കപ്പക്കടവ് ജമാ അത്ത് എൽ പി സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കപ്പക്കടവ് ജമാ അത്ത് എൽ പി സ്കൂൾ | |
---|---|
വിലാസം | |
കപ്പക്കടവ് കപ്പക്കടവ് പി.ഒ അഴീക്കൽ 670009 , അഴീക്കൽ പി.ഒ. , 670009 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1 - 06 - 1982 |
വിവരങ്ങൾ | |
ഫോൺ | 0497 2772987 |
ഇമെയിൽ | School13614@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13614 (സമേതം) |
യുഡൈസ് കോഡ് | 32021300906 |
വിക്കിഡാറ്റ | Q64458790 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | പാപ്പിനിശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | അഴീക്കോട് |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | കണ്ണൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | അഴീക്കോട് പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 53 |
പെൺകുട്ടികൾ | 71 |
ആകെ വിദ്യാർത്ഥികൾ | 124 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | വനജ.സി.പി |
പി.ടി.എ. പ്രസിഡണ്ട് | റീന പ്രസൂൺ |
എം.പി.ടി.എ. പ്രസിഡണ്ട് | റഫീന.വി.കെ |
അവസാനം തിരുത്തിയത് | |
16-03-2022 | 13614 |
കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ കപ്പക്കടവ് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് കപ്പക്കടവ് ജമാ അത്ത് എൽ പി സ്കൂൾ.
ചരിത്രം
കണ്ണൂർ ജില്ലയിലെ കണ്ണൂർ താലൂക്കിൽ അഴീക്കോട് ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാർഡിലാണ് കപ്പക്കടവ് ജമാഅത്ത് എ.ൽ.പി.സ്‍കൂൾ സ്ഥിതി ചെയ്യുന്നത്.കണ്ണൂർ അഴീക്കൽ റൂട്ടിൽ തീപ്പെട്ടിക്കമ്പനി സ്റ്റോപ്പിൽ നിന്നും 300 മീറ്റർ സഞ്ചരിച്ചാൽ കപ്പക്കടവ് ജമാഅത്ത് എ.ൽ.പി.സ്‍കൂളിൽ എത്താം.
പ്രകൃതി സുന്ദരമായ വളപട്ടണം പുഴയുടെ ചാരത്ത് നില കൊള്ളുന്ന വിദ്യാലയത്തിൽ നിന്നും ഏകദേശം ഒന്നര കിലോ മീറ്റർ അകലത്തിൽ ഇരു വശങ്ങളിലായി അഴീക്കോട് നോർത്ത് യു.പി.സ്‍കൂളും രാമജയം യു.പി.സ്‍കൂളും സ്ഥിതി ചെയ്യുന്നു.പ്രസിദ്ധമായ ആലാളം പള്ളി സ്ഥിതി ചെയ്യുന്നതും സ്കൂൾ മാനേജിംഗ് കമ്മിറ്റിയുടെ കീഴിലാണ്.വിദ്യാലയ സമീപത്തായി പ്രസിദ്ധവും പുരാതനവുമായ അഴീക്കൽ പാമ്പാടി ആലിൻ കീഴിൽ ക്ഷേത്രം സ്ഥിതി ചെയ്യുന്നു.
രണ്ട് കിലോ മീറ്റർ സഞ്ചരിച്ചാൽ സ്കൂളിന്റെ വടക്കു ഭാഗത്തായി അഴീക്കൽ ബോട്ടു ജെട്ടിയും തൊട്ടടുത്ത് കപ്പൽ പൊളിശാലയും(സിൽക്ക്),കിഴക്ക് ഭാഗത്തായി സുൽക്ക ഷിപ്പിയാർഡും അഴീക്കൽ തുറമുഖവും സ്ഥിതി ചെയ്യുന്നു.
പ്രകൃതി സൗന്ദര്യത്തിന്റെ മനം കവരുന്ന കാഴ്ചകൾ സമ്മാനിക്കുന്ന പറശ്ശിനി മാട്ടൂൽ ബോട്ടുയാത്രയും വിദ്യാലയ സമീപ കാഴ്‍ചകളാണ്.3 കി.മീ. അടുത്ത് സ്‍കൂളിന്റെ പടിഞ്ഞാറു ഭാഗത്തായി അഴീക്കൽ ലൈറ്റ് ഹൗസും പ്രഥമ ടൂറിസ്റ്റ് വിനോദ സഞ്ചാര കേന്ദ്രമായ ചാൽബീച്ചും സ്ഥിതി ചെയ്യുന്നു.
ഭൗതികസൗകര്യങ്ങൾ
ഒന്നര ഏക്കർ ഭൂമിയിൽ വിദ്യാലയം സ്ഥിതി ചെയ്യുന്നു. ഒരു കോട്ടിടത്തിൽ കെ ജി സെക്ഷനും മറ്റൊന്നിൽ എൽ പി സെക്ഷനും പ്രവർത്തിക്കുന്നു. കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, മാത്‌സ് ലാബ് എന്നിവ വെവ്വേറെ മുറികളിലായി പ്രവർത്തിച്ചു വരുന്നു. കളിച്ചുല്ലസിക്കാൻ പാർക്കുണ്ട്.2010 ൽ രണ്ട് ക്ലാസ്സ് മുറികൾ വിദ്യാലയത്തിനായി നിർമ്മിക്കുകയും മദ്രസ്സ കെട്ടിടത്തിൽ നിന്ന് പുതിയ ക്ലാസ്സ് മുറികളിലേക്ക് മാറുകയും ചെയ്തു.ഉദ്ഘാടനം കണ്ണൂർ എം.പി.കെ സുധാകരൻ നിർവ്വഹിക്കുകയും ചെയ്തു.2013 ൽ വിദ്യാലയത്തിന്റെ ബൃഹത് പദ്ധതിയായ പ്രീ പ്രൈമറി ക്ലാസ്സുകൾ മികച്ച സംവിധാനത്തോടെ ആരംഭിച്ചു.2018-19 അധ്യയന വർഷം വിദ്യാലയത്തിന്റെ രണ്ടാം നിലയുടെ നിർമ്മാണം പൂർത്തിയാക്കുകയും സ്‍കൂൾ അങ്കണം ഒാഡിറ്റോറിയമാക്കി മികച്ച അസംബ്ലി ഗ്രൗണ്ട് ഒരുക്കുകയും ചെയ്തു.ക്ലാസ്സ് മുറികൾ ടൈൽസ് പതിപ്പിക്കുകയും വിദ്യാലയ പരിസരത്ത് ജൈവ വൈവിദ്ധ്യ ഉദ്ധ്യാനം നിർമ്മിക്കുകയും ചെയ്തു.കുട്ടികൾക്കിടയിൽ കൗതുകവും വിജ്ഞാനപ്രദവുമായിരുന്നു ഉദ്യാനം.കളിസ്ഥലവും ശുദ്ധവെള്ളവും നിർമ്മിച്ചു.2017 ൽ വിദ്യാലയ സൗഹൃദത്തിന് മാറ്റു കൂട്ടി കുട്ടികൾക്ക് ഉല്ലസിക്കാനാവശ്യമായ സംവിധാനമൊരുതക്കി വിദ്യാലയ പരിസരത്ത് കുട്ടികളുടെ പാർക്ക് നിർമ്മിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് ഉദ്ഘാടനം ചെയതു.അതോടനുബന്ധിച്ച് മികച്ച ലൈബ്രറിയും സ്കൂൾ കമാനവും കണ്ണൂർ മേയർ കുമാരി ഇ.പി.ലത നിർവ്വഹിച്ചു.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻസാരഥികൾ
പ്രഥമാധ്യാപകർ | വർഷം |
അബ്‍ദുൽ ജബ്ബാർ മാസ്റ്റർ | 1982 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
കണ്ണൂർ ജില്ലയിലെ കണ്ണൂർ താലൂക്കിൽ അഴീക്കോട് ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാർഡിലാണ് കപ്പക്കടവ് ജമാഅത്ത് എ.ൽ.പി.സ്‍കൂൾ സ്ഥിതി ചെയ്യുന്നത്.കണ്ണൂർ അഴീക്കൽ റൂട്ടിൽ തീപ്പെട്ടിക്കമ്പനി സ്റ്റോപ്പിൽ നിന്നും 300 മീറ്റർ സഞ്ചരിച്ചാൽ കപ്പക്കടവ് ജമാഅത്ത് എ.ൽ.പി.സ്‍കൂളിൽ എത്താം.{{#multimaps:11.940769128642733, 75.31719517137013 | width=800px | zoom=17 }}
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13614
- 1982ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ