സെന്റ്.സേവിയേഴ്സ് യു.പി.എസ് വേലൂർ/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

വേലൂർ

വേലൂർ ഇന്ത്യയിലെ തൃശൂർ  ജില്ലയിലെ കുന്നംകുളം താലൂക്കിലെ ഒരു ഗ്രാമവും പഞ്ചായത്തുമാണ് വേലൂർ .കേച്ചേരി ,വടക്കാഞ്ചേരി മുതലായവയാണ് വേലൂരിന് അടുത്ത സ്ഥലങ്ങൾ

ചരിത്രം

അർണോസ് പാതിരിയുടെ പാദസ്പര്ശമേറ്റ മണ്ണിൽ 1903 ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്.തൃശ്ശൂർ ജില്ലയുടെ വടക്കുപടിഞ്ഞാറ് ഭാഗത്തു വേലൂർഎന്ന സ്ഥലത്താണ് ഈ  വിദ്യാലയം സ്ഥിതിചെയ്യുന്നത്. ആധുനികസൗകര്യങ്ങളോടുകൂടിയ ക്ലാസ്സ്മുറികളും  വിശാലമായ ഒരു കളിസ്ഥലവും  ഈ വിദ്യാലയത്തിനു സ്വന്തം .തൃശ്ശൂർ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ  കീഴിൽ പ്രവർത്തിക്കുന്ന  ഒരു എയ്ഡഡ് വിദ്യാലയമാണിത് .വേലൂര് പുതിയ പള്ളിയുടെ അടുത്താണ് ഈ വിദ്യാലയം  സ്ഥിതിചെയ്യുന്നത് .വേലൂരിലെ  ആദ്യവിദ്യാലയം  സെന്റ്സേവിയേഴ്സ്  വിദ്യാലയമാണ് .ലോവർ പ്രൈമറി വിദ്യാലയമായിട്ടായിരുന്നു  തുടക്കം.

ഭൗതിക സൗകര്യങ്ങൾ

വലിയക്ലാസ്സ്മുറികൾ ,വിശാലമായ കളിസ്ഥലം , കമ്പ്യൂട്ടർ ലാബ് ,സ്മാർട്ട് ക്ലാസ് റൂം ,പാചക പുര , ടോയ്‌ലറ്റുകൾ -15 എണ്ണം , എല്ലാ ക്ലാസ്മുറികളിലും ലൈറ്റും രണ്ട് ഫാൻ വീതവും ഉണ്ട് .

വിദ്യാഭ്യാസരംഗം

വേലൂരിലെ വിദ്യാഭ്യാസ പൈതൃകത്തിലെ സുപ്രധാന കണ്ണികളാണ് ഇളയതുമാർ, അർണോസ് പാതിരി, മാടമ്പി മനക്കൽ തിരുമേനിമാർ, താമരതിരുത്തി നമ്പീശൻമാർ, പരദേശി ബ്രാഹ്മണർ, മാധവവാരിയർ കുടുംബം, തയ്യൂരിലെ പട്ടത്ത് നമ്പീശൻമാർ എന്നിവരാണ്.

വേലൂരിലെ പ്രധാന വിദ്യാലയങ്ങൾ

  • വേലൂർ ഗവൺമെൻറ് ആർ എസ് ആർ വി എച്ച് എസ് എസ്
  • തയ്യൂർ ഗവൺമെൻറ് ഹൈസ്കൂൾ
  • പുലിയന്നൂർ സെൻറ് തോമസ് യുപി സ്കൂൾ
  • വേലൂർ സെൻറ് സേവിയേഴ്സ് യുപി സ്കൂൾ
  • വേലൂർ ആർ എം എൽ പി സ്കൂൾ
  • കിരാലൂർ പി എം എൽ പി സ്കൂൾ

ഇതിൽ ഏറ്റവും പഴക്കമുള്ളത് ശതാബ്ദി പിന്നിട്ട വേലൂർ സെൻറ് സേവിയേഴ്സ് യുപി സ്കൂളാണ്. 1903-ൽ തന്നെ പ്രൈമറി സ്കൂളായി പ്രവർത്തനമാരംഭിച്ച ഈ സ്ഥാപനത്തിൻറെ ആരംഭം കുറിച്ചത് വേലൂർ പള്ളി അധികാരികൾ ആണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സ്കൗട്ട്
  • ഗൈഡ്
  • അബാക്കസ്
  • യോഗ
  • കരാത്തെ
  • കായികപരിശീലനം
  • നൃത്തം
  • കബ്
  • ബുൾബുൾ