എൻ.എം.എൽ.പി.എസ് മൈലപ്ര/സൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൗട്ട് & ഗൈഡ്സ് സയൻസ് ക്ലബ്ബ് ഐ.ടി. ക്ലബ്ബ് ഫിലിം ക്ലബ്ബ് ബാലശാസ്ത്ര കോൺഗ്രസ്സ്. വിദ്യാരംഗം കലാ സാഹിത്യ വേദി. ഗണിത ക്ലബ്ബ്. സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്. പരിസ്ഥിതി ക്ലബ്ബ്.
സയൻസ് ക്ലബ് പഠന യാത്ര - ഔഷധതോട്ട നിരീക്ഷണം ഔഷധ സസ്യങ്ങളുടെ ശേഖരണം, മാഗസിൻ, ഔഷധത്തോട്ട നിർമ്മാണം. ക്വിസ് മത്സരങ്ങൾ പരിസ്ഥിതി ക്ലബ് പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുന്നതിനായി സർവ്വേ നടത്തിയതിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു.പത്തനംതിട്ട ഇന്നർ വീൽ ക്ലബ്ബിന്റെ സഹകരണത്തോടെ തുണി ബാഗുകൾ കുട്ടികൾക്ക് നൽകി. കൈ കഴുകൽ ദിനത്തിൽ ഇന്നർവീൽ ക്ലബ്ബിന്റെ സഹകരണത്തിൽ കൈ കഴുകേണ്ട രീതികൾ വിശദമായി കാണിച്ചു കൊടുക്കുകയും തത്സമയം കുട്ടികളെക്കൊണ്ട് ചെയ്യിപ്പിക്കുകയും ചെയ്തു. എല്ലാ കുട്ടികൾക്കും സൗജന്യമായി ഹാൻഡ് വാഷ് നൽകി. വീട്ടിൽ ഉണ്ടാക്കിയ മധുര പലഹാരങ്ങൾ നൽകി. ശുചിത്വ മിഷൻ പരിസര ശുചിത്വവും വ്യക്തി ശുചിത്വവും പ്രവർത്തി പഥത്തിൽ കൊണ്ടുവരുന്നതിനായി കാക്കരിശ്ശി നാടകം സ്കൂളിൽ അവതരിപ്പിച്ചു.വിദ്യാർത്ഥികളിൽ വ്യക്തമായ വ്യത്യാസം കാണാൻ കഴിഞ്ഞു. കളിയും ചിരിയും എന്ന പേരിൽ സ്കൂൾ മാഗസിനുകൾ വർഷം തോറും നിർമ്മിക്കുന്നു