ഗവ.എൽ.പി.എസ് നന്നുവക്കാട്
- എണ്ണമിടാത്ത ലിസ്റ്റിന്റെ ഉള്ളിലെ പദങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പത്തനംതിട്ട മുനിസിപ്പാലിറ്റി വാർഡ് നമ്പർ 32 ൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. 1954 - 55 അധ്യയനവർഷത്തിൽ ഏകാധ്യാപക വിദ്യാലയമായി പ്രവർത്തനംതുടങ്ങി. 10 .05 .1956 ൽ ഈ സ്കൂളും 25 സെന്റ് സ്ഥലവും ചേരമർ കരയോഗം വെൽഫെയർ ഡിപ്പാർട്‌മെന്റിലേക്കു എഴുതിക്കൊടുത്തു. 01 .05 1956 ൽ വിദ്യാഭ്യാസ വകുപ്പ് ഈ വിദ്യാലയം ഏറ്റെടുത്തു. 15. 11 1975 ൽ പത്തനംതിട്ട പഞ്ചായത്തു പ്രെസിഡന്റായിരുന്ന ശ്രീ സി. മീരാസാഹിബിന്റെ അധ്യക്ഷതയിൽ MLA ശ്രീ KK നായർ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. 100 അടി നീളവും 20 അടി വീതിയുമുള്ള ഒരു കെട്ടിടമാണ് ഇപ്പോഴുള്ളത് .
ഗവ.എൽ.പി.എസ് നന്നുവക്കാട് | |
---|---|
വിലാസം | |
നന്നുവക്കാട് ജി. ഡബ്ല്യു. എൽ. പി. എസ്. നന്നുവക്കാട് , ചുരുളിക്കോട് പി.ഒ. , 689668 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1954 |
വിവരങ്ങൾ | |
ഇമെയിൽ | gwlps38610@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38610 (സമേതം) |
യുഡൈസ് കോഡ് | 32120401943 |
വിക്കിഡാറ്റ | Q87599017 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | പത്തനംതിട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | കോഴഞ്ചേരി |
ബ്ലോക്ക് പഞ്ചായത്ത് | ഇലന്തൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 32 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 4 |
പെൺകുട്ടികൾ | 13 |
ആകെ വിദ്യാർത്ഥികൾ | 17 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജെസിയമ്മ. ജോഷ്വാ |
പി.ടി.എ. പ്രസിഡണ്ട് | രമണി എം ഡി |
എം.പി.ടി.എ. പ്രസിഡണ്ട് | രജനി എം ആർ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
പത്തനംതിട്ട മുനിസിപ്പാലിറ്റി വാർഡ് നമ്പർ 32 ൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. 1954 - 55 അധ്യയനവർഷത്തിൽ ഏകാധ്യാപക വിദ്യാലയമായി പ്രവർത്തനംതുടങ്ങി. 10 .05 .1956 ൽ ഈ സ്കൂളും 25 സെന്റ് സ്ഥലവും ചേരമർ കരയോഗം വെൽഫെയർ ഡിപ്പാർട്‌മെന്റിലേക്കു എഴുതിക്കൊടുത്തു. 01 .05 1956 ൽ വിദ്യാഭ്യാസ വകുപ്പ് ഈ വിദ്യാലയം ഏറ്റെടുത്തു. 15. 11 1975 ൽ പത്തനംതിട്ട പഞ്ചായത്തു പ്രെസിഡന്റായിരുന്ന ശ്രീ സി. മീരാസാഹിബിന്റെ അധ്യക്ഷതയിൽ MLA ശ്രീ KK നായർ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. 100 അടി നീളവും 20 അടി വീതിയുമുള്ള ഒരു കെട്ടിടമാണ് ഇപ്പോഴുള്ളത് .
ഭൗതികസൗകര്യങ്ങൾ
രണ്ടു മുറിയും, ഒരു ഹാളും അടങ്ങുന്നതാണ് സ്കൂൾകെട്ടിടം. ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും ശുചിമുറികൾ ഉണ്ട്. പാചകപ്പുരയുണ്ട്.ഗ്യാസ് കണക്ഷൻ എടുത്തിട്ടുണ്ട് ഐ. സി. റ്റി ലാബുണ്ട്. ഇപ്പോൾ മൂന്നു ലാപ്‌ടോപ്പുകൾ പ്രവർത്തനസജ്ജമാണ്. വിപുലമായ പുസ്തകശേഖരമുള്ള ലൈബ്രറി ഉണ്ട് .കൂടാതെ ക്ലാസ് ലൈബ്രറിയും ഉണ്ട് .സ്ഥല പരിമിതി ഉണ്ടെങ്കിലും കുട്ടികൾക്ക് കളിയ്ക്കാൻ ആവശ്യമായ സജ്ജീകരണങ്ങൾ ഉണ്ട്. വിവിധ ഭാഗങ്ങളിലായി ചെറിയ രീതിയിൽ വാഴ, കപ്പ, മറ്റു പച്ചക്കറികൾ കൃഷി ചെയ്തു പോരുന്നു. നിലവിൽ ആവശ്യമായ ഫർണിച്ചറുകൾ സ്കൂളിലുണ്ട്. ക്ലാസിന്റെ വിവിധ ഭാഗങ്ങളിലായി ശാസ്ത്ര, ഗണിത വായനാ മൂലകൾ സജ്ജീകരിച്ചിട്ടുണ്ട് .ആവശ്യമായ പഠനോപകാരങ്ങളും ലഭ്യമാക്കുന്നുണ്ട്. കുട്ടികളുടെ ബുദ്ധിവികാസം സാധ്യമാക്കുംമത്തിനുള്ള പഠനോപകരണങ്ങൾ സ്കൂളിൽ ആവശ്യാനുസാരം ഉണ്ട്. അതുപയോഗിച്ചുള്ള പ്രവർത്തനങ്ങളിലും അവർ നിരന്തരം ഏർപ്പെടുന്നുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
പാഠ്യ പദ്ധതിക്ക് പുറമേ പാഠ്യതര രംഗത്തും വിദ്യാലയം ഗൗരവമായി ശ്രദ്ധ പതിപ്പിക്കുകയും ഇതിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന കലാ കായിക ശാസ്ത്ര ,ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയ മേളയിൽ വിദ്യാലയത്തിലെ പ്രതിഭാധനരായ കുട്ടികൾ പങ്കെടുക്കുകയും, ഉപജില്ലാ തലത്തിൽ ഉന്നത വിജയം കരസ്ഥമാക്കുകയും ചെയ്തതിലൂടെ വിദ്യാലയത്തിന്റെ യശസ് ഉയർത്തി. CLEAN VIDHYALAYA CAMPAIGN എന്ന പരിപാടിയോടനുബന്ധിച്ചു ആരോഗ്യ ശുചിത്വ ബോധന ക്ലാസ് സ്കൂളിൽ നടത്തി.
2022 സ്‍കുൾ കലോൽസവം
മുൻ സാരഥികൾ
മത്തായി P.Kഭാരതി പൊന്നമ്മ കുഞ്ഞിരാമൻ ജോർജ് ചാമക്കാലയിൽ 2000 -2001 അന്നക്കുട്ടി 2001 -2002 ആനന്ദവല്ലി 2002-2004 കുറുപ്പ് 2004 -2007 സതീശൻ
2008 -2017 ഷീലാകുമാരി 2017 -2018 ഷേർളി മാത്യു 2018 -2019 ബിന്ദു 2019 -ജെസിയമ്മ ജോഷ്വ
മികവുകൾ
കുട്ടികളിൽ അക്ഷരങ്ങളും ചിഹ്നങ്ങളും ഉറപ്പിക്കുന്നതിനു ഉച്ചക്ക് 1.30 മുതൽ അതിനുവേണ്ട പ്രവർത്തനങ്ങൾ നൽകുന്നുണ്ട്. മലയാളത്തിളക്കം എന്നപേരിൽ അറിയപ്പെടുന്നു. ചതുഷ്‌ക്രിയകൾ ഉറപ്പിക്കുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ നൽകുകയും, മൂല്യ നിർണയം നടത്തുകയും ചെയ്തു .ഇംഗ്ലീഷിന് പ്രാധാന്യം നൽകുക എന്ന ഉദ്ദേശത്തോടുകൂടി ‘HELLO ENGLISH’ എന്നപേരിൽ ഇംഗ്ലീഷ് വായിക്കുന്നതിനും, എഴുതുന്നതിനും, അനായാസം സംസാരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. പൊതുവിജ്ഞാനം, ഇംഗ്ലീഷ് ഗ്രാമർ ഇവയെ സംബന്ധിച്ചുള്ള ക്ലാസുകളും കൈകാര്യം ചെയ്തു വരുന്നു.
ദിനാചരണങ്ങൾ
ജൂൺ മുതൽ മാർച്ചു വരെയുള്ള അധ്യയന ദിവസങ്ങളിൽ വരുന്ന ദിനാചരണങ്ങൾ വിവിധ ക്ലബുകളിലൂടെ നേതൃത്വത്തിൽ നടത്തിവരുന്നു. ലോക പരിസ്ഥിതി ദിനത്തിൽ ചെടികൾ, പച്ചക്കറികൾ എന്നിവ വച്ചുപിടിപ്പിച്ചു ആഘോഷിച്ചു.വായനാ ദിനത്തിൽ കുട്ടികൾക്ക് പുസ്തകങ്ങൾ വായിക്കാൻ നൽകുകയും, വായനാക്കുറിപ്പു തയ്യാറാക്കുകയും ചെയ്തു .സ്വാതന്ത്ര്യദിനം, ഓണാഘോഷം, ഗാന്ധി ജയന്തി, ശിശുദിനം, ക്രിസ്തുമസ്, റിപ്പബ്ലിക്ക് ദിനം എന്നീ ദേശീയപ്രാധാന്യമുള്ള ആഘോഷങ്ങൾ രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെ ആഘോഷിക്കുന്നു . 01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
ജെസിയമ്മാ ജോഷ്വാ (H.M)
കുമാരി ഉഷ .ടി (L.P.S.T)
ശുഭ.കെ.എസ് (L.P.S.T)
ശ്രീരാജി എസ്.ആർ (L.P.S.T)
ക്ലബുകൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
1) സുരക്ഷാ ക്ലബ് 2) ശാസ്ത്ര ക്ലബ് 3) ഗണിത ക്ലബ് 4) ആരോഗ്യ ക്ലബ്
സ്കൂൾ ഫോട്ടോകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശിവൻകുട്ടി (DDE)
E. ശിവരാമൻ (KSEB Senior Superintendent)
രാജു തറയിൽ (High Court Advocate) അശോകൻ (SI Thiruvalla)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|