കപ്പക്കടവ് ജമാ അത്ത് എൽ പി സ്കൂൾ/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പഴയ കാലത്തെ അപേക്ഷിച്ച് ഇപ്പോൾ മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളും റോഡ് സൗകര്യവുമുണ്ട്.എന്നാൽ ഇംഗ്ലീഷ് മീഡിയം സ്കൂളിലേക്കുള്ള ഒഴുക്കും വിദ്യാലയത്തിന് സ്വന്തമായി വാഹനമില്ലാത്തതും കുട്ടികളുടെ എണ്ണത്തെ പ്രതികൂലമായി ബാധിച്ചു.സ്കൂളിന്റെ പ്രാരംഭ ഘട്ടത്തിൽ 200 ഒാളം കുട്ടികൾ പഠിച്ചിരുന്ന സ്ഥാനത്ത് 2014-15 അധ്യയന വർഷം ആകുമ്പോഴേക്ക് 41
കുട്ടികളായി കുറഞ്ഞു.വരും വർഷങ്ങളിൽ കുട്ടികളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടയിലാണ് പാപ്പിനിശ്ശേരി BRC നമ്മുടെ സ്കൂളിനെ 'ഫോക്കസ് 2015’ ൽ ഉൾപ്പെടുത്തിയത്.അതിന്റെ ഭാഗമായി 2014 ഒക്ടോബർ 20 ന് പി.ടി.എ,നാട്ടുകാർ,സാമൂഹ്യ സന്നദ്ധ സംഘടനകൾ,ജന പ്രതിനിധികൾ,വിദ്യാഭ്യാസ ഗുണകാംക്ഷികൾ എന്നിവരെ ഉൾപെടുത്തി സ്കൂൾ വികസന സമിതി നിർമ്മിച്ചു.ഭൗതിക-അക്കാദമിക കാര്യങ്ങൾ മെച്ചപ്പെടാനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും അവ നടപ്പിലാക്കുകയും ചെ
യ്തു.അമ്മമാർക്ക് കമ്പ്യൂട്ടർ പരിശീലനം,കുട്ടികൾക്ക് സ്‍പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകൾ,പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനം,ഉച്ച ഭക്ഷണത്തിൽ ചിക്കൻ കറിയും മറ്റു വിഭവങ്ങളും ഉൾപെടുത്തൽ,ദിനാചരണങ്ങൾ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ ആഘോഷമാക്കൽ,പൂർവ്വ വിദ്യാർത്ഥി സംഗമം,സ്‍കൂളിന് സ്വന്തമായി മൈക്ക് സെറ്റ്,സ്വന്തമായി വാഹനം, ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ,കുറഞ്ഞ ഫീസിൽ പ്രീ പ്രൈമറി ക്ലാസ്സുകൾ,മികച്ച വാർഷികാഘോഷം തുടങ്ങി ഒട്ടനവധി പ്രവർത്തനങ്ങൾ ചെയ്യാനും അവ നാട്ടുകാരിലെത്താനും സാധിച്ചതിന്റെ അടിസ്ഥാനത്തിൽ 2015-16 അധ്യയന വർഷം കുട്ടികളുടെ എണ്ണം 41 ൽ നിന്നും 63 ലെത്താൻ സാധിച്ചു.
കുട്ടികളുടെ എണ്ണം വർദ്ധിച്ചതിന്റെ അടിസ്ഥാനത്തിൽ എസ്.എസ്.എ സ്റ്റേറ്റ് പ്രോജക്ട് ഡയക്ടറിൽ നിന്നും 'ഫോക്കസ് 2015’ അവാർഡ് ഏറ്റു വാങ്ങി.2021-22 അധ്യയന വർഷം രണ്ട് ഡിവിഷനുകളിലായി 125 കുട്ടികൾ പഠിക്കുന്നു.