വി ആർ വി എം ഗവ എച്ച് എസ് എസ്, വയലാർ‍/സോഷ്യൽ സയൻസ് ക്ലബ്ബ്

2023ലെ സോഷ്യൽസയൻസ് ക്ളബ്ബിന്റെ ഉദ്ഘാടനം ജൂലൈ 7ന് സീനിയർ അദ്ധ്യാപകനായ പ്രകാശൻ സാർ നിർവ്വഹിച്ചു.

Aug 9

നാഗസാക്കി ദിനം

ലോകത്തെ മുഴുവൻ വേദനിപ്പിച്ചതും ഞെട്ടിച്ചതുമായ അണുബോംബ് വർഷിച്ചതിന്റെ ഓർമ്മ ദിവസം ...ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക അണുബോംബ് വർഷിച്ചതിന്റെ ഓർമ്മ പുതുക്കലിന്റെ ഭാഗമായി 9/8/ 23 ബുധനാഴ്ച സ്കൂൾ അസംബ്ലിയിൽ സോഷ്യൽ സയൻസ് ക്ലബ്ബ് അംഗങ്ങളായ കുട്ടികൾ ഈ ദിനത്തിന്റെ പ്രത്യേകതകളെക്കുറിച്ചും ദിനാചരണത്തിന്റെ പ്രസക്തിയെക്കുറിച്ചും സംസാരിച്ചു. അതിലൂടെ യുദ്ധം ലോകത്തുനിന്നും ഒഴിവാക്കണമെന്നും സമാധാനം നിലനിർത്തണമെന്നും കുട്ടികളെ ബോധ്യപ്പെടുത്തി. കുട്ടികൾ തന്നെ പേപ്പറിൽ നിർമ്മിച്ച സഡാക്കോ പക്ഷികളുടെ മാതൃക അദ്ധ്യാപകരും കുട്ടികളും സമാധാനത്തിന്റെ പ്രതീകമായി പ്രദർശിപ്പിച്ചു. ക്ലാസ് മുറികളിൽ സഡാക്കോ പക്ഷികളെ കൊണ്ട് അലങ്കരിച്ചു.