എൻ.എം.എൽ.പി.എസ് മൈലപ്ര

Schoolwiki സംരംഭത്തിൽ നിന്ന്
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

നവതിയുടെ നിറവിൽ ഒരു വിദ്യാലയ മുത്തശി ഒമ്പത് പതിറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്, മൈലപ്ര എൻ എം എൽ പി സ്കൂളിന്. കൃത്യമായി പറഞ്ഞാൽ 1929 ലാണ് മിഷ്ണറി ഇ എച്ച് നോയൽ ഈ സ്കൂൾ സ്ഥാപിക്കുന്നത്. ബ്രദറൺ മിഷൻ സ്കൂൾ എന്നായിരുന്നു ആദ്യ നാമം എന്ന് കേട്ടിട്ടുണ്ട്. ഇംഗ്ലണ്ടിലുള്ള തന്റെ വസ്തു വിറ്റാണത്രേകേരളത്തിൽ സ്കൂളുകൾ പണിയുവാനുള്ള പണം അദ്ദേഹം സ്വരൂപിച്ചത്. ഇപ്പോൾ സ്കൂൾ നിൽക്കുന്ന സ്ഥലത്ത് പണ്ട് താമസിച്ചിരുന്നത് കാക്കന്മാർ ആയിരുന്നു പോലും. അതുകൊണ്ടാവാം കാക്കാംതുണ്ട് എന്ന് ഇപ്പോഴും ഈ സ്ഥലം അറിയപ്പെടുന്നതു്. പില്ക്കാലത്ത് കരിംകുറ്റിക്കൽ ശ്രീ കെ. കെ. വർഗീസ് ഈ വസ്തു വിലക്ക് വാങ്ങി. കെ. കെ. വർഗീസിൽ നിന്നുമാണ് ഈ സ്ഥലം നോയൽ സായിപ്പ് സ്വന്തമാക്കുന്നത്.നാടിന്റെ ദീപസ്തംഭം പത്തനംതിട്ട ജില്ലാ ആസ്ഥാനത്തു നിന്നും മൂന്നു കിലോമീറ്റർ ദൂരെയാണ് മൈലപ്ര എന്ന ചെറുഗ്രാമം. മൈലപ്ര ജംഗ്ഷനിൽ നിന്നും കടമ്മനിട്ടയിലേക്ക് പോകുന്ന വഴിയിൽ കൃത്യം 200 മീറ്റർ ദൂരെ ഒരു ചെറു കുന്നിൻ പ്രദേശത്താണ് മിഷണറി നോയൽ തന്റെ പിതാവിന്റെ മെമ്മോറിയൽ ആയി എൽപി സ്കൂൾ സ്ഥാപിച്ചത്.

എൻ.എം.എൽ.പി.എസ് മൈലപ്ര
വിലാസം
മൈലപ്ര

എൻ.എം.എൽ.പി.എസ്
,
മൈലപ്ര ടൗൺ പി.ഒ.
,
689678
,
പത്തനംതിട്ട ജില്ല
സ്ഥാപിതം15 - 5 - 1929
വിവരങ്ങൾ
ഫോൺ0468 2229166
ഇമെയിൽnmlpsmylapra2012@gmail.com
കോഡുകൾ
സ്കൂൾ കോഡ്38624 (സമേതം)
യുഡൈസ് കോഡ്32120301901
വിക്കിഡാറ്റQ87599421
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല പത്തനംതിട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകോന്നി
താലൂക്ക്കോന്നി
ബ്ലോക്ക് പഞ്ചായത്ത്കോന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ18
പെൺകുട്ടികൾ17
ആകെ വിദ്യാർത്ഥികൾ35
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലീലാമ്മ കോശി
പി.ടി.എ. പ്രസിഡണ്ട്അശോക് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്അർച്ചന ശ്യാം
അവസാനം തിരുത്തിയത്
14-03-202238624


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

നവതിയുടെ നിറവിൽ ഒരു വിദ്യാലയ മുത്തശി ഒമ്പത് പതിറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്, മൈലപ്ര എൻ എം എൽ പി സ്കൂളിന്. കൃത്യമായി പറഞ്ഞാൽ 1929 ലാണ് മിഷ്ണറി ഇ എച്ച് നോയൽ ഈ സ്കൂൾ സ്ഥാപിക്കുന്നത്. ബ്രദറൺ മിഷൻ സ്കൂൾ എന്നായിരുന്നു ആദ്യ നാമം എന്ന് കേട്ടിട്ടുണ്ട്. ഇംഗ്ലണ്ടിലുള്ള തന്റെ വസ്തു വിറ്റാണത്രേകേരളത്തിൽ സ്കൂളുകൾ പണിയുവാനുള്ള പണം അദ്ദേഹം സ്വരൂപിച്ചത്. ഇപ്പോൾ സ്കൂൾ നിൽക്കുന്ന സ്ഥലത്ത് പണ്ട് താമസിച്ചിരുന്നത് കാക്കന്മാർ ആയിരുന്നു പോലും. അതുകൊണ്ടാവാം കാക്കാംതുണ്ട് എന്ന് ഇപ്പോഴും ഈ സ്ഥലം അറിയപ്പെടുന്നതു്. പില്ക്കാലത്ത് കരിംകുറ്റിക്കൽ ശ്രീ കെ. കെ. വർഗീസ് ഈ വസ്തു വിലക്ക് വാങ്ങി. കെ. കെ. വർഗീസിൽ നിന്നുമാണ് ഈ സ്ഥലം നോയൽ സായിപ്പ് സ്വന്തമാക്കുന്നത്.നാടിന്റെ ദീപസ്തംഭം പത്തനംതിട്ട ജില്ലാ ആസ്ഥാനത്തു നിന്നും മൂന്നു കിലോമീറ്റർ ദൂരെയാണ് മൈലപ്ര എന്ന ചെറുഗ്രാമം. മൈലപ്ര ജംഗ്ഷനിൽ നിന്നും കടമ്മനിട്ടയിലേക്ക് പോകുന്ന വഴിയിൽ കൃത്യം 200 മീറ്റർ ദൂരെ ഒരു ചെറു കുന്നിൻ പ്രദേശത്താണ് മിഷണറി നോയൽ തന്റെ പിതാവിന്റെ മെമ്മോറിയൽ ആയി എൽപി സ്കൂൾ സ്ഥാപിച്ചത്. നാലു തലമുറകൾക്ക് വിദ്യാ ദീപ്തി ചൊരിയുവാനും ദിശാബോധം നൽകുവാനും ഈ ദീവസ്തംഭത്തിന് കഴിയുന്നുണ്ട്. സ്കൂളിന്റെ ആദ്യ കെട്ടിടം മേയുവാനുള്ള ഓട് കൊണ്ടുവന്നത് കൊല്ലത്തുള്ള ഹാരിസൺ ക്രോസ് ഫീൽഡ് കമ്പനിയിൽനിന്നായിരുന്നു എന്ന് കേട്ടിട്ടുണ്ട്. തടി വാങ്ങുന്ന സ്ഥലത്തുതന്നെ തടിയറപ്പുകാരെ വിളിപ്പിച്ച് നീളവും വീതിയും പറഞ്ഞ് അറുത്തെടുത്ത് തലയിൽ ചുമന്നു കൊണ്ടുവരികയായിരുന്നു. ഈ പറമ്പിൽ നിന്നുതന്നെ വെട്ടുകല്ല് വെട്ടിയെടുത്ത് കുമ്മായം തേച്ചാണ് നിർമ്മാണം നടത്തിയത്.

ബ്രദറൺ ആരാധനാലയം

സ്ഥലത്തെ ബ്രദറൺ വിശ്വാസികൾ നിർമ്മാണപ്രവർത്തനങ്ങളിൽ പൂർണമായും സഹകരിച്ചിരുന്നു. കാരണം ആദ്യം മുതൽക്കേ ഈ സ്ഥലം ബ്രദറൺ സമൂഹത്തിന്റെ ഒരു ആരാധനാലയം കൂടെയായിരുന്നു. കരിംകുറ്റിക്കൽ കെ. സി പത്രോസ് എന്ന് ഒരു വിശ്വാസിയുടെ കുഞ്ഞ് മരിച്ചു പോയപ്പോൾ മൃതദേഹം ഈ പരിസരത്ത് അടക്കി. തുടർന്ന് നാട്ടുകാരുടെ രൂക്ഷമായ എതിർപ്പുണ്ടായി. അങ്ങനെയാണ് പൂർണ്ണമായും ഇത് സ്കൂളിന് വിട്ടു കൊടുക്കാമെന്ന് നോയൽ സായിപ്പ് തീരുമാനിച്ചത് എന്നും കേട്ടിട്ടുണ്ട്. രണ്ടു ക്ളാസിൽ തുടക്കംആദ്യകാലങ്ങളിൽ 2ക്ലാസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. വി. സി കൊച്ചിത്താ സാറായിരുന്നു ഹെഡ്മിസ്ട്രസ് . എ. സി മറിയാമ്മ എന്ന മറ്റൊരു അധ്യാപികയും ഉണ്ടായിരുന്നു. നാല്പതോളം കുട്ടികളും. അന്ന് നിലത്തിരുന്ന് ആണ് പഠനം. കളിമൺ തറയായിരുന്നു ക്ലാസ് മുറികൾക്ക് ഉണ്ടായിരുന്നത്. പിന്നെ ബെഞ്ചുകൾ നിർമ്മിക്കപ്പെട്ടു. ബെഞ്ചിനോടൊപ്പം ഡെസ്കും ആയി . പില്ക്കാലത്ത് നല്ല കസേരയും ഡെസ്ക്കും ഉണ്ടായി. 2ക്ലാസ് എന്നുള്ളത് 5 ക്ലാസ് ആയി ഉയരുകയും ഓരോ ക്ലാസിലും രണ്ട് ഡിവിഷൻ വീതം പഠനം നടക്കുകയും ചെയ്ത ഒരു കാലം ഈ സ്കൂളിൽ ഉണ്ടായിരുന്നു. അന്ന് ചെറിയ ക്ലാസുകളിൽ ഷിഫ്റ്റ് ആയിട്ടായിരുന്നു പഠനം നടത്തിയിരുന്നത്. എന്നാൽ പിന്നീട് സർക്കാരിന്റെ നയത്തിൽ മാറ്റങ്ങൾ വന്നപ്പോൾ പ്രൈമറി സ്കൂളിൽ നാലാം ക്ലാസ് വരെ മാത്രമേ പാടുള്ളൂ എന്ന് തീരുമാനമായി. അങ്ങനെ അഞ്ചാം ക്ളാസ് കൊഴിഞ്ഞു പോയി. പഴയകാലത്ത് സ്കൂളിൽ വന്നിരുന്ന വിദ്യാർത്ഥികളുടെ വസ്ത്രധാരണവും കൗതുകകരമായിരുന്നു. ആൺകുട്ടികൾ പൊതുവേ തോർത്തുടുത്ത് വരും പൈസ ഉള്ളവർ ഒരു ഷർട്ട് ധരിക്കും. പെൺകുട്ടികൾക്ക് ആവട്ടെ പൊതുവേ ഒറ്റ ഉടുപ്പാണ് . അപൂർവം ചിലർ പാവാടയും ബ്ലൗസും ധരിക്കും. കൂടുതൽ വായിക്കുക‍‍

ഭൗതികസൗകര്യങ്ങൾ

 53 സെന്റിൽ സ്ഥിതി ചെയ്യുന്ന മൈലപ്ര എൻ. എം. എൽ. പി സ്കൂളിന് ആദ്യ കാലത്ത് ഒരു കെട്ടിടം മാത്രമാണു    ണ്ടായിരുന്നത്.പിന്നീട് അത് 4 കെട്ടിടങ്ങളായി. സീലിംഗ് ഇട്ട ഒരു സ്മാർട്ട്‌ ക്ലാസ്സ്‌ റൂം, കമ്പ്യൂട്ടർ, പ്രൊജക്ടർ, ലൈബ്രറി എന്നീ സൗകര്യങ്ങൾ ഈ സ്കൂളിൽ ലഭ്യമാണ്. ഓരോ ക്ലാസ്സ്‌ മുറിയിലും വൈറ്റ് ബോർഡ്‌, ബ്ലാക്ക് ബോർഡ്‌, ഡസ്ക്, കുട്ടികൾക്ക് ഇരിക്കാനുള്ള കസേരകൾ, ക്ലാസ്സ്‌ ലൈബ്രറി എന്നിവയും ഉണ്ട്. ഓഫീസ് മുറിയിൽ പുസ്തക മരങ്ങൾ, book ഷെൽഫ്, അലമാരകൾ, മേശകൾ എന്നിവ ആകർഷകമായ രീതിയിൽ ക്രമീകരിച്ചിരിക്കുന്നു. കൂടാതെ സി സി ടി വി ക്യാമറയും സ്ഥാപിച്ചിട്ടുണ്ട്.
       മഴവെള്ള സംഭരണി ഈ സ്കൂളിന് ഒരു അനുഗ്രഹമാണ്. ചുറ്റുമതിലും ഗേറ്റും ഇട്ട് സംരക്ഷിതമാണ് സ്കൂൾ പരിസരം. വിശാലമായ കളിസ്ഥലവും തണലേകാ നായി മരങ്ങളുമുള്ള വിശാലമായ മുറ്റം സ്കൂളിന്റെ പ്രധാന സവിശേഷതയാണ്. മുനിസിപ്പാലിറ്റി വാട്ടർ കണക്ഷനും കിണറു കളുമാണ് ജലസ്രോതസ്സുകൾ. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റ് സൗകര്യങ്ങളുമുണ്ട്.
       മതിലിൽ പഞ്ചതന്ത്രം കഥകളും സ്കൂൾ ഭിത്തിയിൽ ജീവൻ തുളുമ്പുന്ന ചിത്രങ്ങളാലും ആകർഷണീയമാണ്. മതിലുകളിലെ പഞ്ചതന്ത്രം കഥകൾ വഴിപോക്കരോട് കഥ പറയുന്നു. ക്ലാസ്സ്‌ മുറിയിലെ ചിത്രങ്ങൾ ആകാശത്തെയും ഭൂഗർഭ ജലാശയ ജീവിതത്തെയും ആകർഷകമാക്കി വരച്ചു കാണിച്ചിട്ടുണ്ട്.
    വിശാലമായ കൃഷിതോട്ടവും ചേന, ചേമ്പ്, വാഴ തുടങ്ങി അനേകം കൃഷികളും ഉണ്ട്. ഈ കൃഷിതോട്ടത്തിൽ നിന്നും ലഭിക്കുന്ന സാധനങ്ങൾ സ്കൂളിലെ ഉച്ച ഭക്ഷണത്തിനായി ഉപയോഗിക്കുന്നു. മനോഹരമായ പൂക്കളുള്ള പൂന്തോട്ടം സ്കൂൾ മുറ്റത്തെ മനോഹരമാക്കുന്നു. കുട്ടികൾക്ക് കളിക്കുന്നതിനായി ഒരു പാർക്കും സ്കൂളിൽ ഉണ്ട്  
                                                                                    പാഠ്യേതര പ്രവർത്തനങ്ങൾ

സയൻസ് ക്ലബ്‌ പഠന യാത്ര - ഔഷധതോട്ട നിരീക്ഷണം ഔഷധ സസ്യങ്ങളുടെ ശേഖരണം, മാഗസിൻ, ഔഷധത്തോട്ട നിർമ്മാണം. ക്വിസ് മത്സരങ്ങൾ പരിസ്ഥിതി ക്ലബ്‌

 പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുന്നതിനായി സർവ്വേ നടത്തിയതിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു.

പത്തനംതിട്ട ഇന്നർ വീൽ ക്ലബ്ബിന്റെ സഹകരണത്തോടെ തുണി ബാഗുകൾ കുട്ടികൾക്ക് നൽകി. കൈ കഴുകൽ ദിനത്തിൽ ഇന്നർവീൽ ക്ലബ്ബിന്റെ സഹകരണത്തിൽ കൈ കഴുകേണ്ട രീതികൾ വിശദമായി കാണിച്ചു കൊടുക്കുകയും തത്സമയം കുട്ടികളെക്കൊണ്ട് ചെയ്യിപ്പിക്കുകയും ചെയ്തു. എല്ലാ കുട്ടികൾക്കും സൗജന്യമായി ഹാൻഡ് വാഷ് നൽകി. വീട്ടിൽ ഉണ്ടാക്കിയ മധുര പലഹാരങ്ങൾ നൽകി. ശുചിത്വ മിഷൻ പരിസര ശുചിത്വവും വ്യക്തി ശുചിത്വവും പ്രവർത്തി പഥത്തിൽ കൊണ്ടുവരുന്നതിനായി കാക്കരിശ്ശി നാടകം സ്കൂളിൽ അവതരിപ്പിച്ചു.വിദ്യാർത്ഥികളിൽ വ്യക്തമായ വ്യത്യാസം കാണാൻ കഴിഞ്ഞു.

           കളിയും ചിരിയും എന്ന പേരിൽ സ്കൂൾ മാഗസിനുകൾ വർഷം തോറും നിർമ്മിക്കുന്നു

മുൻ സാരഥികൾ

വി. സി. കൊച്ചീത്ത

എം. റ്റി ഡാനിയേൽ

മേരി തോമസ്

കെ. റ്റി പത്രോസ്

ജോർജ്. എം

എം. വി. ഗ്രേസിക്കുട്ടി

ലീലാമ്മ

എ. ജി മാത്യൂസ്

ലീലാമ്മ കോശി


മികവുകൾ

പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ 57 സ്കൂളുകളോട് മത്സരിച്ചു ശാസ്ത്രമേളയിൽ പൊതുശേഖരണ വിഭാഗത്തിൽ ഒന്നാം സ്ഥാനവും സാമൂഹ്യ ശാസ്ത്ര വിഭാഗത്തിൽ ഒന്നാം സ്ഥാനവും പ്രവൃത്തിപരിചയ മേളയിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സബ്ജില്ലാ കായികമേളയിൽ മിനി ഗേൾസ് വിഭാഗത്തിൽ വ്യക്തിഗത ചാമ്പ്യൻഷിപ്പും ഓവറോൾ കീരീടവും കരസ്ഥമാക്കി. വയമ്പ് - വായനയ്‌ക്ക് ഒരു വഴികാട്ടി എന്ന പ്രോഗ്രാമുമായി ബന്ധപ്പെട്ട് സ്കൂൾ മാഗസിൻ തയ്യാറാക്കി. അഭിമുഖങ്ങൾ - പദ്മഭൂഷൻ മോസ്റ്റ്‌ റവ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രോപ്പോലിത്ത, കർഷകർ, ആർമി ഓഫീസർസ്, വിദ്യാഭ്യാസ വകുപ്പിലെ പ്രമുഖർ, സ്വാതന്ത്ര്യസമര സേനാനികൾ, സാമൂഹ്യസേവകർ, ആരോഗ്യ വകുപ്പിലെ പ്രമുഖർ എന്നിവരുമായി നടത്തുന്നതിന് സാധിച്ചിട്ടുണ്ട്. സ്വാതന്ത്ര്യ ദിനം, ശിശുദിനം, കേരളപ്പിറവി, ഗാന്ധിജയന്തി തുടങ്ങിയ ദിനാചരണങ്ങളോട് അനുബന്ധിച്ച് കുട്ടികൾ പ്രത്യേക പത്രങ്ങൾ തയ്യാറാക്കി.കമ്പ്യൂട്ടർ പഠനം കാര്യക്ഷമമാക്കികമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള പഠനം ക്രമീകരിച്ചു.

ദിനാചരണങ്ങൾ

പരിസ്ഥിതി ദിനം

വായനാ ദിനം

ചാന്ദ്ര ദിനം

സ്വാതന്ത്ര്യ ദിനം

അധ്യാപകദിനം

ഗാന്ധിജയന്തി

ശിശുദിനം

റിപ്പബ്ലിക് ദിനം

വനമഹോത്സവം ലോക വന മഹോത്സവ വാരത്തിൽ എല്ലാവരും വൃക്ഷ തൈകൾ നട്ടു വനം സംരക്ഷിക്കുമെന്നും ഒരിക്കലും മരങ്ങൾ വെട്ടി നശിപ്പിക്കില്ല എന്നും പ്രതിജ്ഞ ചെയ്തു.* പോസ്റ്ററുകൾക്കും ചുമർ പത്രങ്ങളും നിർമ്മിച്ചു.* ബോധവൽക്കരണ ക്ലാസുകൾ നടത്തി.

ഇമ്മിണി ബല്യ ബഷീർ - ബഷീർ ദിനാഘോഷം

  * ബഷീർ ദിനത്തിൽ കുട്ടികൾ ബഷീറിന്റെ കഥകളിലെ വിവിധ കഥാപാത്രങ്ങളായി ഒരുങ്ങുകയും പ്രശസ്തമായ ഡയലോഗുകൾ പറയുകയും ചെയ്തത് വിജ്ഞാനവും വിനോദവും പകരുന്നതായിരുന്നു. 
  • നാടകവും അഭിമുഖവും നടത്തി.* ബഷീറിന്റെ കഥ കുട്ടികൾക്ക് വായിച്ചു കേൾപ്പിച്ചു.
    ചന്ദ മാമ ചന്ദ്രനിലെന്താണ്? - ചാന്ദ്ര ദിനാഘോഷം
  • ചാന്ദ്ര ദിനത്തിൽ അപ്പോളോ 11, ചന്ദ്രനിൽ ഇറങ്ങിയ വ്യക്തികളുടെ വേഷം ധരിച്ച് വിദ്യാർത്ഥികൾ അരങ്ങത്തെത്തി.
  • അധ്യാപകരുടെ സഹായത്തോടെ വിദ്യാർത്ഥികൾ ചന്ദ്രന്റെ ഉപരിതലം - മോഡൽ നിർമ്മിച്ചു.
  • ചാന്ദ്ര ദിന ക്വിസ് വിജ്ഞാനം പകരുന്നതായിരുന്നു.

കർഷകർ മുഖ്യം ബിഗിലെ - കർഷക ദിനാഘോഷം കർഷക ദിനത്തിൽ കർഷകശ്രീ ശ്രീ. ഗീവർഗീസ് തറയിലിനെ സ്കൂളിൽ വിളിച്ച് അനുമോദിച്ചു. കൃഷിയുമായി ബന്ധപ്പെട്ട് അഭിമുഖം, കൃഷി ഭവന്റെ സഹായത്തോടെ സ്കൂളിൽ കൃഷി ആരംഭിച്ചു.

അധ്യാപക ദിനം

അധ്യാപക ദിനത്തിൽ മുൻ അധ്യാപകരെ ആദരിച്ചു. എല്ലാ വർഷവും കുട്ടികൾ അധ്യാപകവേഷത്തിൽ എത്തി കുട്ടി അധ്യാപകർ ക്ലാസ്സെടുത്തു. കുട്ടിമുഖം വീർപ്പിച്ചു കാർക്കശ്യവും, വാക്കുകൾ പലപ്പോഴും പൂർണമാക്കാനാവാതെ വിഴുങ്ങിയും കുട്ടി ടീച്ചർമാരുടെ ക്ലാസുകൾ കൗതുകം പകരുന്നതായിരുന്നു.  

വര മാഹാത്മ്യം - കാർട്ടൂണിസ്റ് ശങ്കർ ഓർമ്മ ദിനം കാർട്ടൂണിസ്റ് ശങ്കർ ഓർമ്മ ദിനത്തിൽ കാർട്ടൂണിസ്റ് ആയ ശ്രീ ഷാജി കുട്ടികൾക്ക് കാർട്ടൂൺ വരയ്ക്കുന്നതിന്റെ രീതികൾ വിശദീകരിച്ചു. പ്രധാനപ്പെട്ട നേതാക്കളുടെ കാർട്ടൂൺ ചിത്രങ്ങൾ വരച്ചു നൽകി.

ഹിരോഷിമ - നാഗസാക്കി ദിനം

   ഹിരോഷിമ - നാഗസാക്കി ദിനത്തിൽ ബോംബാക്രമണത്തിന്റെ ഭീകര ദൃശ്യങ്ങൾ വെളിപ്പെടുത്തുന്ന ചിത്രങ്ങൾ പ്രദർശിപ്പിച്ചു. ഇനിയൊരു യുദ്ധം വേണ്ടായെന്നു കുട്ടികൾ ഉറക്കെ വിളിച്ചു പറഞ്ഞു.
  • സ്വാതന്ത്ര്യ ദിനാഘോഷം*
  സ്വാതന്ത്ര്യദിനത്തിൽ സ്വാതന്ത്ര്യ സമരസേനനികളുടെ വേഷം ധരിച്ചു റാലി നടത്തി. ക്വിസ് മത്സരം സംഘടിപ്പിച്ചു.     ലോക വയോജന ദിനത്തിൽ മൈലപ്ര പ്രതീക്ഷാഭവനിൽ കുട്ടികളുമായി സന്ദർശനം നടത്തി. അവിടെയുള്ള ഏറ്റവും മുതിർന്ന വ്യക്തിയെ ആദരിച്ചു.കുറെ സമയം അവരുമായി ചിലവഴിച്ചു.

നമ്മുടെ സ്വന്തം ബാപ്പുജി - ഗാന്ധിജയന്തി ആഘോഷങ്ങൾ

  ഗാന്ധിജയന്തി ദിനത്തിൽ ഒരാഴ്ചകാലം നീണ്ടുനിക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ഇലന്തൂർ ഗാന്ധി സ്മാരകം സന്ദർശിച്ചു കുട്ടികൾക്ക് തറി, തുണി നെയ്ത്ത് എന്നിവ പരിചയപ്പെടുത്തി. ശുചീകരണവുമായി ബന്ധപ്പെട്ടു സമീപ പ്രദേശങ്ങളിൽ സർവ്വേ നടത്തി.

വായിച്ചു വളരാം - വായന ദിനാഘോഷം വായനാ ദിനത്തിൽ പ്രശസ്തരായ എഴുത്തുകാരുടെ വേഷത്തിൽ കുട്ടികൾ എത്തുകയും അവരുടെ കൃതികൾ സ്വയം പരിചയപ്പെടുത്തുകയും ചെയ്തു. ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

കൊച്ചീത്ത

ഏലിയാമ്മ ടി.എം

എം.ടി ഡാനിയേൽ

ഗ്ലോറിയാമ്മ ഇ

കുഞ്ഞമ്മ ജോർജ്

അമ്മിണിയമ്മ എൻ. എ

മേരി തോമസ്

ഏലിക്കുട്ടി എം ജി

പത്രോസ് കെ റ്റി

ജോർജ്  എം

അച്ചാമ്മ എ എം

മറിയാമ്മ എൻ റ്റി

ഗ്രേസിക്കുട്ടി എം വി

മാത്യുസ് എ ജി

അന്നമ്മ

മേഴ്‌സി എബ്രഹാം

ലീലാമ്മ കോശി

ജോളി. പി. സാം

മിനി എം മാത്യു

ലിസി

അനിത ജോൺസൻ

എലിസബത്ത് മാത്യു

ബൈജു  റ്റി കെ

ലീമോൾ മാത്യു

മിനി ജോസഫ്

ബിനിമോൾ കെ വി

ശോഭ പി

അനിമോൾ   കുഞ്ഞുകുഞ്ഞ്

മാത്യൂസ് കെ കുഞ്ഞുകുഞ്ഞ്

സാറാമ്മ എം

മോളി കെ

ബിനു

സൂസമ്മ

സിസി മാത്യു

ഷീന ഫിലിപ്പ്

സുനിമോൾ. ഒ

നിതിൻ മേരി ജോസ്

ജ്യോതി. എസ്. നായർ

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. Rev. Fr. Jose Chamakalayil

മോൺസിഞ്ഞോർ ജനറൽ, പത്തനംതിട്ട കത്തോലിക്ക അതിരൂപത

2.K.V.SIMON

പ്രിൻസിപ്പാൾ

കേറ്ററിംഗ് കോളേജ് മുംബൈ,കോവളം

3.C.P THRESIAMMA

എഴുത്തുകാരി, കവയത്രി

റ്റി.റ്റി.ഐ പ്രിൻസിപ്പൽ മൈലപ്ര

4.Samkutty Chamakalayil

സാംസ്‌ കേറ്ററേർസ് ഉടമ

Sams Garden സ്ഥാപകൻ

5.G M J Thampy

റിയ ട്രാവൽ ആൻഡ് ടൂർസ് മുംബൈ ( ഫൗണ്ടർ ആൻഡ് ചെയർമാൻ )

6.John Thomas

ഫൗണ്ടർ ആൻഡ് ഡയറക്ടർ

ലോസൺ ട്രാവൽസ് മുംബൈ

7.George Koshy Mylapra

ഗ്രന്ഥകാരൻ, ഗാന രചയിതാവ്, ബാലസാഹിത്യകാരൻ,

മോട്ടിവേഷൻ സ്പീക്കർ

8.Babu K.Varghese

മാധ്യമ പ്രവർത്തകൻ,

റ്റി.വി അവതാരകൻ ഗ്രന്ഥകർത്താവ്

9.Dr.Babu Abraham

ജില്ല വെറ്റിനറി സർജൻ

10.Devootty Soman

നർത്തകി,

TV അവതാരക

മിലിട്ടറി ഒഫീഷ്യൽസ്,നേവി ഒഫീഷ്യൽസ്,എഡ്യൂക്കേഷണൽ ഓഫീസേർസ്,പ്രഥമ അധ്യാപകർ,അധ്യാപകർ, എഞ്ചിനീയർസ്,ഡോക്ടർസ്,പ്രൊഫസർസ്,പൊളിറ്റീഷ്യൻസ്,ഗവണ്മെന്റ് ഒഫീഷ്യൽസ് തുടങ്ങി പലരും.

എഞ്ചിനീയർസ്, ഡോക്ടർസ്, പൊളിറ്റീഷ്യൻസ്, പ്രൊഫസർസ്

വഴികാട്ടി

പത്തനംതിട്ടയിൽ നിന്നും മേലെ വെട്ടിപ്പുറം വഴി റാന്നിക്കുള്ള വഴിയിൽ 3 കി.മീ സഞ്ചരിക്കുമ്പോൾ മൈലപ്ര ജംഗ്ഷനിൽ എത്തും. അവിടെ നിന്നും ഇടത്തോട്ട് തിരിഞ്ഞു , വല്യയന്തിക്കുള്ള വഴിയിൽ 200 മീറ്റർ കഴിയുമ്പോൾ ഒരു നാൽക്കവല ഉണ്ട്. ആ ജംഗ്ഷനിൽ തന്നെയാണ് മൈലപ്ര N.M. L.Pസ്കൂൾ. റാന്നിയിൽ നിന്നും 15 കി. മീറ്ററും, വടശ്ശേരിക്കരയിൽ നിന്നും 16 കി. മീറ്ററും പത്തനംതിട്ട റൂട്ടിൽ സഞ്ചരിക്കുമ്പോൾ മൈലപ്ര ജംഗ്ഷനിൽ എത്തും. അവിടെ നിന്നും വലത്തോട്ട് തിരിഞ്ഞ് വല്യയന്തി വഴിയിൽ 200 മീ. അകലെയുള്ള ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്നു. {{#multimaps:9.2874943,76.7933047|zoom=10}} |} |}

"https://schoolwiki.in/index.php?title=എൻ.എം.എൽ.പി.എസ്_മൈലപ്ര&oldid=1768972" എന്ന താളിൽനിന്ന് ശേഖരിച്ചത്