സി.എസ്.ഐ.വി.എച്ച്.എസ്.എസ്സ്. ഫോർ ഡഫ് വാളകം

21:45, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ ഉമ്മന്നൂർ പഞ്ചായത്തിൽ വാളകം എം എൽ എ ജംഗ്ഷനിൽ എം സി റോഡിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് സി എസ് ഐ വി എച് എസ് &എച് എസ് എസ് ഫോർ ദി ഡെഫ് വാളകം

സി.എസ്.ഐ.വി.എച്ച്.എസ്.എസ്സ്. ഫോർ ഡഫ് വാളകം
സി.എസ്.ഐ വി.എച്ച്.എസ് & എച്ച് എസ് എസ് ഫോർ ദി ഡഫ് വാളകം
വിലാസം
വാളകം

വാളകം
,
വാളകം പി.ഒ.
,
കൊല്ലം - 691532
,
കൊല്ലം ജില്ല
സ്ഥാപിതം1978
വിവരങ്ങൾ
ഫോൺ0474 2470468
ഇമെയിൽcsivhsvalakom@gmail.com
കോഡുകൾ
സ്കൂൾ കോഡ്50023 (സമേതം)
യുഡൈസ് കോഡ്32131200112
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല കൊട്ടാരക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകൊട്ടാരക്കര
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്വെട്ടിക്കവല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംസ്പെഷ്യൽ
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ139
അദ്ധ്യാപകർ38
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജസ്സി അലക്സാണ്ടർ
പ്രധാന അദ്ധ്യാപികസുമം റ്റി.എസ്.
പി.ടി.എ. പ്രസിഡണ്ട്അംബിക
എം.പി.ടി.എ. പ്രസിഡണ്ട്അംബിക
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

 
സി എസ് ഐ മോഡറേറ്റർ മോസ്റ്റ് .റവ .ഡോ .ഐ .യേശുദാസൻ തിരുമേനി

ശബ്ദത്തിന്റെ ലോകം അന്യം നിന്നുപോയ പിഞ്ചോമനകളേ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ ദക്ഷിണ കേരള മഹായിടവകയൂടെ മുൻ മോഡറേറ്ററായിരുന്ന കാലം ചെയ്ത അഭിവന്ദ്യ ഐ യേശുദാസൻ തിരുമേനിയുടെ അനുഗ്രഹത്തിന്റെയും ആശീർവാദത്തിന്റേയും ഫലമായി പരേതനായ ശ്രീമാൻ റോബി മശിഹദാസ് സാറിന്റെ നേതൃത്വത്തിൽ 1978 -ൽ  കൊട്ടാരക്കര വിദ്യഭ്യസ ജില്ലയിലെ വാളകത്തു സ്ഥാപിതമായ കൊല്ലം ജില്ലയിലെ ഏക ബധിര വിദ്യാലയമാണ് CSI VHS & HSS FOR THE DEAF .

1978 ജനുവരി 18 ന് സ്കൂൾ ആരംഭിച്ചു .മുൻ  സി എസ് ഐ മോഡറേറ്റർ മോസ്റ്റ് .റവ .ഡോ .ഐ .യേശുദാസൻ തിരുമേനി ആണ് സ്ഥാപകൻ .സ്ഥാപക പ്രിൻസിപ്പാൾ ശ്രീ റോബി ജെ മ്ശിഹാദാസ് ആണ് .12 വിദ്യാര്ഥികളുമായിട്ടാണ്  ആരംഭിച്ചത്.1 മുതൽ 12 വരെ ക്ലാസ്സുകളിലായി 160 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു.കേൾവി വൈകല്യമുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നത് .1 മുതൽ 12 വരെയുള്ള സ്കൂൾ ക്ലാസ്സുകളും DSE ട്രെയിനിങ് സെന്ററും കൂടാതെ +2 വിദ്യാഭ്യസം പൂർത്തിയാക്കുന്ന ബധിര വിദ്യാർത്ഥികളുടെ ഉപരിപഠനത്തിനായി B.Com ക്ലാസ്സുകളും ഇവിടെ നടന്നു വരുന്നു .എല്ലാദിവസവും 9 .30 ന് അധ്യാപകർ സ്കൂളിൽ എത്തുന്നു . സാങ്കേതിക വിദ്യാഭ്യസത്തിന്റെ പ്രാധാന്യം കണക്കിലെടുത്തു എല്ലാ വിദ്യാർത്ഥികൾക്കും കമ്പ്യൂട്ടർ വിദ്യാഭ്യാസം നൽകി വരുന്നു .കുട്ടികളിലുള്ള അവഷിപ്ത ശ്രവണത്തെ പരമാവധി പ്രയോജനപ്പെടുത്തി ഭാഷാവികസനം നടപ്പിലാക്കുക എന്ന ഉദ്ധേശത്തോടുകൂടി speech room ക്രമീകരിച്ചു speech തെറാപ്പി കൊടുത്തുവരുന്നു .കഴിഞ്ഞ THSLC പരീക്ഷയിലും +2  പരീക്ഷയിലും നമ്മുടെ കുട്ടികൾ ഉന്നത വിജയം നേടുകയുണ്ടായി.

കുട്ടികളിൽ ലാംഗ്വേജ് ഡെവലൊപ്മെന്റ് ഉണ്ടാക്കുന്നതിനു വായനാശീലം വളർത്തുന്നതിന് സഹായിക്കുന്നതരത്തിൽ ഒരു ലൈബ്രറി പ്രവർത്തിച്ചുവരുന്നു .എല്ലാ മാസവും യൂണിറ്റ് ടെസ്റ്റ് നടത്തി പഠനനിലവാരം മെച്ചപ്പെടുന്നുവെന്നു ഉറപ്പുവരുത്തുന്നു.

ഓണം ക്രിസ്തുമസ് തുടങ്ങി ആഘോഷങ്ങളും മറ്റെല്ലാദിനാചരണങ്ങളും സമുചിതമായി ആഘോഷിച്ചു വരുന്നു.വിവിധ കലാകായിക രംഗങ്ങളിലും നമ്മുടെ കുട്ടികൾ മികച്ച നിലവാരം പുലർത്തിവരുന്നു .ലോക വികലാംഗ ദിനത്തിൽ കേരള സാമൂഖിക ക്ഷേമവകുപ്പ് കൊല്ലത്തുവച്ചു നടത്തിയ കലാകായിക മത്സരങ്ങളിൽ ബധിര വിഭാഗത്തിൽ നമ്മുടെ സ്കൂൾ ഏറ്റവും കൂടുതൽ പോയിന്റ് നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കി .ലയൺസ്‌ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തിരുവന്തപുരത്തുവച്ചു നടത്തപ്പെട്ട കായിക മേളയിലും നമ്മുടെ കുഞ്ഞുങ്ങൾ ഉന്നത വിജയം നേടി.സംസ്ഥാന സ്പെഷ്യൽ സ്കൂൾ പ്രവർത്തിപരിചയ മേളയിൽ നമ്മുടെ സ്കൂളിൽ നിന്നും കുട്ടികൾ പങ്കെടുത്തു ഒന്നാം സ്ഥാനവും മാറ്റിനകളിൽ പങ്കെടുത്തു ഗ്രേഡ് കൾ നേടുകയൊന്നുണ്ടായി .

ഭൗതികസൗകര്യങ്ങൾ

വിശാലമായ  8 ഏക്കറിൽ സ്ഥിതി ചെയ്യുന്ന സ്ക്കൂളിൽ മൂന്നു  നില സ്ക്കൂൾ കെട്ടിടം, രണ്ടു നില 2 സ്കൂൾ കെട്ടിടം .ഒരു ഓടിട്ട കെട്ടിടം, മൂന്ന് നില 2 ഹോസ്റ്റൽ മന്ദിരം, 2 നില ഹയർ സെക്കൻഡറി കെട്ടിടം,ബി കോം സെന്റർ ,ഡി എഡ് കോളേജ് , കമ്പ്യൂട്ടർ ലാബുകൾ, സയൻസ് ലാബുകൾ, ആഡിയോളജി റൂം, 8  സ്മാർട്ട് ക്ലാസ് റൂം  ലൈബ്രറി, ഓഫ് സെറ്റ് പ്രിൻറിംങ് പ്രസ്, ക്ലോത്തിംഗ് എംബ്രയോഡറി ,ആർട്  റൂം ക്രാഫ്റ്റ് റൂം, ഭക്ഷണശാല, പാചകപുര, കളിസ്ഥലം, കുട്ടികളുടെ പാർക്ക‍, എച്ച്.എം ക്വാർട്ടേഴ്സ് എന്നിവയുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • പച്ചക്കറി കൃഷി
  • ഡാൻസ് ,സ്റ്റിച്ചിംഗ് യൂണിറ്റ്

മാനേജ്മെന്റ്

സി എസ്സ് ഐ ദക്ഷിണ കേരള മഹായിടവക തിരുവനന്തപുരം

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

 :

റോബി J മശിഹദാസ് 1978-1995

C. J.വിജയമ്മ 1995-2002

സോഫി ഗബ്രിയേൽ 2002-2015

L.J.ഗിരിജ 2015-2016

മേഴ്‌സി ലോനപ്പൻ 2016-2019

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഗായത്രി മോഹൻ

അൽഫോ

വഴികാട്ടി