എൻ.എം.എൽ.പി.എസ് മൈലപ്ര/അംഗീകാരങ്ങൾ
പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ 57 സ്കൂളുകളോട് മത്സരിച്ചു ശാസ്ത്രമേളയിൽ പൊതുശേഖരണ വിഭാഗത്തിൽ ഒന്നാം സ്ഥാനവും സാമൂഹ്യ ശാസ്ത്ര വിഭാഗത്തിൽ ഒന്നാം സ്ഥാനവും പ്രവൃത്തിപരിചയ മേളയിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സബ്ജില്ലാ കായികമേളയിൽ മിനി ഗേൾസ് വിഭാഗത്തിൽ വ്യക്തിഗത ചാമ്പ്യൻഷിപ്പും ഓവറോൾ കീരീടവും കരസ്ഥമാക്കി. വയമ്പ് - വായനയ്‌ക്ക് ഒരു വഴികാട്ടി എന്ന പ്രോഗ്രാമുമായി ബന്ധപ്പെട്ട് സ്കൂൾ മാഗസിൻ തയ്യാറാക്കി. അഭിമുഖങ്ങൾ - പദ്മഭൂഷൻ മോസ്റ്റ് റവ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രോപ്പോലിത്ത, കർഷകർ, ആർമി ഓഫീസർസ്, വിദ്യാഭ്യാസ വകുപ്പിലെ പ്രമുഖർ, സ്വാതന്ത്ര്യസമര സേനാനികൾ, സാമൂഹ്യസേവകർ, ആരോഗ്യ വകുപ്പിലെ പ്രമുഖർ എന്നിവരുമായി നടത്തുന്നതിന് സാധിച്ചിട്ടുണ്ട്. സ്വാതന്ത്ര്യ ദിനം, ശിശുദിനം, കേരളപ്പിറവി, ഗാന്ധിജയന്തി തുടങ്ങിയ ദിനാചരണങ്ങളോട് അനുബന്ധിച്ച് കുട്ടികൾ പ്രത്യേക പത്രങ്ങൾ തയ്യാറാക്കി.കമ്പ്യൂട്ടർ പഠനം കാര്യക്ഷമമാക്കികമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള പഠനം ക്രമീകരിച്ചു.