എസ് ഡി പി വൈ എൽ പി എസ് ,പള്ളുരുത്തി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ മട്ടാഞ്ചേരി ഉപജില്ലയിലെ പള്ളുരുത്തി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് .
എസ് ഡി പി വൈ എൽ പി എസ് ,പള്ളുരുത്തി | |
---|---|
വിലാസം | |
പള്ളുരുത്തി പള്ളുരുത്തി പി.ഒ. , 682006 , എറണാകുളം ജില്ല | |
സ്ഥാപിതം | 1919 |
വിവരങ്ങൾ | |
ഇമെയിൽ | sdpylps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26320 (സമേതം) |
യുഡൈസ് കോഡ് | 32080800610 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | മട്ടാഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | തൃപ്പൂണിത്തുറ |
താലൂക്ക് | കണയന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | പള്ളുരുത്തി |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ |
വാർഡ് | 21 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 263 |
പെൺകുട്ടികൾ | 184 |
ആകെ വിദ്യാർത്ഥികൾ | 447 |
അദ്ധ്യാപകർ | 19 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിന്ദു രാഘവൻ |
പി.ടി.എ. പ്രസിഡണ്ട് | കെ. എ. അശ്വതി |
എം.പി.ടി.എ. പ്രസിഡണ്ട് | സരിത |
അവസാനം തിരുത്തിയത് | |
26-09-2022 | 26320 |
ചരിത്രം
വിദ്യകൊണ്ട് പ്രബുദ്ധരാവുക എന്ന ദിവ്യ മന്ത്രം വിളബരം ചെയ്ത ശ്രീനാരായണ ഗുരുദേവന്റെ പാദസ്പർശമേറ്റ ഈ പുണ്യഭൂമിയിൽ 1919 ലാണ് LPS സ്ഥാപിതമായത്. സ്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്റർ ദിവംഗതനായ ശ്രീനാരായണ പിള്ള അവർകളായിരുന്നു. തുടർന്ന് വായിക്കാം
ഇന്ന് 500ഒാളം വിദ്യാർത്ഥികളും 21 അദ്ധ്യാപകരും ഒരു അദ്ധ്യാപകേതര ജീവനക്കാരിയും ഇവിടെ ഉണ്ട്. 120 കുട്ടികളും 4അദ്ധ്യാപകരും 1 ഹെൽപ്പിംഗ് ഹാന്റും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു കിന്റർ ഗാർഡൻ സ്കുൾ കൂടി പ്രവർത്തിക്കുന്നുണ്ട്.ഇതിന്റെ പ്രവർത്തനം മാനേജുമെന്റെ സഹായത്താൽ നല്ല രീതിയിൽ നടന്നു പോകുന്നു.
ദിവംഗതനായ ശ്രീ. K.N രവീന്ദ്രൻ മാസ്റ്റർ ഹെഡ്മാസ്റ്റർ ആയിരുന്ന കാലത്താണ് (78-79) ഈ വിദ്യാലയത്തിന് Model LPS എന്ന പദവി ലഭിച്ചത്. School വാർഷികത്തിന് കുട്ടികൾക്ക് മുൻ തൂക്കം നൽകിയതും അദ്ദേഹമാണ്.
ഭൗതികസൗകര്യങ്ങൾ
- സ്മാർട്ട് റൂം
- സയൻസ് ലാബ്
- ഗണിത ലാബ്
- സാമൂഹ്യ ശാസ്ത്ര ലാബ്
- സ്കൂൾ ലൈബ്രറി
- കമ്പ്യൂട്ടർ ലാബ്
പാഠ്യേതര പ്രവർത്തനങ്ങൾ
മലയാളം ,ഇംഗ്ലീഷ് ,അറബി ഭാഷകളിലെ അസംബ്ലി
ദിവസേനയുള്ള ക്വിസ്
ദിനാചരണങ്ങൾ
ബുൾബുൾ
ഫ്ളോക്ക് (ബുൾബുൾസ് )ന്റ് 2 ഗ്രൂപ്പ് 1995 മുതൽ പ്രവർത്തിച്ചു വരുന്നു . കുഞ്ഞുണ്ണി ,മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടി മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണൻ ,ശ്രീ കെ വി തോമസ്, രമേശ് ചെന്നിത്തല ,വി എം സുധീരൻ , എം എൽ മാരായ ശ്രീ ജോൺ ഫെർണാഡസ് . കെ ജെ മാക്സി കലാകാരന്മാരായ ശ്രീ. ഗിന്നസ് പക്രൂ , വിനയ് ഫോർട്ട് ,സുധി കോപ തുടങ്ങിയ വിശിഷ്ട വ്യക്തികളേ പൊതു ചടങ്ങുകളിൽ ഗ്രീറ്റിംഗ്‌സ് നൽകി സ്വീകരിക്കാനുള്ള അവസരം ബുൾബുൾസിന് ലഭിച്ചിട്ടുണ്ട്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- പി നാരായണപിള്ള സർ
- കെ.എൻ രവീന്ദ്രൻ സർ
- സ് സാലുബായി
- പി കെ ഭാസുരംഗി
- പിവി സുനന്ദ
- വി എസ് സുഗതൻ
- പി കെ ഭവാനി
- വി ഡി അമ്മിണി
- കെ വി പ്രഭ
- പി പദ്മകുമാരിഅമ്മ
- കെ പി ബിന്ദു
- വി .എസ് . മിനിമോൾ
നേട്ടങ്ങൾ
2017-18 LSS SCHOLARSHIP- മട്ടാഞ്ചേരി സബ് ജില്ലാ ടോപ്പേർ ആയി അമൻ സയസും,കീർത്തന ഷാനവാസും വിജയിച്ചു
2018 - 19 ൽ എൽ . എസ് എസ് സ്‌കോളർഷിപ്പിന് ഫിദ ഫാത്തിമ ,ലക്ഷ്മി അജിത് എന്നീ കുട്ടികൾ അർഹത നേടി .
2019 - 20 ൽ ആൻ മേരി ,നിവേദ് കൃഷ്ണ ,നനന്യ സജേഷ് ,റിസാന ,രോഹിത് എന്നീ കുട്ടികൾക്ക് എൽ .എസ് .എസ് .സ്‌കോളർഷിപ് ലഭിച്ചു .
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- കമൽനാഥ് (IAS)
- ദേവി ദാസ് (DIST.MAGISTRATE)
- കെ.എം ശ്രീദേവി (DIST.MAGISTRATE)
- കെ.എം ധർമൻ (DRAMA DIRECTOR)
- ജെൻസി ആൻ്റണി (PLAYBACK SINGER)
- പ്രദീപ് പള്ളുരുത്തി(PLAYBACK SINGER)
- സാജൻ പള്ളുരുത്തി(CINI ARTIST)
- ജൗഷൽ ബാബു (CHENDAMELAM)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- എൻ.എച്ച്.47 ൽ എറണാകുളത്തുനിന്നും എട്ടുകിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന എസ് ഡി പി വൈ എൽ പി എസ് ,പള്ളുരുത്തിയിൽ വില്ലീംഗ്ടൺ ഐലന്റ്‌വഴി ബി.ഒ.ടി. പാലം ഇറങ്ങി തെക്കോട്ട് സഞ്ചരിച്ചാൽ എത്തിച്ചേരാം.
- ഫോർട്ട്കൊച്ചിയിൽ നിന്നും ഒമ്പതു കിലോമീറ്റർ തോപ്പുംപടി വഴി സഞ്ചരിച്ചാൽ എസ് ഡി പി വൈ എൽ പി എസ് ,പള്ളുരുത്തിയിൽ എത്തിച്ചേരാം
- അരൂരിൽ നിന്നും ഇടക്കൊച്ചി വഴി എട്ട് കിലോമീറ്റർ സഞ്ചരിച്ചാലും എസ് ഡി പി വൈ എൽ പി എസ് ,പള്ളുരുത്തിയിൽ എത്തിച്ചേരാം.
- ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
- പള്ളുരുത്തി സ്ഥിതിചെയ്യുന്നു.
{{#multimaps:9.91887,76.27215 |zoom=18}}