2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി.എസ്. വില്ലൂർ
വിലാസം
വില്ലൂർ

A M L P SCHOOL VILLUR
,
ഇന്ത്യന്നൂർ പി.ഒ.
,
676503
,
മലപ്പുറം ജില്ല
സ്ഥാപിതം10 - 07 - 1923
വിവരങ്ങൾ
ഫോൺ0483 2747699
ഇമെയിൽamlpsvillur@gmail.com
കോഡുകൾ
സ്കൂൾ കോഡ്18431 (സമേതം)
യുഡൈസ് കോഡ്32051400416
വിക്കിഡാറ്റQ64564899
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മലപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംകോട്ടക്കൽ
താലൂക്ക്തിരൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റികോട്ടക്കൽ
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ151
പെൺകുട്ടികൾ103
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസിദിൻ ടി സി
പി.ടി.എ. പ്രസിഡണ്ട്കബീർ പട്ടാമ്പി
എം.പി.ടി.എ. പ്രസിഡണ്ട്പ്രജിത
അവസാനം തിരുത്തിയത്
07-06-202418431


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ആയുർവേദത്തിൻ്റെ

ഈറ്റില്ലമായ കോട്ടക്കൽ നഗരത്തിലെ വില്ലൂർ

ഗ്രാമത്തിൽ

സ്ഥിതിചെയ്യുന്ന

നമ്മുടെ കൊച്ചു

വിദ്യാലയത്തിലെത്തുന്ന

അവസാന വിദ്യാർഥിയും സർഗപ്രതിഭകളാണെന്ന്

ഞങ്ങൾ വിശ്വസിക്കുന്നു.

ഈ കൊച്ചു പ്രതിഭകൾക്ക്

പാഠ്യപാഠ്യേതര രംഗങ്ങളിൽ

ലോക നിലവാരത്തിൽ

മുൻപന്തിയിൽ നിൽക്കുന്ന

കുട്ടികളോട് കിടപിടിക്കുന്ന

രീതിയിൽ വിദ്യാഭ്യാസം[1] നൽകുന്നതിനായുളള

അക്കാദമിക സാഹചര്യം ഒരുക്കാൻ ഞങ്ങൾ പ്രതിബന്ധരാണ്.


ആയുർവേദത്തിന്റെ[2] നാട്ടിൽ മല നിരകളാലും നെൽ വയലുകളാലും ചുറ്റപ്പെട്ട വില്ലൂർ ഗ്രാമം ചൂഷണങ്ങളെ എതിർത്തു ചരിത്രം കൂടുതൽ വായിക്കുക

സ്കൂൾ മികവുകൾ

എല്ലാ അധ്യയന വർഷവും ചിട്ടയായ പ്രവർത്തനങ്ങളിലൂടെ മുന്നോട്ട് പോവാൻ പരിശ്രമിക്കുന്ന ഒരു വിദ്യാലയമാണ് എ.എം.എൽ.പി സ്കൂൾ വില്ലൂർ.അർപ്പണബോധമുള്ള ഒരു കൂട്ടം അധ്യാപകരുടെ[3] തോളോട് തോൾ ചേർന്നുള്ള പ്രവർത്തനങ്ങളാണ് സ്കൂളിൻ്റെ ശക്തി. അത് കൊണ്ട് തന്നെയാണ് പാഠ്യ പാഠ്യേതര രംഗങ്ങളിൽ എന്നും മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ സ്കൂളിന് സാധിക്കുന്നത്. എല്ലാ പ്രവർത്തനങ്ങൾക്കും പിന്തുണ നൽകുന്ന രക്ഷിതാകളുടെ പങ്കും വളരെ വലുതാണ്

സ്കൂൾ മികവുകൾ കൂടുതൽ വായിക്കുക

മുൻ മാനേജർമാർ

സ്കൂൾ മാനേജർമാർ
Slno പേര് കാലഘട്ടം
01 കൈതക്കൽ. അഹമ്മദ് ഹാജി 1923-35
02 അത്തിക്കോടൻ ഉണ്ണീൻ മാസ്റ്റർ 1935-43
03 മഞ്ഞക്കണ്ടൻ മുഹമ്മദ് കുട്ടി മാസ്റ്റർ 1943-2003
04 മഞ്ഞക്കണ്ടൻ സൈനബ 2003-2017
05 എം.കെ മുഹമ്മദ് അഷറഫ് മാസ്റ്റർ 2017-

മുൻ സാരഥികൾ

സ്കൂളിലെ പ്രധാന അധ്യാപകർ
Sl no പേര്
01 അലി മാസ്റ്റർ
02 അലവി മാസ്റ്റർ
03 എം.കെ മുഹമ്മദ് കുട്ടി മാസ്റ്റർ
04 എം സിന്നമാളു അമ്മ ടീച്ചർ
05 സാവിത്രി കുഞ്ഞമ്മ ടീച്ചർ
06 ജോസഫ് ജോസഫ് മാസ്റ്റർ
07 എം.കെ മുഹമ്മദ് അഷറഫ് മാസ്റ്റർ
08 ടി.സി സിദിൻ മാസ്റ്റർ

1 അലി മാസ്റ്റർ 2 അലവി മാസ്റ്റർ 3 എം മുഹമ്മദ് കുട്ടി ഹാജി മാസ്റ്റർ 4 എം സിന്നമാളു അമ്മ ടീച്ചർ 5 സാവിത്രി കുഞ്ഞമ്മ ടീച്ചർ 6 ജോസഫ് ജോസഫ് മാസ്റ്റർ 7 എം.കെ മുഹമ്മദ് അഷ്റഫ് മാസ്റ്റർ

നിലവിലെ അധ്യാപകർ

വിദ്യാലയത്തിൽ എൽ.കെ.ജി മുതൽ നാലാം ക്ലാസുവരെ നിലവിൽ 14 അധ്യാപകർ ജോലി ചെയ്യുന്നു.

അധ്യാപകരുടെ ലിസ്റ്റ് കാണാൻ

മുൻ അധ്യാപകർ

നൂറ് വർഷത്തിനടുത്ത് പഴക്കമുള്ള നമ്മുടെ വിദ്യാലയത്തിൽ ഒട്ടേറെ അധ്യാപകർ സേവനമനുഷ്ഠിച്ചിട്ടുണ്ട് .അവരെയെല്ലാം കണ്ടെത്താനുള്ള ഒരു ശ്രമമാണ് ഇവിടെ നടത്തുന്നത് മുൻ അധ്യാപകരുടെ ലിസ്റ്റ് കാണാൻ

ഭൗതിക സൗകര്യങ്ങൾ

ഒരു കാലഘട്ടത്തിൽ കേവലം ഇരുപത് സെൻ്റ് സ്ഥലത്ത് മെച്ചപ്പെട്ട ഭൗതീക സാഹചര്യം ഇല്ലാതെ വീർപ്പുമുട്ടിയ ഒരു സ്ഥാപനമായിരുന്നു ഞങ്ങളുടേത്. അക്കാദമിക കാര്യങ്ങളിൽ മുന്നിട്ട് നിൽക്കുമ്പോഴും ഇത് ഒരു ചോദ്യചിഹ്നമായിരുന്നു കൂടുതൽ വായിക്കുക

മികച്ച പൂർവ്വ വിദ്യാർത്ഥികൾ

കഴിഞ്ഞ 98 വർഷങ്ങൾ കൊണ്ട് നമ്മുടെ വിദ്യാലയത്തിൽ നിന്നും പഠിച്ച് പുറത്തിറങ്ങിയ ഓരോ വിദ്യാർത്ഥികളും ഞങ്ങൾക്ക് മികച്ച വർ തന്നെയാണ്. എങ്കിലും സമൂഹത്തിൻ്റെ വിവിധ തലങ്ങളിൽ അറിയപ്പെടുന്നവരെ ഇവിടെ പരിചയപ്പെടുത്തട്ടേ.. കൂടുതൽ വായിക്കുക

ക്ലബ്ബുകൾ

ഞങ്ങളുടെ വിദ്യാലയത്തിലെ കുട്ടികളുടെ സർഗവാസനകൾ ഉയർത്തുന്നതിനും സാമൂഹിക-സാംസ്കാരിക-പരിസ്ഥിതി ബോധം വളർത്തിയെടുക്കുന്നതിനും ഇംഗ്ലീഷിലും ഗണിതത്തിലും താൽപര്യം വളർത്തുന്നതിനും വിവിധ ക്ലബ്ബുകൾക്ക് രൂപം കൊടുത്തിട്ടുണ്ട്. ഓരോ വർഷവും ഓരോ അധ്യാപികക്ക് ചുമതല നൽകി ജൂൺ ആദ്യം തന്നെ വിദ്യാർത്ഥികൾക്ക് താൽപര്യമുള്ള ക്ലബ്ബുകളിൽ അംഗങ്ങളാക്കുന്നുണ്ട്. ഓരോ ക്ലബ്ബിനും സെക്രട്ടറി പ്രസിഡണ്ട് സ്ഥാനങ്ങളിൽ നാലാം ക്ലാസിലെ വിദ്യാർത്ഥികൾ പ്രധാന ഭാരവാഹികളും മൂന്നാം ക്ലാസിലെ വിദ്യാർത്ഥികൾ ഉപഭാരവാഹികളും ആയിരിക്കും. എല്ലാ ക്ലബ്ബുകൾക്കും മിനുട്സ് എഴുതി സൂക്ഷിക്കുന്നുണ്ട്. വിദ്യാർത്ഥികൾക്ക് നേതൃത്വ വികസനം ഉണ്ടാക്കാൻ കഴിയുന്നുണ്ട് കൂടുതൽ വായിക്കുക

റിഥം വിഷൻ

ക്ലാസ് റൂം പാട്ടുണ്ട് കഥയുണ്ട്  റിഥം വിഷനിൽ[4] - ചാനൽ അഞ്ചാം വർഷത്തിലേക്ക്

യൂട്യൂബ് ചാനലുകൾ ഏറെയുള്ള ഈ കാലത്ത് ഒരു കുഞ്ഞു ചാനലിൻ്റെ അഞ്ചാം വാർഷികം

കൂടുതൽ വായിക്കുക

ഓലപ്പീപ്പി

വിദ്യാലയത്തിലെ കുരുന്നുകളുടെ സർഗ്ഗവാസനകൾക്ക് കരുത്ത് പകരാൻ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ ആരംഭിച്ച പുതിയ സംരംഭം ആണ് ഓല പീപ്പി ഓൺലൈൻ മാസിക .എൽ .കെ .ജി കുട്ടികൾ മുതൽ നാലാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാർത്ഥികളുടെയും ചെറുതും വലുതുമായ എല്ലാ സൃഷ്ടികളും ഇതിൽ നൽകാൻ കഴിയും എന്നാണ് ഞങ്ങളുടെ പ്രതീക്ഷ.... കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

സ്കൂളിലേക്ക് വരാൻ

കോട്ടക്കൽ - പെരിന്തൽമണ്ണ റൂട്ടിൽ അരിച്ചോളിൽ നിന്ന് കൂരിയാട്ട് റോടിലേക്ക് കയറിയാൽ 400 മീറ്റർ ഉദരാണിക്കുളം - ഉദരാണിക്കുളത്ത് നിന്ന് വീണ്ടും വലിയ പറമ്പ് റോഡിലേക്ക് 400 മീറ്റർ{{#multimaps:10.994726,76.033459|zoom=18}}

അവലംബം

[5]

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്._വില്ലൂർ&oldid=2489957" എന്ന താളിൽനിന്ന് ശേഖരിച്ചത്