കെ.കെ.വി. യു.പി.എസ്. വേട്ടമ്പള്ളി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| കെ.കെ.വി. യു.പി.എസ്. വേട്ടമ്പള്ളി | |
|---|---|
| വിലാസം | |
മൂഴി വേട്ടമ്പള്ളി പനവൂർ പി.ഒ. , 695568 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 01 - 06 - 1964 |
| വിവരങ്ങൾ | |
| ഫോൺ | 0471 2800034 |
| ഇമെയിൽ | kkvupsvettampally@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42553 (സമേതം) |
| യുഡൈസ് കോഡ് | 32140600114 |
| വിക്കിഡാറ്റ | Q64036886 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | നെടുമങ്ങാട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തിരുവനന്തപുരം |
| നിയമസഭാമണ്ഡലം | വാമനപുരം |
| താലൂക്ക് | നെടുമങ്ങാട് |
| ബ്ലോക്ക് പഞ്ചായത്ത് | നെടുമങ്ങാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് ആനാട് |
| വാർഡ് | 1 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 5 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 72 |
| പെൺകുട്ടികൾ | 58 |
| ആകെ വിദ്യാർത്ഥികൾ | 130 |
| അദ്ധ്യാപകർ | 9 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ശ്രീകല ബി എൽ |
| പി.ടി.എ. പ്രസിഡണ്ട് | ഷിബു എസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | അഞ്ജു |
| അവസാനം തിരുത്തിയത് | |
| 29-12-2023 | 42553 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1964ജൂൺ1ന്ആണ് കെ.കെ.വി.യു.പി.സ്ക്കുൾ പ്രവർത്തനം ആരംഭിച്ചത്.സ്കൂൾ മാനേജർ ശ്രീ.കെ.മാധവൻ പിള്ള അവർകളുടെ വീടിൻ്റെ വരാന്തയിലായിരുന്നു അഞ്ചാം ക്ലാസ്സിന്റെ .അന്ന് സ്ക്കൂളീന്റെ ഹെഡ്മാസ്റ്റർ ശ്രീ. വേലായുധൻ പിള്ളസർ ആയിരുന്നു.അദ്ദേഹത്തോടൊപ്പം എല്ലാ വിഷയങ്ങളും പഠിപ്പിച്ചിരുന്നത് ശ്രീ.ഗോപാലകൃഷ്ണപിള്ള സാർ ആയിരുന്നു .ഈ രണ്ട് അദ്ധ്യാപകരുടെയും മേൽനോട്ടത്തിലായിരുന്നു സ്കൂളിന്റെ തുടക്കം.
മാനേജർ ശ്രീ മാധവൻ പിള്ളയുടെ പിതാവിന്റെ പേര് കോലപ്പപിള്ള എന്നും മാതാവിന്റെ പേര് കർത്യാനി എന്നുമായിരുന്നു.അവരുടേ പേരിന്റെ ആദ്യാക്ഷരങ്ങൾ ചേർന്നാണ് കെ.കെ.വി എന്ന പേര് ലഭിച്ചത് .ഇപ്പോൾ നാലാമത്തെ മാനേജ്മെന്റാണ്.എന്നിട്ടും സ്കൂളീന്റെ പേരിൽ മാറ്റമൊന്നും സംഭവിച്ചില്ല.ആദ്യ വർഷം തന്നെ 6-ആം ക്ലാസ്സ് നടത്തൂന്നതിന്നു സർക്കാരിൽ നിന്നും അംഗീകാരം ലഭിച്ചു.1964 ജുലയ് മാസം അവസാനംക്ലാസ്സുകൾ പുതിയ കെട്ടിടത്തിലേക്കു മാറ്റി.1965-ൽ ഏഴാം ക്ലാസും ഉണ്ടായി.ഒരോ ക്ലാസ്സിലെയും ഡിവിഷനുകളൂടേയും എണ്ണവും വർധിച്ചു. ആകെ പതിമൂന്ന് ഡിവിഷനുകൾ ഉണ്ടായിരുന്നു. ഈ കാലയളവിൽ ശ്രീ.ക്യഷ്ണൻ പോറ്റി സർ അയിരുന്നു ഹെഡ്‌മാസ്റ്റർ .ഈ കാലഘട്ടത്തെ സ്കൂളീന്റ്റെ സുവർണ്ണ കാലഘട്ടമെന്നു പറയാം.പോറ്റിസാരിന്റെ വിരമിക്കൽ സമയം ഡിവിഷനുകളൂടേ എണ്ണം 6-യി കുറഞ്ഞു.അന്നുണ്ടായിരുന്ന 6 ഡിവിഷനുകൾ ഇന്നും തുടർന്നു വരുന്നു.
ഭൗതികസൗകര്യങ്ങൾ
രണ്ടു കെട്ടിടങ്ങളിലായി ആറ് ക്ലാസ്സ്മുറികളും ഒരു ഓഫീസ്‌റൂമും ഒരു സ്റ്റാഫ്‌റൂമും ഒരു ചെറിയ ലൈബ്രറിയുംനവീകരിച്ച ഒരു കമ്പ്യൂട്ടർ ലാബും ഉണ്ട് .എം.ൽ.എ ഫണ്ടിൽ നിന്ന് ലഭിച്ച അടുക്കളയുടെ പണി പുരോഗമിക്കുന്നു .വിശാലമായ കളിസ്ഥലം സ്കൂളിനെ കൂടുതൽ മനോഹരമാക്കുന്നു .ടോയ്‌ലറ്റ് ,കക്കൂസ് എന്നിവവേണ്ടത്ര ഇല്ല .എല്ലാ മുറികളിലും ഫാൻ,ലൈറ്റ് എന്നിവ ഉണ്ട് .ആറ് ക്ലാസ്സ്മുറികളിലും ലൈബ്രറികൾ ഉണ്ട്.എം .എൽ .എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചു നിർമ്മിച്ച പാചകപ്പുര പ്രവർത്തനം ആരംഭിച്ചു .ആനാട് ഗ്രാമ പഞ്ചായത്ത് വികസന ഫണ്ടിൽ നിന്ന് പെൺകുട്ടികൾക്കുള്ള ടോയ്‌ലറ്റ് ലഭിച്ചു .
മികവുകൾ
ഉപജില്ല ശാസ്ത്ര മേളയിൽ ഓവറോൾ,ഉപജില്ലാ കലോത്സവത്തിൽ സർക്കാർ എയ്ഡഡ് വിഭാഗത്തിൽ ഓവറോൾ,വിദ്യാരംഗം കലാസാഹിത്യ വേദി ഓവറോൾശാസ്ത്ര സെമിനാറിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.2021 വർഷത്തിൽ ഇൻസ്പയർ അവാർഡ് ലഭിച്ചു .ഈ വർഷവും വിദ്യാരംഗം കല സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന നാടൻപ്പാട്ട് ,കവിതാലാപനം ,കവിതരചന ,പുസ്തകാസ്വാദനം എന്നീ ഇനങ്ങളിൽ തെരഞ്ഞെടുത്തു ജില്ലാ മൽത്സരത്തിനു അർഹമായി .2021 -22 അധ്യയനവർഷത്തിൽ നവനീത് എസ് .ആർ ന് യു .എസ്. എസ് സ്കോളർഷിപ് ലഭിച്ചു .2022 -23 വർഷത്തിൽ വിദ്യാരംഗം കലാസാഹിത്യവേദി കാവ്യാലാപന ശില്പശാലയിൽ വൈഗയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചു.2022 ലെ സബ്‌ജില്ല ശാസ്‌ത്ര മേളയിൽയുപി വിഭാഗം ഓവർ ഓൾ ഒന്നാം സ്ഥാനം നേടി .2023 ലും സബ്‌ജില്ല ശാസ്ത്ര മേളയിൽ മികച്ച വിജയം കരസ്ഥമാക്കാൻ കഴിഞ്ഞു.
പാഠ്യേതരപ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്
- വിദ്യാരംഗം കല സാഹിത്യ വേദി
- എക്കോ ക്ലബ്ബ്
- ഗാന്ധിദർശൻ പഠനപരിപാടി
- പൊതുവിജ്ഞാന സദസ്
- എന്റെ പരീക്ഷണ ശാല
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്
- നേർക്കാഴ്ച
- കവിത പഠനം
- ഹൂപ്സ് പരിശീലനം
- ഇംഗ്ലീഷ് ക്ലബ്ബ്
- ശുചിത്വ സേന
മുൻ സാരഥികൾ
1 .വേലായുധൻപിള്ള
2 .കൃഷ്ണൻപോറ്റി
3 മനോഹരൻപിള്ള
4 .മാധവൻ നായർ
5 .ഗോപാലകൃഷ്ണ പിള്ള
6 .രാധാദേവി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1.അശ്വിനി എസ് സർക്കിൾ ഇൻസ്‌പെക്ടർ ഓഫ് ക്രൈംബ്രാഞ്ച്
2.ദീപു എസ് പി.എച്.ഡി ഇൻ സൈക്കോളജി,
3.അനീഷ് കുമാർ എ പി.എച് .ഡി ഇൻ ബയോടെക്നോളജി
വഴികാട്ടി
{{#multimaps:8.63767,76.98685|zoom=18}}
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
നെടുമങ്ങാട് നിന്ന് പഴകുറ്റി വഴി പുത്തൻപാലം വന്നു ഇടത്തോട്ട് തിരിഞ്ഞു മൂഴിജംഗ്ഷനിൽ എത്തി അവിടെ നിന്ന് ഇടത്തെ റോഡിലൂടെ സ്കൂളിലെത്താം .
നെടുമങ്ങാട് നിന്ന് പഴകുറ്റി വഴി വേങ്കവിള ജംഗ്ഷൻ എത്തി വലത്തോട്ടുള്ള റോഡ് വഴി സ്കൂളിലെത്താം .
|}