ജി.എം.എൽ.പി.എസ് പുന്നയൂർക്കുളം/എന്റെ ഗ്രാമം
പുന്നയൂർക്കുളം
തൃശ്ശൂർ ജില്ലയിലെ ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിന് പത്തു കിലോമീറ്റർ മാറി ഗുരുവായൂർ -പൊന്നാനി സംസ്ഥാന പാതയോട് ചേർന്നാണ് ഈ ഗ്രാമത്തിന്റെ കിടപ്പ് .
മലയാളത്തിന്റെ പ്രമുഖ സാഹിത്യകാരായ നാലപ്പാട്ട് ബാലാമണിയമ്മ ,കമലാസുറയ്യ എന്നിവർ ജനിച്ചത് ഈ ഗ്രാമത്തിലാണ് .കമലാസുറയ്യയുടെ ബാല്യകാലസ്മരണകൾ എന്ന കൃതിയിൽ ഈ ഗ്രാമവും അതിന്റെ പൈതൃകവും പരാമർശിക്കപ്പെട്ടിട്ടുണ്ട് .