ഗവഃ യു പി സ്ക്കൂൾ കുമ്പളങ്ങി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവഃ യു പി സ്ക്കൂൾ കുമ്പളങ്ങി | |
---|---|
വിലാസം | |
കുമ്പളങ്ങി GUPS Kumbalanghi
, Kumbalanghi P O Kochi 682007കുമ്പളങ്ങി പി.ഒ. , 682007 , എറണാകുളം ജില്ല | |
സ്ഥാപിതം | 1909 |
വിവരങ്ങൾ | |
ഫോൺ | 0484 2241100 |
ഇമെയിൽ | glupskumbalanghi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26333 (സമേതം) |
യുഡൈസ് കോഡ് | 32080800201 |
വിക്കിഡാറ്റ | Q99507923 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | മട്ടാഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | കൊച്ചി |
താലൂക്ക് | കൊച്ചി |
ബ്ലോക്ക് പഞ്ചായത്ത് | പള്ളുരുത്തി |
തദ്ദേശസ്വയംഭരണസ്ഥാപനം | കുമ്പളങ്ങി പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 149 |
പെൺകുട്ടികൾ | 113 |
ആകെ വിദ്യാർത്ഥികൾ | 262 |
അദ്ധ്യാപകർ | 11 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സേവ്യർ പി ജി |
പി.ടി.എ. പ്രസിഡണ്ട് | Jenson Urulothu |
എം.പി.ടി.എ. പ്രസിഡണ്ട് | Jenson Urulothu |
അവസാനം തിരുത്തിയത് | |
05-12-2023 | 26333-gupsk |
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ മട്ടാഞ്ചേരി ഉപജില്ലയിലെ കുമ്പളങ്ങിയിൽ ഉള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെൻറ് യു പി സ്കൂൾ കുമ്പളങ്ങി.
ചരിത്രം
കൊച്ചി നഗരത്തിന്റെ തെക്കേ അതിർത്തിയിലെ പെരുമ്പടപ്പിന് വളരെ അടുത്ത് കായലിനാൽ വേർപെട്ട് സ്ഥിതിചെയ്യുന്ന പ്രകൃതി സുന്ദരമായ ഗ്രാമമാണ് കുമ്പളങ്ങി. കൊച്ചി താലൂക്കിലെ ഏറ്റവും ജനസംഖ്യയുള്ള വില്ലേജ് ആണിത്. വേമ്പനാട്ടു കായലിന്റെ ശാഖയായ കുമ്പളങ്ങി കായലിന്റെ കുഞ്ഞോളങ്ങൾ മൂന്നു ഭാഗത്തും കുമ്പളങ്ങിയെ തഴുകുന്നു. എവിടെയും നിറഞ്ഞു നിൽക്കുന്ന തെങ്ങിൻതോപ്പുകളും പടിഞ്ഞാറു ഭാഗത്ത് പരന്നു കിടക്കുന്ന വിസ്തൃതമായ നെൽവയലുകളും അറബിക്കടലിന്റെ തീരം തഴുകിയെത്തുന്ന ഇളം കാറ്റും അലസമായി ചുറ്റിത്തിരിയുന്ന വിവിധ പക്ഷികളും അവയുടെ കൂജനവും എല്ലാംകൊണ്ടും ഈ നാട് വളരെ മനോഹരവും ആകർഷകവുമാണ്.
കൊച്ചി രാജാവിന്റെ ഭരണത്തിൻ കീഴിലുള്ള ദ്വീപായ കുമ്പളങ്ങി സമൂഹത്തിന്റെ പൊതുധാരയിൽ നിന്ന് ഒറ്റപ്പെട്ടു കിടക്കുന്ന ഒരു പ്രദേശമായിരുന്നു. സ്വാതന്ത്ര്യസമര കാലഘട്ടങ്ങളിൽ രാജ്യത്തിന്റെ എല്ലാഭാഗത്തും എന്നപോലെ കുമ്പളങ്ങിയിലും ദേശീയ പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾ ശക്തിയാർജ്ജിച്ചു. കുമ്പളങ്ങിയിലെ സാമൂഹ്യപ്രതിബദ്ധതയുള്ള വിദ്യാസമ്പന്നരായ വ്യക്തികൾ ദേശീയ പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയിരുന്ന ഇവർ കുമ്പളങ്ങി നിവാസികൾക്ക് വിദ്യാഭ്യാസം നടത്തുന്നതിന് 1906ൽ സെൻറ് പീറ്റേഴ്സ് ചാപ്പലിനോട് ചേർന്ന് സെൻറ് പീറ്റേഴ്സ് എൽ പി സ്കൂൾ സ്ഥാപിച്ചു. ഈ കാലഘട്ടത്തിൽ തന്നെ പെരുമ്പള്ളിയിലെ കുരിശടിയോടു ചേർന്ന് ഒരു ചെറിയ ഷെഡ്ഡിൽ പെൺപള്ളിക്കൂടം എന്ന പേരിൽ ഒരു സ്കൂൾ സ്ഥാപിതമായി. ഈ സ്കൂൾ 1909 ൽ സർക്കാർ ഏറ്റെടുക്കുകയും പെരുമ്പള്ളി കുടുംബം നൽകിയ സ്ഥലത്ത് പുതിയ കെട്ടിടം നിർമ്മിച്ച് ഒരു എൽ പി സ്കൂൾ ആരംഭിക്കുകയും ചെയ്തു. അങ്ങനെ ഗവൺമെൻറ് യുപി സ്കൂൾ കുമ്പളങ്ങി കുമ്പളങ്ങിയിലെ ഏക സർക്കാർ വിദ്യാലയമായി മാറി. പിന്നീട് 1951 ഈ വിദ്യാലയം യുപി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു. നിരവധി പ്രമുഖ വ്യക്തികൾ ഈ വിദ്യാലയത്തിൽ ആദ്യാക്ഷരം കുറിച്ചു. കുമ്പളങ്ങിയിലെ സാധാരണക്കാരന്റെ മക്കൾക്ക് പഠിക്കുന്നതിനുള്ള അവസരമൊരുക്കിയത് ഈ സ്കൂൾ ആണ്. ഇന്ന് കുമ്പളങ്ങി ഗവൺമെൻറ് യുപിസ്കൂൾ എല്ലാവിധ ഹൈടെക് സംവിധാനങ്ങളുമുള്ള മികച്ച സർക്കാർ വിദ്യാലയമായി നിലകൊള്ളുന്നു.
ഭൗതികസൗകര്യങ്ങൾ
- ഗവഃ യു പി സ്ക്കൂൾ കുമ്പളങ്ങി/ കമ്പ്യൂട്ടർ ലാബ്,
- ഗവഃ യു പി സ്ക്കൂൾ കുമ്പളങ്ങി/ * ലൈബ്രറി,
- ഗവഃ യു പി സ്ക്കൂൾ കുമ്പളങ്ങി/ * ഉച്ചഭക്ഷണ ഹാൾ,
- ഗവഃ യു പി സ്ക്കൂൾ കുമ്പളങ്ങി/ * വാട്ടർ പ്യൂരിഫയറുകൾ,
- ഗവഃ യു പി സ്ക്കൂൾ കുമ്പളങ്ങി/ * ശൗചാലയങ്ങൾ,
- ഗവഃ യു പി സ്ക്കൂൾ കുമ്പളങ്ങി/ ടൈലിട്ട തറ,,
- ഗവഃ യു പി സ്ക്കൂൾ കുമ്പളങ്ങി/ വൃത്തിയുള്ള അടുക്കള,
- ഗവഃ യു പി സ്ക്കൂൾ കുമ്പളങ്ങി/ കളിസ്ഥലം,,
- ഗവഃ യു പി സ്ക്കൂൾ കുമ്പളങ്ങി/ റാംപ് ( ശാരീരിക വൈകല്യം നേരിടുന്നവർക്ക്)
പാഠ്യഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ഗവഃ യു പി സ്ക്കൂൾ കുമ്പളങ്ങി/ചിത്രരചന ക്ലബ്
- ഗവഃ യു പി സ്ക്കൂൾ കുമ്പളങ്ങി/കലാപരിശീലന ക്ലബ്
- ഗവഃ യു പി സ്ക്കൂൾ കുമ്പളങ്ങി/ആയോധനകല ക്ലബ്
- ഗവഃ യു പി സ്ക്കൂൾ കുമ്പളങ്ങി/പരിസ്ഥിതി ക്ലബ്
- ഗവഃ യു പി സ്ക്കൂൾ കുമ്പളങ്ങി/സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം
ക്ലബ് പ്രവർത്തനങ്ങൾ
സയൻസ് ക്ലബ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമനമ്പർ | പേര് | ചേർന്ന വർഷം | വിരമിച്ച/സ്ഥലം മാറിപ്പോയ
വർഷം |
ഫോട്ടോ |
---|---|---|---|---|
ബാവ കുഞ്ഞ് വി ബി | 1989 ജൂലൈ | 1990ജനുവരി | ||
എൻ ഇന്ദിര | 1990 ജൂൺ | 1991 മാർച്ച് | ||
ജോസഫൈൻ വി ജി | 1991 ഓഗസ്റ്റ് | 1994 മാർച്ച് | ||
പി ജി ജോസഫ് ടൈറ്റസ് | 1994 ഏപ്രിൽ | 1998 മാർച്ച് | ||
ലൂസിയാമ്മ ജോൺ | 1998 ഏപ്രിൽ | 1999 മാർച്ച് | ||
മാഗി ആൻറണി കെ. | 1999 മാർച്ച് | 2004 ഏപ്രിൽ | ||
എം ബി ശാരദ | 2004 മെയ് | 2006 മെയ് | ||
എ സദാനന്ദൻ | 2006 ജൂൺ | 2007 മെയ് | ||
എം സൈനബ ബീവി | 2007 ജൂലൈ | 2007 ഓഗസ്റ്റ് | ||
എം പി വിശ്വനാഥൻ നായർ | 2007 ഓഗസ്റ്റ് | 2008 ഏപ്രിൽ | ||
എൻ പി ശാലിനി | 2008 ഏപ്രിൽ | 2010 ഏപ്രിൽ | ||
ഷക്കീല ബീവി പി ആർ | 2010 മെയ് | 2010 സെപ്റ്റംബർ | ||
ബീന ടി കെ | 2010 സെപ്റ്റംബർ | 2012 ഓഗസ്റ്റ് | ||
ജിനു സി വി | 2013 ഏപ്രിൽ | 2013 ഏപ്രിൽ | ||
ട്രീസ ടെസ്സി ജോസഫ് | 2013 ജൂൺ | 2015 ജൂൺ | ||
ശശികല എൻ എൻ | 2015 ഓഗസ്റ്റ് | 2017 മാർച്ച് | ||
ഷെറിൻ ഏലിയാസ് ഒ ഇ | 2017 ജൂലൈ | 2017 ഒക്ടോബർ | ||
അനിൽ കുമാർ എൻ എം | 2017 ഒക്ടോബർ | 2018 ജൂൺ | ||
റൂബി പോൾ | 2018 ജൂൺ | 2018 ജൂൺ | ||
ബേബി എ ആർ | 2018 ജൂലൈ | 2018 ഒക്ടോബർ | ||
സുരേഷ് ടി ഗോപാലൻ | 2018 ഒക്ടോബർ | 2019 ജൂൺ | ||
അനിൽ കുമാർ എൻ എം | 2019 ജൂൺ | 2019 ഡിസംബർ | ||
സേവ്യർ പി ജി | 2019 ഡിസംബർ |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
- -- സ്ഥിതിചെയ്യുന്നു.
{{#multimaps:9.87383,76.28988|zoom=18}} -
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 26333
- 1909ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ