ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ | |
---|---|
വിലാസം | |
ചെമ്രക്കാട്ടൂർ ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ , ചെമ്രക്കാട്ടൂർ പി.ഒ. , 673639 , മലപ്പുറം ജില്ല | |
സ്ഥാപിതം | 7 - ജൂൺ - 1976 |
വിവരങ്ങൾ | |
ഫോൺ | 0483 2850605 |
ഇമെയിൽ | glpschemrakatur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48203 (സമേതം) |
യുഡൈസ് കോഡ് | 32050100104 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | അരീക്കോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | ഏറനാട് |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,അരീക്കോട്, |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 187 |
പെൺകുട്ടികൾ | 192 |
ആകെ വിദ്യാർത്ഥികൾ | 379 |
അദ്ധ്യാപകർ | 15 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മുഹമ്മദ്. ഇ |
പി.ടി.എ. പ്രസിഡണ്ട് | ഉമ്മർ പാമ്പോടൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സോഫിയ എം.കെ. |
അവസാനം തിരുത്തിയത് | |
10-05-2023 | 48203 |
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ അരീക്കോട് ഉപജില്ലയിലെ ചെമ്രക്കാട്ടൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ പ്രൈമറി വിദ്യാലയമാണ് ജി.എൽ.പി.എസ്.ചെമ്രക്കാട്ടൂർ. 2021-22 അദ്ധ്യയന വർഷത്തിൽ ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളിലായി 181 ആൺകുട്ടികളും 188 പെൺകുുട്ടികളും ഇവിടെ പഠിക്കുന്നു.
ചരിത്രം
പരപ്പനങ്ങാടി-അരീക്കോട്[1] സംസ്ഥാന പാത 65(SH65)ൽ ചെമ്രക്കാട്ടൂർ അങ്ങാടിയിൽ നിന്ന് കാവനൂർ റോഡിൽ 300 മീറ്റർ മാറി നെച്ചിപ്പറമ്പ് എന്ന സ്ഥലത്താണ് ജി.എൽ.പി.എസ്.ചെമ്രക്കാട്ടൂർ സ്ഥിതി ചെയ്യുന്നത്. 1976 ലാണ് സ്ഥാപനം നിലവില് വന്നത്.കൂടുതൽ വായിക്കുക
പ്രീപ്രൈമറി വിഭാഗം
ഞങ്ങളുടെ സ്കൂളിനെക്കുറിച്ചു പറയുമ്പോൾ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന പ്രീപ്രൈമറി. 2013 ൽ അന്നത്തെ പി.ടി.എ.പ്രസിഡന്റ് ശ്രീ ഉമ്മർ , മറ്റുഅംഗങ്ങൾ ,അധ്യാപകർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രീപ്രൈമറി ആരംഭിച്ചത്. കൂടുതൽ അറിയാൻ
പ്രൈമറി വിഭാഗം
അരീക്കോട് സബ് ജില്ലയിൽ തന്നെ ഏറ്റവും മികച്ച എൽ.പി.സ്കൂളുകളിൽ ഒന്നാണ് ചെമ്രക്കാട്ടൂർ ജി.എൽ.പി.സ്കൂൾ. ഒരുപാട് പ്രശസ്ത വ്യക്തിത്വങ്ങളെ വാർത്തെടുത്ത ചരിത്രം ഞങ്ങളുടെ സ്കൂളിനുണ്ട് . ഇന്നും ആ പാരമ്പര്യം സ്കൂൾ കത്ത് സൂക്ഷിക്കുന്നു. അതിനു വേണ്ടി ആത്മാർഥമായി പ്രവർത്തിക്കുന്നവരാണ് ഇവിടുത്തെ അധ്യാപകരും
നിലവിലെ സാരഥി
ഒരു സ്കൂളിനെ മുന്നോട്ടു നയിക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ടത് കർമനിരതനായ പ്രധാനാധ്യാപകൻ /പ്രധാനാധ്യാപിക തന്നെയാണ്. ചിട്ടയും കാര്യക്ഷമതയും ഊർജസ്വലനുമായ ഒരു പ്രധാനാധ്യാപകനുണ്ടെങ്കിൽ ആ കൂടുതൽ അറിയാൻ
മുൻ സാരഥികൾ
ഞങ്ങളുടെ ഈ കലാലയം ഇന്ന് കാണുന്ന രൂപത്തിൽ ആക്കിയതിനു പിന്നിൽ ഒരുപാട് നന്മ നിറഞ്ഞ കൈകൾ പ്രവർത്തിച്ചിട്ടുണ്ട് . അതിൽ ഏറ്റവും പ്രധാനം ഈ സ്കൂളിനെ കൈ പിടിച്ചു വഴി നടത്തിച്ച സാരഥികൾ തന്നെ.. കൂടുതൽ വായിക്കുക ഫോട്ടോ, കാലഘട്ടം കാണുക
പി.ടി.എ., എം.ടി.എ., എസ്.എം.സി.
ഒരു സ്കൂളിന്റെ സർവ്വതോൻമുഖമായ വികസനത്തിന് കുട്ടികളെയും സ്കൂൾ അധികൃതരെയും പോലെ തന്നെ അനിവാര്യമാണ് അധ്യാപക രക്ഷാകർതൃ സമിതിയും (പി.ടി.എ), എം.ടി.എ.(മദർ ടീച്ചർ അസോസിയേഷൻ ) യും എസ്.എം.സി.(സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റി) യും എല്ലാം. കൂടുതൽ വായിക്കുക
നാട്ടിലെങ്ങും പാട്ടായി ചെമ്രക്കാട്ടൂരിന്റെ 'നാട്ടുമിടുക്ക് പഠന പരിപോഷണ പദ്ധതി
ചെമ്രക്കാട്ടൂർ ഗവ.എൽ.പി.സ്കൂളിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന ഭാഷാ പരിപോഷണ പരിപാടിയായ 'നാട്ടുമിടുക്ക് ' ശ്രദ്ധേയമാകുന്നു. കോവിഡ് കാലത്ത് കുട്ടികൾക്ക് ലഭിക്കാതെ പോയ ഭാഷ, ഗണിത വിഷയ നൈപുണികൾ ആർജിച്ചെടുക്കുന്നതിനായി പി.ടി എ യും എസ്.എം.സിയും ചേർന്ന് ആവിഷ്ക്കരിച്ച പഠന കൂടുതൽ വായിക്കുക
വിവിധ ക്ലബുകൾ
ഒരു സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും മുഖ്യ സ്ഥാനം കുട്ടികൾക്ക് തന്നെയാണ് . കുട്ടികളുടെ കലാപരവും കായികപരവും ഭാഷാ പരവും സൃഷ്ടിപരവുമായ കഴിവുകളും ശേഷികളും വളർത്താനും അവരിൽ ഒളിഞ്ഞിരിക്കുന്ന അന്വേഷണ ത്വരയും ജിജ്ഞാസയും വികസിപ്പിക്കാനും കൂടുതൽ വായിക്കുക
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചെമ്രക്കാട്ടൂർ ജി.എൽ.പി.സ്കൂളിൽ നിന്നും പ്രാഥമിക പഠനം പൂർത്തിയാക്കിയ കുറെ കുട്ടികൾ പിൽക്കാലത്തു പല മേഖലകളിലും പേരും പ്രശസ്തിയും നേടിയവരാണ്.ഉന്നത വിദ്യാഭ്യാസം നേടി ശാസ്ത്രജ്ഞനും ഡോക്ടർമാരും എൻജിനീയർമാരും അധ്യാപകരും വക്കീലും ബിസിനനസ്സ്കാരും ഒക്കെ ആയവരും കലാ കായിക രംഗത്ത് കഴിവ് തെളിയിച്ചവരും ഒക്കെയായി ഒരുപാട് പേർ ചെമ്രക്കാട്ടൂർ ഉണ്ട്.
നേട്ടങ്ങൾ ,അവാർഡുകൾ
പഠന രംഗത്തെന്നപോലെ തന്നെ പഠ്യേതര രംഗത്തും വളരെ മികച്ച പ്രവർത്തനങ്ങളും നേട്ടങ്ങളും കരസ്ഥമാക്കിയിട്ടുണ്ട് ഞങ്ങളുടെ സ്കൂൾ . 2019 -2020 അധ്യയന വർഷത്തിൽ അരീക്കോട് സബ്ജില്ലാ തല ശാസ്ത്രോത്സവത്തിൽ ഉയർന്ന പോയിന്റോടെ തന്നെ ഓവറോൾ ചാംപ്യൻഷിപ് ഞങ്ങൾക്ക് നേടാനായി . അതുപോലെ സാമൂഹ്യ ശാസ്ത്ര മേളയിൽ രണ്ടാം സ്ഥാനവും ഞങ്ങൾക്കായിരുന്നു .പ്രവൃത്തി പരിചയമേളയിലും ഞങ്ങളുടെ സ്കൂളിലെ കുറെ പ്രതിഭകൾ കഴിവ് തെളിയിച്ചു.അതുപോലെതന്നെ സബ്ജില്ലാ കലോത്സവത്തിലും കുറെ നേട്ടങ്ങൾ കരസ്ഥമാക്കാൻ ഈ കൊല്ലം കഴിഞ്ഞു. അറബിക് കലോത്സവത്തിൽ നാലാം സ്ഥാനവും നേടി .കൂടുതൽ അറിയാൻ
എൽ.എസ്.എസ്.
സ്കൂൾ അധ്യയന വർഷത്തിന്റ ആരംഭത്തിൽ തന്നെ പഠനത്തിൽ മുന്നിൽ നിൽക്കുന്ന നാലാം ക്ലാസ്സിലെ കുട്ടികളെ തിരഞ്ഞെടുത്തു ഞങ്ങൾ എൽ.എസ്.എസ്. പരിശീലനം നൽകുന്നു. തുടക്കത്തിൽ നാലാം ക്ലാസ്സിലെ അധ്യാപകരുടെ നേതൃത്വത്തിലും അരക്കൊല്ലപരീക്ഷക്ക് ശേഷം എല്ലാ അധ്യാപകരുടെയും ഒത്തൊരുമിച്ച പ്രയത്നത്തിന്റെ ഭാഗമായി നല്ല റിസൾട്ട് സ്കൂളിന് ലഭിക്കാറുണ്ട്.അവധി ദിവസങ്ങളിൽ പ്രത്യകം പരിശീലനം നൽകാറുണ്ട്. കൂടുതൽ അറിയാൻ
കുട്ടികൾക്ക് ആവേശമായി പ്രഭാത ഭക്ഷണം
2019 ൽ കുട്ടികൾക്ക് വേണ്ടി പി ടി എ യുടെ സഹകരണത്തോടെ നടപ്പിലാക്കിയ പദ്ധതിയാണ് "പ്രഭാത ഭക്ഷണം പദ്ധതി ". വളരെനേരത്തെ പ്രഭാത ഭക്ഷണം കഴിച്ചു വരുന്ന കുട്ടികൾക്ക് ഉച്ചയൂണിനു മുൻപ് ലഭിക്കുന്ന ഒരാശ്വാസമായിരുന്നു പ്രഭാത ഭക്ഷണം എന്ന പേരിൽ അറിയപ്പെട്ട കുരിയരിക്കഞ്ഞിയും ഉപ്പേരിയും .രാവിലെ ഇന്റർവൽ സമയത്തായിരുന്നു കുട്ടികൾക്ക് അത് നൽകിയിരുന്നത്. കൂടുതൽ അറിയുക
ലൈബ്രറി കൗൺസിൽ താലൂക്ക് തല വായന മത്സരത്തിൽ ഒന്നാം സ്ഥാനം
വിദ്യാലയത്തിന് അഭിമാനമായി വൈഗ പി
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നടത്തി വരുന്ന ലൈബ്രറി കൗൺസിൽ വായനമത്സരത്തിൽ പഞ്ചായത്ത് തലത്തിലും താലൂക്ക് തലത്തിലും ഒന്നാം സ്ഥാനം നേടി വൈഗ പി എന്ന കുട്ടി വിദ്യാലയത്തിന് അഭിമാനമായി. ഏറനാട് താലൂക്ക് തല മത്സരത്തിലാണ് വൈഗ ഒന്നാം സ്ഥാനം നേടിയത്.കൂടുതൽ വായിക്കാൻ
സ്കൂളിന്റെ തനത് പ്രവർത്തനങ്ങൾ
ചെമ്രക്കാട്ടൂർ ജി.എൽ.പി.സ്കൂളിനെ മറ്റുള്ള സ്കൂളുകളിൽ നിന്നും എന്നും വേറിട്ട് നിർത്തുന്നത് സ്കൂളിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഒരുപാട് തനത് പ്രവർത്തനങ്ങളിലൂടെയാണ്.കുട്ടികളുടെയും സ്കൂളിന്റെയും വളർച്ചക്ക് സഹായിക്കുന്ന ഒരുപാട് പ്രവർത്തനങ്ങൾ ഇതിനോടകം നടപ്പിലാക്കി കഴിഞ്ഞു. സ്കൂളിന്റേതായ ചില പ്രവർത്തനങ്ങളെ പരിചയപ്പെടാം.. കൂടുതൽ അറിയാൻ
നവമാധ്യമങ്ങളിൽ
ജി.എൽ.പി.എസ്.ചെമ്രക്കാട്ടൂരിന്റെ വിശേഷങ്ങൾ നാട്ടുകാർക്കും പൂർവ വിദ്യാർത്ഥികൾക്കുമെല്ലാം എവിടെയിരുന്നും കാണാൻ ഞങ്ങളും ഒരു ഫേസ്ബുക് പേജ് തുടങ്ങിയിട്ടുണ്ട് .പേജ് സന്ദർശിക്കാൻ താഴെയുള്ള ഫേസ്ബുക് ലിങ്കിൽ അമർത്തുക
https://www.facebook.com/glps.chemrakkattur.3
ചിത്രശാല
ഭൂത കാലത്തിന്റെ ഓർമകൾക്ക് എപ്പോഴും മാധുര്യം കൂട്ടുന്നത് മനസ്സിൽ മായാതെ തെളിഞ്ഞു നിൽക്കുന്ന ചിത്രങ്ങളാണ് .ഞങ്ങളുടെ സ്കൂളിന്റെ ചരിത്രത്തിലും മായാത്ത കുറെ ചിത്രങ്ങളുണ്ട്. നമുക്ക് അതിലൂടെയൊന്നു കണ്ണോടിച്ചു നോക്കാം .. ചിത്രങ്ങൾ കാണാൻ
സ്കൂൾ വിക്കി ക്യൂ ആർ കോഡ്
ഞങ്ങളുടെ സ്കൂളിൽ വരുന്ന രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കുമെല്ലാം പ്രധാന കെട്ടിടങ്ങളുടെ ചുമരുകളിൽ സ്കൂൾ വിക്കി ക്യൂ ആർ കോഡ് ഒട്ടിച്ചിരിക്കുന്നത് കാണാം. ഇത് ഞങ്ങളുടെ സ്കൂളിനെക്കുറിച്ചുള്ള മുഴുവൻ കാര്യങ്ങളും മറ്റുള്ളവരിലേക്കെത്തിക്കാൻ വളരെ സഹായകമാണ് .ഹൈ ടെക് യുഗത്തിൽ ജീവിക്കുന്ന പുതു തലമുറക്ക് ക്യൂ ആർ കോഡും സ്കാനിങ്ങുമെല്ലാം വളരെ സുപരിചിതമാണല്ലോ .. കൂടുതൽ അറിയാൻ
അനുബന്ധം
വഴികാട്ടി
- കേരളത്തിന്റെ ഏകദേശം മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന മലപ്പുറം ജില്ലയുടെ വടക്ക് കിഴക്കായുള്ള നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 29 കിലോ മീറ്റർ തെക്ക് പടിഞ്ഞാറായിട്ടാണ് അരീക്കോട് ടൗൺ സ്ഥിതി ചെയ്യുന്നത് . അവിടെ നിന്നും സംസ്ഥാനപാത 65 ലൂടെ മൂന്ന് കിലോ മീറ്റർ സഞ്ചരിച്ചാൽ ചെമ്രക്കാട്ടൂരിൽ എത്താം .അവിടെ നിന്നും 300 മീറ്റർ കാവനൂർ റോഡിലൂടെ സഞ്ചരിച്ചാൽ സ്കൂളിന് മുൻപിലെത്താം.
- ദേശീയപാത 966 (രാമനാട്ടുകര - പാലക്കാട് )ൽ കൊണ്ടോട്ടിയിൽ നിന്ന് 14 കിലോമീറ്റർ വടക്ക് ഭാഗത്തേക്ക് സഞ്ചരിച്ചാലും ചെമ്രക്കാട്ടൂരിൽ എത്താം .
- കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സമീപ പട്ടണമായ കൊണ്ടോട്ടിയിൽ നിന്ന് സംസ്ഥാനപാത 65 (പരപ്പനങ്ങാടി - അരീക്കോട് )ലൂടെ ബസിൽ യാത്ര ചെയ്താലും ചെമ്രക്കാട്ടൂർ എത്താം
{{#multimaps:11.208195854784964, 76.04285180995846|zoom=8}}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 48203
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ