ഗവ. യു.പി.എസ്സ് നിലമേൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. യു.പി.എസ്സ് നിലമേൽ | |
---|---|
വിലാസം | |
നിലമേൽ നിലമേൽ പി.ഒ. , 691535 , കൊല്ലം ജില്ല | |
സ്ഥാപിതം | 1 - 1 - 1952 |
വിവരങ്ങൾ | |
ഫോൺ | 0474 2433093 |
ഇമെയിൽ | govtupsnilamel@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 40230 (സമേതം) |
യുഡൈസ് കോഡ് | 32130200501 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂർ |
ഉപജില്ല | ചടയമംഗലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | ചടയമംഗലം |
താലൂക്ക് | കൊട്ടാരക്കര |
ബ്ലോക്ക് പഞ്ചായത്ത് | ചടയമംഗലം |
തദ്ദേശസ്വയംഭരണസ്ഥാപനം | നിലമേൽ |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 322 |
പെൺകുട്ടികൾ | 348 |
ആകെ വിദ്യാർത്ഥികൾ | 670 |
അദ്ധ്യാപകർ | 31 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സജീവ്.പി. |
പി.ടി.എ. പ്രസിഡണ്ട് | സജീബ്.എം |
അവസാനം തിരുത്തിയത് | |
15-03-2022 | 40230 |
ചരിത്രം
നില മേലാക്കിയ നിലമേൽ ഗവ. യു.പി .എസ്
(സ്കൂൾ ചരിത്രത്തിലൂടെ)
ഭാരതത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രങ്ങൾ സമൂഹമനസ്സിനെ ഉണർത്താൻ പോന്നതായിരുന്നു. അതിന്റെ പ്രകമ്പനങ്ങൾ സാമൂഹ്യമാറ്റങ്ങൾക്ക് വഴിയൊരുക്കി. ഭാരതം നേരിട്ട വെല്ലുവിളികൾ ധീരനേതാക്കൾ അതിജീവിച്ചതും, പരിഹാരം കണ്ടതും, രാജ്യത്തെ നന്മയിലേക്ക് നയിച്ചതും നാം ചരിത്രത്താളുകളിൽ വായിച്ചറിഞ്ഞതാണ്. സ്വാതന്ത്ര്യം നേടിയിട്ടും പ്രവർത്തിക്കാൻ ഇനിയും ഏറെയു ണ്ടെന്നും അന്ധകാരങ്ങൾ മാറേണ്ടതുണ്ടെന്നും തിരിച്ചറിഞ്ഞ് പ്രവർത്തിച്ച മഹാത്മാക്കളുടെ പുണ്യ ഭൂമിയാണ് ഇന്ത്യ, ബ്രിട്ടീഷ് ഭരണകൂടത്തിന് കീഴിൽ അനുഭവിച്ച അസ്വാതന്ത്യത്തിൽനിന്ന് വിമോചനത്തിന്റെ പാതയിലേക്ക് ഉണർന്നുവന്ന ഭാരതത്തിന് യാത്ര ചെയ്യാനേറെയുണ്ടായിരുന്നു.
സാമൂഹ്യമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഉയരാനുള്ള ത്വര എങ്ങും മാറ്റൊലിക്കൊണ്ടു. സ്വതന്ത്ര ഇന്ത്യ ജനമനസ്സുകളിൽ തെളിയിച്ച തിരിനാളങ്ങൾ ദേശാന്തരങ്ങളിൽ അഗ്നിനാളങ്ങളായി ജ്വലിച്ചു. അജ്ഞതയും അന്ധവിശ്വാസങ്ങളും തുടച്ചുനീക്കാനും സാമൂഹ്യമായും സാമ്പത്തികമായും മുന്നേറാനും അതവരെ പ്രാപ്തരാക്കി. കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
ഒരു ഏക്കർ പതിനേഴ് സെന്റ് സ്ഥലത്താണ് ഗവഃ യു പി എസ് നിലമേൽ സ്ഥിതി ചെയ്യുന്നത്.ഏറെ വർഷക്കാലമായി നിലമേൽ പ്രദേശത്തിന്റെ വിദ്വാഭ്യാസ മേഖലയിൽ തനതായ ഇടം പിടിച്ച ഈ വിദ്യാലയം അതിന്റെ പ്രയാണം അഭംഗുരം തുടരുന്നു. വിദ്യാലയ ശാക്തീകരണത്തിനും നൂതനവും മെച്ചപ്പെട്ടതുമായ അക്കാദമിക് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കുവാൻ ഇതിനകം കഴിഞ്ഞിട്ടുണ്ട് . കലാകായിക ശാസ്ത്രമേളകളിൽ മികവുറ്റ പ്രകടനം കാഴ്ചവെയ്ക്കാനും പ്രതികരണശേഷിയുള്ള ഒരു സമൂഹമായി കുട്ടികളെ വാർത്തെടുക്കാനും അധ്യാപക രക്ഷകർത്തൃ കൂട്ടായ്മയ്ക്ക് സാധിച്ചിട്ടുണ്ട്. മുൻവർഷങ്ങളിലെ പ്രവർത്തനങ്ങൾ വിലയിരുത്തിയാൽ മെച്ചപ്പെടുത്തലുകളിലൂടെ മുന്നേറിയ ഒരു വിദ്യാലയ ചരിത്രം നമുക്ക് കാണാൻ സാധിക്കും.. അക്കാദമികവും ഭൗതികവും സാമൂഹികവുമായ മേഖലകളിൽ പുതിയ ഏടുകൾ തുന്നിച്ചേർക്കാൻ സാധിച്ചിട്ടുണ്ട്. നിർലോഭമായ പിന്തുണയും സഹായവും നൽകിവരുന്ന രക്ഷകർത്താക്കൻ, നാട്ടുകാർ, എന്നിവർ ഈ പൊതുവിദ്യാലയത്തിന്റെ ജീവസ്സുറ്റ കണ്ണികളാണ്.കൂടുതൽ അറിയാൻ
സ്കൂൾ റേഡിയോ പ്രോഗ്രാം -''വോയിസ് ഓഫ് നിലമേൽ ''
കുട്ടികൾക്കായി ഒരു റേഡിയോ സ്റ്റേഷൻ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്.എല്ലാ ദിവസവും കുട്ടികൾ അവതരിപ്പിക്കുന്ന ഇംഗ്ലീഷ്,മലയാളം,ഹിന്ദി വാർത്തകളും, കുട്ടികളുടെ സർഗാത്മക കഴിവുകളും വോയിസ് ഓഫ് നിലമേലിലൂടെ സ്കൂളിലെ എല്ലാ കുട്ടികളും അറിയുകയും ആസ്വദിക്കുകയും ചെയ്യുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
വിവിധ ക്ലബ്ബുകൾ ഏറ്റെടുത്തു നടത്തി വന്നിട്ടുള്ള വിവിധ ദിനാചരണങ്ങൾ കുട്ടികളിലെ കഴിവുകൾ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഉള്ള വേദികളായി മാറി. ദിനാചരണങ്ങളുടെ പ്രത്യേകതകളും, അവ നടപ്പിൽ വരുത്തേണ്ട ആവശ്യകതയും പകർന്നുനൽകാൻ ദിനാചരണങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. സി.ഡി പ്രദർശനം, പോസ്റ്റർ നിർമ്മാണം,റാലി,പുസ്തക പ്രദർശനം,പതിപ്പ് തയ്യാറാക്കൽ, മാഗസിൻ നിർമ്മാണം, വായനാമത്സരം തുടങ്ങിയവഏതാനും പ്രവർത്തനങ്ങൾ മാത്രം.
ഫെബ്രുവരി 28 ശാസ്ത്ര ദിനവുമായി ബന്ധപ്പെട്ട് വലിയൊരു പ്രോജെക്ട് സ്കൂളിൽ നടന്നുവരികയാണ്.' ശാസ്ത്ര ലോകത്തേക്ക് ' എന്നു പേര് നൽകിയിരിക്കുന്ന പ്രോഗ്രാമിന്റെ തിരക്കിലാണ് ഓരോ വിദ്യാർത്ഥിയും അധ്യാപകരും. സി.വി.രാമന്റെ ജന്മദിനവുമായി ബന്ധപ്പെട്ടു നവംബർ 7 നു തുടങ്ങിയ പരിപാടികൾ അന്തിമ ഘട്ടത്തിലേക്ക് അടുക്കുകയാണ്. 'ലിറ്റിൽ സയന്റിസ്ട് ' എന്ന പേരിൽ കൗതുകങ്ങളുടെ ശാസ്ത്ര ലോകത്തേക്ക് കുഞ്ഞു ശാസ്ത്രജ്ഞരെക്കൂടി ഞങ്ങൾ കൂടെ കൂട്ടിയിട്ടുണ്ട്.
മുൻ സാരഥികൾ
- ഷാഹുൽ ഹമീദ്
- ശങ്കരപ്പണിക്കർ
- കെ.വാസന്തി
- എം.വാസുദേവക്കുറുപ്പ്
- ചന്ദ്രസേനക്കുറുപ്പ്
- നാണുക്കുട്ടൻപിള്ള
- ജി.സുകുമാരൻ ഉണ്ണിത്താൻ
- രാമചന്ദ്രൻ
- ഈസുകുഞ്ഞു
- ശിവരാമപിള്ള
- നിർമ്മല
- എൻ. പ്രഭ
- കേശവപിള്ള
- സലിം രാജ്‌കുമാർ
- ജയപ്രകാശൻ പിള്ള
- രാധാകൃഷ്ണൻ
- മോഹനകുമാരൻ നായർ
- പി.ജെ.ഷൈല
പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ
- ഒളിമ്പ്യൻ മുഹമ്മദ് അനസ്
വഴികാട്ടി
- കൊല്ലം റയിൽവേ സ്റ്റേഷനിൽ നിന്നും - 38 km
- വർക്കല റയിൽവേ സ്റ്റേഷനിൽ നിന്നും 26 km
- തിരു. റെയിൽവേ സ്റ്റേഷനിൽ നിന്നും 45 km
- SH -1 ൽ ചടയമംഗലത്ത് നിന്നും 6 km
- കടയ്ക്കൽ നിന്നും 4 km
- കിളിമാനൂരിൽ നിന്നും 6 km
- NH 66 ൽ പാരിപ്പള്ളിയിൽ നിന്നും 16 km
{{#multimaps:8.8250,76.8804|zoom=16}}