ഗവ. യു. പി. എസ് ഊരുട്ടമ്പലം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. യു. പി. എസ് ഊരുട്ടമ്പലം | |
---|---|
വിലാസം | |
ഗവ. യു പി എസ് ഊരൂട്ടമ്പലം , ഊരൂട്ടമ്പലം പി.ഒ. , 695507 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1882 |
വിവരങ്ങൾ | |
ഫോൺ | 04712297626 |
ഇമെയിൽ | upsooruttambalam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44354 (സമേതം) |
യുഡൈസ് കോഡ് | 32140400507 |
വിക്കിഡാറ്റ | Q64036238 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | കാട്ടാക്കട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | കാട്ടാക്കട |
താലൂക്ക് | കാട്ടാക്കട |
ബ്ലോക്ക് പഞ്ചായത്ത് | നേമം |
തദ്ദേശസ്വയംഭരണസ്ഥാപനം | മാറനല്ലൂർ പഞ്ചായത്ത് |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 110 |
പെൺകുട്ടികൾ | 67 |
ആകെ വിദ്യാർത്ഥികൾ | 171 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സ്റ്റുവർട്ട് ഹാരീസ് .സി .എച്ച് |
പി.ടി.എ. പ്രസിഡണ്ട് | ശ്രീകുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ദീപ്തി |
അവസാനം തിരുത്തിയത് | |
15-03-2023 | Hm 44354 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഗവ. യു പി എസ് ഊരൂട്ടമ്പലം. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ, കാട്ടാക്കട ഉപജില്ലയിലെ ഊരൂട്ടമ്പലം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഇത്.
ചരിത്രം
ഊരൂട്ടമ്പലം കാട്ടാക്കട റോഡിൽ ഇന്നത്തെ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകോർ സ്ഥിതി ചെയ്യുന്ന സ്ഥലത്തു 1882-ൽ ( ലഭ്യമായ വിവരം അനുസരിച്ചു ) ശ്രീ വെള്ളൂർക്കോണം പരമേശ്വരൻ പിള്ളയുടെ സ്ഥലത്തു ഒരു കുടിപ്പള്ളിക്കൂടമായി ഈ സ്കൂൾ ആരംഭിച്ചു. 1910-ൽ ഇത് സർക്കാർ ഏറ്റെടുത്തു. സർക്കാർ ഏറ്റെടുത്തതോടെ ആൺ, പെൺ പള്ളിക്കൂടങ്ങൾ വേർതിരിച്ചു. ഇന്നത്തെ ലോവർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തു ആൺപള്ളിക്കൂടവും, അപ്പർ പ്രൈമറി സ്കൂൾ പ്രവർത്തിക്കുന്നിടത്തു പെൺപള്ളിക്കൂടവും ആരംഭിച്ചു... (തുടർന്നു വായിക്കാൻ)
പുനർനാമകരണം
ജന്മിത്വത്തിനും ജാതി വ്യവസ്ഥക്കുമെതിരെ മഹാത്മാ അയ്യങ്കാളി നടത്തിയ പോരാട്ടങ്ങളുടെ ചരിത്രമുറങ്ങുന്ന കാട്ടാക്കടയിലെ ഊരൂട്ടമ്പലം ഗവ.യുപി സ്കൂൾ ഇനി മുതൽ അദ്ദേഹത്തിന്റെയും അദ്ദേഹം കൈ പിടിച്ചു കൊണ്ടുവന്ന പഞ്ചമിയുടെയും പേരിൽ അറിയപ്പെടും. തങ്ങളുടെ കുട്ടികൾക്കും പഠിക്കാൻ അവകാശമുണ്ടെന്ന ധീരമായ പ്രസ്താവനയുമായി 1910 ൽ അയ്യങ്കാളി പഞ്ചമിയെയും കൊണ്ട് ചെന്നുകയറിയത് ഈ സ്‌കൂളിലേക്കാണ്. വർഷങ്ങൾക്കിപ്പുറം അതേ സ്കൂൾ അവരുടെ പേരുകളിലറിയപ്പെടാൻ പോകുന്നുവെന്നത് കേരളം ഇന്നെത്തിനിൽക്കുന്ന പുരോഗതിയുടെ അടയാളം കൂടിയാണ്.
കേരള നവോത്ഥാന ചരിത്രത്തിലെ സുപ്രധാന ഏടാണ് ഫ്യൂഡൽ സവർണാധിപത്യത്തിനെതിരെ അയ്യങ്കാളിയുടെ നേതൃത്വത്തിൽ ഉയർന്നുവന്ന ധീരമായ പ്രതിരോധ സമരം. ദളിതൻ കയറിയ സ്കൂൾ ജന്മി മാടമ്പിമാർ തീവെച്ചതിനെ തുടർന്ന് അയ്യങ്കാളി സ്വന്തമായി സ്കൂൾ സ്ഥാപിക്കുകയും “ഞങ്ങളുടെ മക്കൾക്ക് പഠിക്കാൻ കഴിയില്ലെങ്കിൽ നിങ്ങളുടെ പാടത്ത് പണിയെടുക്കാൻ ഞങ്ങളില്ല” എന്ന മുദ്രാവാക്യവുമായി ഇന്ത്യൻ ചരിത്രത്തിലെ ആദ്യ പണിമുടക്കു സമരവും നടത്തുകയുണ്ടായി.
ഐതിഹാസികമായ ഈ സമരങ്ങൾക്കൊടുവിലാണ് ദളിത് ജനവിഭാഗങ്ങൾക്ക് സ്കൂളിൽ പോകാനും വിദ്യാഭ്യാസം ലഭിക്കാനും പൊതുവിടങ്ങളിൽ സ്വതന്ത്രമായി ഇടപെടാനുമുള്ള അവസരങ്ങൾ ലഭിച്ചുതുടങ്ങിയത്. പ്രബുദ്ധകേരളത്തിന്റെ ചരിത്രമെന്നത് ഇങ്ങനെയുള്ള ഒരുപാട് ജനകീയ സമരങ്ങളുടെയും പ്രതിരോധങ്ങളുടെയും ചരിത്രമാണ്. ഊരൂട്ടമ്പലം സ്കൂൾ മഹാത്മാ അയ്യങ്കാളി പഞ്ചമി മെമ്മോറിയൽ യുപി സ്കൂൾ ആയി മാറുന്നതും ഈ ചരിത്രത്തെ കുറിച്ചുള്ള ഓർമ്മപ്പെടുത്തലാകുന്നു. ജാതി, മത, സാമുദായിക ഭേദങ്ങൾക്ക് മുകളിൽ സമത്വത്തിലൂന്നിയ നീതിബോധമുയർത്തിപ്പിടിക്കുന്ന ഒരു സമൂഹത്തെ വാർത്തെടുക്കാൻ നമ്മളൊന്നിച്ചു നിൽക്കേണ്ടതുണ്ട്. മഹാത്മാ അയ്യങ്കാളി പഞ്ചമി മെമ്മോറിയൽ യുപി സ്കൂൾ ആ പോരാട്ടത്തിൻ്റെ സ്‌മാരകവും പ്രചോദനവുമായി നിലനിൽക്കും
ഭൗതികസൗകര്യങ്ങൾ
മൂന്നു നിലയുള്ള ഒരു കെട്ടിടത്തിൽ 14 ക്ലാസ്സ് മുറികൾ സജ്ജീകരിക്കുന്നു. ഇതിന്റ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നു. കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, മാത്ത്മാറ്റിക്സ് ലാബ് , ലൈബ്രറി എന്നിവ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു സ്മാർട്ട് ക്ലാസ്സ് പഞ്ചമിയുടെ ഓർമ്മ പുതുക്കിക്കൊണ്ട് നിലനിൽക്കുന്നു. (തുടർന്നു വായിക്കാൻ)
അധ്യാപകർ
1 | സ്റ്റുവർട്ട് ഹാരിസ് ( പ്രഥമാധ്യാപകൻ) | |
2 | റായി കുട്ടി പീറ്റർ ജെയിംസ് | |
3 | സരിത | |
4 | രമ്യ | |
5 | സൗമ്യ എസ്. | |
6 | കവിത്രാ രാജൻ | |
7 | രാഖി ആർ. |
അനധ്യാപകർ
1
2 |
പ്രസാദ് .എസ് പി
ഗിരിജ എൽ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അംഗീകാരങ്ങൾ
എസ്.എം.സി, പി.ടി.എ. & എം.പി.ടി.എ.
എസ് എം സി ചെയർമാനായി ശ്രീ ബിജുവും പി.ടി.എ. പ്രസിഡണ്ടായി ശ്രീ ശ്രീകുമാറും എം.പി.ടി.എ. ചെയർപേഴ്സണായി ശ്രീമതി ദീപ്തിയും സേവനം ചെയ്യുന്നു .
എസ് എം സി അംഗങ്ങൾ
- ബിജു(ചെയർമാൻ )
- പ്രീത (വൈസ് ചെയർമാൻ )
- ഇന്തുലേഖ (വാർഡ് അംഗം)
- സരിത കെ എസ് (സ്റ്റാഫ് പ്രതിനിധി)
- ജോസ് എൻ (വിദ്യാഭ്യാസ വിദഗ്ദൻ)
- അനുഷ്മ ആർ സനൽ(സ്കൂൾ ലീഡർ)
- തങ്കരാജൻ
- സലീംജോസ്
- രതീഷ്
- ശ്രീകുമാർ കെ
- അനീഷ്
- സന്ധ്യ എ
- ദീപ
- സന്ധ്യ യു എസ്
- സ്മിത
- ബിന്ദു
പി ടി എ അംഗങ്ങൾ
- ശ്രീകുമാർ സി എസ് (പ്രസിഡന്റ് )
- അഡ്വ.ബൈജു എസ് ആർ (വൈസ് പ്രസിഡന്റ്)
- ഷീബ
- അശോകൻ
- ഷൈൻകുമാർ ജി
- ബ്രൂസ്
- സ്വപ്ന
- സതീഷ്കുമാർ
- രമ്യ
- രേഖ
- സൗമ്യ
- രാഖി
- കവിത്രാരാജൻ
- റായിക്കുട്ടി പീറ്റർ ജോയിംസ്
- വിജിൽ പ്രസാദ്
എം പി ടി എ
- ദീപ്തി (ചെയർ പേഴ്സൺ)
- സുജ റെയ്ച്ചൽ
- ധന്യ
- സിന്ധുകൃഷ്ണ
- ഹിരണ്യ
- രജനി
- അശ്വതി
മുൻ പ്രധാന അധ്യാപകർ
ശ്രീ. നോഹ
ശ്രീ. സത്യനേശൻ
ശ്രീ. ഷഹാബുദീൻ
ശ്രീമതി കുഞ്ഞമ്മ
ശ്രീ. വിശ്വനാഥൻ
ശ്രീ. സി വി ജയകുമാർ
ശ്രീമതി രാധാമണി
ശ്രീ.ജോൺസൻ
ശ്രീ.ഗോപാലകൃഷ്ണൻ
ശ്രീമതി കെ രാധശ്രീ
ശ്രീമതി സനൂബാബീവി
ശ്രീമതി സുനിതകുമാരി
ശ്രീ. പി വിവേകാനന്ദൻ നായർ
പ്രധാന അധ്യാപകൻ
പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ
പാഠ്യപ്രവർത്തനങ്ങൾ | പാഠ്യേതര പ്രവർത്തനങ്ങൾ |
---|---|
സുരീലി ഹിന്ദി | ദിനാചരണങ്ങൾ . |
ഹലോ ഇംഗ്ലീഷ് | വിദ്യാരംഗം കലാ സാഹിത്യ വേദി. |
പൊതുവിജ്ഞാന പഠനം | ക്ലബ്ബ് പ്രവർത്തനങ്ങൾ |
യു എസ് എസ് പരിശീലന ക്ലാസുകൾ | ക്രിസ്മസ് ആഘോഷം |
പരിഹാര ബോധന ക്ലാസുകൾ | രംഗോലി (ഓൺലൈൻ സർഗവേള) |
പത്രവായന - പത്ര ക്വിസ് | ഗാന്ധിദർശൻ |
ഓൺലൈൻ ക്ലാസുകൾ | കാർബൺ ന്യൂട്രൽ കാട്ടാക്കട |
വിജ്ഞാനോത്സവം . | അതിജീവനം |
ആക്ഷൻ റിസർച്ച് | പ്രവേശനോത്സവം |
അക്ഷര മുറ്റം | ഡിജിറ്റൽ പഠനോപകരണ ശേഖരണം |
വാർത്തകൾക്കപ്പുറം | ക്ലാസ്സ് പി.ടി.എ. |
മഴവില്ല് | കരാട്ടെ പരിശീലനം |
സാഗര നീലിമ | വിഷൻ 2030 |
ശാസ്ത്രോത്സവം | ഞങ്ങൾ വാനമ്പാടികൾ |
വഴികാട്ടി
- തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
- തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (12 കിലോമീറ്റർ)
- കാട്ടാക്കടയിൽ നിന്നും 5 കിലോമീറ്റർ അകലെയാണ്
- നാഷണൽ ഹൈവെയിൽ ബാലരാമപുരം ബസ്റ്റാന്റിൽ നിന്നും 5കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:8.45907,77.06183|zoom=18}}
പുറംകണ്ണികൾ
https://www.facebook.com/groups/1131503870923256/?ref=share_group_link
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 44354
- 1882ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ