ഗവ.എൽ.പി.എസ് നന്നുവക്കാട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

പത്തനംതിട്ട മുനിസിപ്പാലിറ്റി വാർഡ് നമ്പർ 32 ൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. 1954 - 55 അധ്യയനവർഷത്തിൽ ഏകാധ്യാപക വിദ്യാലയമായി പ്രവർത്തനംതുടങ്ങി. 10 .05 .1956 ൽ ഈ സ്കൂളും 25 സെന്റ് സ്ഥലവും ചേരമർ കരയോഗം വെൽഫെയർ ഡിപ്പാർട്‌മെന്റിലേക്കു എഴുതിക്കൊടുത്തു. 01 .05 1956 ൽ വിദ്യാഭ്യാസ വകുപ്പ് ഈ വിദ്യാലയം ഏറ്റെടുത്തു. 15. 11 1975 ൽ പത്തനംതിട്ട പഞ്ചായത്തു പ്രെസിഡന്റായിരുന്ന ശ്രീ സി. മീരാസാഹിബിന്റെ അധ്യക്ഷതയിൽ MLA ശ്രീ KK നായർ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. 100 അടി നീളവും 20 അടി വീതിയുമുള്ള ഒരു കെട്ടിടമാണ് ഇപ്പോഴുള്ളത് .