ഗവ. യു പി സ്കൂൾ, തെക്കേക്കര/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാലയത്തിൽ നടന്നു വരുന്ന സാമൂഹ്യശാസ്ത്ര ക്ലബ്‌ സ്കൂളിൽ സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ നടത്താറുണ്ട്.

2021 - 2022  വർഷത്തെ പ്രവർത്തനങ്ങൾ

ജൂൺ 8 ലോക സമുദ്ര ദിനത്തിന്റെ അന്ന് സാമൂഹ്യശാസ്ത്രം ക്ലബ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. വിദ്യാലയത്തിലെ  സാമൂഹ്യശാസ്ത്രം ക്ലബ്ബിന്റെ ഭാഗമായി  ദിനാചരണങ്ങൾ നടത്തുകയും   പതിപ്പുകളും പോസ്റ്ററുകളും പ്ലക്കാർഡുകളും  തയ്യാറാക്കുകയും  ഓൺലൈൻ ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു.  സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ഭാഗമായി അഞ്ചാം ക്ലാസ് വിദ്യാർത്ഥികൾ പ്രാദേശിക ചരിത്രവും എൻറെ വിദ്യാലയം പതിപ്പും തയ്യാറാക്കി.  പഴയകാലത്തെ ഉപകരണങ്ങളുടെ ചിത്രങ്ങൾ ശേഖരിച്ച് ആൽബവും തയ്യാറാക്കി.