ഗവ.കെ.വി.എൽ.പി.എസ്. തലയൽ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ബാലരാമപുരം കാട്ടാക്കട റോഡിൽ തേമ്പാമുട്ടം ഭാഗത്താണ് തലയൽ  ഗവ .കെ. വി. എൽ. പി. സ്കൂൾ സ്ഥിതി ചെയ്യുന്നത് .സ്കൂളിന്റെ മുൻ ഭാഗത്ത് റോഡാണ്. റോഡിനു കുറുകെ ഒരു ചാനലുണ്ട് .സ്കൂളിന് പുറകിൽ  വയലുകളും കുളങ്ങളും കടുത്ത വേനലിലും വറ്റാത്ത തോടും ഉണ്ട്. നെല്ലും പച്ചക്കറികളും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. മനോഹരരാമായ വാഴത്തോട്ടങ്ങളും കാണാം. മത്സ്യകൃഷി ചെയ്യുന്ന കുളവും ഇവിടെയുണ്ട് .സ്കൂളിന് സമീപത്തുള്ള കാറാത്തല കാവ്  പ്രശസ്തമാണ്. വിൽപാട്ടുപ്രസ്ഥാനത്തെ വികസിപ്പിച്ചു കേരളത്തിന്റെ കലാരൂപങ്ങളോടൊപ്പം എത്തിച്ചത് തലയൽ കേശവൻ നായർ  ആണ് .ബാലരാമപുരത്തുള്ള കല്ലമ്പലം നമ്മുടെ പൈതൃകം കാത്തുസൂക്ഷിക്കുന്നു. കൈത്തറിക്ക് പേരുകേട്ട സ്ഥലമാണ് ബാലരാമപുരം. അതിന്റെ ഒരു ഭാഗമാണ് ഇവിടവും .പ്രശസ്തമായ തലയൽ ശിവ ക്ഷേത്രം സ്ഥിതിചെയ്യുന്നത് സ്കൂളിനോട് ചേർന്ന് 100 മീറ്റർ അകലെയാണ്. ഈ വർഷത്തെ ഉത്സവത്തിന് കേരള ഗവർണർ ബഹു .ആരിഫ് മുഹമ്മദ് ഖാൻ സന്ദർശനം നടത്തി .