ടാഗോർ മെമ്മൊറിയൽ എച്ച്.എസ്.വെള്ളോറ

Schoolwiki സംരംഭത്തിൽ നിന്ന്
20:49, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
       കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ പയ്യന്നൂർ ഉപജില്ലയിലെ വെള്ളോറ സ്ഥലത്തുള്ള ഒരു ഏയ്ഡഡ് വിദ്യാലയമാണ് ടാഗോർ മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂൾ. പ‍ുരോഗമനകാംഷികളായ ഒരുകൂട്ടം പൊതുപ്രവർത്തകരുടെ ഇച്ഛാശക്തിയോടെയുള്ള,ത്യാഗപൂർണ്ണമായ പ്രവർത്തത്തിന്റെ ഫലമാണ് വെള്ളോറ ടാഗോർ മെമ്മോറിയൽ ഹയർസെക്കന്ററി സ്ക‍ൂൾ.
ടാഗോർ മെമ്മൊറിയൽ എച്ച്.എസ്.വെള്ളോറ
വിലാസം
വെള്ളോറ

വെള്ളോറ
,
വെള്ളോറ പി.ഒ.
,
670306
,
കണ്ണൂർ ജില്ല
സ്ഥാപിതം01 - 06 - 1964
വിവരങ്ങൾ
ഫോൺ04985 251442
ഇമെയിൽvelloratmhss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13051 (സമേതം)
എച്ച് എസ് എസ് കോഡ്13060
യുഡൈസ് കോഡ്32021201704
വിക്കിഡാറ്റ01
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല പയ്യന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംപയ്യന്നൂർ
താലൂക്ക്പയ്യന്നൂർ
ബ്ലോക്ക് പഞ്ചായത്ത്പയ്യന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംഎരമം-കുറ്റൂർ പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ385
പെൺകുട്ടികൾ379
ഹയർസെക്കന്ററി
ആൺകുട്ടികൾ227
പെൺകുട്ടികൾ242
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽദാമോദരൻ പി
പ്രധാന അദ്ധ്യാപികഗീത സി ബി
പി.ടി.എ. പ്രസിഡണ്ട്സജീവ് കെ സ്
എം.പി.ടി.എ. പ്രസിഡണ്ട്സീമ കെ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

      വെള്ളോറ പ്രദേശത്തിന്റെ സാമ‍ൂഹ്യ  സാംസ്കാരിക വളർച്ചയിൽ നിസ്തുലമായ പങ്കുവഹിച്ച സ്ഥാപനമാണ് ടി.എം.എച്ച്.എസ്.വെള്ളോറ.

50-ലധികം വർഷം പിന്നിട്ട വിദ്യാലയത്തിന് പൊതുസമ‍ൂഹത്തിന്റെ മ‍ുന്നിൽ വെയ്ക്കാനുള്ളത് നേട്ടങ്ങളുടെ നീണ്ട ചരിത്രമാണ്.കഴിഞ്ഞകാലങ്ങളിലായി ഈ സ്ഥാപത്തിന്റെ പ്രവർത്തനങ്ങൾക്ക് ച‍ുക്കാൻപിടിച്ച പ്രഥമാധ്യാപകർ ഇവരാണ്.സർവ്വശ്രീ.എം.കെ.സുകുമാരൻ നമ്പ്യാ‍ർ,കെ.കെ.അടിയോടിമാസ്റ്റർ,ശ്രീമതി ഏലിയാമ്മ ആന്റണി,ടി.പി.വിഷ്ണ‍ു നമ്പീശൻ മാസ്റ്റർ,വി.ദാമോദരൻ മാസ്റ്റർ,ശ്രീമതി ജോളിജോർജ്,ടി.എം.സതീശൻ മാസ്റ്റർ, വി വി.നാരായണൻ മാസ്റ്റർ. ഇപ്പോൾ ശ്രീമതി കെ വിജയം ടീച്ചർ ഹെഡ്മിസ്ട്രസായ‍ും ശ്രീ.ടി.എം. ജയകൃഷ്ണൻ മാസ്റ്റർ പ്രിൻസിപ്പാളായ‍ും സേവനമന‍ുഷ്ഠിക്ക‍ുന്ന‍ു.

      പ‍ുരോഗമനകാംഷികളായ ഒരുകൂട്ടം പൊതുപ്രവർത്തകരുടെ ഇച്ഛാശക്തിയോടെയുള്ള,ത്യാഗപൂർണ്ണമായ പ്രവർത്തത്തിന്റെ ഫലമാണ് വെള്ളോറ ടാഗോർ മെമ്മോറിയൽ ഹയർസെക്കന്ററി സ്ക‍ൂൾ.

ഈ ഗ്രാമത്തിനൊരു ഹൈസ്ക്ക‍ൂളോ എന്ന് പരിഹസിച്ച് എതിർപ്പ‍ുകള‍ുമായി നിലകൊണ്ടവർക്ക് മ‍ുന്നിൽ 1964-ൽ ഒരു യാഥാർത്ഥ്യമായി സ്ക‍ൂൾ സ്ഥാപിതമായി. ഒരു സമ‍ൂഹത്തിന്റെ ഒന്നാകെയുള്ള പിൻബലത്തോടെയാണ് സ്ക‍ൂൾ എന്നും പ്രവർത്തിച്ച‍ുപോക‍ുന്നത്.തികഞ്ഞ സാമ‍ൂഹ്യ പ്രതിബദ്ധതയോടെ നിലകൊള്ള‍ുന്ന ടാഗോർ മെമ്മോറിയൽ എഡ്യ‍ൂക്കേഷണൽ സൊസൈറ്റിയാണ് നമ്മ‍ുടെ വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾക്ക് ച‍ുക്കാൻ പിടിക്ക‍ുന്നത്.പ‍ുരോഗമന സർക്കാരുകള‍ുടെ നിലപാട‍ുകൾ നമ്മ‍‍ുടെ വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾക്ക് ആക്കം ക‍ൂട്ടിയിരിക്കുന്നു.ഗവൺമെന്റ‍ുകള‍ുടെ പ‍ുരോഗമനപരമായ വിദ്യാഭ്യാസ പരിഷ്കാരങ്ങൾ നടപ്പാക്ക‍ുന്നതിൽ വിദ്യാലയ നേതൃത്വം യാതൊരു അമാന്തവും കാണിച്ചില്ല.മ‍ുഴ‍ുവൻ ക്ലാസ്സ്മ‍ുറികളില‍ും ടൈൽസ് പാകി ആധുനികവൽക്കരിച്ച് സ്ക്ക‍ൂളിനെ ഏറ്റവും ആദ്യം ഹൈടെക് ആക്കാൻ സാധിച്ചത് ഈ ജാഗ്രത കൊണ്ടാണ്.

      ലാഭചിന്തയോടെമാത്രം വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നവരുടെ ചൂഷണനിലപാടുകൾക്കെതിരെ ചെറ‍ുത്തുനിൽപ്പിന്റെ അർത്ഥതലങ്ങൾ മനസ്സിലേക്കാവഹിച്ച ഒരു ക‍ൂട്ടം ആളുകളാണ് മാനേജ്‍മെന്റിന്റെ തലപ്പത്ത് എല്ലാകാലത്ത‍ും ഉണ്ടായത് എന്നത് സ്ക‍ൂളിന്റെ പ‍ുരോഗതിയെ ത്വരിതപ്പെട‍ുത്തി.മാനവീയതയിലധിഷ്ഠിതമായ ഉന്നതപ്രാപ്തിക്കായി ഓരോ വിദ്യാർത്ഥികളെയും 

പ്രാപ്തരാക്കാൻ എല്ലാവിഭാഗം ജനതയുടെയും പിന്തുണയോടെ നിസ്വാർത്ഥശ്രമം നടത്തുന്ന മാനേജ്‍മെന്റിന്റെ ശ്രമങ്ങൾ ശ്ലാഘനീയമാണ്.

     ഉത്തരവാദിത്വബോധത്തോടെ സ്ക‍ൂളിനെ സ്നേഹിക്കുന്ന രക്ഷിതാക്കൾ ,കണ്ടറിഞ്ഞ് ഇടപെടുന്ന പി.ടി.എ.,പരിശ്രമശാലികളായ അധ്യാപകർ,മത്സരബുദ്ധിയോടെ പഠനം നടത്തുന്ന ക‍ുട്ടികൾ,

ഭൗതികമായ വികസനത്തിനും അക്കാദമിക മ‍ുന്നേറ്റത്തിനും എല്ലാ പിൻന്തുണയും നൽകുന്ന മാനേജ്‍മെന്റ് . ഇതെല്ലാമാണ് ടി.എം.എച്ച്.എസ് എസ്.ന്റെ വളർച്ചയ്ക്ക് നിദാനം.

     ശ്രീ.കെ.പി.വർഗ്ഗീസ്, കെ.പി.കൃഷ്ണൻ നായർ, പി.ദാമോദരൻ നമ്പ്യാർ, എം.ചെറിയ ചന്തുക്കുട്ടിനായർ, ടി.വി.കുഞ്ഞികൃഷ്ണൻ, എം.കെ. സുകുമാരൻ നമ്പ്യാ‍ർ, കെ. കരുണാകരൻ നമ്പ്യാർ,

കെ. ബി. ബാലകൃഷ്ണൻ, ടി.ആർ.രാമചന്ദ്രൻ, കെ.സി.രാജൻ, കെ.വി.ഗോവിന്ദൻ,സി.സി.കുഞ്ഞിരാമൻ എന്നിവരാണ് വിവിധ കാലങ്ങളിലായി സ്ക‍ൂളിന്റെ മാനേജർമാരായി സേവനമനുഷ്ഠിച്ചത്. ശ്രീ.കെ.വി.വിജയനാണ് നിലവിൽ സ്ക‍ൂൾ മാനേജരായി പ്രവർത്തിക്കുന്നത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

  • കെ. ബി. ബാലകൃഷ്ണൻ
  • ടി.ആർ.രാമചന്ദ്രൻ
  • കെ.സി.രാജൻ
  • കെ.വി.ഗോവിന്ദൻ
  • സി.സി.കുഞ്ഞിരാമൻ
  • കെ.വി.വിജയൻ
  • സതീശൻ മാസ്ററർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • ശ്രീ.എം.കെ.സ‍ുക‍ുമാരൻ നമ്പ്യാർ മാസ്റ്റർ
  • ശ്രീ.കെ.കെ.അടിയോടി മാസ്റ്റർ
  • ശ്രീമതി ഏലിയാമ്മ ആന്റണി ടീച്ചർ
  • ശ്രീ. ടി.പി.വിഷ്ണു നമ്പീശൻ മാസ്റ്റർ
  • ശ്രീ.ദാമോദരൻ മാസ്റ്റർ
  • ശ്രീമതി ജോളി ജോർജ് ടീച്ചർ
  • ശ്രീ.സതീശൻ മാസ്റ്റർ
  • ശ്രീ.വി.വി.നാരായണൻ മാസ്റ്റർ
  • ശ്രീ.കെ.വിജയം ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map