ലയിലെ കീച്ചേരി എന്ന പൗരാണിക പ്രസിദ്ധമായ ഗ്രാമത്തിന്റെ തിലകക്കുറിയായി ശോഭിക്കുന്ന ശതാഭിഷേകത്തോടടുക്കുന്ന ഈ സരസ്വതിക്ഷേത്രം തലമുറകളുടെ അകക്കണ്ണ് തുറപ്പിക്കുന്ന വരദാനമായി വർത്തിക്കുന്നു . പാഠ്യപഠ്യേതര മേഖലകളിൽ ഉത്തരോത്തരം മികവ് പുലർത്തി കൊണ്ട് മുന്നേറുന്ന വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങളും അനുദിനം മെച്ചപ്പെട്ടുവരുന്നു .സാമൂഹ്യപങ്കാളിതത്തോടെയും സമർപ്പണ ബോധത്തോടെയും പ്രവർത്തിക്കുന്ന ഊർജ്ജസ്വലരായ അധ്യാപകരും സ്കൂളിന്റെ സാർവതോന്മുഖമായ പുരോഗതിക്കായി അക്ഷീണം പ്രവർത്തിക്കുന്ന P T A യും വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ് .സാസ്‌കാരിക വികസനത്തിന് ഒരു തിലക്കുറിയായി ഈ വിദ്യാഭ്യാസസ്ഥാപനം വളർന്നുകൊണ്ടിരിക്കുന്നു.
അറിവാണ് അമൃതം
സ്കൂളിന്റെ ആപ്തവാക്യം സൂചിപ്പിക്കുന്നതുപോലെ നമ്മുക്ക് കിട്ടുന്ന ഏറ്റവും വലിയ വരദാനമാണ് അറിവ് . ഈ അറിവ് നേടാൻ ഉതകാൻ നേടുന്ന തരത്തിലാണ് സ്കൂളിലെ പ്രവർത്തങ്ങൾ
ചരിത്രം
ആമ്പലൂർ പഞ്ചായത്തിലെ 14-ആം വാർഡിൽ സ്ഥിതി ചെയുന്ന ഈ സരസ്വതി ക്ഷേത്രം തലമുറകൾക്ക് വിജ്ഞാനദായകമായി പരിലസിക്കുന്നു.
കൊച്ചിരാജാക്കന്മാരുടെ കാലത്തു കൊട്ടാരം കാര്യസ്ഥൻ ആയിരുന്ന പുറത്തേകാട്ട് ശങ്കുണ്ണി മേനോന്റെ മേൽനോട്ടത്തിൽ 1925 ജൂൺ (1100 ഇടവം) പ്ലാപ്പിള്ളി ദേശത്ത് ആരംഭിച്ചതാണ് ഈ വിദ്യാലയം. തൃപ്പക്കുടത്തപ്പന്റെ തിരുമുറ്റത്തെ വിദ്യാലയം ശിവവിലാസം മലയാളം സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു. സ്കൂൾ ചരിത്രം കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയുക
ഭൗതികസൗകര്യങ്ങൾ
ഈ വിദ്യാലയം കുട്ടികൾകളുടെ സമഗ്ര ഉന്നമനത്തിനായുള്ള എല്ലാ സാഹചര്യങ്ങളും സൗകര്യങ്ങളും ഒരുക്കുന്നുണ്ട് കുട്ടികളുടെ സമഗ്രമായ വികസനത്തിന് ആവശ്യമായ ബൗദ്ധിക സാഹചര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട് . സ്കൂളിന്റെ പ്രധാന സൗകര്യങ്ങൾ ഇവയെല്ലാമാണ്.
- സൗകര്യപൂർണമായ ക്ലാസ് മുറികൾ
- ശുചിത്വമുള്ള അടുക്കള
- വൃത്തിയുള്ള ശുചി മുറികൾ
- കമ്പ്യൂട്ടർ റൂം
- ലൈബ്രറി
- ശാസ്ത്ര ലാബ്
- ഗണിതശാസ്‌ത്ര ലാബ്
- സയൻസ് പാർക്ക്
- സ്മാർട്ട് ക്ലാസ് റൂം
- റീഡിങ് റൂം
- സൗരോർജ്ജപാനൽ
- കുട്ടികളുടെ പാർക്ക്
- ജൈവവൈവിധ്യ പാർക്ക്
- ഔഷധത്തോട്ടം
- കുടിവെള്ള വിതരണം
- വിശാലമായ കളിസ്ഥലം
- മാലിന്യ സംസ്ക്കരണം
- പച്ചക്കറിത്തോട്ടം
- വിശദ വിവരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയുക
പാഠ്യേതര പ്രവർത്തനങ്ങൾ
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമ നമ്പർ | പേര് | പ്രവേശിച്ച വർഷം | വിരമിച്ച വർഷം |
---|---|---|---|
1 | വി.കെ നാരായണ മേനോൻ | 1925 | 1938 |
2 | പി ശങ്കരപ്പണിക്കർ | 1938 | 1941 |
3 | സി എൻ രാമൻ മേനോൻ | 1941 | 1943 |
4 | വി കെ നാരായണ മേനോൻ | 1947 | 1948 |
5 | പി പി ജോൺ | 1948 | 1952 |
6 | കെ കൊച്ചുണ്ണി മേനോൻ | 1952 | 1953 |
7 | വി കെ നാരായണ മേനോൻ | 1953 | 1955 |
8 | വി രാമൻ മേനോൻ | 1955 | 1964 |
9 | സി എസ് ഗോപാലപിള്ള | 1964 | 1973 |
10 | എൻ കെ ചാക്കോ | 1973 | 1980 |
11 | കെ എം ഗോപാലൻ | 1980 | 1981 |
12 | കെ ജെ എബ്രഹാം | 1981 | 1983 |
13 | പി കെ പരമേശ്വരൻ | 1983 | 1985 |
14 | കെ കെ ഓഞ്ചി | 1985 | 1988 |
15 | ഇ എൻ സരോജിനി | 1988 | 1990 |
16 | എം പി എസ് തങ്ങൾ | 1990 | 1994 |
17 | കെ കെ നബീസ | 1994 | 1995 |
18 | വി വി തങ്കമ്മ | 1995 | 1995 |
19 | വി കെ ലീല | 1995 | 1996 |
20 | എസ് എ സുമതി | 1996 | 1997 |
21 | വി എസ് ശാന്തമ്മ | 1997 | 1998 |
22 | പി എം സാറാമ്മ | 1998 | 1999 |
23 | എ വി അന്നമ്മ | 1999 | 2003 |
24 | വി കെ രാമചന്ദ്രൻ | 2003 | 2004 |
25 | ടി എ കുഞ്ഞൻ | 2004 | 2006 |
26 | പി കെ സോമൻ | 2006 | 2014 |
27 | പി ആർ ബാബുരാജൻ | 2014 | 2015 |
28 | ആൽസി പീറ്റർ | 2015 | 2016 |
29 | ഇ എ വിജയൻ | 2016 | 2017 |
30 | മിനി ജോർജ് പി | 2017 | 2019 |
31 | എൽസി പി പി | 2019 | - |
നിലവിലെ അധ്യാപകർ
ക്രമ നമ്പർ | പേര് | തസ്തിക |
---|---|---|
1 | ശ്രീമതി എൽസി പി പി | ഹെഡ് മിസ്ട്രസ് |
2 | ശ്രീമതി യമുന പി നായർ | പി ഡി ടീച്ചർ |
3 | ശ്രീമതി സിബി പി ചാക്കോ | പി ഡി ടീച്ചർ |
4 | ശ്രീമതി സെയ്‌ജി മോൾ എം പി | എൽ പി എസ് ടി |
5 | ശ്രീമതി ജോബി ജോൺ | എൽ പി എസ് ടി |
6 | ശ്രീമതി പ്രതിഭ ചന്ദ്രൻ | എൽ പി എസ് ടി |
7 | ശ്രീമതി ശരണ്യ കൃഷ്ണ കെ | യു പി എസ് ടി |
8 | ശ്രീമതി നബീസ ടി കെ | പാർട്ട് ടൈം ജൂനിയർ ഹിന്ദി (സൂപ്പർ ന്യൂമെററി ) |
9 | ശ്രീമതി ശ്രീപ്രിയ നായക് പി |
അംഗീകാരങ്ങൾ
പാഠ്യ പഠ്യേതര മേഖലകളിൽ ജി യു പി എസ് കീച്ചേരി എല്ലായിപ്പോഴും മികവ് തെളിയിച്ചു വരുന്നു .
സംസ്ഥാനതലത്തിൽ ഹരിതവിദ്യാലയം പുരസ്‌കാരം നേടിയ വിദ്യാലയം കലോത്സവ വേദികളിലും ശാസ്ത്രമേളകളിലും ഉപജില്ലാ ജില്ലാ സംസ്ഥാന തലങ്ങളിൽ മികച്ച സ്ഥാനങ്ങൾ കരസ്ഥമാക്കി .കലോത്സവങ്ങളിൽ ഗവണ്മെന്റ് വിദ്യാലയങ്ങൾക്കുള്ള ഓവറോൾ ചാമ്പ്യൻഷിപ് (2017 -2018 ) നേടിയിട്ടുണ്ട് .തുടർച്ചയായി ശാസ്ത്രമേളകളിൽ ഓവറോൾ ചാമ്പ്യൻഷിപ് നേടിയിട്ടുണ്ട് .കൂടാതെ
- ഹരിതവിദ്യാലയം അവാർഡ്(2011 -2012) *
- വനമിത്ര അവാർഡ്(2011 -2012 ) *
- വണ്ടർലാ എൻവിറോണ്മെന്റ് ആൻഡ് എനർജി കോൺസെർവഷൻ അവാർഡ് (2012 )*
- തൃപ്പൂണിത്തുറ ഉപജില്ലാ ബെസ്ററ് ഗവണ്മെന്റ് യു പി (2012 -2013 )*
- കേരള ശാസ്ത്ര സാഹിത്യ പരിഷത് -യുറീക്ക (എവറോളിങ് ട്രോഫി )*
- മാതൃഭൂമി സീഡ് പുരസ്‌കാരം-പല വർഷങ്ങളിൽ *
- ഹരിത ഓഫീസ് അവാർഡ് *
- സ്കൂൾ വിക്കി പുരസ്‌കാരം--സ്കൂൾ വിക്കിയുടെ മികച്ച താളുകൾക്ക് ജില്ലാതലത്തിൽ തെരഞ്ഞെടുക്കപ്പെട്ടു*
ചിത്രങ്ങൾ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയുക
നേട്ടങ്ങൾ
കീച്ചേരി സ്കൂൾ നേട്ടങ്ങൾ അറിയുവാൻ ഇ വിടെ ക്ലിക്ക് ചെയ്യുക
ചിത്രശാല
കീച്ചേരി സ്കൂളിൽ പാഠ്യ പഠ്യേതര പ്രവർത്തങ്ങൾ മികച്ച രീതിയിൽ നടന്നു വരുന്നു. ക്ലാസ് തല സ്കൂൾ തല പ്രവർത്തങ്ങളുടെയും വിവിധ ദിനാചരണങ്ങളുടെയും ചിത്രങ്ങൾ ചിത്രശാലയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അപൂർവ രേഖകൾ
വിദ്യാലയ ചരിത്രത്തിലെ അപൂർവ രേഖകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുട്ടികളുടെ കലാസൃഷ്ടികൾ
കുട്ടികൾ വരച്ച ചിത്രങ്ങളും അവരുടെ കലാസൃഷ്ടികളും കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പത്ര മാധ്യമങ്ങളിലൂടെ
സ്കൂളിലെ മികച്ച പ്രവർത്തനങ്ങൾ പത്രമാധ്യമങ്ങളിലൂടെ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പി.ലീല -പ്രശസ്ത പിന്നണിഗായിക
മറ്റുള്ള പൂർവ്വവിദ്യാർത്ഥികളെ കുറിച്ചറിയുവാനും അവരുടെ പ്രവർത്തങ്ങൾ അറിയുവാനും ഇവിടെ ക്ലിക്ക് ചെയ്യുക
വഴികാട്ടി
->എറണാകുളം -തലയോലപ്പറമ്പ് റൂട്ടിൽ ചാലക്കപ്പാറ ബസ്റ്റോപ്പിൽ നിന്ന് കീച്ചേരി - മാമ്പുഴ റോഡിലൂടെ 2 K M സഞ്ചരിക്കുമ്പോൾ റോഡിനു വലതു വശം സ്കൂൾ സ്ഥിതി ചെയുന്നു.
->കാഞ്ഞിരമറ്റം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.
->എം സി റോഡിൽ നിന്നും രണ്ടുകിലോമീറ്റർ.
അവലംബം
വിളംബരം -കൈയെഴുത്തു മാസിക
മേൽവിലാസം
G U P S Keechery,Kulayyettikara P O,Ernakuam,Pin-682317,Phone-0484 2746818,Email-keecherygups.2010@gmail.com
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 26439
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ