ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രൈമറി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
![](/images/thumb/5/51/34013kgs.png/400px-34013kgs.png)
കെ ജി വിഭാഗം
- 2010 ജൂൺ മുതൽ PTA യുടെ തീരുമാനപ്രകാരം ഇവിടെ പ്രീ പ്രൈമറി ആരംഭിച്ചു
- .തുടക്കത്തിൽ 12 കുട്ടികൾ മാത്രമാണ് ഉണ്ടായിരുന്നത് എന്നാൽ ആ വർഷം തന്നെ 44 കുട്ടികളായി വർദ്ധിച്ചു.
- നിലവിൽ 138 കുട്ടികൾ രണ്ട് എൽ കെ ജി ക്ലാസിലും രണ്ട് യു കെ ജി ക്ലാസിലുമായി പഠിക്കുന്നു.
- ആദ്യവർഷം 2 അദ്ധ്യാപികമാരാണ് ഉണ്ടായിരുന്നത്.പിന്നീട് കുട്ടികളുടെ വർദ്ധനവ് മൂലം 2 അധ്യാപികമാരേയും 2ആയമാരേയും PT A യുടെ തീരുമാനപ്രകാരം നിയമിച്ചു.
- ഇപ്പോൾ 4 അധ്യാപികമാരും 2 ആയമാരും ജോലി ചെയ്യുന്നു.. ഗവ ഓണറേറിയം വാങ്ങുന്ന 3 അധ്യാപികമാരും 2 ആയമാരും ഒരു PTA അധ്യാപികയും ഉണ്ട്
- കുട്ടികളുടെ പഠന സൗകര്യാർത്ഥം 4 ക്ലാസ്സുകളായി തിരിച്ചിട്ടുണ്ട്.2 LKG 2UKG
എൽ പി വിഭാഗം
പഠനോത്സവം - ഒന്നാം ക്ലാസിലെ കുട്ടികളുടെ ക്ലാസ് മുറി പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് ചിത്രങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു.
- ഓരോ കുട്ടിക്കും പ്രത്യേക ഇരിപ്പിടങ്ങൾ സജ്ജീകരിച്ചിരിക്കുന്നു.
- എൽ എസ് എസ് സ്കോളർഷിപ്പിന് പ്രത്യേക പരിശീലനം നൽകിവരുന്നു. 2021- ൽ 15 കുട്ടികൾ L S Sനേടി സ്ക്കൂളിന്റെ അഭിമാനതാരങ്ങളായി.അശ്വതി ആർ,ഗൗരി ദേവി എസ്, ബ്രിന്ദ എസ്,ശ്രീനന്ദഷോബി,കൃഷ്ണപ്രിയ കെ എസ്,കാളിദാസ് കെ എൽ എന്നിവർ USS നേടി. ദേവാനന്ദൻ എച്ച്,ആദ്യ എ എസ്,അഭിരാമി ബിജു,ദർശിക കെ ഡി,പ്രണോയി ബാലാജി,ആശ്വിക മനോജ്,ശ്രീഹരി എസ്, ബിനി പി, മാധവ് സുജിത്ത്,ധനലക്ഷ്മി യു എം,ആര്യനന്ദ ബിജു, അഭിനവ് ക്യഷ്ണ,കാളിദാസൻ എസ്,വിമൽ സാദ് എന്നിവർ L S Sനേടി സ്ക്കൂളിന്റെ അഭിമാനതാരങ്ങളായി.
- എൽ പി വിഭാഗം-പ്രവർത്തനങ്ങൾ
കുട്ടികളുടെ എണ്ണം
ക്ലാസ് | ആൺ കുട്ടികൾ | പെൺകുട്ടികൾ | ആകെ | ഡിവിഷൻ |
---|---|---|---|---|
1 | 32 | 31 | 63 | 3 |
2 | 38 | 26 | 64 | 3 |
3 | 32 | 37 | 69 | 3 |
4 | 48 | 39 | 87 | 3 |
ആകെ | 150 | 133 | 283 | 12 |
യു പി വിഭാഗം
- 13 യു പി എസ് എ യും രണ്ട് ജൂനിയർ ഹിന്ദി അധ്യാപകരും ഉണ്ട്
- . ബി. ആർ സി യിൽ നിന്നുമുള്ള അധ്യാപികയുടെ കീഴിൽ ഒറിഗാമി ,കയർ വർക്ക് എന്നിവയിൽ കുട്ടികൾ പരിശീലനം നേടുന്നു.
- യു എസ് എസ് സ്കോളർഷിപ്പിന് പ്രത്യേക പരിശീലനം നൽകുന്നു .
- മാതൃഭൂമി സീഡ് ക്ലബ്ബ് , നല്ലപാഠം, സ്കൗട്ട് & ഗൈഡ് എന്നിവരുടെ നേതൃത്വത്തിൽ കര നെൽകൃഷി , പച്ചക്കറി കൃഷി, മട്ടുപ്പാവിൽ കൃഷി, മീൻ വളർത്തൽ എന്നീ പ്രവർത്തനങ്ങൾ സുഗമമായി നടക്കുന്നു.
- U S S സ്കോളർഷിപ്പ് പരീക്ഷകൾക്ക് പ്രത്യേക പരിശീലന- പ്രവർത്തനങ്ങൾ അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടക്കുന്നു. 2021-22 ൽ നടന്ന L S S പരീക്ഷയിൽ 5 കുട്ടികളും U S Sപരീക്ഷയിൽ 6 കുട്ടികളും വിജയിക്കുകയും സ്കോളർഷിപ്പിന് അർഹതനേടുകയ്യും ചെയ്തു . അശ്വതി ആർ,ഗൗരി ദേവി എസ്, ബ്രിന്ദ എസ്,ശ്രീനന്ദഷോബി,കൃഷ്ണപ്രിയ കെ എസ്,കാളിദാസ് കെ എൽ എന്നിവർ USS നേടി.
കുട്ടികളുടെ എണ്ണം
ക്ലാസ് | ആൺ കുട്ടികൾ | പെൺകുട്ടികൾ | ആകെ | ഡിവിഷൻ |
---|---|---|---|---|
5 | 86 | 75 | 161 | 5 |
6 | 78 | 71 | 149 | 4 |
7 | 96 | 62 | 158 | 4 |
ആകെ | 260 | 208 | 468 | 13 |
2022-23പ്രവർത്തന റിപ്പോർട്ട്
2022 ജൂൺ 5 ലോകപരിസ്ഥിതി ദിനം
ചാരമംഗലം ഗവൺമെൻറ് ഡി.വി.എച്ച്.എസ്. എസിലെ യു.പി.വിഭാഗം വിദ്യാർത്ഥികൾ "Only One Earth" അഥവാ "ഒരേയൊരു ഭൂമി" എന്ന 2022 ലെ പരിസ്ഥിതി ദിന സന്ദേശം ഉൾക്കൊണ്ടുകൊണ്ട് പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.ജൂൺ 5 ഞായർ അവധിദിനം ആയിരുന്നതിനാൽ കുട്ടികൾ വീടുകളിൽ വൃക്ഷത്തൈ നട്ടു കൊണ്ട് ദിനാചരണത്തിന് തുടക്കം കുറിച്ചു. ജൂൺ 6 തിങ്കളാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന യു.പി. വിഭാഗം വിദ്യാർത്ഥികളുടെ ചിത്രരചനാ മത്സരത്തിൽ 50 കുട്ടികൾ പങ്കെടുത്തു. മത്സരത്തിൽ.7A യിലെ അക്ഷയ് സുനിൽ ഒന്നാം സ്ഥാനവും 6C യിലെ ബിനി. പി. രണ്ടാം സ്ഥാനവും നേടി.ജൂൺ ഏഴിന് നടന്ന പരിസ്ഥിതി ദിന ക്വിസിൽ 45 കുട്ടികൾ പങ്കെടുത്തു. 5A യിലെ അശ്വിൻ രാജ്. വി. ഒന്നാം സ്ഥാനവും 7A യിലെ മേഘ്ന. എസ് രണ്ടാം സ്ഥാനവും നേടി.
ജൂൺ 19 വായനാദിനം
വായനപക്ഷാചരണ ത്തിൻറെ ഭാഗമായി കുട്ടികൾ വായനാദിന പ്രതിജ്ഞയെടുത്തു. പി. എൻ. പണിക്കരെ അനുസ്മരിച്ച് നടത്തിയ വായനാദിന പ്രസംഗത്തിൽ 5Aയിലെ അമേയ ബോബൻ, 5C യിലെ ദേവാഞ്ജന എന്നീ കുട്ടികൾ മികച്ച പ്രകടനം കാഴ്ച വച്ചു. . ജൂൺ 20ന് നടന്ന പി. എൻ. പണിക്കരുടെ ച്ഛായാചിത്രരചനാ മത്സരത്തിൽ യു.പി. വിഭാഗത്തിൽ നിന്നും 40 കുട്ടികൾ പങ്കെടുത്തു. 7B യിലെ ഗോകുൽരാജ് ഒന്നാം സ്ഥാനവും 5A യിലെ ശ്രീജയന്ത്. ജെ. കുമാർ രണ്ടാം സ്ഥാനവും നേടി.അന്നേ ദിവസം നടന്ന വായനാദിന ക്വിസിൽ 55 കുട്ടികൾ പങ്കെടുത്തു. 5A യിലെ അശ്വിൻരാജ് ,ദിയാ നാരായണൻ എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.
ജൂലൈ 5 ബഷീർ ദിനം
ബഷീർ ദിനത്തിൻറെയും അഞ്ചാം ക്ലാസിലെ പഠന പ്രവർത്തനത്തിന്റെയും ഭാഗമായി ജൂലൈ അഞ്ചാം തീയതി വൈക്കം മുഹമ്മദ് ബഷീറിൻറെ പ്രശസ്ത നോവൽ "പാത്തുമ്മായുടെ ആടിന്റെ" വീഡിയോ പ്രദർശനം നടത്തി.കുട്ടികൾ ബഷീർ പതിപ്പ് തയ്യാറാക്കി. പതിപ്പിന്റെ പ്രകാശനം ക്ലാസ് അധ്യാപകർ നടത്തി.
ജൂലൈ 11 ലോക ജനസംഖ്യാദിനം
ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് യു.പി. വിഭാഗം സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ജനസംഖ്യാ ദിനക്വിസും പോസ്റ്റർ രചനയും നടന്നു. സ്മിത ടീച്ചറുടെയും ഡാമിയൻ സാറിന്റെയും നേതൃത്വത്തിൽ നടന്ന ക്വിസ് മത്സരത്തിൽ 50 കുട്ടികൾ പങ്കെടുത്തു. 5B യിലെ ദേവപ്രിയ. എസ്. ഒന്നാം സ്ഥാനവും 5A യിലെ അശ്വിൻ രാജ്. വി.രണ്ടാം സ്ഥാനവും നേടി.
സത്യമേവജയതേ- വിവര സാക്ഷരതാ ക്യാമ്പയിൻ
മുഖ്യമന്ത്രിയുടെ പത്തിന പരിപാടിയിൽ ഉൾപ്പെടുന്ന സത്യമേവജയതേ- വിവര സാക്ഷരതാ ക്യാമ്പയിൻ പ്രവർത്തനം യു.പി. വിഭാഗം വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചു. പുതുതലമുറയെ വ്യാജ വാർത്തകൾക്കെതിരെ ബോധവൽക്കരിക്കുന്നതിനായി നടത്തുന്ന പ്രവർത്തനം 5,6,7 ക്ലാസ്സുകളിലെ ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്. 2022 ആഗസ്റ്റ് പതിനാറാം തീയതി 5A യിൽ ക്ലാസ് അധ്യാപികയായ ശ്രീമതി സവിത. വി.യുടെ നേതൃത്വത്തിൽ നടന്ന ക്ലാസ്സിൽ 31 കുട്ടികൾ പങ്കെടുത്തു. അന്നേദിവസം ശ്രീമതി ലീനാറാണിയുടെ നേതൃത്വത്തിൽ നടന്ന ക്ലാസ്സിൽ 5B യിലെ 31 കുട്ടികൾ പങ്കെടുത്തു. 5C യിലെ 30 കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ആഗസ്റ്റ് പതിനേഴാം തീയതി ശ്രീമതി ഷീന. കെ.എം. ക്ലാസ് സംഘടിപ്പിച്ചു. ഡോക്ടർ പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന ക്ലാസ്സിൽ 5ഡി യിലെ 31 കുട്ടികളാണ് പങ്കെടുത്തത്. ശ്രീമതി. സ്മിത.പി. വി.യുടെ നേതൃത്വത്തിൽ നടന്ന ക്ലാസ്സിൽ 5E യിലെ 37 കുട്ടികൾ പങ്കെടുത്തു. ആഗസ്റ്റ് 19ന് ശ്രീ.ഇ.ആർ. ഉദയകുമാറിന്റെ നേതൃത്വത്തിൽ നടന്ന ക്ലാസ്സിൽ 6A യിലെ 38 കുട്ടികൾ പങ്കെടുത്തു. 6B യിലെ 39 കുട്ടികൾ പങ്കെടുത്ത ക്ലാസിന് ക്ലാസ് അധ്യാപികയായ ശ്രീമതി മിനിമോൾ നേതൃത്വം നൽകി. 6C യിലെ 39 കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ശ്രീമതി റെജി മോളുടെ നേതൃത്വത്തിൽ ആഗസ്റ്റ് 20ന് ക്ലാസ് നടന്നു. ശ്രീമതി സരിത. ഡി. യുടെ നേതൃത്വത്തിൽ നടന്ന ക്ലാസ്സിൽ 6D യിലെ 39 കുട്ടികൾ പങ്കെടുത്തു. ആഗസ്റ്റ് 22ന് ശ്രീമതി ദീപ.വി.യുടെ നേതൃത്വത്തിൽ നടന്ന ക്ലാസ്സിൽ 7A യിലെ 38 കുട്ടികൾ പങ്കെടുത്തു. അന്നേദിവസം ശ്രീമതി അജിത എം.ബി.യുടെ നേതൃത്വത്തിൽ നടന്ന ക്ലാസ്സിൽ 7B യിലെ 37 കുട്ടികൾ പങ്കെടുത്തു. ശ്രീമതി സിനി പൊന്നപ്പന്റെ നേതൃത്വത്തിൽ ആഗസ്റ്റ് 23ന് 7C യിലെ 38 കുട്ടികൾക്ക് ക്ലാസ്സെടുത്തു. ശ്രീമതി സുനിതമ്മ.ആർ. ന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്ലാസിൽ 7D യിലെ 39 കുട്ടികൾ പങ്കെടുത്തു. വാർത്തകളിലെ ശരിയും തെറ്റും തിരിച്ചറിഞ്ഞ് ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന സന്ദേശം കുട്ടികളിലേയ്ക്ക് പകരുവാൻ ക്ലാസ്സുകളിലൂടെ സാധിച്ചു.
2021-22പ്രവർത്തന റിപ്പോർട്ട്
പ്രവർത്തന റിപ്പോർട്ട് വായിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക ---> പ്രവർത്തനങ്ങൾ
അദ്ധ്യാപകർ
കൂടുതൽ അറിയാൻ താഴെ ക്ലിക്കു ചെയ്യു