ഗവൺമെന്റ് ഹൈസ്കൂൾ ചാല
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് ഹൈസ്കൂൾ ചാല | |
---|---|
വിലാസം | |
ചാല ഗവണ്മെന്റ് ഹൈ സ്കൂൾ, ചാല , ,കിള്ളിപ്പാലം,ചാല P O , ചാല പി.ഒ. , 695036 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 11 - 10 - 1979 |
വിവരങ്ങൾ | |
ഫോൺ | 0471 2456618 |
ഇമെയിൽ | gghschalai@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43079 (സമേതം) |
യുഡൈസ് കോഡ് | 32141100205 |
വിക്കിഡാറ്റ | Q64036978 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | നേമം |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | നേമം |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവനന്തപുരം കോർപ്പറേഷൻ |
വാർഡ് | 71 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 63 |
പെൺകുട്ടികൾ | 41 |
ആകെ വിദ്യാർത്ഥികൾ | 104 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീജ .ജെ |
പി.ടി.എ. പ്രസിഡണ്ട് | ശ്രീകുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീബ |
അവസാനം തിരുത്തിയത് | |
14-03-2024 | PRIYA |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
തിരുവിതാംകൂറിലെ രാജഭരണ കാലത്ത് ആരംഭിച്ചതാണ് ഈ സ്കൂൾ .മലയാള വര്ഷം 994 ഇൽ ഗൗരി പാർവതി ഭായി ചാലയിൽ ഒരു പ്രൈമറി സ്കൂൾ ആരംഭിച്ചതിൽ നിന്നാണ് സ്കൂളിന്റെ ചരിത്രം തുടങ്ങുന്നത് . 60വർഷങ്ങൾക്ക് ശേഷം ഈ സ്കൂൾ കിള്ളിയിൽ ഉള്ള നാലുകെട്ടിലേക്കു മാറ്റുകയുണ്ടായി .ഈ സ്കൂളിനെ അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തിയത് ശ്രീ ആയില്യം തിരുനാൾ മഹാരാജാവ് ആയിരുന്നു .ശേഷയ്യ ശാസ്ത്രികൾ ആയിരുന്നു അന്നത്തെ ദിവാൻ .ശ്രീ .പി .ഗോവിന്ദ പിള്ളയെ ആ സ്കൂളിലെ ആദ്യത്തെ പ്രധാന അധ്യാപകൻ ആയി ദിവാൻ നിയമിച്ചു .കേണൽ മൺറോ ഇതിനെ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ ആയി മാറ്റുകയും സ്കൂളിലെ മലയാളം മീഡിയത്തിനെ അട്ടകുളങ്ങര സ്കൂളിലേക്ക് മാറ്റുകയും ചെയ്തു .സ്കൂളിനെ ഹൈ സ്കൂൾ ആയി ഉയർത്തിയത് മഹാരാജ ശ്രീ മൂലം തിരുനാൾ ആയിരുന്നു .1933 ഇൽ .
1979 ഒക്ടോബർ 11 ന് അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ .സി .എച്ച് .മുഹമ്മദ് കോയ തറക്കല്ലിട്ടു .
ഭൗതികസൗകര്യങ്ങൾ
25 മുറീകളൂള്ള ഒരു ഇരുനിലകെട്ടിടം, പാചകപ്പുര ഇവ ഉണ്ട്. ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്. പതിനഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഊർജ്ജതന്ത്രം, രസതന്ത്രം,, ജീവശാസ്ത്രം, ഗണിതം, വിവര സാങ്കേതിക വിദ്യ, സാമൂഹ്യശാസ്ത്രം, തുടങ്ങിയവയ്ക്കു പ്രത്യേകം ലാബുണ്ട്. യ്യൂ.പി.വിഭാഗത്തിന് പ്രത്യേകം ലാബ് ഉണ്ട്.തലസ്ഥാന നഗരിയായ തിരുവനന്തപുരത്തെ പ്രശസ്ത പൈതൃക തെരുവായ ചാല കമ്പോളത്തിനു സമീപം കിള്ളിയാറിനു സമീപത്തായി ഏകദേശം അഞ്ചു് ഏക്കറോളം വിസ്തൃതിയുള്ള കോമ്പൗണ്ടിനു അകത്തായാണ് സ്കൂളിന്റെ പ്രധാന കെട്ടിടം സ്ഥിതി ചെയ്യുന്നത് .ശലഭോദ്യാനം ,മിയാവാക്കി വനം ,ജൈവ വൈവിധ്യ ഉദ്യാനം ,മധുര വനം എന്നിവയൊക്കെ വിദ്യാലയത്തിന്റെ ഹരിതാഭ വർധിപ്പിക്കുന്നു .
പാഠ്യേതര പ്രവർത്തനങ്ങൾ
- ഫുട്ബോൾ ക്ലബ്
- ജൈവ വൈവിധ്യ ക്ലബ്
- ബാന്റ് ട്രൂപ്പ്
- ക്ലാസ് മാഗസിൻ
- SPC
ഓരോ വിഷയത്തിനും വിവിധ ക്ലാസ്സുകൾ മാഗസിനുകൾ തയ്യാറാക്കുന്നുണ്ട്-
- ഇംഗ്ലിഷ് - പെട്ടൽസ്'
- ഗണീതം - സിഗ്മാ
- ജീവശാസ്ത്രം -
വിദ്യാരംഗം കലാസാഹിത്യവേദി
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വിവിധ കലാമൽസരങൾ നടത്തിവരുന്നു കഥാരചന, കവിതാരചന എന്നിവയും നടന്നു വരുന്നു.
ക്ലബ്ബ് പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്,-എല്ലാ അധ്യയന വർഷവും ശാസ്ത്ര രംഗം പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടത്തപ്പെടുന്നു
- ഗണിത ക്ലബ്-ഗണിത മേളകളിൽ പങ്കെടുത്തു .അതോടൊപ്പം ഗണിത പ്രശ്‍നോത്തരി ,ഗണിത അസംബ്ലി എന്നിവ ചെയ്യുന്നു
- സമൂഹ്യശാസ്ത്രം ക്ലബ്-സാമൂഹ്യ ശാസ്ത്ര പ്രവർത്തനങ്ങൾ കൃത്യമായി നടത്തുന്നു .
- ഇംഗ്ലിഷ് ക്ലബ് ,ശലഭക്ലബ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനദ്ധ്യാപകർ
പേര് |
ശ്രീമതി രമണി |
ശ്രീമതി ശാലി |
ശ്രീമതി സത്യഭാമ |
ശ്രീമതി സിന്ധു . ജെ |
ശ്രീ രാജേന്ദ്രൻ |
ശ്രീമതി മിനി എ |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തിരുവനന്തപുരം ---കിള്ളിപ്പാലം ---തമ്പാനൂർ വഴി ------അല്ലെങ്കിൽ കിഴക്കേക്കോട്ട ---അട്ടക്കുളങ്ങര ബൈ പാസ് വഴി കിള്ളിപ്പാലം ---അല്ലെങ്കിൽ പൂജപ്പുര ---കരമന --കിള്ളിപ്പാലം
- പൈതൃക തെരുവായി പ്രഖ്യാപിക്കപ്പെട്ട ചാല കമ്പോളത്തിന് സമീപം
- അട്ടക്കുളങ്ങര ബൈപാസ് തുടങ്ങുന്ന റോഡിനു സമീപം
- പി.ആർ.എസ്.ന് സമീപത്ത്,കിള്ളിപ്പാലം.
{{#multimaps: 8.48126,76.95795 | zoom=18}}
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43079
- 1979ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ