പൊന്ന്യം യു.പി.എസ്

Schoolwiki സംരംഭത്തിൽ നിന്ന്
13:18, 18 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14372 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിൽ പൊന്ന്യം വെസ്റ്റ്, നായനാർ റോ‍‍ഡിൽ നിന്ന് അല്പം അകത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്.

പൊന്ന്യം യു.പി.എസ്
വിലാസം
നായനാർ റോഡ്

പൊന്ന്യം വെസ്റ്റ് പി.ഒ.
,
670641
,
കണ്ണൂർ ജില്ല
സ്ഥാപിതം1935
വിവരങ്ങൾ
ഫോൺ0490 2389270
ഇമെയിൽponniamups1935@gmail.com
കോഡുകൾ
സ്കൂൾ കോഡ്14372 (സമേതം)
യുഡൈസ് കോഡ്32020400419
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംതലശ്ശേരി
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്പാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ49
പെൺകുട്ടികൾ67
ആകെ വിദ്യാർത്ഥികൾ116
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷൈനി സി
പി.ടി.എ. പ്രസിഡണ്ട്ഉഷ സി
എം.പി.ടി.എ. പ്രസിഡണ്ട്റെജിലാ
അവസാനം തിരുത്തിയത്
18-06-202414372


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

   1935-ൽ വെസ്റ്റ് ഹയർ എലിമെന്റെറി സ്കൂൾ എന്ന പേരിൽ കുന്നുമ്മൽ ചാത്തുമാസ്റ്റർ സ്ഥാപിച്ചതാണ് ഇന്നത്തെ പൊന്ന്യം യു.പി സ്കൂൾ. 1949-ൽ പി.ഒ കുഞ്ഞിരാമൻ നായർക്ക് സ്കൂൾ കൈമാറി. 1982-ൽ മാനേജർ പഴയ കെട്ടിടത്തിന്റെ ഓല മേഞ്ഞ മേൽകൂര മാറ്റി ആസ്ബെറ്റോസ് ഷീറ്റ് ആക്കുകയും പുതിയ കെട്ടിടം പണിയുകയും ചെയ്തു. അദ്ധേഹത്തിന്റെ മരണശേഷം കുറേ കാലം സ്കൂളിന് മാനേജറില്ലാത്ത അവസ്ഥ ആയിരുന്നു. ഇതിനിടയിൽ അദ്ധേഹത്തിന്റെ മകൻ സുരേഷ് ബാബു കുറച്ചു കാലം ആ സ്ഥാനം ഏറ്റെടുത്തെങ്കിലും ഇപ്പോൾ അദ്ധേഹത്തിന്റെ മകളായ അഡ്വ.വി.പി ലതിക മനേജരുടെ സ്ഥാനം ഏറ്റെടുത്തിരിക്കുകയാണ്. തലശ്ശേരി  നോർത്ത് വിദ്ധ്യാഭ്യാസ ഉപ ജില്ലയിലെ എൽ.പി വിഭാഗം ഇല്ലാത്ത ഏക യു.പി സ്കൂളാണിത്. കൂടുതൽ വായിക്കുക.

ഭൗതികസൗകര്യങ്ങൾ

സാമൂഹ്യ ശാസ്ത്ര , ശാസ്ത്ര, ഗണിത ശാസ്ത്രലാബ്, കംമ്പൂട്ടർ ലാബ് , സ്മാർട്ട് റൂം എന്നിവ സജ്ജമാണ്. പൂർവ്വ വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ ക്ലാസ് നവീകരണം നടത്തി. മനോജ് സേവാ സമിതിയുടെ നേത്രുത്വത്തിൽ ലാബ് ടൈൽ ചെയ്തു തന്നു. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സ്കൂളിൽ പുതിയ ഫർണിച്ചറുകളും സ്പോർട്സ് ഉപകരണങ്ങളും ലഭിച്ചു. കൂടാതെ പൂർവ്വ വിദ്യർഥികളുടെ സഹായത്താൽ മുറ്റത്ത് ഒരു മിനി പാർക്ക്, മുൻ വശത്തെ സ്റ്റെപ്പ് പുനർ നിർമ്മാണം, ക്ലാസ് മുറികൾ മുഴുവൻ ടൈൽ പതിക്കൽ, തുടങ്ങി നിരവധി സഹയങ്ങൾ ലഭിച്ചു. പി. ടി എ യുടേയും അദ്ധ്യാപകരുടേയും. ചുറ്റുമുള്ള അഭ്യുതയ കാംക്ഷികളുടേയും സഹായത്താൽ ഉച്ചഭക്ഷണ ശാല, കുടിവെള്ള സൗകര്യം, പൈപ് കണക്ഷൻ, ഇവയും ലബ്യമായിടുണ്ട്. നല്ല രീതിയിൽ പ്രവൃത്തിക്കുന്ന ഒരു ലൈബ്രറിയും സ്കൂളിന്‌ മുതൽ കൂട്ടാണ്‌. സ്കൂളിൻെറ മേൽക്കൂര ആസ്ബറ്റോസ് ഷീറ്റ് മാറ്റി ഓട് മേഞ്ഞിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

രക്ഷിതാക്കൾക്ക് സ്വയം തൊഴിൽ പരിശീലനം എന്ന രിതിയിൽ മ്രുഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ എല്ലാ രക്ഷിതാക്കൾക്കും മുട്ടകോഴി വിതരണം നടത്തിയിട്ടുണ്ട്. സ്കൂൾ ഐ.ടി. ക്ലബ്ബ്. സോഷ്യൽ ക്ലബ്, ഗണിത ക്ലബ്ബ്, സംസ്കൃത ക്ലബ്, ഇംഗ്ലീഷ് ക്ലബ്ബ് , ഹിന്ദി ക്ലബ്ബ്, അറബി ക്ലബ്, പ്രവൃത്തി പരിചയ ക്ലബ്, ഊർജ്ജ ക്ലബ്ബ്, ഇക്കോ ക്ലബ്ബ്, ഹെൽത്ത് ക്ലബ്ബ് , ഏന്നിവയുടെ സജീവ പ്രവർത്തനം സ്കൂളിൽ ഉണ്ട്.

മാനേജ്‌മെന്റ്

  1935-ൽ കുന്നുമ്മൽ ചാത്തു മാസ്റ്റെർ സ്ഥാപിച്ച സ്കൂൾ 1949-ൽ പി. ഒ  കുഞ്ഞി രാമൻ നായർക്ക് കൈമാറി. അദ്ധേഹത്തിന്റെ മരണശേഷം അദ്ദേഹത്തിന്റെ ഭാര്യ പാർവതി അമ്മ മാനേജർ സ്ഥാനം ഏറ്റെടുത്തു. 1997 മുതൽ 2007 വരെ സ്കൂളിനു മാനേജർ സ്ഥാനം ഉണ്ടായില്ല. പിന്നിട് ഒരു വർഷം അദ്ധേഹത്തിന്റെ മകൻ ആയ സുരേഷ് ബബു ആ സ്ഥാനം  ഏറ്റെടുത്തു . ഇപ്പോൾ  അദ്ധേഹത്തിന്റെ മകൾ ആയ അഡ്വ. വി. പി ലതിക ആ സ്ഥാനത്ത്  തുടരുന്നു.

മുൻസാരഥികൾ

പ്രധാന അദ്ധ്യപകർ

1. പൈതൽ കുട്ടി നായർ

2. പി. ഒ കുഞ്ഞിരാമൻ നായർ

3. പി ജാനകി

4. ഒ.സി. അച്ചുതൻ

5. ടി.വി. ശാരത

6. സി. സാവിത്രി

7. പി.വി ഗീത

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • കെ പൊന്ന്യം (പത്രപ്രവർത്തകൻ)
  • സജിത്ത് നാലാംമൈൽ (ചെറുകഥാകൃത്ത്)
  • പ്രജിത്ത് കൂരാ‍‍ഞ്ചി (സിനിമാ നാടക പ്രവർത്തകൻ)
  • ഇ എ ജസീർ (Research Scientist)

വഴികാട്ടി

{{#multimaps:11.7746646656124, 75.52331862372658 | width=800px | zoom=17}}

  • തലശ്ശേരി കൂർഗ്ഗ്‌ ദേശിയ പാതയിൽ നയാനർ റോഡ്‌ ബസ്സ്‌ സ്ടോപ്പ് 7.2 km
  • മുഹമ്മദാലി ഫിഷ് സ്റ്റാളിന്റെ അരികിൽ കൂടിയുള്ള ഇടവഴിയിൽ ഏകദേശം 100 മീറ്റർ
"https://schoolwiki.in/index.php?title=പൊന്ന്യം_യു.പി.എസ്&oldid=2497493" എന്ന താളിൽനിന്ന് ശേഖരിച്ചത്