ഗവ.കെ.വി.എൽ.പി.എസ്. തലയൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ബാലരാമപുരം ഉപജില്ലയിലെ തേമ്പാമുട്ടം എന്ന് സ്ഥലത്തുള്ള സർക്കാർ വിദ്യാലയം ആണ് കെ വി എൽ പി എസ് തലയൽ .ബാലരാമപുരം പഞ്ചായത്തിൽ രണ്ടാം വാർഡിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ബാലരാമപുരം പഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമാണിത്. ബാലരാമപുരത്തു നിന്ന് രണ്ടു കിലോമീറ്റർ അകലെ കാട്ടാക്കട പോകുന്ന ഭാഗത്ത് തേമ്പാമുട്ടംഎന്ന സ്ഥലത്ത് ആണ് ഈ സ്കൂൾ . തേമ്പാ മുട്ടം, തണ്ണിക്കുഴി, ബാലരാമപുരം റെയിൽവേ ഭാഗം, എരുത്താവൂർ, റസൽ പുരം ഭാഗങ്ങളിൽ നിന്നായി 140 ഓളം കുട്ടികൾ പഠിക്കുന്നു.
ഗവ.കെ.വി.എൽ.പി.എസ്. തലയൽ | |
---|---|
വിലാസം | |
തേമ്പാമുട്ടം ഗവ കെ വി എൽ പി എസ് തലയൽ,തേമ്പാമുട്ടം,ബാലരാമപുരം,695501 , ബാലരാമപുരം പി.ഒ. , 695501 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1905 |
വിവരങ്ങൾ | |
ഫോൺ | 0471 2401700 |
ഇമെയിൽ | kvlpsthalayal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44216 (സമേതം) |
യുഡൈസ് കോഡ് | 32140200115 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | ബാലരാമപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | കോവളം |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | നേമം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് ബാലരാമപുരം |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 44 |
പെൺകുട്ടികൾ | 45 |
ആകെ വിദ്യാർത്ഥികൾ | 89 |
അദ്ധ്യാപകർ | 5 |
ഹയർസെക്കന്ററി | |
പെൺകുട്ടികൾ | 44 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അജിത കുമാരി |
പി.ടി.എ. പ്രസിഡണ്ട് | ലക്ഷീ |
എം.പി.ടി.എ. പ്രസിഡണ്ട് | രാഖി |
അവസാനം തിരുത്തിയത് | |
17-03-2024 | 44216 2 |
ചരിത്രം
തലയൽ കൃഷ്ണപിള്ള ആരംഭിച്ച കുടിപ്പളളികൂടമാണ് പിൽക്കാലത്ത് കൃഷ്ണവിലാസം ലോവർ പ്രൈമറി സ്കൂൾ എന്ന് പേരിലായത് .നെയ്യാറ്റിൻകര താലൂക്കിൽ ബാലരാമപുരം ഗ്രാമപഞ്ചായത്തിൽ 119 വർഷങ്ങൾക്കു മുമ്പ് ഒരു കുടി പള്ളിക്കൂടമായി സ്ഥാപിതമായ സ്കൂളാണ് ഗവൺമെന്റ് കെ വി എൽ പി എസ് തലയൽ. കൃഷ്ണ വിലാസം വഞ്ചിയൂർ പകുതിയിൽ എൽ പി സ്കൂൾ എന്നായിരുന്നു സ്കൂളിന്റെ ആദ്യത്തെ പേര് .1905ൽ ഈ സ്കൂൾ സർക്കാർ ഏറ്റെടുത്തുകൂടുതൽ വായനക്കു്
ഭൗതികസൗകര്യങ്ങൾ
ഓഫീസ് ഉൾപ്പെടെ ആറു ക്ലാസ്സ് റൂം ആണ് ഉള്ളത്. ആറു റൂമും ഹൈടെക്കാണ്.ടൈൽസ് പാകിയ മുറ്റവും പൂന്തോട്ടവും പച്ചക്കറിതോട്ടവും ഉണ്ട്.2023 - 24 ൽ പഞ്ചായത്ത് 10 ലക്ഷം രൂപ ചെലവഴിച്ച് സ്കൂളിന്റെ മുൻ വശത്ത് ഓഡിറ്റോറിയം നിർമ്മിച്ചു. ഇപ്പോൾ പ്രീ.പ്രൈമറിയിൽ BALA പ്രവർത്തനത്തിനായി ഒരു ലക്ഷം രൂപ ലഭിച്ചു. ഇതു ഉപയോഗിച്ച് ശിശു സൗഹൃദ ഇരിപ്പിടങ്ങൾ വാങ്ങിക്കുകയും ചെറിയ പാർക്ക് നിർമ്മിക്കുകയും ചെയ്തു.കൂടുതൽ വായനക്കു്
സമ്പൂർണ്ണ ക്ലാസ്സ് ലൈബ്രറി എല്ലാ ക്ലാസ്സിലും 250 ലധികം ലൈബ്രറി ബുക്കുകൾ ഉണ്ട് .
സ്മാർട്ട് ക്ലാസ് റൂം - നേഴ്‌സറി ക്ലാസ് ഉൾപ്പെടെ എല്ലാ ക്ലാസും സ്മാർട്ട് ക്ലാസ് ആണ് .
സ്കൂളിന് മുൻവശത്തു പഞ്ചായത്തു ചിലവിൽ നിർമ്മിച്ച ആഡിറ്റോറിയം ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
പഞ്ചായത്തിൻറ വക ഒരു ആഡിറ്റോറിയവും പണി പൂർത്തിയായിട്ടുണ്ട്
മാനേജ്മെന്റ്
ബാലരാമപുരം പഞ്ചായത്തിന്റെ കീഴിൽ വരുന്ന ഏക സർക്കാർ ലോവർ പ്രൈമറി സ്കൂൾ ആണ് കെ വി എൽ പി എസ് തലയൽ.
മുൻ സാരഥികൾ
ക്രമ നമ്പർ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : | കാലഘട്ടം |
---|---|---|
1 | സരോജിനി എം | 1992 to1997 |
2 | രാമചന്ദ്രൻ നായർ ജി | 1997 മുതൽ 1999 |
3 | ഗിരിജാ. ദേവി | 1999മുതൽ 2000 |
രാംദേവ് രാജ് | 2002 മുതൽ 2005 | |
കുമാരി രമണി | 2007മുതൽ 2010 | |
സുജാത ഓ പി | 2010 മുതൽ2013 | |
മേഴ്സി പി | 2013 മുതൽ 31/5/2021വരെ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ | |
---|---|
ഗുജറാത്ത് ഡിജി പി ആയിരുന്നു ശ്രീ ശ്രീകുമാർ | |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബാലരാമപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (അര കിലോമീറ്റർ)
- നാഷണൽ ഹൈവെയിൽ (NH 66) ബാലരാമപുരം ബസ്റ്റാന്റിൽ നിന്നും രണ്ടു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം.
{{#multimaps:8.435992774361253, 77.05416040957515| zoom=18 }}