ഇവാൻസ് യു പി എസ്സ് പാറശ്ശാല
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല നഗരത്തിൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയ
മാണ് . പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1922 ൽ സിഥാപിതമായി.ഒൻപത് ഏക്കറിലായി സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയ സമുച്ചയമാണിത് .
ചരിത്രം
ഇവാൻസ് യു പി എസ്സ് പാറശ്ശാല | |
---|---|
വിലാസം | |
പാറശ്ശാല ഇവാൻസ് യൂ പി എസ് പാറശ്ശാല,പാറശ്ശാല , പാറശ്ശാല പി.ഒ. , 695502 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1922 |
വിവരങ്ങൾ | |
ഫോൺ | 0471 2204425 |
ഇമെയിൽ | evansupspsla@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44555 (സമേതം) |
യുഡൈസ് കോഡ് | 32140900306 |
വിക്കിഡാറ്റ | Q64035353 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | പാറശാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | പാറശ്ശാല |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | പാറശ്ശാല |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് പാറശ്ശാല |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 190 |
പെൺകുട്ടികൾ | 167 |
ആകെ വിദ്യാർത്ഥികൾ | 357 |
അദ്ധ്യാപകർ | 15 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സജീലാ ബീവി എ |
പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി താര |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി . ആതിര |
അവസാനം തിരുത്തിയത് | |
16-12-2023 | 44555 |
സാമ്പത്തികമായും സാമൂഹികമായും പിന്നോക്കമായിരുന്ന ഒരു ജനതയുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് ചിറകു വിരിച്ചു പറക്കുവാൻ സഹായകരമായ, പാറശ്ശാല എന്ന അതിർത്തി പ്രദേശത്തെ ആദ്യകാല സരസ്വതീ ക്ഷേത്രമാണ്, ഇന്ന് 101 വയസിൽ എത്തി നിൽക്കുന്ന ഇവാ൯സ് യു പി സ്കൂൾ . കൂടുതൽ വായനയ്ക്ക്
ഭൗതികസൗകരൃങ്ങൾ
പാറശ്ശാല പഞ്ചായത്തിന്റെ ഹൃദയഭാഗത്ത് അതിവിശാലമായ 9 ഏക്കറിൽ വിദ്യാലയം സ്ഥിതി ചെയ്യുന്നു. വിശാലമായ രണ്ടു കളിസ്ഥലങ്ങൾ നിലകൊള്ളുന്നു. ആൽമരങ്ങളും അരശും പുളിമരങ്ങളും പേരാലും വാകയും മാവും തണലേകുന്ന കളിസ്ഥലങ്ങളാണ് ഇവിടെ ഉള്ളത്. കൂടുതൽ വായനക്ക്
അദ്ധ്യാപകർ
അധ്യാപകരുടെ മികച്ച സേവനം സ്കൂളിന്റെ പ്രവർത്തനങ്ങളെ മികവുറ്റതാക്കുന്നു. നിലവിൽ 15 അധ്യാപകരാണ് ഈ വിദ്യാലയത്തിൽ സേവനം അനുഷ്ഠിക്കുന്നത്.കൂടാതെ പാറശ്ശാല ബി ആർ സി യുടെ കീഴിലുള്ള 2 അദ്ധ്യാപികമാരും സേവനം ചെയ്യുന്നു .
വഴികാട്ടി
പാറശ്ശാല പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ നിന്നും 100 മീറ്റർ നടന്നാൽ സ്കൂളിൽ എത്തിച്ചേരാം.ഗാന്ധിപാർക്കിൽ നിന്നും 25 മീറ്റർ കയറ്റം കയറിയാൽ സ്കൂളിൽ എത്താം.
പാറശാല റയിൽവെ സ്റ്റേഷൻഷനിൽ നിന്നും ഓട്ടോ മാർഗം എത്തിച്ചേരാം (1 KM ){{#multimaps: 8.34338,77.15554| width=800px | zoom=18 }}