വി ആർ വി എം ഗവ എച്ച് എസ് എസ്, വയലാർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
വി ആർ വി എം ഗവ എച്ച് എസ് എസ്, വയലാർ | |
---|---|
വിലാസം | |
വയലാർ വയലാർ , വയലാർ പി.ഒ, പി.ഒ. , 688536 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 06 - 1916 |
വിവരങ്ങൾ | |
ഫോൺ | 0478 2593100 |
ഇമെയിൽ | 34039alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34039 (സമേതം) |
എച്ച് എസ് എസ് കോഡ് | 4090 |
യുഡൈസ് കോഡ് | 32110401206 |
വിക്കിഡാറ്റ | Q87477586 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | ചേർത്തല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ചേർത്തല |
താലൂക്ക് | ചേർത്തല |
ബ്ലോക്ക് പഞ്ചായത്ത് | പട്ടണക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 295 |
പെൺകുട്ടികൾ | 252 |
ആകെ വിദ്യാർത്ഥികൾ | 547 |
അദ്ധ്യാപകർ | 33 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 119 |
പെൺകുട്ടികൾ | 112 |
ആകെ വിദ്യാർത്ഥികൾ | 231 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | രതി |
പ്രധാന അദ്ധ്യാപകൻ | ജിനു റ്റി കെ |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൽസലാം |
എം.പി.ടി.എ. പ്രസിഡണ്ട് | ആശ സജീവ് |
അവസാനം തിരുത്തിയത് | |
24-12-2023 | Schoolwikihelpdesk |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ചേർത്തലയിലെ വയലാർ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് വയലാർ രാമവർമ്മ മെമ്മോറിയൽ ഗവ. ഹയർസെക്കണ്ടറി സ്കൂൾ(VRVMGHSS). എൽ പി,യു പി.ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങളിലായി 792 കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തി വരുന്നു
വയലാർ പഞ്ചായത്തിലെ ഏറ്റവും വലിയ സർക്കാർ സ്ഥാപനമായി നിലകൊള്ളുന്നു. പഞ്ചായത്തിലെ മൂന്നാം വാർഡിലുള്ള സരസ്വതി ക്ഷേത്രം സമാനതകളില്ലാതെ പ്രോജ്ജ്വലിക്കുന്നു .കാലായിൽ കൊച്ചുണ്ണികുറുപ്പ് സൗജന്യമായി കൊടുത്ത സ്ഥലത്ത് 1916സ്കൂളായി ആരംഭിച്ചു. പ്രവർത്തനം പൗരപ്രമാണിമാരുടെയും പുരോഗമനവാദികളുടെയും ആവശ്യപ്രകാരം പ്രബുദ്ധരായ വയലാറിലെ ജനങ്ങൾ സ്കൂൾ നിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.ജാതി മത വർഗ്ഗഭേദമന്യേ മുഴുവൻജനങ്ങളും സ്കൂളിനുവേണ്ട ഒത്താശ ചെയ്തുകൊടുത്തു.അങ്ങനെ മേൽത്തട്ടുകാർക്കു മാത്രം പ്രാപ്യമായിരുന്ന അറിവിന്റെ വാതായനങ്ങൾ സാധാരണകാർക്കും കർഷക തൊഴിലാളികൾക്കും ഇടത്തരകാർക്കുംമുന്നിൽ തുറക്കപ്പെട്ടു.മനസ്സിലെ അന്ധത നീക്കാനും അറിവിന്റെ മാസ്മരലോകം കണ്ടെത്താനുമുള്ള ആവേശത്തിൽ ഗ്രാമവാസികളൾ ഉത്സുകരായി.വര്ണ്ണ ,വര്ഗ്ഗ ,സമരമുഖത്തു നില്ക്കുബോഴും"അറിവാണുവെളിച്ചം",വെളിച്ചമാണു "ഈശ്വരന്" എന്ന നിലപാടില് ജനങ്ങള് ഉറച്ചുനിന്നു. പിന്നീട് ശ്രീമതി ദേവകീ കൃഷ്ണന് ,ശ്രീ പി.ജി.സുധാകരന് ,പി.എന്.നടരാജന്,പ്രൊഫസര്.നാരായണന്,ഗോപാലകൃഷ്ണ പിള്ള,തൈതറ രാമകൃഷ്ണന് ,സുരേ(ന്ദന് നായര് എന്നീ പൗരപ്രമുഖരുടെ അശ്രാന്ത പരിശ്രമത്താല് എല്പി സ്കൂള് 1950 -ല് വയലാർ ഈസ്റ്റ് യുപി സ്കൂളായി ഉയര്ത്തപ്പെട്ടു.യശ: ശരീരനായ വയലാര് രാമവര്മയും ഇക്കാലത്ത് പി റ്റി എ കമ്മറ്റിക്ക് അളവറ്റ സംഭാവന നല്കിയിരുന്നു. നാട്ടുകാരുടെ അടങ്ങാത്ത അഭിലാഷത്തിനു ഫലം കണ്ടെത്തി 1978 - ല് സ്കൂൾ അപ് ഗ്രേഡ് ചെയ്തു.ചേര്ത്തല വരെ നടന്ന് കഷ്ടപ്പെട്ട് ഹൈസ്കൂളില് പോയിരുന്ന സാധാരണക്കാരുടെ മക്കള്ക്ക് ഇത് വലിയൊരാശ്വാസമായി 1983-ല് എസ് എസ് എല് സി യുടെ ആദ്യത്തെ ക്ലാസ് തുടങ്ങി.വിജയ ശതമാനം 50 ആയിരുന്നു.പരിമിതികള് കൊണ്ട് പൊറുതി മുട്ടി,പിടിച്ചു നില്ക്കാന്പോലും വിഷമിച്ചിരുന്നു എങ്കിലും സ്കൂളിനു അടിക്കടി ഉയര്ച്ചയുണ്ടായി.ഇതിനുസഹായിച്ചത് സ്നേുുഹ സമ്പന്നരായ നാട്ടുകാരുടെ നിസ്വാര്ത്ഥ സേവനവും അധ്യാപകരുടെ അർപ്പണ മനോഭാവവുമാണു. 2003-ല് ഹെഡ് മിസ്ട്രസ് ആയിരുന്ന ശ്രീമതി ഐവി ടീച്ചര്ക്ക് ദേശീയ അവാര്ഡ് ലഭിച്ചു.നാട്ടുകാരുടെ സഹായ സഹകരണത്തിലൂടെയും ടീച്ചറുടേയും മറ്റധ്യാപകരുടെയും കഠിനപരിശ്രമത്തിലൂടെ സ്കൂളിനു പുതുതായി 50 സെന്റ് ഭൂമി വാങ്ങാന് സാധിച്ചു. 2004 ല് ശ്രീമതി ഐവി ടീച്ചര്ക്ക് നാഷണല് അവാര്ഡ് ലഭിച്ചു. നല്ലവരായ ജനപ്രതിനിധികളുടെയും അകമഴിഞ്ഞ സംഭാവനകളുടേയും സ്നേുുഹ സമ്പന്നരായ നാട്ടുകാരുടെ സഹായത്താൽസ്‌കൂളിന്റെ പ്രവർത്തനം തുടരുന്നു
ഭൗതീക സൗകര്യങ്ങൾ
-2 മുതൽ +2 വരെ ക്ലാസുകളിലായി 25 ഡിവിഷനുകൾ ഉണ്ട്. അതിൽ 11 എണ്ണം ഹൈടെക്ക് ആണ് . സ്കൂളിൽ 1.8 ഏക്കർ സ്ഥലം ഉണ്ട്. ഇതിനു പുറമെ സ്കൂൾ കോമ്പൗണ്ടിന് അല്പം അകലെ 40 സെന്റ് കളിസ്ഥലവും ഉണ്ട്. കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ് , ലൈബ്രറി, എന്നിവയുണ്ട് കണക്ക് ലാബ് നിർമ്മാണത്തിലിരിക്കുന്നു. 5 ഇരുനില കെട്ടിടങ്ങൾ ഉണ്ട്. Airobic compost bin, Biogas Plant, മഴവെളള സംഭരണി എന്നിവയും ഉണ്ട്. ഇനിയും കെട്ടിടങ്ങൾ ആവശ്യമുണ്ട്. കെട്ടിടത്തിനു മുകളിലായി വൈദ്യുതിക്കു വേണ്ടി Solar Panel വച്ചിട്ടുണ്ട്. ഗേൾസ് ഫ്രഞ്ചിലി ടോയ്ലറ്റ് ഉൾപ്പെടെ 20 യൂണിറ്റ് യൂറിനലും 8 ടോയ്ലറ്റും ഉണ്ട്.
വയലാർ സ്കൂളിലെ മുൻ പ്രഥമാധ്യാപകർ
- 1986 - ശങ്കരൻക്കുട്ടി നായർ
- 1987-88 - S. K സരസ്വതിയമ്മ
- 1988-89- ജയാനന്ദൻ
- 1989 - N. T ഭദ്രൻ
- 1993-94 - P രാജമ്മ
- 1994-97- V K സരസ്വതിയമ്മ
- 1997-98 - സഫിയാ ബീവി
- 1998-2000 - റാണി ജോർജ്
- 2000-05 - I V തോമസ്
- 2005-06- പൊന്മണി
- 2006-08-T D സുധാകരൻ
- 2008 - 13 - K.K ചന്ദ്രികാദേവി
- 2013 - 15- P. ബാബു
- 2015 - 16 - പുഷ്പ കുമാരി
- 2016 - 17 - ജയകുമാരി
- 2017 - 20-P. ബാബു
- 2020 - 21 - പ്രസന്നകുമാരി
- 2021----ബിന്ദുലേഖ P (തുടരുന്നു)
വയലാർ രാമവർമ്മ സ്കൂളിലെ പ്രശസ്ത വിദ്യാർത്ഥികൾ
1 ദാമോദരൻപിള്ള - - സഹകരണ പ്രസ്ഥാന സ്ഥാപകൻ ( അധ്യാപകൻ ]
2 ദേവസ്വമാത്യു പ്രാപ്പുസാർ ) - (അധ്യാപകൻ)
3.V K N പോറ്റി - സാഹിത്യകാരൻ
4.സാഹിത്യശിരോമണി രാഘവപ്പണിക്കർ
5. Prof.M K നാരായണപ്പണിക്കർ .
6. Prof.M K രാമൻ - ഗാന്ധി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ
7 . ഈശ്വരൻ പോറ്റി - കേരളത്തിലെ ആദ്യത്തെ മൃഗഡോക്ടർ
8.V K തേവൻ- ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ്
9. Ad. M. K. ജിനദേവ് - ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ്
10. ലംബോധരൻ- Rtd. ജില്ലാ കോടതി
11. വേണുഗോപൻ പിള്ള - ജില്ലാ രജിസ്ട്രാർ
12. കൃഷ്ണൻ കുട്ടി - ഓട്ടൻതുള്ളൽ കലാകാരൻ
13. പാറനേഴത്ത് പരമേശ്വരക്കുറുപ്പ് - ആദ്യത്തെ പഞ്ചാ. പ്രസിഡന്റ്
14,ശ്രീധരൻ വൈദ്യർ - 25 വർഷം വയലാർ പഞ്ചായത്ത് പ്രസിഡന്റ്
15 അജയകുമാർ , സുമിത്രോവ് , സുശീല - വോളിബോൾ താരങ്ങൾ
16.വയലാർ രാമവർമ്മ - പ്രശസ്ത സാഹിത്യകാരൻ 17.വയലാർശരത്ചന്ദ്രവർമ്മ - പ്രശസ്ത സാഹിത്യകാരൻ
18.വയലാർ രവി - മുൻ എം പി യും (2006-14)വിദേശകാര്യ മന്ത്രിയു o
19. D ശ്രീദേവി - പ്രശസ്ത സാഹിത്യകാരി
20 മഹിപാൽ - കുസാറ്റിൽ പ്രൊഫസർ
വഴികാട്ടി
- ചേർത്തല പ്രൈവറ് ബസ് സ്റ്റാൻഡിൽ നിന്നും വയലാർ വഴി പോകുന്ന അരൂർ , എറണാകുളം ബസുകളിൽ കയറിയാൽ സ്‌കൂളിന് മുന്നിൽ ഇറങ്ങാം
- കെ.എസ.ആർ.ടി.സി. ബസിൽ നാഷണൽ ഹൈവെയിൽ വയലാർ കവലയിൽ ഇറങ്ങി ബസ് / ഓട്ടോ മാർഗ്ഗം മൂന്നു കിലോമീറ്റർ എത്താം
{{#multimaps:9.718434723185489, 76.33732552582441|zoom=20}}
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 34039
- 1916ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രശസ്തരുടെ പേരിലുള്ള വിദ്യാലയങ്ങൾ