ഗവ. യു പി സ്കൂൾ, തെക്കേക്കര
Schoolwiki award applicant
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിൽ ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്തിലെ പെരുങ്ങാല വില്ലേജ് പത്താം വാർഡിൽ കൊയ്പ്പള്ളികാരാണ്മ എന്ന ഗ്രാമപ്രദേശത്താണ് ഒരു നൂറ്റാണ്ടിലധികം സേവനപാരമ്പര്യമുള്ള ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ലോകപൈതൃക പട്ടികയിൽ സ്ഥാനം പിടിച്ച ചെട്ടികുളങ്ങരയുടെ പരിശുദ്ധിയും പാരമ്പര്യവും ഈ വിദ്യാലയത്തിനും ആവകാശപ്പെടാവുന്നതാണ്,
ഗവ. യു പി സ്കൂൾ, തെക്കേക്കര | |
---|---|
വിലാസം | |
ഓലകെട്ടിയമ്പലം ഓലകെട്ടിയമ്പലം പി.ഒ. , 690510 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 30 - 05 - 1921 |
വിവരങ്ങൾ | |
ഫോൺ | 0479 2478989 |
ഇമെയിൽ | gupsthekkekara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36275 (സമേതം) |
യുഡൈസ് കോഡ് | 32110701004 |
വിക്കിഡാറ്റ | Q87479008 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | മാവേലിക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | കായംകുളം |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | മാവേലിക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെട്ടികുളങ്ങര പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 30 |
പെൺകുട്ടികൾ | 31 |
ആകെ വിദ്യാർത്ഥികൾ | 61 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുശീല .ആർ |
പി.ടി.എ. പ്രസിഡണ്ട് | സുഗീഷ്.എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ശുഭ |
അവസാനം തിരുത്തിയത് | |
15-03-2022 | 36275 |
ചരിത്രം
1921 മെയ് മാസത്തിലാണ് ഈ സരസ്വതിക്ഷേത്രം സ്ഥാപിതമായത്. നെടുമാനത്ത്, പാർവതീനിലയം തുടങ്ങി സ്കൂളിന് സമീപമുള്ള പല വീട്ടുകാരുടെയും വസ്തു ഏറ്റെടുത്തു അവിടെ താൽകാലിക ഷെഡ്ഡുകൾ നിർമിച്ച് ആരംഭിച്ച ഈ വിദ്യാലയം ഈ നാട്ടിലെ അനേകായിരങ്ങൾക്ക് അക്ഷരദീപം പകർന്നു നൽകിയിട്ടുണ്ട്. ഒരേക്കർ പതിനേഴു സെന്റ് സ്ഥലം സ്വന്തമായിട്ടുള്ള സ്കൂളിന്റെ പടിഞ്ഞാറു ഭാഗം പണ്ട് വയലായിരുന്നു. പിന്നീടത് സ്കൂൾ മൈതാനത്തിനായി മണ്ണിട്ട് നികത്തി ഉപയോഗിക്കുന്നു.സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്നവരും കർഷകത്തൊഴിലാളികളും ഏറെയുള്ള ഈ ഗ്രാമത്തിലെ മുഴുവൻ ആൾക്കാരുടെയും വിദ്യാഭ്യാസകേന്ദ്രമായിരുന്നു ഈ വിദ്യാലയം ഇവരിൽ നല്ലൊരു വിഭാഗവും ലോകത്തിന്റെ തന്നെ പല കോണുകളിൽ ഉന്നതസ്ഥാനം അലങ്കരിച്ചിട്ടുണ്ട്.പ്രീ പ്രൈമറി മുതൽ ഏഴാം തരം വരെയുള്ള ക്ലാസുകൾ ഈ വിദ്യാലയത്തിലുണ്ട്.
8 അധ്യാപകർ ഇവിടെ ഉണ്ട്. വളരെ നല്ല ഒരു പി ടി എ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. പൂർവ വിദ്യാർത്ഥികളും സമീപവാസികളും രാഷ്ട്രീയ സാംസ്‌കാരിക സാംസ്കാരിക സംഘടനകളും ഈ വിദ്യാലയത്തിന്റെ പുരോഗതിയ്ക്കായി സഹായിക്കാറുണ്ട്. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
ഒരേക്കർ പതിനേഴ് സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. രണ്ട് കെട്ടിടങ്ങളാണ് സ്കൂളിനുള്ളത്. രണ്ടു നിലയുള്ള സ്കൂൾ കെട്ടിടത്തിൽ പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ്സ് വരെയുള്ള കുട്ടികൾക്ക് പഠിക്കാനുള്ള ക്ലാസ്സ് മുറികളും ഫർണിച്ചറുകളും ഉണ്ട്. സ്കൂളിന് ലൈബ്രറി, ഗണിത ലാബ്, സയൻസ് ലാബ്, സോഷ്യൽ സയൻസ് ലാബ്, ഐടി പഠനത്തിനുള്ള സൗകര്യം ഇവയുണ്ട്. കുട്ടികൾക്ക് കായികവിദ്യാഭ്യാസത്തിനായി സ്കൂളിനോട് ചേർന്ന് അൻപത് സെന്റ് കളിസ്ഥലമുണ്ട്. സ്കുളിൽ ശുദ്ധജലലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. ഉച്ചഭക്ഷണം നൽകുന്നതിനായി വൃത്തിയുള്ള അടുക്കളയും ഉണ്ട്. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യകം ശുചിമുറി സൗകര്യം സ്കൂളിൽ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ഹെൽത്ത് ക്ലബ്.
- ഹിന്ദി ക്ലബ്.
- ഇംഗ്ലീഷ് ക്ലബ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
രോഹിണി മണി സാർ
വാവാക്കണ്ണ് സാർ
ഹരിഹരൻ സാർ
തമ്പി സാർ
അനിരുദ്ധൻ സാർ
ഭാസ്കരൻ സാർ
ശ്രീകുമാരി ടീച്ചർ
ജാനകി ടീച്ചർ
ഷീല ടീച്ചർ
നേട്ടങ്ങൾ
കലോത്സവം, ശാസ്ത്രമേള, കായിക മേള തുടങ്ങിയവയിൽ സ്കൂൾ മികച്ച വിജയം നേടാറുണ്ട്.
ഈ വർഷം ശാസ്ത്രരംഗം ശാസ്ത്ര ലേഖനമത്സരത്തിൽ പാർവ്വതി രമേശ് സബ് ജില്ലാ തലത്തിൽ ഒന്നാംസ്ഥാനവും ജില്ലാതലത്തിൽ മൂന്നാംസ്ഥാനവും നേടി.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ജേക്കബ് തോമസ് ഐ. എ. എസ്
അഡ്വ. അനിൽകുമാർ.
മനോജ് കുമാർ ( വെഹിക്കിൾ ഇൻസ്പെക്ടർ)
ഐസക്ക് ഡാനിയേൽ ( സംസ്ഥാന അധ്യാപക അവാർഡ് ജേതാവും എഴുത്തുകാരനും)
വഴികാട്ടി
- ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
{{#multimaps:9.1968027,76.5327555 |zoom=18}}
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 36275
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ