ഒരുവട്ടം കൂടി

അധ്യയന വർഷത്തിലെ ഒന്നാം ക്ലാസ്സുകാരനായി കീച്ചേരി ഗവണ്മെന്റ് എൽ പി സ്കൂളിൽ ചേരുമ്പോൾ സ്കൂൾ ഒരു അപരിചിത മേഖലയലായിരുന്നു .കാരണം, ആ പരിസരത്തു തന്നെയുണ്ടായിരുന്നു നഴ്‌സറി സ്കൂളിൽ അതിനു മുൻപുള്ള വര്ഷം പരേതയായ ശ്രീമതി വിലാസിനി ടീച്ചറുടെ ശിഷ്യത്വം അനുഭവിക്കാൻ ഭാഗ്യം ഉണ്ടായിരുനത്തോടൊപ്പം എൽ പി സ്കൂളും എന്റെ അയല്പക്കമായിത്തീർന്നിരുന്നു .

                                                                     ഒന്നാം ക്ലാസ്സിൽ വേലായുധൻ സാറിന്റെ ക്ലാസ്സിലായിരുന്നു ഞാൻ .അന്നുണ്ടായിരുന്ന സ്കൂൾ മുറ്റമല്ല ഇന്ന് എങ്കിലും മാവുകൾ രണ്ടും എന്നും സീനിയർ സിറ്റിസൺ ആയി നില്കുന്നു .അധ്യാപകരിൽ സാരജിനി ടീച്ചർ ,മേരി ടീച്ചർ ,മറ്റൊരു വേലായുധൻ മാസ്റ്റർ ,നാരായണൻ മാസ്റ്റർ ,ഒഞ്ചി സർ ,ഇട്ടി സർ ,കൊത ടീച്ചർ എന്നിവരെയെല്ലാം അന്നത്തെ രൂപത്തോടെ ഓർത്തെടുക്കാനാണ് താല്പര്യം .അദ്ധ്യാപകരെ ദയ ,ഭക്തി ,ബഹുമാനത്തോടെയല്ലാതെ കാണുവാൻ കഴിയാത്ത കാലം .ഇന്ന് ഞങ്ങളെല്ലാം എന്തെങ്കിലുമായിട്ടുണ്ടെങ്കിൽ അതിന്റെയെല്ലാം അടിത്തറ കീച്ചേരി ഗവണ്മെന്റ് എൽ പി സ്കൂളിന്റെ അധ്യാപകരും അന്തരീക്ഷവും ആണ് .ആ അധ്യാപകരിൽ പലരും ഇന്ന് നമ്മോടൊപ്പം ഇല്ല എങ്കിലും ഓർമ്മകൾ ആയുസൊള്ളം ഉണ്ടാകും .

രാധാകൃഷ്‌ണൻ കെ ആർ

സെക്ഷൻ ഓഫീസർ ,ജുഡീഷ്യറി ഡിപ്പാർട്മെൻറ്