ഗവ.എൽ.പി.എസ് നന്നുവക്കാട്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

രണ്ടു മുറിയും, ഒരു ഹാളും അടങ്ങുന്നതാണ് സ്കൂൾകെട്ടിടം. ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും ശുചിമുറികൾ ഉണ്ട്. പാചകപ്പുരയുണ്ട്.ഗ്യാസ് കണക്ഷൻ എടുത്തിട്ടുണ്ട് ഐ. സി. റ്റി ലാബുണ്ട്. ഇപ്പോൾ മൂന്നു ലാപ്‌ടോപ്പുകൾ പ്രവർത്തനസജ്ജമാണ്. വിപുലമായ പുസ്തകശേഖരമുള്ള ലൈബ്രറി ഉണ്ട് .കൂടാതെ ക്ലാസ് ലൈബ്രറിയും ഉണ്ട് .സ്ഥല പരിമിതി ഉണ്ടെങ്കിലും കുട്ടികൾക്ക് കളിയ്ക്കാൻ ആവശ്യമായ സജ്ജീകരണങ്ങൾ ഉണ്ട്. വിവിധ ഭാഗങ്ങളിലായി ചെറിയ രീതിയിൽ വാഴ, കപ്പ, മറ്റു പച്ചക്കറികൾ കൃഷി ചെയ്തു പോരുന്നു. നിലവിൽ ആവശ്യമായ ഫർണിച്ചറുകൾ സ്കൂളിലുണ്ട്. ക്ലാസിന്റെ വിവിധ ഭാഗങ്ങളിലായി ശാസ്ത്ര, ഗണിത വായനാ മൂലകൾ സജ്ജീകരിച്ചിട്ടുണ്ട് .ആവശ്യമായ പഠനോപകാരങ്ങളും ലഭ്യമാക്കുന്നുണ്ട്. കുട്ടികളുടെ ബുദ്ധിവികാസം സാധ്യമാക്കുംമത്തിനുള്ള പഠനോപകരണങ്ങൾ സ്കൂളിൽ ആവശ്യാനുസാരം ഉണ്ട്. അതുപയോഗിച്ചുള്ള പ്രവർത്തനങ്ങളിലും അവർ നിരന്തരം ഏർപ്പെടുന്നുണ്ട്.