ജി.എം.എൽ.പി.എസ് പുന്നയൂർക്കുളം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചാവക്കാട് ഉപജില്ലയിലെ പുന്നയൂർക്കുളം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എം.എൽ.പി സ്കൂൾ പുന്നയൂർക്കുളം.
| ജി.എം.എൽ.പി.എസ് പുന്നയൂർക്കുളം | |
|---|---|
| വിലാസം | |
പുന്നയൂർക്കുളം പുന്നയൂർക്കുളം പി.ഒ. , 679561 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 1923 |
| വിവരങ്ങൾ | |
| ഇമെയിൽ | punnayoorkulamgmlps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 24214 (സമേതം) |
| യുഡൈസ് കോഡ് | 32070305602 |
| വിക്കിഡാറ്റ | Q64087940 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
| ഉപജില്ല | ചാവക്കാട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തൃശ്ശൂർ |
| നിയമസഭാമണ്ഡലം | ഗുരുവായൂർ |
| താലൂക്ക് | ചാവക്കാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പുന്നയൂർക്കുളം |
| വാർഡ് | 4 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 5 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | (1-5) 28 |
| പെൺകുട്ടികൾ | (1-5) 19 |
| ആകെ വിദ്യാർത്ഥികൾ | 47 |
| അദ്ധ്യാപകർ | 4 LPST +1 HM
1 JUNIOR ARABIC 1 (Hindi work arrangement) |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | രമണി സി കെ |
| പി.ടി.എ. പ്രസിഡണ്ട് | കെ ടി കമറു |
| എം.പി.ടി.എ. പ്രസിഡണ്ട് | ലത ശ്രീനിവാസ് |
| അവസാനം തിരുത്തിയത് | |
| 19-03-2024 | Robinkk |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
തൃശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽ പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിലാണ് ജി.എം.ൽ.പി. സ്കൂൾ സ്ഥിതിചെയ്യുന്നത്. ആദ്യകാലഘട്ടത്തിൽ ഈ പ്രദേശത്തുള്ള മിക്കവാറും കൂട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിച്ചിരുന്നില്ല. അക്ഷരജ്ഞാനത്തിന്റെ ആവശ്യകത മനസ്സിലാക്കിയ കുഞ്ഞു മുഹമ്മദ് മുസ്‌ലിയാർ മൂസ മുസ്ലിയാരോട് പുന്നയൂർക്കുളത്തു ഒരു വിദ്യാലയം ആരംഭിക്കേണ്ടതിന്റെ ആവശ്യകത മുന്നോട്ടുവെച്ചു. 1922ൽ ചെറുവത്താട്ടിൽ അഹമ്മദ് മാസ്റ്ററുടെ കയ്യാലപ്പുരയിൽ അക്ഷരം കുറിക്കാനുള്ള വേദിയായി മാറി. 1923ൽ അധികാരിയായിരുന്ന പയ്യൂരയിൽ അഹമ്മദ് സാഹിബ് 30 സെന്റ് സ്ഥലത്തു കെട്ടിടം നിർമിച്ചു ക്ലാസുകൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റി .വാടകകെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന വിദ്യാലയം പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിന്റെ ശ്രമഫലമായി 2014ൽ 10 സെന്റ് സ്ഥലവും സ്വന്തമാക്കാൻ സാധിച്ചു. കെട്ടിടത്തിന്റെ അറ്റകുറ്റപണികൾ നടത്തുകയും നവീകരിച്ച കെട്ടിടത്തിന്റെ ഉദ്‌ഘാടന൦ 13.08.2015ന് ഗുരുവായൂർ എം.എൽ.എ ശ്രീ കെ.വി. അബ്ദുൾകാദർ നിർവ്വഹിച്ചു.
പുതിയ കെട്ടിടത്തിന്റെ ഉത്ഘാടനം 01-01-2022നു ബഹു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീമതി ആർ. ബിന്ദു നിർവ്വഹിക്കുകയുണ്ടായി. ഈ വിദ്യാലയം പുതിയ കെട്ടിടത്തിൽ പ്രവർത്തിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങൾ
സംസ്ഥാന സർക്കാരിന്റെ വിദ്യാഭ്യാസ സംരക്ഷണ യജ്ഞം, നാഷണൽ റർബൻ മിഷൻ എന്നീ ഫണ്ടുകളുപയോഗിച്ചു 01-03-2020നു പുതിയ കെട്ടിടത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചു. മൂന്നു നിലകളിലായി ഒൻപത് ക്ലാസ്സ്മുറികൾ, ടോയ്‌ലറ്റ് സൗകര്യങ്ങളോട് കൂടിയ പുതിയ കെട്ടിടത്തിന്റെ ഉത്ഘാടനം 01-01-2022നു ബഹു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീമതി ആർ. ബിന്ദു നിർവ്വഹിക്കുകയുണ്ടായി. കുടിവെള്ളത്തിന് കിണറും ആവശ്യത്തിന് ശൗചാലയങ്ങളും ക്ലാസ്സ്മുറികളിൽ ഫാൻ, കമ്പ്യൂട്ടർ സൗകര്യം, ഇന്റർനെറ്റ് കണക്ഷൻ, പഠനോപകരണങ്ങൾ, കുട്ടികളുടെ കായിക പരിശീലനത്തിനുള്ള ഉപകരണങ്ങൾ ഇവയും സ്കൂളിൽ സജ്ജമാക്കിയിട്ടുണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
വായന പരിപോഷിപ്പിക്കുന്നതിന് പത്രവായനക്ക് കുട്ടികൾക്ക് അവസരം നൽകുന്നു .പത്രക്വിസ് നടത്തുന്നു .ലൈബ്രറി പുസ്തകങ്ങൾ വായനക്കായി നൽകുകയും കുറിപ്പ് തയ്യാറാക്കുകയും ചെയ്യുന്നു .കാർഷികക്ലബിന്റെ നേതൃത്വത്തിൽ പച്ചക്കറിത്തോട്ടം പരിപാലിക്കുന്നു .ആരോഗ്യക്ലബ്ബിന്റെ അംഗങ്ങൾ വ്യക്തിശുചിത്വവും ,പരിസരശുചിത്വവും ഉറപ്പുവരുത്തുന്നു .കൂടാതെ ശാസ്ത്രക്ലബ് ലഘുപരീക്ഷണങ്ങൾ നടത്തുന്നു .ഗണിതക്ലബ് ഗണിതകേളികൾ അവതരിപ്പിക്കുന്നു .ഇംഗ്ലീഷ്‌ക്ലബ് സ്കിറ്റ് ,കോൺവെർസേഷൻ ,സ്റ്റോറിടെല്ലിങ് ഇവ നടത്തുന്നു .
മുൻ സാരഥികൾ
പി എം ഫാത്തിമ .പി സി കൊച്ചുത്രേസ്സ്യ, ചിത്തരഞ്‌ജിനി
വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
വഴികാട്ടി
കുന്നംകുളത്തു നിന്നും പൊന്നാനി വഴി 13 കിലോമീറ്റർ
ഗുരുവായൂരിൽ നിന്നും പൊന്നാനി വഴി 12 കിലോമീറ്റർ
പുന്നയൂർക്കുളം പഴയ എഇഒ ബസ്‌സ്റ്റോപ് {{#multimaps:10.679066,76.010177 |zoom=10}}