എൻ.എം.എൽ.പി.എസ് മൈലപ്ര/പ്രവർത്തനങ്ങൾ
53 സെന്റിൽ സ്ഥിതി ചെയ്യുന്ന മൈലപ്ര എൻ. എം. എൽ. പി സ്കൂളിന് ആദ്യ കാലത്ത് ഒരു കെട്ടിടം മാത്രമാണു ണ്ടായിരുന്നത്.പിന്നീട് അത് 4 കെട്ടിടങ്ങളായി. സീലിംഗ് ഇട്ട ഒരു സ്മാർട്ട് ക്ലാസ്സ് റൂം, കമ്പ്യൂട്ടർ, പ്രൊജക്ടർ, ലൈബ്രറി എന്നീ സൗകര്യങ്ങൾ ഈ സ്കൂളിൽ ലഭ്യമാണ്. ഓരോ ക്ലാസ്സ് മുറിയിലും വൈറ്റ് ബോർഡ്, ബ്ലാക്ക് ബോർഡ്, ഡസ്ക്, കുട്ടികൾക്ക് ഇരിക്കാനുള്ള കസേരകൾ, ക്ലാസ്സ് ലൈബ്രറി എന്നിവയും ഉണ്ട്. ഓഫീസ് മുറിയിൽ പുസ്തക മരങ്ങൾ, book ഷെൽഫ്, അലമാരകൾ, മേശകൾ എന്നിവ ആകർഷകമായ രീതിയിൽ ക്രമീകരിച്ചിരിക്കുന്നു. കൂടാതെ സി സി ടി വി ക്യാമറയും സ്ഥാപിച്ചിട്ടുണ്ട്.
മഴവെള്ള സംഭരണി ഈ സ്കൂളിന് ഒരു അനുഗ്രഹമാണ്. ചുറ്റുമതിലും ഗേറ്റും ഇട്ട് സംരക്ഷിതമാണ് സ്കൂൾ പരിസരം. വിശാലമായ കളിസ്ഥലവും തണലേകാ നായി മരങ്ങളുമുള്ള വിശാലമായ മുറ്റം സ്കൂളിന്റെ പ്രധാന സവിശേഷതയാണ്. മുനിസിപ്പാലിറ്റി വാട്ടർ കണക്ഷനും കിണറു കളുമാണ് ജലസ്രോതസ്സുകൾ. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റ് സൗകര്യങ്ങളുമുണ്ട്. മതിലിൽ പഞ്ചതന്ത്രം കഥകളും സ്കൂൾ ഭിത്തിയിൽ ജീവൻ തുളുമ്പുന്ന ചിത്രങ്ങളാലും ആകർഷണീയമാണ്. മതിലുകളിലെ പഞ്ചതന്ത്രം കഥകൾ വഴിപോക്കരോട് കഥ പറയുന്നു. ക്ലാസ്സ് മുറിയിലെ ചിത്രങ്ങൾ ആകാശത്തെയും ഭൂഗർഭ ജലാശയ ജീവിതത്തെയും ആകർഷകമാക്കി വരച്ചു കാണിച്ചിട്ടുണ്ട്. വിശാലമായ കൃഷിതോട്ടവും ചേന, ചേമ്പ്, വാഴ തുടങ്ങി അനേകം കൃഷികളും ഉണ്ട്. ഈ കൃഷിതോട്ടത്തിൽ നിന്നും ലഭിക്കുന്ന സാധനങ്ങൾ സ്കൂളിലെ ഉച്ച ഭക്ഷണത്തിനായി ഉപയോഗിക്കുന്നു. മനോഹരമായ പൂക്കളുള്ള പൂന്തോട്ടം സ്കൂൾ മുറ്റത്തെ മനോഹരമാക്കുന്നു. കുട്ടികൾക്ക് കളിക്കുന്നതിനായി ഒരു പാർക്കും സ്കൂളിൽ ഉണ്ട്