സെന്റ് ആന്റണീസ് എച്ച്. എസ്സ്. എസ്സ്. പുതുക്കാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സെന്റ് ആന്റണീസ് എച്ച്. എസ്സ്. എസ്സ്. പുതുക്കാട് | |
---|---|
വിലാസം | |
പുതുക്കാട് പുതുക്കാട് , പുതുക്കാട് പി.ഒ. , 680301 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 05 - 06 - 1917 |
വിവരങ്ങൾ | |
ഫോൺ | 0480 2752672 |
ഇമെയിൽ | stantonyshsspudukkad@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23058 (സമേതം) |
എച്ച് എസ് എസ് കോഡ് | 08062 |
യുഡൈസ് കോഡ് | 32070802001 |
വിക്കിഡാറ്റ | Q64091572 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | ഇരിഞ്ഞാലക്കുട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | പുതുക്കാട് |
താലൂക്ക് | മുകുന്ദപുരം |
ബ്ലോക്ക് പഞ്ചായത്ത് | കൊടകര |
തദ്ദേശസ്വയംഭരണസ്ഥാപനം | പുതുക്കാട് പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 309 |
പെൺകുട്ടികൾ | 262 |
ആകെ വിദ്യാർത്ഥികൾ | 571 |
അദ്ധ്യാപകർ | 29 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 580 |
പെൺകുട്ടികൾ | 467 |
ആകെ വിദ്യാർത്ഥികൾ | 1047 |
അദ്ധ്യാപകർ | 38 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 0 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഡോക്ടർ കെ എ ജോയ് |
പ്രധാന അദ്ധ്യാപിക | ഷേർലി ടി ഒ |
പി.ടി.എ. പ്രസിഡണ്ട് | വർഗീസ് വളപ്പില |
എം.പി.ടി.എ. പ്രസിഡണ്ട് | ധനലക്ഷ്മി കെ |
അവസാനം തിരുത്തിയത് | |
15-03-2022 | 23058 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂരിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു ചെറുപട്ടണമായ പുതുക്കാടിന്റെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ ചരിത്രവുമായി ബന്ധപ്പെട്ട് തലയുയർത്തി നിൽക്കുന്ന, പുതുക്കാട് ദേശത്തിനു അറിവിന്റെ സമ്പത്തു പകർന്നു കൊടുക്കുന്ന പുതുക്കാട് സെന്റ് ആന്റണീസ് ഹയർ സെക്കന്ററി സ്‌കൂൾ തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസജില്ലയിലെ ഇരിഞ്ഞാലക്കുട ഉപജില്ലയിൽ ഉൾപ്പെടുന്ന ഒരു വിദ്യാലയമാണ്
ചരിത്രം
പുണ്യശ്ലോകനായ സെന്റ് ആന്റണിയുടെ പവിത്രനാമധേയത്തിൽ ഒരു പ്രൈമറി സ്‌കൂളായി 1917 ജൂൺ 5ന് മാനേജർ റവ ഫാ ദേവസ്സി അവറാന്റെയും ഹെഡ്മാസ്റ്റർ ശ്രീ എം ആർ ജോസഫിന്റെയും സമർത്ഥമായ സാരഥ്യത്തിൽ ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചു .വടക്ക് മണലിപ്പുഴയിലെയും തെക്ക് കുറുമാലിപ്പുഴയിലെയും തിരതെറുക്കുന്ന കുളിർകാറ്റേറ്റ് കരിമ്പാറക്കെട്ടുകൾ കൂട്ടുനിൽക്കുന്ന തൊറവ് കുന്നും മലരണിക്കാടുകൾ തിങ്ങിനിൽക്കുന്ന ചീനിക്കുന്നും കാവൽ നിൽക്കുന്ന ജ്ഞാനസംസ്കാരങ്ങളുടെയും മതമൈത്രിയുടെയും വിളഭൂമിയായി പരിലസിക്കുകയാണ് ഇന്ന് ഈ സരസ്വതീക്ഷേത്രം. പുരോഗതിയുടെ പടവുകളിലൂടെയുള്ള പ്രയാണത്തിനിടയിൽ 1938 മെയ് 31ന് ഹൈസ്‌കൂളായി ഉയർത്തപ്പെടാനുള്ള ഭാഗ്യം ഈ വിദ്യാലയത്തിന് സിദ്ധിച്ചു.
പുണ്യശ്ലോകനായ സെന്റ് ആന്റണിയുടെ പവിത്രനാമധേയത്തിൽ ഒരു പ്രൈമറി സ്‌കൂളായി 1917 ജൂൺ 5ന് മാനേജർ റവ ഫാ ദേവസ്സി അവറാന്റെയും ഹെഡ്മാസ്റ്റർ ശ്രീ എം ആർ ജോസഫിന്റെയും സമർത്ഥമായ സാരഥ്യത്തിൽ ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചു .വടക്ക് മണലിപ്പുഴയിലെയും തെക്ക് കുറുമാലിപ്പുഴയിലെയും തിരതെറുക്കുന്ന കുളിർകാറ്റേറ്റ് കരിമ്പാറക്കെട്ടുകൾ കൂട്ടുനിൽക്കുന്ന തൊറവ് കുന്നും മലരണിക്കാടുകൾ തിങ്ങിനിൽക്കുന്ന ചീനിക്കുന്നും കാവൽ നിൽക്കുന്ന ജ്ഞാനസംസ്കാരങ്ങളുടെയും മതമൈത്രിയുടെയും വിളഭൂമിയായി പരിലസിക്കുകയാണ് ഇന്ന് ഈ സരസ്വതീക്ഷേത്രം. പുരോഗതിയുടെ പടവുകളിലൂടെയുള്ള പ്രയാണത്തിനിടയിൽ 1938 മെയ് 31ന് ഹൈസ്‌കൂളായി ഉയർത്തപ്പെടാനുള്ള ഭാഗ്യം ഈ വിദ്യാലയത്തിന് സിദ്ധിച്ചു.36ഓളം മാനേജർമാരുടെയും 27ഓളം പ്രധാനാധ്യാപകരുടെയും നിസ്തുലവും നിസ്വാർത്ഥവുമായ പ്രവർത്തനം ഈ വിദ്യാലയത്തെ പ്രശസ്തിയുടെ പരിവേഷം ചാർത്തി ഔന്നത്യത്തിലെത്തിക്കാൻ സഹായിച്ചു .നാളെയുടെ വാഗ്ദാനങ്ങളായ പിഞ്ചോമനകൾക്ക് വിജ്ഞാനത്തിന്റെ വിളക്കുകൊളുത്തി പ്രകാശത്തിന്റെ പ്രഭാപൂരം പരത്തി പരിലസിക്കുന്ന ഈ വിദ്യാലയത്തിൽ 1953ൽ പ്രൈമറി അധ്യാപകർക്ക് പരിശീലനം നൽകുന്ന ടി ടി സി ആരംഭിച്ചു എങ്കിലും 5 വർഷത്തിന് ശേഷം നിർത്തിവെക്കേണ്ടി വന്നു . 1971 മാർച്ച് 31നു തൃശൂർ കാത്തലിക്ക് രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി രൂപം കൊണ്ടപ്പോൾ അതിലെ ഒരംഗമെന്ന നിലയിൽ പ്രവർത്തിക്കാൻ തുടങ്ങി .
-
പഴയ സ്കൂൾ കെട്ടിടം
ടൈംലൈൻ
05.06.1917 1,2,3 ക്‌ളാസ്സുകൾ ആരംഭിച്ചു .
27.05.1918 4ആം ക്‌ളാസ് ആരംഭിച്ചു .എൽ പി സ്‌കൂൾ പൂർണമായി.
16.01.1920 ഫസ്റ്റ് ഫോറം ആരംഭിച്ചു .
28.05.1922 സെക്കന്റ് ഫോറം ആരംഭിച്ചു .
28.05.1923 തേർഡ് ഫോറം ആരംഭിച്ചു .
31.05.1938 ഹൈസ്കൂൾ ആയി ഉയർന്നു .
01.06.1961 ടി ടി സി ആരംഭിക്കുകയും 1958ൽ നിർത്തലാക്കുകയും ചെയ്തു .
01.06.1961 ഷിഫ്റ്റ് സമ്പ്രദായം ആരംഭിച്ചു .
05.06.1961 എൽ പി സ്കൂൾ രേഖപ്പെടുത്തി .
31.03.1968 ഷിഫ്റ്റ് സമ്പ്രദായം നിർത്തലാക്കി .
31.03.1971 കോർപ്പറേറ്റ് രൂപീകരിച്ചു .
1975 പി ടി എ രൂപം കൊണ്ട് .
1990 ഓൾഡ് സ്റ്റുഡന്റസ് അസോസിയേഷന് രൂപം കൊടുത്തു .
1998 ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനം ആരംഭിച്ചു .
2000 കൂടുതൽ പ്ലസ്‌ടു ബാച്ചുകൾ അനുവദിച്ചു .
2013 സമ്പൂർണ്ണ ഹൈടെക് വിദ്യാലയമായി .
ഭൗതികസൗകര്യങ്ങൾ
രണ്ടരഏക്കറോളം സ്ഥലത്തു 3 കെട്ടിടങ്ങളിലായി ഹയർ സെക്കന്ററി ,ഹൈസ്കൂൾ,പ്രൈമറി വിഭാഗങ്ങൾ സ്ഥിതി ചെയ്യുന്നു.കൂടാതെ ഒരുലക്ഷത്തിഇരുപത്തിനായിരത്തോളം ചതുരശ്ര അടി വിസ്‌തീർണമുള്ള വിശാലമായ കളിസ്ഥലവും കുട്ടികൾക്കായുണ്ട് .ഓരോ വിഭാഗത്തിനും സയൻസ് ലാബുകളും കംപ്യൂട്ടർലാബുകളും ലൈബ്രറികളും ഉണ്ട് .കൂടാതെ ഹയർ സെക്കന്ററി വിഭാഗത്തിൽ മാത്‍സ് ലാബ്, ലാംഗ്വേജ് ലാബ് തുടങ്ങിയവയും പ്രത്യേകം ഉണ്ട് .വിദ്യാലയത്തിലെ ഹൈടെക് ക്ലാസ് മുറികൾ പഠനം എളുപ്പവും രസകരവുമാക്കുന്നു.എല്ലാ ക്ലാസ്സ്മുറികളിലും ഇന്റർനെറ്റ് സൗകര്യമുണ്ട് .സയൻസ് (ബയോളജി സയൻസ് ,കമ്പ്യൂട്ടർ സയൻസ് )കോമേഴ്‌സ് ,ഹ്യൂമാനിറ്റീസ് (ജനറൽ,കമ്പ്യൂട്ടർ അപ്ലിക്കേഷൻ ) വിഭാഗങ്ങളിലായി 20 ഓളം ബാച്ചുകളുള്ള ഹയർ സെക്കന്ററി വിഭാഗം കേരളത്തിലെ തന്നെ ഏറ്റവും കൂടുതൽ ബാച്ചുകളുള്ള ഹയർ സെക്കന്ററികളിലൊന്നാണ് .
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
അധ്യാപകരുടെ നേതൃത്വത്തിൽ ഒരു മികച്ച സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിങ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു .
- എൻ.സി.സി.
1948 ൽ പാർലിമെന്റ് പാസ്സാക്കിയ ആക്ട് ന് ആധാരമാക്കിയാണ് ഇന്ത്യയിലാദ്യമായി നാഷണൽ കേഡറ്റ് കോർ അഥവാ എൻ സി സി നിലവിൽ വന്നത്. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ പരിശീലനം സിദ്ധിച്ച യുവജന സംഘടനയാണ് എൻ സി സി . കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലാണ് എൻസിസി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. ഡൽഹി ആണ് എൻ സി സി യുടെ ആസ്ഥാനം. ഇന്ത്യൻ ആർമിയിലെ ലഫ്റ്റനൻറ് ജനറൽ ആണ് എൻ സി സി യുടെ തലവൻ ( ഡയറക്ടർ ജനറൽ ഓഫ് എൻസിസി) . DG NCC യുടെ കീഴിലായി 21 ഡയറക്ടറേറ്റ് നിലവിലുണ്ട്. അതിൽ കേരള ആൻഡ് ലക്ഷദ്വീപ് ഡയറക്ടറേറ്റിന്റെ കീഴിലാണ് കേരളത്തിലെ എൻ സി സി പ്രവർത്തിക്കുന്നത്. കേരള ഡയറക്ടറേറ്റിന്റെ കീഴിൽ 5 ഗ്രൂപ്പ് ഹെഡ്ക്വാർട്ടേഴ്സ് ഉണ്ട് . അതിലെ എറണാകുളം ഗ്രൂപ്പിന്റെ കീഴിലാണ് 23 കേരള ബറ്റാലിയന്റെ പ്രവർത്തനം . 23 കേരള ബറ്റാലിയന്റെ കീഴിലാണ് പുതുക്കാട് സെന്റ് ആന്റണീസ് ഹയർ സെക്കണ്ടറി സ്കൂളിലെ എൻ സി സി പ്രവർത്തിക്കുന്നത്. ആൺകുട്ടികളും പെൺകുട്ടികളുമായി സീനിയർ വിഭാഗത്തിൽ 52 കേഡറ്റുകളാണ് നമ്മുടെ പ്രഖ്യാപിത എണ്ണം. 2012- 2013 കാലഘട്ടത്തിലാണ് പുതുക്കാട് സ്കൂളിൽ ആദ്യമായി എൻ സി സി യുടെ പരിശീലനം ആരംഭിച്ചത്. ഇന്ത്യൻ ആർമി കഴിഞ്ഞാൽ രണ്ടാമത്തെ പ്രതിരോധ സംവിധാനം എന്നറിയപ്പെടുന്ന എൻ സി സി യിൽ നമ്മുടെ സ്കൂളിൽ നിന്ന് ഏകദേശം 260 ഓളം കുട്ടികൾക്ക് ലീഡർഷിപ്പ് ക്വാളിറ്റി, അച്ചടക്കം, ഏകാഗ്രത, വ്യത്യസ്ത ആയുധങ്ങളുടെ പരീശീലനം തുടങ്ങി ഒരു പാട് കാര്യങ്ങളിൽ ട്രെയ്നിങ്ങ് സിദ്ധിച്ചിട്ടുണ്ട്. ഐക്യവും അച്ചടക്കവും എന്നതാണ് എൻ സി സി യുടെ മുഖമുദ്ര. സായുധസേനകളിലും മറ്റ് വ്യത്യസ്ത ഗവൺമെന്റ് ജോലികളിലും സംവരണം ഏർപ്പെടുത്തിയിട്ടുള്ളതിനാൽ എൻ സി സിക്ക് ചേരാൻ കുട്ടികൾക്കും താൽപര്യം ഉണ്ട് . കൂടാതെ പരീക്ഷകളിൽ ഗ്രേസ് മാർക്കും അനുവദനീയമാണ്.
-
എൻ സി സി
- ബാന്റ് ട്രൂപ്പ്.
മികച്ച ഒരു ബാന്റ്‌സെറ്റ് സ്കൂളിൽ കാലങ്ങളായി പ്രവർത്തിക്കുന്നു.എല്ലാ വിശേഷദിനാചരണങ്ങളിലും ഒഴിച്ചുകൂടാനാവാത്ത
ഒരു പ്രമുഖ സ്ഥാനം സെന്റ് ആന്റണീസ് ബാന്റ് സെറ്റിനുണ്ട് .
- ക്ലാസ് മാഗസിൻ.
എല്ലാ അധ്യയനവര്ഷങ്ങളിലും ക്ലാസ്സ്‌മാഗസീനുകൾ തയ്യാറാക്കുകയും മികച്ചവയ്ക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്യുന്നു .
- വിദ്യാരംഗം കലാ സാഹിത്യ വേദി.
മലയാളം അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനം മികച്ച രീതിയിൽ നടക്കുന്നു .
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
അധ്യാപകരുടെ നേതൃത്വത്തിൽ സയൻസ് ക്ലബ് ,സോഷ്യൽ ക്ലബ് ,ഇക്കോ ക്ലബ് ,എനർജി ക്ലബ് ,മാത്‍സ് ക്ലബ് ,
ജൻഡർ ക്ലബ് കൂടാതെ ബിജു ആന്റണി സാറിന്റെ മേൽനോട്ടത്തിൽ ജൂനിയർ റെഡ്ക്രോസ് സൊസൈറ്റിയും
മേരി സൈഫിൻ ടീച്ചർ അജിത ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബും പ്രവർത്തിക്കുന്നു .
മാനേജ്മെന്റ്
പള്ളിക്കൊപ്പം പള്ളിക്കൂടം എന്ന ആഹ്വാനം സ്വീകരിച്ചു 05/06/1917ൽ ആരംഭിച്ച പുതുക്കാട് സെന്റ് ആന്റണീസ് എലിമെന്ററി സ്കൂൾ (ഇംഗ്ളീഷും മലയാളവും പഠിപ്പിക്കുന്ന ആംഗ്ലോ വെർണക്കലർ സ്കൂൾ )ലോവർ പ്രൈമറി,അപ്പർ പ്രൈമറി ,ഹൈസ്കൂൾ,ഹയർ സെക്കന്ററി എന്നീ തലങ്ങളിലേക്ക് ഉയർത്തപ്പെട്ടു.31/03/1971 ൽ തൃശൂർ കത്തോലിക്ക രൂപത കോർപ്പറേറ്റ് ഏജൻസി രൂപം കൊണ്ടപ്പോൾ അതിലെ അംഗമായി .
ക്രമ നമ്പർ | മാനേജർമാർ | കാലഘട്ടം |
---|---|---|
1 | വെരി റെവ ഫാ ദേവസ്സി അവറാൻ | 1917-1918 |
2 | വെരി റെവ ഫാ യോഹന്നാൻ അക്കര | 1918-1919 |
3 | വെരി റെവ ഫാ മത്തായി പുതുശ്ശേരി | 1919-1920 |
4 | വെരി റെവ ഫാ ക്രൂസ് പാനികുളം | 1921-1923 |
5 | വെരി റെവ ഫാ യോഹന്നാൻ ആലപ്പാട്ട് | 1923-1925 |
6 | വെരി റെവ ഫാ പൊറിഞ്ചു എളംകുന്നപ്പുഴ | 1925-1928 |
7 | വെരി റെവ ഫാ ജേക്കബ് മേനാച്ചേരി | 1928-1931 |
8 | വെരി റെവ ഫാ തോമ തൈക്കാട്ടിൽ | 1931-1934 |
9 | വെരി റെവ ഫാ ഔസേഫ് ചിറയത് സീനിയർ | 1934-1938 |
10 | വെരി റെവ ഫാ ഔസേഫ് മണവാളൻ | 1938-1940 |
11 | വെരി റെവ ഫാ പത്രോസ് പഴയാറ്റിൽ | 1940-1941 |
12 | വെരി റെവ ഫാ സിറിയക് മേനാച്ചേരി | 1941-1942 |
13 | വെരി റെവ ഫാ ഔസേഫ് ചിറ്റിലപ്പിള്ളി സീനിയർ | 1942-1945 |
14 | വെരി റെവ ഫാ ഗീവർഗീസ് അക്കര | 1946-1952 |
15 | വെരി റെവ ഫാ ഔസേഫ് പറമ്പൻ ജൂനിയർ | 1952-1958 |
16 | വെരി റെവ ഫാ ജേക്കബ് ചൊവ്വല്ലൂർ | 1958-1962 |
17 | വെരി റെവ ഫാ സക്കറ്യാസ് വാഴപ്പിള്ളി | 1962-1963 |
18 | വെരി റെവ ഫാ അഗസ്റ്റി തട്ടിൽ | 1963-1964 |
19 | വെരി റെവ ഫാ ജോൺ മാളിയേക്കൽ | 1964-1965 |
20 | വെരി റെവ ഫാ പോൾ വാലിക്കോടത് | 1965-1969 |
21 | വെരി റെവ ഫാ ജോസഫ് തോട്ടുങ്കൽ | 1969-1970 |
22 | വെരി റെവ ഫാ സക്കറിയാസ് പുതുശ്ശേരി | 1970-1972 |
23 | വെരി റെവ ഫാ ജെയിംസ് എളംകുന്നപ്പുഴ | 1972-1976 |
24 | വെരി റെവ ഫാ മാത്യു കിടങ്ങൻ | 1976-1980 |
25 | വെരി റെവ ഫാ ആന്റണി പെല്ലിശ്ശേരി | 1980-1984 |
26 | വെരി റെവ ഫാ ജോസഫ് ചാഴൂർ | 1984-1988 |
27 | വെരി റെവ ഫാ ആന്റണി ചെമ്മണ്ണൂർ | 1988-1991 |
28 | വെരി റെവ ഫാ ആന്റണി തോട്ടാൻ | 1991-1994 |
29 | വെരി റെവ ഫാ ജോർജ് കൂനൻ | 1994-1996 |
30 | വെരി റെവ ഫാ പോൾ ആലപ്പാട്ട് | 1996-2001 |
31 | വെരി റെവ ഫാ ആന്റണി മേച്ചേരി | 2001-2004 |
32 | വെരി റെവ ഫാ ലോറൻസ് ഒലെക്കെങ്കൽ | 2004-2007 |
33 | വെരി റെവ ഫാ ജോസ് തെക്കേക്കര | 2007-2008 |
34 | വെരി റെവ ഫാ ഇട്ടിച്ചൻ കുരിശ്ശേരി | 2008-2010 |
35 | വെരി റെവ ഫാ ജോസ് വല്ലൂരാൻ | 2010-2017 |
36 | വെരി റെവ ഫാ പോൾസൺ പാലത്തിങ്കൽ | 2017-2020 |
37 | വെരി റെവ ഫാ ജോൺസൺ ചാലിശ്ശേരി | 2020- |
മുൻ സാരഥികൾ
ക്രമ നമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | ശ്രീ എം ആർ ജോസഫ് | 1917 |
2 | ശ്രീ എൻ എസ് പരമേശ്വര അയ്യർ | 1917 |
3 | ശ്രീ എം ആർ ജോസഫ് | 1918-1919 |
4 | ശ്രീ എൽ കെ വൈദ്യനാഥ അയ്യർ | 1921 |
5 | ശ്രീ എം ആർ ജോസഫ് | 1922 |
6 | ശ്രീ ഇ എൽ ആന്റണി | 1922 |
7 | ശ്രീ എ വി ആന്റണി | 1923-1935 |
8 | ശ്രീ പി സി ജോസഫ് | 1935 |
9 | ശ്രീ എ വി ആന്റണി | 1936-1956 |
10 | ശ്രീ പി സി ജോസഫ് | 1956-1971 |
11 | ശ്രീ പി ജെ അബ്രാഹം | 1971-1973 |
12 | ശ്രീ കെ ബലരാമ മാരാർ | 1973-1975 |
13 | ശ്രീ പി ജെ ജോർജ് | 1975-1982 |
14 | ശ്രീ കെ വിജയൻ | 1982-1983 |
15 | ശ്രീ കെ ജെ വർഗീസ് | 1983-1985 |
16 | ശ്രീ ടി എ ഔസേഫ് | 1985-1988 |
17 | ശ്രീ പി എ അഗസ്റ്റി | 1988-1989 |
18 | ശ്രീ കെ എൻ നാരായണൻ | 1989-1990 |
19 | ശ്രീ സി ഡി ലോനപ്പൻ | 1990-1992 |
20 | ശ്രീ പി ഡി ജോസ് | 1992-1993 |
21 | ശ്രീ എം എൽ ജോസ് | 1993-1995 |
22 | ശ്രീ സി ടി സൈമൺ | 1995-2006 |
23 | ശ്രീമതി എം ഒ തങ്കമ്മ | 2006-2013 |
24 | ശ്രീ സി കെ ജോസഫ് | 2013-2017 |
25 | ശ്രീമതി ടി ഒ ഷെർളി | 2017-2018 |
26 | റെവ ഫാ ആന്റോ കാഞ്ഞിരത്തിങ്കൽ | 2018-2019 |
27 | ശ്രീമതി ടി ഒ ഷെർളി | 2019- |
ക്രമ നമ്പർ | പ്രിൻസിപ്പൽ | കാലഘട്ടം |
---|---|---|
1 | ശ്രീ സി ടി സൈമൺ | 1998-2006 |
2 | ശ്രീമതി സീന കെ ജെ (പ്രിൻസിപ്പൽ ഇൻ ചാർജ് ) | 2006-2007 |
2 | ശ്രീമതി ആൻസി ജോസഫ് പി | 2007-2016 |
4 | ഡോ ജോയ് കെ എ | 2016- |
സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ശ്രീ സി ടി സൈമൺ
സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് 2021 ഡോ കെ എ ജോയ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രശസ്തരായ സെന്റ് ആന്റണിഷ്യൻസ്
1951 ഡിസംബർ 13ന് പുതുക്കാടിൽ ജനനം
1977 മാർച്ച് 14ന് വൈദീക പട്ടം സ്വീകരിച്ചു.
2014 മാർച്ച് 18-ന് തൃശൂർ അതിരൂപത സഹായമെത്രാൻ
2007 മാർച്ച് 18ന് തൃശൂർ അതിരൂപത മെത്രാൻ
1951 എസ് എസ് എൽ സി സെന്റ് ആന്റണീസ് എച്ച് എസ് പുതുക്കാട്
1956 മാത്തമാറ്റിക്സ് ടീച്ചർ സെന്റ് ആന്റണീസ് എച്ച് എസ് പുതുക്കാട്
24 വർഷം എം എൽ എ
4 വർഷം കേരള കൃഷിവകുപ്പ് മന്ത്രി
8 വർഷം കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം
4 വർഷം കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റി പ്രോ-ചാൻസലർ
1970 എസ് എസ് എൽ സി സെന്റ് ആന്റണീസ് എച്ച് എസ് പുതുക്കാട്
കോളേജ് വിദ്യാഭ്യാസം സെന്റ് തോമസ് കോളേജ് തൃശൂർ
മുൻ കെമിസ്ട്രി പ്രൊഫസർ സെന്റ് തോമസ് കോളേജ്, തൃശൂർ
15 വർഷം എം എൽ എ
മുൻ വിദ്യഭ്യാസ വകുപ്പ് മന്ത്രി
ശ്രീ സി ജി ജനാർദ്ധനൻ
വിദ്യാഭ്യാസം സെന്റ് ആന്റണീസ് എച്ച് എസ് പുതുക്കാട്
10 വർഷം എം എൽ എ
മുൻ കെ പി സി സി ജനറൽ സെക്രട്ടറി
മുൻ സ്റ്റേറ്റ് ഫിലിം ചേംബർ വൈസ് പ്രസിഡണ്ട്
ശ്രീ എം കെ പോൾസൺ മാസ്റ്റർ
വിദ്യാഭ്യാസം സെന്റ് ആന്റണീസ് എച്ച് എസ് പുതുക്കാട്
23ാം വയസ്സിൽ പുതുക്കാട് ഗ്രാമപഞ്ചായത്ത് മെമ്പർ
1991 ജില്ല കൗൺസിൽ മെമ്പർ
1995 ജില്ല പഞ്ചായത്ത് മെമ്പർ
2001 ൽ മണലൂർ എം എൽ എ
2002 ൽ കെ പി സി സി എക്സിക്യൂട്ടീവ് മെമ്പർ
വഴികാട്ടി
- NH 544 ൽ നിന്നും ഊരകം പുതുക്കാട് റോഡിൽ 350 മീറ്റർ
- പുതുക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്നും 1 കി മി
{{#multimaps:10.421220621919877,76.2679620851942|zoom=18}}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23058
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ