എസ് ഡി പി വൈ എൽ പി എസ് ,പള്ളുരുത്തി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എസ് ഡി പി വൈ എൽ പി എസ് ,പള്ളുരുത്തി
വിദ്യകൊണ്ട് പ്രബുദ്ധരാകുവിൻ
വിലാസം
പള്ളുരുത്തി

എസ് .എൻ .നഗർ, പള്ളുരുത്തി
,
പള്ളുരുത്തി പി.ഒ.
,
682006
,
എറണാകുളം ജില്ല
സ്ഥാപിതം1919
വിവരങ്ങൾ
ഫോൺ04842235444
ഇമെയിൽsdpylps@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്26320 (സമേതം)
യുഡൈസ് കോഡ്32080800610
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല മട്ടാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംതൃപ്പൂണിത്തുറ
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്പള്ളുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ226
പെൺകുട്ടികൾ153
ആകെ വിദ്യാർത്ഥികൾ379
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു രാഘവൻ
പി.ടി.എ. പ്രസിഡണ്ട്രേഷ്മ പ്രബിൻ
എം.പി.ടി.എ. പ്രസിഡണ്ട്സരിത
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ മട്ടാഞ്ചേരി ഉപജില്ലയിലെ പള്ളുരുത്തി  എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് .

ചരിത്രം

വിദ്യകൊണ്ട് പ്രബുദ്ധരാവുക എന്ന ദിവ്യ മന്ത്രം വിളബരം ചെയ്ത ‍ശ്രീനാരായണ ഗുരുദേവന്റെ പാദസ്പർശമേറ്റ ഈ പുണ്യഭൂമിയിൽ 1919 ലാണ് LPS സ്ഥാപിതമായത്. സ്കൂളിന്റെ പ്രഥമ ഹെ‍ഡ്മാസ്റ്റർ ദിവംഗതനായ ശ്രീനാരായണ പിള്ള അവർകളായിരുന്നു. തുടർന്ന് വായിക്കാം

ഇന്ന് 500ഒാളം വിദ്യാർത്ഥികളും 21 അദ്ധ്യാപകരും ഒരു അദ്ധ്യാപകേതര ജീവനക്കാരിയും ഇവിടെ ഉണ്ട്. 120 കുട്ടികളും 4അദ്ധ്യാപകരും 1 ഹെൽപ്പിംഗ് ഹാന്റും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു കിന്റർ ഗാർ‍ഡൻ സ്കുൾ കൂടി പ്രവർത്തിക്കുന്നുണ്ട്.ഇതിന്റെ പ്രവർത്തനം മാനേജുമെന്റെ സഹായത്താൽ നല്ല രീതിയിൽ നടന്നു പോകുന്നു.

ദിവംഗതനായ ശ്രീ. K.N രവീന്ദ്രൻ മാസ്റ്റർ ഹെ‍ഡ്മാസ്റ്റർ ആയിരുന്ന കാലത്താണ് (78-79) ഈ വിദ്യാലയത്തിന് Model LPS എന്ന പദവി ലഭിച്ചത്. School വാർഷികത്തിന് കുട്ടികൾക്ക് മുൻ തൂക്കം നൽകിയതും അദ്ദേഹമാണ്.

ഭൗതികസൗകര്യങ്ങൾ

  • സ്മാർട്ട് റൂം
  • സയൻസ് ലാബ്
  • ഗണിത ലാബ്
  • സാമൂഹ്യ ശാസ്ത്ര ലാബ്
  • സ്കൂൾ ലൈബ്രറി
  • കമ്പ്യൂട്ടർ ലാബ്

പാഠ്യേതര പ്രവർത്തനങ്ങൾ

മലയാളം ,ഇംഗ്ലീഷ് ,അറബി ഭാഷകളിലെ അസംബ്ലി

ദിവസേനയുള്ള ക്വിസ്

ദിനാചരണങ്ങൾ

ബുൾബുൾ

ഫ്ളോക്ക് (ബുൾബുൾസ് )ന്റ് 2 ഗ്രൂപ്പ് 1995 മുതൽ പ്രവർത്തിച്ചു വരുന്നു . കു‍ഞ്ഞുണ്ണി ,മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻ‌ചാണ്ടി മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണൻ ,ശ്രീ കെ വി തോമസ്, രമേശ് ചെന്നിത്തല ,വി എം സുധീരൻ , എം എൽ മാരായ ശ്രീ ജോൺ ഫെർണാഡസ് . കെ ജെ മാക്സി കലാകാരന്മാരായ ശ്രീ. ഗിന്നസ് പക്രൂ , വിനയ് ഫോർട്ട് ,സുധി കോപ തുടങ്ങിയ വിശിഷ്ട വ്യക്തികളേ പൊതു ചടങ്ങുകളിൽ ഗ്രീറ്റിംഗ്‌സ്‌ നൽകി സ്വീകരിക്കാനുള്ള അവസരം ബുൾബുൾസിന് ലഭിച്ചിട്ടുണ്ട്.

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ :

  1. പി നാരായണപിള്ള സർ
  2. കെ.എൻ രവീന്ദ്രൻ സർ
  3. സ് സാലുബായി
  4. പി കെ ഭാസുരംഗി
  5. പിവി സുനന്ദ
  6. വി എസ് സുഗതൻ
  7. പി കെ ഭവാനി
  8. വി ഡി അമ്മിണി
  9. കെ വി പ്രഭ
  10. പി പദ്മകുമാരിഅമ്മ
  11. കെ പി ബിന്ദു
  12. വി .എസ് . മിനിമോൾ

നേട്ടങ്ങൾ

2017-18 LSS SCHOLARSHIP- മട്ടാഞ്ചേരി സബ് ജില്ലാ ടോപ്പേർ ആയി അമൻ സയസും,കീർത്തന ഷാനവാസും വിജയിച്ചു

2018 - 19 ൽ എൽ . എസ് എസ്  സ്‌കോളർഷിപ്പിന് ഫിദ ഫാത്തിമ ,ലക്ഷ്മി അജിത്  എന്നീ  കുട്ടികൾ  അർഹത നേടി .

2019 - 20 ൽ  ആൻ മേരി ,നിവേദ്‌ കൃഷ്ണ ,നനന്യ സജേഷ് ,റിസാന ,രോഹിത്  എന്നീ  കുട്ടികൾക്ക്  എൽ .എസ് .എസ് .സ്‌കോളർഷിപ്  ലഭിച്ചു .

2020 - 21 ൽ  7  കുട്ടികൾക്ക്  എൽ .എസ് .എസ് . സ്കോളർഷിപ്പ്  ലഭിച്ചു . അസ്‌ന ആബിദ് , അരുന്ധതി  സി .പി ,തൃശ്യ , ഷിഫാന  കെ .യു ., അഫ്രിൻ  എം . എ .,ശ്രേയസ് ഇ . പി ., അനന്തകൃഷ്ണൻ കെ .എസ് . എന്നീ  കുട്ടികളാണ്  സ്കോളർഷിപ്പിന്  അർഹത  നേടിയത് .

2021 -22 അധ്യയന വർഷത്തെ  മികച്ച  അക്കാദമിക  പ്രവർത്തനങ്ങൾക്കുള്ള  പുരസ്കാരം "മികവ് 2022 " മട്ടാഞ്ചേരി  സബ്ജില്ലാ തലത്തിൽ  ഒന്നാം  സ്ഥാനവും , ജില്ലാ തലത്തിൽ  മൂന്നാം  സ്ഥാനവും ഞങ്ങളുടെ  വിദ്യാലയം  കരസ്ഥമാക്കി .

2021 -22 ൽ  അനന്യ  സാബുവിന്   എൽ .എസ് .എസ് . സ്കോളർഷിപ്പ്  ലഭിച്ചു.

2022 -23  അധ്യയന  വർഷത്തിലും  തുടർച്ചയായി മട്ടാഞ്ചേരി  സബ് ജില്ലാ  തലത്തിൽ   മികച്ച  അക്കാദമിക  പ്രവർത്തനങ്ങൾക്കുള്ള  ഒന്നാം  സ്ഥാനം "മികവ് 2023" ഞങ്ങളുടെ  വിദ്യാലയത്തിന്  ലഭിച്ചു .  

2022 -23 ൽ ഫലാഹ് എച്ഛ് .പ്രണവ് .സി .പി  എന്നിവർ  എൽ .എസ് .എസ്  സ്കോളർഷിപ്പിന്  അർഹത നേടി .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • കമൽനാഥ് (IAS)
  • ദേവി ദാസ് (DIST.MAGISTRATE)
  • കെ.എം ശ്രീദേവി (DIST.MAGISTRATE)
  • കെ.എം ധർമൻ (DRAMA DIRECTOR)
  • ജെൻസി ആൻ്റണി (PLAYBACK SINGER)
  • പ്രദീപ് പള്ളുരുത്തി(PLAYBACK SINGER)
  • സാജൻ പള്ളുരുത്തി(CINI ARTIST)
  • ജൗഷൽ ബാബു (CHENDAMELAM)

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • എൻ.എച്ച്.47 ൽ എറണാകുളത്തുനിന്നും എട്ടുകിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന എസ് ഡി പി വൈ എൽ പി എസ് ,പള്ളുരുത്തിയിൽ വില്ലീംഗ്ടൺ ഐലന്റ്‌വഴി ബി.ഒ.ടി. പാലം ഇറങ്ങി തെക്കോട്ട് സഞ്ചരിച്ചാൽ എത്തിച്ചേരാം.
  • ഫോർട്ട്കൊച്ചിയിൽ നിന്നും ഒമ്പതു കിലോമീറ്റർ തോപ്പുംപടി വഴി സഞ്ചരിച്ചാൽ എസ് ഡി പി വൈ എൽ പി എസ് ,പള്ളുരുത്തിയിൽ എത്തിച്ചേരാം
  • അരൂരിൽ നിന്നും ഇടക്കൊച്ചി വഴി എട്ട് കിലോമീറ്റർ സഞ്ചരിച്ചാലും എസ് ഡി പി വൈ എൽ പി എസ് ,പള്ളുരുത്തിയിൽ എത്തിച്ചേരാം.
  • ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.

  • പള്ളുരുത്തി സ്ഥിതിചെയ്യുന്നു.

Map