സെന്റ് മേരീസ് യു. പി. എസ് മേരിഗിരി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| സെന്റ് മേരീസ് യു. പി. എസ് മേരിഗിരി | |
|---|---|
| വിലാസം | |
മായം പി.ഒ. , 695505 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 04 - 06 - 1951 |
| വിവരങ്ങൾ | |
| ഇമെയിൽ | stmarysupsmarygiri@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 44363 (സമേതം) |
| യുഡൈസ് കോഡ് | 32140401011 |
| വിക്കിഡാറ്റ | Q64036275 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
| ഉപജില്ല | കാട്ടാക്കട |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തിരുവനന്തപുരം |
| നിയമസഭാമണ്ഡലം | പാറശ്ശാല |
| താലൂക്ക് | കാട്ടാക്കട |
| ബ്ലോക്ക് പഞ്ചായത്ത് | പെരുങ്കടവിള |
| തദ്ദേശസ്വയംഭരണസ്ഥാപനം | അമ്പൂരി പഞ്ചായത്ത് |
| വാർഡ് | 1 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 51 |
| പെൺകുട്ടികൾ | 42 |
| ആകെ വിദ്യാർത്ഥികൾ | 93 |
| അദ്ധ്യാപകർ | 7 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | മേരിക്കുട്ടിതോമസ് |
| പി.ടി.എ. പ്രസിഡണ്ട് | ജോസ് തോമസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷിനിഷിനു |
| അവസാനം തിരുത്തിയത് | |
| 21-03-2023 | Elsa Joseph |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
അമ്പൂരി ഗ്രാമപഞ്ചായത്തിൽ മായം വാർഡിൽ നെയ്യാർ ഡാമിന്റെ ജല സംഭരണിയോടും, അഗസ്ത്യ പർവതത്തിനോടനുബന്ധിച്ചുള്ള റിസർവ് വനത്തോടും ചേർന്ന് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1951 ജൂൺ മാസം നാലാം തീയതിയാണ് സ്ഥാപിതമായത്. മാർത്താണ്ഡവർമ്മ എട്ടുവീട്ടിൽ പിള്ളമാരുടെ ആക്രമണത്തെ ഭയന്ന് പലായനം ചെയ്തപ്പോൾ അഭയം നൽകി സംരക്ഷിച്ചത് ഈ പ്രദേശത്തെ ഗിരിവർഗ ജനങ്ങളാണ്. അതിന്റെ നന്ദിസൂചകമായി കരം ഒഴിവായി ഇവിടുത്തെ കാണിക്കാർക്ക് നൽകിയ ഭൂമിയാണ് 'കാണിപ്പറ്റ് ഭൂമി'.
1933-ൽ മധ്യതിരുവിതാംകൂറിൽ നിന്നും ഈ പ്രദേശത്തേക്ക് കുടിയേറിയ കത്തോലിക്കർ കാണിക്കാർക്ക് വിലകൊടുത്ത് ഭൂമിവാങ്ങി വിവിധ കൃഷികൾ ആരംഭിച്ചു. ഈ കുടിയേറ്റക്കാരുടെ മക്കളുടെ വിദ്യാഭ്യാസത്തിനായി 1950-ൽ ഒരു കമ്മിറ്റി രൂപീകരിച്ച് സ്കൂൾ ആരംഭിക്കുന്നതിനായി ശ്രമിക്കുകയും അങ്ങനെ സെന്റ്. മേരീസ് എം.പി. (മലയാളം പ്രൈമറി) സ്കൂൾ ആരംഭിക്കുവാൻ സർക്കാർ നിർദേശം നൽകുകയും ചെയ്തു. 1951-ൽ ഒരു താൽക്കാലിക ഷെഡ്ഡിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ആമച്ചൽ സ്വദേശിയായ ശ്രീ എം. ചെല്ലയ്യനായിരുന്നു ആദ്യ പ്രഥമാധ്യാപകൻ. ശ്രീ പി. വി. കുര്യൻ മാനേജരും, കെ. ജെ. ജോസഫ് ആദ്യ വിദ്യാർഥിയുമായിരുന്നു. തുടർന്ന് ചങ്ങനാശ്ശേരി അതിരൂപതയുടെയും, മായം ഇടവകപളളിയുടെയും ശ്രമഫലമായി 1954 ൽ സ്കൂളിന് സ്ഥിരമായ ഒരു കെട്ടിടം പണിതു. 1954-55-ൽ അഞ്ചാം സ്റ്റാന്റേർഡ് ഉൾപ്പെടുന്ന സ്കൂളായി ഈ വിദ്യാലയം മാറി. 1956-ൽ ഈ സ്കൂൾ ചങ്ങനാശ്ശേരി അതിരൂപതാ കോർപ്പറേറ്റ് മാനേജ്മെന്റ് ഏറ്റെടുത്തു. 1976 ഒക്ടോബർ മാസത്തിൽ ഈ വിദ്യാലയം സെന്റ് മേരീസ് യു. പി. സ്കൂൾ പുളിച്ചക്കോണം എന്ന പേരിൽ അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർന്നു. സെന്റ് മേരീസ് പുളിച്ചക്കോണം എന്ന പേരിലുള്ള ഈ സ്കൂൾ പിന്നീട് സെന്റ് മേരീസ് യു. പി. സ്കൂൾ മേരിഗിരി എന്നായി മാറി.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർകാഴ്ച
വഴികാട്ടി
- തച്ചുള്ളജറിസർവ് ില്ലയിൽ കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
- തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (12 കിലോമീറ്റർ)
- കാട്ടാക്കട നഗരത്തിൽ നിന്നും 10 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
{{#multimaps:8.52653,77.17553|zoom=18}}