സെന്റ്.സേവിയേഴ്സ് യു.പി.എസ് വേലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
20:38, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ്.സേവിയേഴ്സ് യു.പി.എസ് വേലൂർ
വിലാസം
വേലൂർ

സെൻ്റ് സേവിയേഴ്സ് യു പി സ്കൂൾ, വേലൂർ
,
വേലൂർ പി.ഒ.
,
680601
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1903
വിവരങ്ങൾ
ഇമെയിൽstxaviersupsvelur@gmail.com
കോഡുകൾ
സ്കൂൾ കോഡ്24361 (സമേതം)
യുഡൈസ് കോഡ്32071704302
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല കുന്നംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംകുന്നംകുളം
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്ചൊവ്വന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംവേലൂർ പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോൺ ആൻ്റണി.സി
പി.ടി.എ. പ്രസിഡണ്ട്ക്ളീറ്റസ് മാളിയേക്കൽ
എം.പി.ടി.എ. പ്രസിഡണ്ട്സുവിത ശിവരാമൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




.തൃശൂർ റവന്യൂ ജില്ലയിലെ ചാവക്കടവ് വിദ്യഭ്യാസ ജില്ലയിൽ കുന്നംകുളും ഉപജില്ലയിലാണ് വേലൂർ സെന്റ് സേവിയേഴ്‌സ് സ്കൂൾ സ്ഥിതി ചെയ്യുന്നത്

ചരിത്രം

അർണോസ് പാതിരിയുടെ പാദസ്പര്ശമേറ്റ മണ്ണിൽ 1903 ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്.തൃശ്ശൂർ ജില്ലയുടെ വടക്കുപടിഞ്ഞാറ് ഭാഗത്തു വേലൂർഎന്ന സ്ഥലത്താണ് ഈ  വിദ്യാലയം സ്ഥിതിചെയ്യുന്നത്. ആധുനികസൗകര്യങ്ങളോടുകൂടിയ ക്ലാസ്സ്മുറികളും  വിശാലമായ ഒരു കളിസ്ഥലവും  ഈ വിദ്യാലയത്തിനു സ്വന്തം .തൃശ്ശൂർ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ  കീഴിൽ പ്രവർത്തിക്കുന്ന  ഒരു എയ്ഡഡ് വിദ്യാലയമാണിത് .വേലൂര് പുതിയ പള്ളിയുടെ അടുത്താണ് ഈ വിദ്യാലയം  സ്ഥിതിചെയ്യുന്നത് .വേലൂരിലെ  ആദ്യവിദ്യാലയം  സെന്റ്സേവിയേഴ്സ്  വിദ്യാലയമാണ് .ലോവർ പ്രൈമറി വിദ്യാലയമായിട്ടായിരുന്നു  തുടക്കം.പ്രൊഫസ്സർ ജോസഫ്മുണ്ടശ്ശേരിയുടെ സഹപാഠിയായിരുന്ന  കണ്ടശ്ശാകടവിൽ നിന്നും  വന്ന  താണിക്കൽ  വര്ഗീസ്മാസ്റ്റർ  ഇവിടെ ഹെഡ്മാസ്റ്ററായിരുന്നു.ചൊവന്നൂരിൽനിന്നും വന്ന  മണലി കുഞ്ഞിപൊറിഞ്ചുമാസ്റ്ററും  ആദ്യകാല ഹെഡ്മാസ്റ്റർമാരിലൊരാളാണ് .
                                                                                                                                           1920 ൽ യു  പി വിഭാഗം തുടങ്ങാനായി കടങ്ങോട്ടുനിന്ന്  ഹെഡ്മാസ്റ്ററാവാൻ ക്ഷണിച്ചുകൊണ്ടുവന്നയാളാണ് കെ എ വെങ്കിടേശ്വരയ്യർ.ഇരുപത്തിയൊന്നാം  വയസ്സിൽ അദ്ദേഹം  വേലൂർ യു പി സ്കൂളിൽ  ആദ്യഹെഡ്മാസ്റ്ററായി .അഞ്ചു  വർഷങ്ങൾക്കുശേഷം  അദ്ദേഹം മാനേജ്മെന്റുമായുണ്ടായ അഭിപ്രായവ്യത്യാസത്തിൽ  ജോലി രാജിവെച്ചുപോയി.
                                      സ്കൂളിന്റെ നടത്തിപ്പ്    ആദ്യകാലത്ത്  നാട്ടുകൈകാര്യസമിതിക്കായിരുന്നു .1948ൽ മരിക്കുന്നതുവരെ സ്കൂൾ മാനേജർ തെക്കേക്കരയിലെ ഒലക്കേങ്കിൽ  പറിഞ്ചുണ്ണിയായിരുന്നു എന്നാണ് നാട്ടുകാരണവന്മാർ പറയുന്നത്.അദ്ദേഹത്തിന്റെ  മരണശേഷമാണ് മാനേജർ   സ്ഥാനം പള്ളിവികാരിയിൽ വന്നുചേർന്നത്.1965ലാണ് വികാരിയായിരുന്ന ഫാദർ തോമസ് തലച്ചിറയുടെ  നേതൃത്വത്തിൽ  പളളിസ്കൂളിന്  ഗ്രൗണ്ട് നിർമിച്ചത്.ഇപ്പോൾ ഈ വിദ്യാലയത്തിൽ 1 മുതൽ  7 വരെ രണ്ട്  ഇംഗ്ലീഷ് മീഡിയവും ഓരോ  ക്ലാസ്

മലയാളമീഡിയവും പ്രവർത്തിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സ്കൗട്ട്
  • ഗൈഡ്
  • അബാക്കസ്
  • യോഗ
  • കരാത്തെ
  • കായികപരിശീലനം
  • നൃത്തം
  • കബ്
  • ബുൾബുൾ

മുൻസാരഥികൾ

താരുക്കുട്ടി ,വർക്കി ,വി കെ ത്രേസ്സ്യ ,എ പി മർത്ത ,ഒ പി ജോസഫ് ,സി ആർ ജോസ് ,കെ എൽ ആനി ,എൻ സി റോസിലി ,ബാബു കെ ജോസ് ,പി ഡി വിൻസന്റ് ,ജോയ്‌സി സി. ആർ ,മോളി ടി. സി, ജോഷി കെ വർക്കി . =

ഭൗതിക സൗകര്യങ്ങൾ

വലിയക്ലാസ്സ്മുറികൾ ,വിശാലമായ കളിസ്ഥലം , കമ്പ്യൂട്ടർ ലാബ് ,സ്മാർട്ട് ക്ലാസ് റൂം ,പാചക പുര , ടോയ്‌ലറ്റുകൾ -15 എണ്ണം , എല്ലാ ക്ലാസ്മുറികളിലും ലൈറ്റും രണ്ട് ഫാൻ വീതവും ഉണ്ട് .

വഴികാട്ടി

Map