സെന്റ്. ജോസഫ്സ് എൽ.പി.എസ്. ബാലരാമപുരം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ ബാലരാമപുരം വിദ്യാഭ്യാസ ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ബാലരാമപുരം സെൻ്റ്.ജോസഫ്സ് എൽ.പി സ്കൂൾ.
സെന്റ്. ജോസഫ്സ് എൽ.പി.എസ്. ബാലരാമപുരം | |
---|---|
വിലാസം | |
ബാലരാമപുരം സെൻ്റ്.ജോസഫ്സ് എൽ.പി.എസ് ബാലരാമപുരം, ബാലരാമപുരം പി.ഒ , ബാലരാമപുരം പി.ഒ. , 695501 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1 - 6 - 1910 |
വിവരങ്ങൾ | |
ഫോൺ | 9446204667 |
ഇമെയിൽ | lpsbalaramapuram68@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44228 (സമേതം) |
യുഡൈസ് കോഡ് | 32140200309 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | ബാലരാമപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | കോവളം |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | നേമം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് ബാലരാമപുരം |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 62 |
പെൺകുട്ടികൾ | 76 |
ആകെ വിദ്യാർത്ഥികൾ | 138 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഭക്തവത്സലൻ |
പി.ടി.എ. പ്രസിഡണ്ട് | ഹാദി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷൈനി |
അവസാനം തിരുത്തിയത് | |
13-03-2024 | Remasreekumar |
ചരിത്രം
ചരിത്രസ്മരണകളാൽ പ്രശസ്തമായ ബാലരാമപുരം [1]പട്ടണത്തിൻ്റെ ഹൃദയഭാഗത്ത് വിഴിഞ്ഞം [2]റോഡിൽ സ്ഥിതിചെയ്യുന്ന അതിപുരാതനവും കീർത്തി കേട്ടതുമായ വിശുദ്ധ സെബസ്ത്യാനോസ് ദേവാലയാങ്കണത്തിൽ സ്ഥിതിചെയ്യുന്ന ഒരു മാതൃകാ വിദ്യാലയമാണ് സെൻറ് ജോസഫ്സ് എൽ പി സ്കൂൾ. കൊച്ചി രൂപതയിലെ ബെൽജിയംകാരായ വൈദികരുടെ നേതൃത്വത്തിലാണ് ആദ്യകാലത്ത് പ്രവർത്തനങ്ങൾ നടന്നു പോന്നിരുന്നത്. പിന്നീട് കൊല്ലം [3]രൂപതയിലും തുടർന്ന് തിരുവനന്തപുരം [4]രൂപതയിലുമായിരുന്നു.ഇപ്പോൾ നെയ്യാറ്റിൻകര രൂപതയിലാണ് നമ്മുടെ സ്കൂൾ നിലകൊള്ളുന്നത്. തുടർന്നു വായിക്കുക
ഭൗതികസൗകര്യങ്ങൾ
കമ്പ്യൂട്ടർ , പ്രൊജക്ടർ സംവിധാനമുള്ള ക്ലാസ് മുറികൾ, ആകർഷകമായ ക്ലാസ് ലൈബ്രറികൾ വൈറ്റ് ബോർഡുകൾ മാജിക് വാൾ സ്കൂൾ ലൈബ്രറി സയൻസ് ലാബ് വിശാലമായ കളിസ്ഥലം ശുചിമുറികൾതുടർന്നു വായിക്കുക
അദ്ധ്യാപകർ
നമ്മുടെ സ്കൂളിന്റെ മികച്ച പ്രവർത്തനങ്ങൾക്കായി ഒരു മനസ്സോടെ പ്രവർത്തിക്കുന്നവർകൂടുതലറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
- കിഡ്സ് എഫ് എം റേഡിയോ
- സംഗീതപരിശീലനം
- ജി.കെ ക്ലബ്ബ്
- മലയാളം /ഇംഗ്ലീഷ് /അറബിക് അസംബ്ളി
- ഇംഗ്ലീഷ് ഫെസ്റ്റ്
- എൽ.എസ്.എസ് പരിശീലനം
- ശാസ്ത്രമേള
- കലോത്സവം
- ഫോക്കസ്
- എയറോബിക്സ് പരിശീലനം
- പി.റ്റി.എ
- ഗൃഹസന്ദർശനം
- സ്കൂൾ വാർഷികം
മാനേജ്മെന്റ്
കൊച്ചി രൂപതയിലെ ബെൽജിയംകാരായ വൈദികരുടെ നേതൃത്വത്തിലാണ് ആദ്യകാലത്ത് പ്രവർത്തനങ്ങൾ നടന്നു പോന്നിരുന്നത്. പിന്നീട് കൊല്ലം രൂപതയിലും തുടർന്ന് തിരുവനന്തപുരം രൂപതയിലുമായിരുന്നു. ഇപ്പോൾ നെയ്യാറ്റിൻകര രൂപതയിലാണ് നമ്മുടെ സ്കൂൾ നിലകൊള്ളുന്നത്. 1910-ൽ ക്രിസ്ത്യൻ മിഷണറിമാരാൽ സ്ഥാപിതമായ ഈ സ്കൂൾ ഒരു കുടി പള്ളിക്കൂടമായിട്ടാണ് ആരംഭിച്ചത്. കാലക്രമേണ ഈ സ്കൂളിന് അംഗീകാരം ലഭിക്കുകയും ഗവ - എയ്ഡഡ് സ്കൂളായി ഉയരുകയും ചെയ്തു. ലാറ്റിൻകാത്തലിക് കോർപ്പറേറ്റ് മാനേജ്മെൻ്റിൻ്റെ ഭരണത്തിൻ കീഴിലാണ് നമ്മുടെ വിദ്യാലയം. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെൻ്റിൻ്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഇപ്പോഴത്തെ മാനേജർ ഫാ.ജോസഫ് അനിലും, ലോക്കൽ മാനേജർ ഫാ.വിക്ടർ എവിരിസ്റ്റസ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ: താഴെ കാണുന്ന വികസിപ്പിക്കുക ലിങ്കിൽ ക്ലിക് ചെയ്യുക
ക്രമ നമ്പർ | പ്രധാനാധ്യാപകന്റെ പേര് |
---|---|
1 | കേശവൻ |
2 | തങ്കപ്പൻ |
3 | ജെയിംസ് |
4 | മൈക്കിൾ |
5 | ജോസഫ് |
6 | റോസമ്മ |
7 | കോർദിലാമ്മ |
8 | ബിബിയാന ഗബ്രിയേൽ |
9 | ഡോളി ഫ്രാൻസിസ് |
10 | ഗ്രേസമ്മ |
11 | ശോഭാ മേബൽ |
12 | മേഴ്സി ബായ് |
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
ഈ വിദ്യാലയത്തിൽ നിന്നും ആദ്യാക്ഷരങ്ങൾ പഠിച്ചിറങ്ങിയ പല പൂർവ്വവിദ്യാര്ഥികളും ഇന്ന് സമൂഹത്തിൽ ഉന്നത നിലകളിൽ സ്ഥാനമലങ്കരിക്കുന്നു. അവരിൽ പലരും ഇന്നും ഈ വിദ്യാലയവുമായി ഒരു നല്ല ബന്ധം നിലനിർത്തി പോരുന്നു. വിദ്യാലയത്തിന്റെയ്യോ ഇവിടുത്തെ വിദ്യാർത്ഥികളുടെയോ ഏതൊരു ആവശ്യത്തിനും ഇവർ സദാസന്നദ്ധരാണ്.കൂടുതലറിയാൻ
തനതു പ്രവർത്തനങ്ങൾ
ഈ വർഷം നമ്മുടെ സ്കൂൾ തെരഞ്ഞെടുത്ത തനതു പ്രവർത്തനം കിഡ്സ് എഫ് എം റേഡിയോ എന്ന പേരിൽ ഒരു റേഡിയോ നിലയമാണ്.കൂടുതലറിയാൻ
ഓൺലൈൻ ഇടം
നമ്മുടെ സ്കൂളിൻ്റെ പ്രവർത്തനങ്ങൾ മറ്റുള്ളവരിലെത്തിക്കാൻ സ്കൂളിനായി ഒരു ഫെയ്സ്ബുക്ക് പേജ് ഉണ്ട്. തുടർന്നു വായിക്കുക
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തിരുവനന്തപുരം ജില്ലയിൽ ബാലരാമപുരം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു.
- ബാലരാമപുരത്ത് നിന്ന് വിഴിഞ്ഞം റോഡിൽ 1 കിലോമീറ്ററിനുള്ളിൽ വിശുദ്ധ സെന്റ് സെബാസ്ത്യാനോസ് തീർത്ഥാടന ദേവാലയത്തിനടുത്ത് സ്ഥിതി ചെയ്യുന്നു.
{{#multimaps:8.419714,77.041832|zoom=14}}
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 44228
- 1910ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ