ഗവ.കെ.വി.എൽ.പി.എസ്. തലയൽ/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

  118-ആം വാർഷികം ആഘോഷിക്കുന്ന വിദ്യാലയ മുത്തശ്ശിയാണ് ഗവ. കെ. വി. എൽ. പി. എസ് .തലയൽ .ഞാൻ ആദ്യാക്ഷരം കുറിച്ച് പഠിച്ചും കളിച്ചും വളർന്ന എന്റെ വിദ്യാലയം. 1983-87  കാലഘട്ടത്തിലാണ് ഞാൻ ഇവിടേ പഠിച്ചത് .അന്ന് ചുറ്റുമതിലോ ഗേറ്റോ  ഒന്നും ഇല്ല. റോഡിനോട് ചേർന്ന് രണ്ടു മുറിയോടുകൂടിയ ഒരു ചെറിയ കെട്ടിടം. അതിൽ ഒരു മുറി ഓഫീസ്‌ ആയിരുന്നു. മറ്റു മുറി ബോർഡ് വെച്ച് മറച്ചു ഓരോ കുഞ്ഞു ക്ലാസ്സുകൾ . ആ  ക്ലാസുകളിലാണ് ഞങ്ങളുടെ സ്വപ്നങ്ങൾ വളർന്നത്. അന്ന് പഠിപ്പിച്ചിരുന്ന അദ്ധ്യാപകരെ ഇ ന്നും ഞാൻ ഓർക്കുന്നു. ഇന്ന് 37 വർഷങ്ങൾക്ക് ശേഷം ഈ സ്കൂളിനുണ്ടായ മാറ്റങ്ങൾ അതിശയിപ്പിക്കുന്നു .ചുറ്റുമതിലും ഗേറ്റും രണ്ടു നില കോൺക്രീറ്റ് കെട്ടിടങ്ങളും ഒക്കെയായി തേമ്പമുട്ടത്തിന് അഭിമാനമായി തല ഉയർത്തി നിൽക്കുന്നു. സമ്പൂർണ ഹൈ ടെക്ക്  വിദ്യാലയമായ ഗവ.കെ. വി. എൽ. പി. എസ് തലയിൽ സ്കൂളിലെ പൂർവവിദ്യാർഥി എന്ന്  പറയുന്നതിലും എന്റെ രണ്ടു മക്കൾ അവിടെ പഠിക്കുന്നു എന്ന് പറയുന്നതിലും ഞാൻ അഭിമാനം കൊള്ളുന്നു .

                                                                                       സുരേഷ്‌കുമാർ (പൂർവ വിദ്യാർത്ഥി )