എസ്. ജെ. എൽ. പി. എസ്. കല്ലാർകുട്ടി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എസ്. ജെ. എൽ. പി. എസ്. കല്ലാർകുട്ടി | |
|---|---|
| വിലാസം | |
കല്ലാർകുട്ടി കല്ലാർകുട്ടി പി.ഒ. , ഇടുക്കി ജില്ല 685562 , ഇടുക്കി ജില്ല | |
| സ്ഥാപിതം | 6 - 1983 |
| വിവരങ്ങൾ | |
| ഇമെയിൽ | sjlpskallarkutty@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 29411 (സമേതം) |
| യുഡൈസ് കോഡ് | 32090100806 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ഇടുക്കി |
| വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
| ഉപജില്ല | അടിമാലി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ഇടുക്കി |
| നിയമസഭാമണ്ഡലം | ദേവികുളം |
| താലൂക്ക് | ദേവികുളം |
| ബ്ലോക്ക് പഞ്ചായത്ത് | അടിമാലി |
| തദ്ദേശസ്വയംഭരണസ്ഥാപനം | വെള്ളത്തൂവൽ പഞ്ചായത്ത് |
| വാർഡ് | 12 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 182 |
| അദ്ധ്യാപകർ | 9 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ശ്രീമതി. ദീപ അൽഫോൻസ് |
| പി.ടി.എ. പ്രസിഡണ്ട് | ശ്രീ. പയസ് എം പറമ്പിൽ |
| എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി. രഞ്ജിനി ഗിരീഷ് |
| അവസാനം തിരുത്തിയത് | |
| 13-03-2022 | 29411 |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം?) | |||||||||
| (സഹായം) | |||||||||
| (സഹായം)
| |||||||||
|
ആമുഖം
ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ അടിമാലിക്കടുത്ത് കല്ലാർകുട്ടിയിൽ 1983 ൽ സ്ഥാപിതമായ ഒരു എയ്ഡഡ് സ്കൂളാണ് സെൻ്റ് ജോസഫ്സ് എൽ.പി.സ്കൂൾ കല്ലാർകുട്ടി. ഇടുക്കി രൂപത വിദ്യാഭ്യാസ ഏജൻസിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന സ്കൂൾ ഇന്ന് ദേവികുളം താലൂക്കിലെ വെള്ളത്തൂവൽ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഈ വിദ്യാലയത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളിലേയ്ക്ക് .....
ചരിത്രം
വിവിധ മതവിശ്വാസികൾ സൗഹാർദ്ദത്തോടെ അധിവസിക്കുന്ന ഇടുക്കി ജില്ലയിലെ ശാന്ത സുന്ദരമായ ഗ്രാമമാണ് കല്ലാർകുട്ടി. കല്ലാർകുട്ടിയുടെ മക്കൾക്ക് അതിജീവനത്തിൻ്റെ ധാരാളം കഥകൾ പറയാനുണ്ട്. കുടിയേറ്റങ്ങളും പ്രകൃതിദുരന്തങ്ങളും അതിജീവിച്ച കല്ലാർകുട്ടിയിലെ മനുഷ്യർ ഇന്നും മണ്ണിനോട് പടവെട്ടി ജീവിക്കുന്ന സാധാരണക്കാരാണ്. പാവപ്പെട്ട ഈ ജനതയുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് നിറം പകർന്നു കൊണ്ട്, അവരുടെ മക്കളെ അറിവിൻ്റെ വിഹായസ്സിൽ പറത്തി വിടാൻ, സെൻ്റ് ജോസഫ്സ് കത്തോലിക്കാ പള്ളിയോട് ചേർന്ന് 1983ൽ കോതമംഗലം രൂപത വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ സെൻ്റ് ജോസഫ്സ് എൽ.പി സ്കൂൾ കല്ലാർകുട്ടി സ്ഥാപിതമായി. ഇന്ന് 182 കുട്ടികൾ പഠിക്കുന്ന ഈ എയ്ഡഡ് എൽ.പി.സ്കൂൾ കല്ലാർകുട്ടി ഡാമിൽ നിന്നും അര കിലോമീറ്റർ മാത്രം അകലെയായാണ് സ്ഥിതി ചെയ്യുന്നത്. കൂടുതൽവായിക്കുക.
മാനേജ്മെൻ്റ്
മാനേജ്മെൻറ് : ഇടുക്കി രൂപത കോർപറേറ്റ് എജുക്കേഷൻ ഏജൻസി
ഇടുക്കി രൂപത കോർപറേറ്റ് എജുക്കേഷൻ ഏജൻസി മാനേജർ : മാർ ജോൺ നെല്ലിക്കുന്നേൽ
ഇടുക്കി രൂപത കോർപറേറ്റ് എജുക്കേഷൻ ഏജൻസി സെക്രട്ടറി : ഫാ. ജോർജ് തകടിയേൽ
ലോക്കൽ മനേജർ : ഫാ. ടിനു പാറക്കടവിൽ
ഭൗതികസൗകര്യങ്ങൾ
- കംപ്യൂട്ടർ ലാബ്
- ലൈബ്രറി
- സ്‌കൂൾ ബസ്
- കളിസ്ഥലം
- വാഹന സൗകര്യം
- ശുദ്ധമായ കുടിവെള്ളം
- ജൈവവൈവിധ്യ ഉദ്യാനം
- സ്റ്റേജ്
- ടൈൽഡ് ക്ലാസ്സ്റൂം
- പച്ചക്കറിത്തോട്ടം
- പാചകപ്പുര
- റാംപ്
- ഊഞ്ഞാൽ
- തുറന്ന ക്ലാസ്സ്റൂം
മുൻ സാരഥികൾ
ഹെഡ്മാസ്റ്റേഴ്സ്
- ശ്രീമതി. മേരി ടി.എം
- ശ്രീമതി. അന്നക്കുട്ടി കെ.വി
- സിസ്റ്റർ റോസമ്മ കെ.ഒ
- സിസ്റ്റർ അന്നക്കുട്ടി പി.സി
- സിസ്റ്റർ ചിന്നമ്മ അബ്രാഹം
- ശ്രീമതി. ഏലിക്കുട്ടി കെ.പി
- സിസ്റ്റർ അന്നക്കുട്ടി എ.എം
- ശ്രീമതി. ഏലി ഇ.സി
- സിസ്റ്റർ സിനോബി
- ശ്രീ. ആന്റണി എം.ടി
- ശ്രീ. മാണി കെ.ഇ
- ശ്രീമതി. അന്നാ ചാണ്ടി
- ശ്രീ. തങ്കച്ചൻ എം. കെ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അധ്യാപകർ 2021-2022
പി.ടി.എ, എം.പി.ടി.എ
പഠനപ്രവർത്തനങ്ങൾ
സെൻ്റ്. ജോസഫ്സ് എൽ. പി. സ്കൂൾ കല്ലാർകുട്ടിയുടെ 2021- 2022 അധ്യയനവർഷത്തെ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഭൂരിഭാഗവും ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിച്ചുകൊണ്ടാണ് നടത്തുന്നത്. കൂടുതൽ വായിക്കാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
പഠന പരിപോഷണ പരിപാടികൾ
ദിനാചരണങ്ങൾ, ആഘോഷങ്ങൾ
പാഠപുസ്തകം മാത്രമല്ല കുട്ടിയുടെ പഠനത്തിനാധാരം. സാമൂഹികവും പാരിസ്ഥിതികുവും സാംസ്കാരികുവുമായ സംഭവങ്ങളോടും പ്രവണതകളോടും പ്രശ്നങ്ങളോടും കുട്ടികൾ പ്രതികരിക്കുകയും നിലപാടുകൾ സ്വീകരിക്കുകയും വേണ്ടതുണ്ട്. ദിനാചരണങ്ങൾ ഇതിനു പറ്റിയ സന്ദർഭങ്ങളാണ്. കൂടുതൽവായിക്കുക. ആരോഗ്യകരമായ മത്സരങ്ങൾക്കും ആഘോഷങ്ങൾക്കും ഈ കോവിഡ് കാലത്തും സെൻറ് ജോസഫ്സ് സ്കൂൾ വേദിയൊരുക്കി. വീട്ടിലടച്ചിരുന്ന് നിഷ്ക്രിയരായ വ്യക്തികളായി മാറാതിരിക്കാൻ കുട്ടികൾക്ക് പങ്കെടുക്കാവുന്ന വിവിധയിനം മത്സര പരിപാടികളും ആഘോഷങ്ങളും സംഘടിപ്പിച്ചു. ഓരോ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ചിത്രരചന, രചനകൾ, പാട്ട്, ക്വിസ്, ഫോട്ടോഗ്രാഫി, അഭിനയം, പരീക്ഷണങ്ങൾ, കവിതാ രചന തുടങ്ങിയ വിവിധ മത്സരങ്ങളാണ് സംഘടിപ്പിച്ചത്. ഓരോ മത്സരത്തിലും വിജയികളാവുന്നവർക്ക് സമ്മാനങ്ങളും നല്കുന്നു.ഓരോ ക്ലാസ്സിൻ്റെയും നിലവാരത്തിനനുസരിച്ച് ഓരോ ദിനവുമായി ബന്ധപ്പെട്ട വ്യത്യസ്ത പഠനപ്രവർത്തനങ്ങൾ, മത്സരങ്ങൾ എന്നിവ രൂപകല്പന ചെയ്ത് ദിനാചരണങ്ങളുടെ ആസൂത്രണം നടത്തി ദിനങ്ങൾ ആചരിക്കുന്നു. ഓരോ ദിനവുമായും ബന്ധപ്പെട്ട് വിദ്യാലയത്തിൽ പൊതുവായും ക്ലാസുകളിൽ സവിശേഷമായും ചെയ്യാവുന്ന പ്രവർത്തനങ്ങൾ തയ്യാറാക്കി നടപ്പാക്കിവരുന്നു.
ഒരു തൈ നടാം നല്ല നാളേയ്ക്കു വേണ്ടി
പരിസ്ഥിതി ദിനാഘോഷത്തിൻ്റെ ഭാഗമായി പരിസരശുചീകരണം, വൃക്ഷത്തൈ നടീൽ, പ്ലാസ്റ്റിക് കളക്ഷൻ, പോസ്റ്റർ നിർമാണം തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കുട്ടികൾ തങ്ങളുടെ വീടും പരിസരവും വൃത്തിയാക്കിയും വൃക്ഷത്തൈകൾ നട്ടും വീട്ടിലിരുന്നു കൊണ്ട് തന്നെ പരിസ്ഥിതി ദിനാഘോഷത്തിൽ പങ്കു ചേർന്നു. പരിസ്ഥിതി സംരക്ഷണം, വൃക്ഷങ്ങളുടെ പ്രാധാന്യം എന്നീ വിഷയങ്ങളെപ്പറ്റി വിവിധ കുട്ടികൾ പ്രസംഗിച്ചു.
ഭാരതം ഞങ്ങളുടെ മണ്ണാണ് മനസ്സാണ്
ആസാദീ കീ അമൃത് മോഹാത്സവ് കൊണ്ടാടുന്ന ഈ വർഷം സ്വാതന്ത്യത്തിൻ്റെ സന്തോഷം പങ്കുവെച്ചു കൊണ്ട് സെൻ്റ് ജോസഫ്സിലെ കൊച്ചു കൂട്ടുകാർ വർണാഭമായ പരിപാടികളൊരുക്കി. വിവിധ കലാപരിപാടികൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഓൺലൈൻ അസംബ്ലിയിൽ പ്രധാനാധ്യാപിക ശ്രീമതി. ദീപ അൽഫോൻസ് സ്വാതന്ത്ര്യ ദിന സന്ദേശം നല്കി. കുട്ടികൾ സ്കൂൾ യൂണിഫോമണിഞ്ഞ് തങ്ങളുടെ വീടുകളിൽവച്ച് തന്നെ പതാക കൈമാറിക്കൊണ്ട് കൊണ്ട് നടത്തിയ പതാക ഉയർത്തൽ വ്യത്യസ്തത പുലർത്തി.
വായിച്ചു വളരാം
വായിച്ച്.. ചിന്തിച്ച്.. വിവേകത്തോടെ... സമൂഹത്തിനായി പ്രവർത്തിക്കാൻ വിദ്യാഭ്യാസം നമ്മെ സഹായിക്കുന്നു. ഒരു കുട്ടിയെ ഉത്തരവാദിത്തബോധമുള്ള ഒരു പൗരനാക്കുന്നതിൽ നല്ല വിദ്യാഭ്യാസത്തിൻ്റെ പങ്ക് വളരെ വലുതാണ്. അതിൻ്റെ ഏറ്റവും ഒഴിവാക്കാനാവാത്ത ഘടകമാണ് വായന. വായനാ ദിനത്തിൽ പ്രത്യേക ഓൺലൈൻ അസംബ്ലി സംഘടിപ്പിച്ചു. പ്രധാനാധ്യാപിക വായനാദിന സന്ദേശം നല്കി. ക്ലാസ്സ് തിരിച്ച് വിവിധ പരിപാടികളോടെ വായനാവാരം ആചരിച്ചു. വിവിധ ക്ലാസ്സുകാർക്കായി അക്ഷരമരം, അക്ഷരച്ചിത്രം, വായന മത്സരം, ഞാൻ വായിച്ച പുസ്തകം, വേഡ്ട്രീ, വായനാദിന ക്വിസ് തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി.
ചാന്ദ്രദിനം
ചാന്ദ്രദിനാചരണത്തിൻ്റെ ഭാഗമായി പ്രത്യേക പരിപാടികളും മത്സരങ്ങളും സംഘടിപ്പിച്ചു. ബഹിരാകാശ യാത്രകൾ, ഉപഗ്രഹവിക്ഷേപണം തുടങ്ങിയവയുടെ വീഡിയോകൾ കുട്ടികൾക്കു നല്കി. വീഡിയോകളെ അടിസ്ഥാനമാക്കിയുള്ള ചാന്ദ്രദിനക്വിസ്, സ്റ്റിൽ മോഡൽ നിർമാണം, പതിപ്പ് നിർമാണം, കവിതാ രചന, ഫോട്ടോഗ്രഫി, ചിത്രശേഖരം, ചിത്രരചന തുടങ്ങിയ മത്സരങ്ങളും നടത്തി.
കുട്ടികളുടെ രചനകൾ
നേട്ടങ്ങൾ, അവാർഡുകൾ
- അടിമാലി ഉപജില്ലാ കലോത്സവത്തിൽ 2006 മുതൽ തുടർച്ചയായി ജനറൽ വിഭാഗത്തിൽ ഒന്നാം സ്ഥാനം
- അടിമാലി ഉപജില്ലാ അറബിക്ക് കലോത്സവത്തിൽ 2007 മുതൽ തുടർച്ചയായി ഒന്നാം സ്ഥാനം
- 2014-15, 2015-16, 2016-17 അധ്യയന വർഷങ്ങളിൽ ഇടുക്കി രൂപതയിലെ മികച്ച മൂന്നാമത്തെ പ്രൈമറി സ്കൂളിനുള്ള പുരസ്കാരം ലഭിച്ചു.
ചിത്രശാല
നേർക്കാഴ്ച
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
വഴികാട്ടി
|
{{#multimaps:9.982122308826627, 77.00025564090035|zoom=13}}
മേൽവിലാസം
സെന്റ്. ജോസഫ്‌സ് എൽ പി സ്കൂൾ
കല്ലാർകുട്ടി, കല്ലാർകുട്ടി പി ഒ
അടിമാലി, ഇടുക്കി ജില്ല
പിൻ - 685562
ഫോൺ - 04864274018
ഇമെയിൽ -sjlpskallarkutty@gmail.com
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 29411
- 1983ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- അടിമാലി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ








