കണ്ണാടി യു പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
11:30, 1 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കണ്ണാടി യു പി എസ്
പ്രമാണം:46220 school logo.jpeg
വിലാസം
കണ്ണാടി

കണ്ണാടി
,
കണ്ണാടി P O പി.ഒ.
,
688504
,
ആലപ്പുഴ ജില്ല
സ്ഥാപിതം1902
വിവരങ്ങൾ
ഫോൺ0477 2703033
ഇമെയിൽgupskannadi@gmail.com
കോഡുകൾ
സ്കൂൾ കോഡ്46220 (സമേതം)
യുഡൈസ് കോഡ്32110801401
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല മങ്കൊമ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുട്ടനാട്
താലൂക്ക്കുട്ടനാട്
ബ്ലോക്ക് പഞ്ചായത്ത്വെളിയനാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ89
പെൺകുട്ടികൾ65
ആകെ വിദ്യാർത്ഥികൾ154
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവി. വിത്തവാൻ
പി.ടി.എ. പ്രസിഡണ്ട്എം സി രാജീവ്‌
എം.പി.ടി.എ. പ്രസിഡണ്ട്സജിനി മോഹൻ
അവസാനം തിരുത്തിയത്
01-03-2022Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഭൂമിശാസ്ത്രപരമായി വളരെ പ്രത്യേകതകളുള്ള പുളിങ്കുന്നിന്റെ സമീപത്തായി കണ്ണായ സ്ഥലമായിക്കിടന്ന കരഭാഗത്തിനു കണ്ണാടി എന്ന് നാട്ടിന്പുറത്തുകാർ വിളിച്ചുപോന്ന ഒരു കൊച്ചു ഗ്രാമത്തിൽ വെള്ളത്താൽ ചുറ്റപ്പെട്ട് മറുകര കടക്കണമെങ്കിൽ കൊച്ചുവള്ളങ്ങൾ മാത്രം സഞ്ചാരത്തിനായി ഉപയോഗിച്ചു കൃഷിയും മത്സ്യബന്ധനവും ഉപജീവനമായി സ്വീകരിച്ച ഒരു ജന സമൂഹവും രാജവാഴ്ചക്കാലത്തിന്റെ ഗുണഫലങ്ങൾ അനുഭവിച്ചു മെച്ചപ്പെട്ട സാമ്പത്തിക ഭദ്രതയുണ്ടായിരുന്ന നായർ തറവാടുകളും വളരെ സൗഹാർദ്ദപരമായി കഴിഞ്ഞ ഗ്രാമത്തിൽ കുട്ടികൾക്ക് വിദ്യാഭ്യാസം ചെയ്യാൻ പുളിങ്കുന്ന് കുടിപ്പള്ളിക്കൂടത്തെ ആശ്രയിക്കേണ്ടതായി വന്നു .ആ കാലത്തേ നായർ പ്രമാണിമാരിൽ വിദ്യാഭ്യാസ തല്പരനായ ശ്രീ പാറക്കോട്ടിൽ ആശാൻ തന്റെ വീടിനോടു ചേർന്ന് ഒരു ഓലപ്പുര നിർമിച്ചു കുഞ്ഞുങ്ങളെ അക്ഷരം പഠിപ്പിക്കാൻ തുടങ്ങി. ആശാൻ നാലാം ക്ലാസ് വരെ കുട്ടികൾക്ക് അവിടെ വിദ്യാഭ്യാസം ചെയ്യാനുള്ള ക്ലാസുകൾ നടത്തിപ്പോന്നു .സർക്കാരിന്റെ ഗ്രാന്റ് ലഭിക്കുന്നതിനായി കൂടുതൽ വിശാലമായ സ്ഥലത്തു സ്ഥാപിക്കണമെന്നതിനാൽ പരവേലിക്കരുടെ വെളിഭൂമിയായ സ്ഥലത്തു ഒരു ഓലമേഞ്ഞ ഷെഡ്‌ഡിൽ 1902 ഇൽ മാരാട സ്കൂൾ പ്രവർത്തനം ആരംഭിച്ചു.വർഷങ്ങൾക്കു ശേഷം ഓഹരി വീതം വച്ചപ്പോൾ ആലപ്പുഴ ഡിഇഒ ആയി വിരമിച്ച ശ്രീമതി ഗോമതി ടീച്ചറിന് തന്റെ ഓഹരിയായി ലഭിച്ച 59 സെന്റ് സ്ഥലതായിരുന്നു മറാഠ സ്കൂൾ.ആ മഹതി തന്റെ പേരിലുള്ള സ്ഥലം 1 രൂപക്ക് സർക്കാരിലേക്ക് എഴുതിക്കൊടുത്തു.തുടർന്ന് സർക്കാരിന്റെയും നാട്ടുകാരുടെയും ശ്രമഫലമായി ഒരു പുതിയ കെട്ടിടം നിർമിക്കുകയും ഈ നാട്ടിലെ മുഴുവൻ കുട്ടികളും ഈ വിദ്യാലയത്തിൽ ചേർന്ന് പഠിക്കുകയും ചെയ്തു.

നിലവിൽ ഒന്ന് മുതൽ ഏഴു വരെ 154 കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു .പ്രീ പ്രൈമറി വിഭാഗത്തിൽ 62 കുട്ടികളും ഇവിടെ പഠിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സയൻ‌സ് ക്ലബ്ബ്.
  • ശാസ്ത്രക്ലബ്ബ് കുട്ടികളിൽ ശാസ്ത്രചിന്ത വളർത്തി കൊണ്ട് വരുവാൻ സയൻസ് അദ്ധ്യാപകന്റെ നേതൃത്വത്തിൽ സയൻസ് ക്ലബ്ബ് പ്രവർത്തിക്കുന്നു .പഠനപ്രക്രിയകൾക്കു അനുസൃതമായി നിരീക്ഷണപരീക്ഷണങ്ങൾ അദ്ധ്യാപകന്റെ സഹായത്തോടെ ഏറ്റെടുത്തു നടത്തുന്നു. ഹൈടെക് ക്ലാസ്സ്മുറിയുടെയും കമ്പ്യൂട്ടർ ലാബിന്റെയും സഹായത്താൽ ശാസ്ത്രലോകത്തെ വിവിധ പ്രതിഭാസങ്ങൾ കുട്ടികൾക്കായി പരിചയപ്പെടുത്തുന്നു.സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ശാസ്ത്രസാഹിത്യപരീക്ഷിത്തിന്റെ സഹായത്തോടെ ചാന്ദ്ര ദിനത്തോടനുബന്ധിച്ചു ചന്ദ്രനും ചാന്ദ്ര പരിവേഷവുമായിബദ്ധപ്പെട്ട വിവിധ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി .പരിസ്ഥിതി ദിനം ,ഓസോൺദിനം,തണ്ണീർത്തട ദിനം,ജലദിനം,തുടങ്ങിയോടനുബന്ധിച്ചു ക്വിസ്‌മത്സരങ്ങളും പ്രസംഗങ്ങളും വീഡിയോ പ്രസന്റേഷൻ തുടങ്ങിയ പരിപാടികൾ സംഘടിപ്പികയുണ്ടായി
  • ഗണിതക്ലബ്‌ കുട്ടികളിൽ ഗണിതപഠനത്തോട് താല്പര്യം ജനിപ്പിക്കുക,ഗണിതം രസകരമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗണിത ക്ലബ് രൂപീകരിച്ചിട്ടുള്ളത് .നമ്മുടെ നിത്യ ജീവിതത്തിൽ അത്യന്താപേഷിതമായ ഒരു വിഷയമാണ് ഗണിതം .ഗണിതവുമായി ബദ്ധപ്പെട്ട വിവിധ ജ്യാമതിയ രൂപങ്ങൾ ,ടാൻഗ്രാം ,കടംങ്കഥകൾ ,കുസൃതികണക്കുകൾ എന്നിവ കുട്ടികൾ സ്വയം കണ്ടെത്തിയും അധ്യാപകരുടെ സഹായത്തോടെയും ചെയ്യുന്നു .പ്രമുഖരായ ഗണിതശാസ്ത്രജ്ഞന്മാരുടെ ജീവചരിത്രങ്ങൾ ,സംഭാവനകൾ എന്നിവ കൂട്ടികൾക്കു പരിചയപ്പെടുത്തുകയും ചെയ്യുന്നു .ഡിസംബർ 22 ശ്രീനിവാസരാമാനുജന്റെ ജന്മദിനം (national mathematics day )വിപുലമായി ആചരിച്ചു.ഗണിതോത്സവം ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുകയുണ്ടായി . ഓരോ കുട്ടികൾക്കും വീടുകളിൽ ഗണിതമൂല ഒരുക്കുവാനും നിർദ്ദേശം നൽകി .
  • പരിസ്ഥിതി ക്ലബ് കുട്ടികൾക്ക് പ്രകൃതിയെപ്പറ്റി കൂടുതലറിയാനും പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത മനസിലാക്കാനുംവേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നത് പരിസ്ഥിതിക്ലബ്ബാണ്. പരിസ്ഥിതിദിനത്തോടനുബന്ധിച്ചു സ്കൂളിൽ മരങ്ങൾ നടുകയും അതിന്റെ സംരക്ഷണച്ചുമതല കുട്ടികൾ ഏറ്റെടുക്കുകയും ചെയ്തു.കുട്ടികൾക്ക് മരത്തൈകൾ വിതരണം ചെയ്യുകയും ഓരോ ആഴ്ചയും അതിന്റെ റിപ്പോർട്ട് അവതരിപ്പിക്കാനുള്ള അവസരം ക്ലാസ് റൂമിൽ നൽകുകയും ചെയ്തു.പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൈവപച്ചക്കറി തോട്ടം നിർമ്മിക്കുകയും അതിന്റെ വിളവെടുപ്പ് കുട്ടികളും അദ്ധ്യാപകരും ചേർന്ന് വിജയകരമാക്കുകയുംചെയ്തു.ജൈവപച്ചക്കറിത്തോട്ടം,ഔഷധസസ്യഉദ്യാനം ,ശലഭോദ്യാനം എന്നിവ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ സംജ്ജീകരിച്ചിരുന്നു .മാത്രമല്ല വിവിധ ദിനാചരണങ്ങൾ സയൻസ് ക്ലബ്ബുമായി ചേർന്ന് അതിവിപുലമായി ആചരിച്ചു .
  • ആരോഗ്യക്ലബ്‌ ആരോഗ്യം സമ്പത്താണെന്ന് കുട്ടികളെ ബോധവാന്മാരാക്കുന്നതിനു ആരോഗ്യക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. പ്രൈമറി ഹെൽത്ത് സെന്ററിലെ നഴ്‌സിന്റെ സഹായവും ക്ലബ്പ്രവർത്തനങ്ങൾക്ക് സഹായകരമാകുന്നു.ബോധവൽക്കരണക്ലാസുകൾ,കൗണ്സിലിംഗ്,പരിസരശുചീകരണം, യോഗ ,വ്യക്തി ശുചിത്വം,ലഹരിവിരുദ്ധ റാലി ,എന്നിങ്ങനെ ആരോഗ്യവുമായി ബദ്ധപ്പെട്ട വിവിധ പരിപാടികൾ ക്ലബ്പ്രവർത്തനത്തിന്റെ ഭാഗമായി നടത്തപ്പെടുന്നു
  • ഭാഷ ക്ലബ് കുട്ടികൾക്ക് ഭാഷ നൈപുണ്യം നേടുവാൻ വേണ്ടി ഭാഷ അദ്ധ്യാപകരുടെ നേതൃത്വത്തിൽ ഭാഷ ക്ലബ് പ്രവർത്തിക്കുന്നു. കുട്ടികളിൽ വായനാശീലം വർധിപ്പിക്കുന്നതിനും,സ്വതന്ത്രമായഭാഷ വിനിമയത്തിനും സഹായകമായ പ്രവർത്തനങ്ങൾ ചെയ്തു വരുന്നു .ഭാഷ ക്ലബ്ബിന്റെ നേതൃത്വത്തിൽ വായനാദിനാചരണം നടത്തപ്പെട്ടു .വിവിധ എഴുത്തുകാരുമായി ബന്ധപ്പെട്ടദിനങ്ങളിൽ അവരുടെ ജീവചരിത്രവും ,പുസ്തകങ്ങളും പരിചയപ്പെടുത്തുകയും സ്കൂൾ ലൈബ്രറിയിൽ നിന്നും കുട്ടികൾ പുസ്തകങ്ങൾ കണ്ടെത്തി വായിക്കുകയും വായനകുറിപ്പ് തയാറാക്കുകയും ചെയ്യുന്നു.ക്‌ളാസ്‌ തലത്തിൽ ഹലോ ഇംഗ്ലീഷ് ,മലയാളത്തിളക്കം ,സുറിലീ ഹിന്ദി ,എന്നീ പ്രവർത്തനങ്ങൾ ക്രമമായി ചെയ്തു വരുന്നു.ഇവ കൂടാതെ ക്ലാസ്സ്‌റൂം വായന ,ഭാഷാ ലൈബ്രറി എന്നിവ ക്ലബ്ബിന്റെ നേതൃത്വത്തിൽ സജ്ജീകരിച്ചിട്ടുണ്ട് .

'എൻ .സി . സി . S. P. C

മുൻ സാരഥികൾ

ക്രമം പ്രധാനാദ്ധ്യാപകന്റെ പേര് വർഷം ഫോട്ടോ
1 ശ്രീ കൃഷ്ണപിള്ള
2 ശ്രീ നാരായണപിള്ള
3 ശ്രീ വേലു
4 ശ്രീ ദാമോദരൻ
5 ശ്രീ എ.ദാമോദരൻ
6 ശ്രീമതി റോസ്‌ലിൻ റോഡ്രിഗ്സ്
7 ശ്രീമതി ജി രമാദേവി
8 ശ്രീ ടി. എസ്  പ്രദീപ്കുമാർ
9

നേട്ടങ്ങൾ

നേട്ടങ്ങൾ

.കുട്ടനാട് വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഏക സർക്കാർ വിദ്യാലയം .

.2014 -15 നിർമല ഗ്രാമം നിർമല വിദ്യാലയം പദ്ധതിയുടെ ഭാഗമായി മികച്ച വിദ്യാലയമായി തിരഞ്ഞെടുത്തു .

.2015 -16 ലെ മങ്കൊമ്പ്‌ സബ്‌ജില്ലയിലെ മികച്ച പി .ടി.എ .

.2017 ലെ മലയാളമനോരമ നല്ലപാഠം പദ്ധതി A ഗ്രേഡ് .

2017 -2018 ലെ മലയാളമനോരമ നല്ലപാഠം പദ്ധതി എ+ ഗ്രേഡ് .

.2015 ലെ മികച്ച ആദ്ധ്യാപകനുള്ള സംസഥാന അവാർഡ് പ്രധാനാദ്ധ്യാപകൻ ടി . എസ് പ്രദീപ്കുമാർ സർ അർഹനായി.

.2019 -2020 ലെ അക്ഷരമുറ്റം പ്രശ്നോത്തരിയിൽ ഉപജില്ലയിൽ ഒന്നാം സ്ഥാനം .

.2019 ഉപജില്ലാ കലോത്സവത്തിൽഗവണ്മെന്റ് സ്കൂൾ വിഭാഗത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് കരസ്ഥമാക്കി ..

.2018 ,2019 2020 ലെ തുടർച്ചയായ L S വിജയം.

.2020 -21 ലെ പുളിംകുന്നു ഗ്രാമപഞ്ചായത്തിലെ മികച്ച ശുചിത്വവിദ്യാലയമായി തിരഞ്ഞെടുത്തു .

......

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കെ കുഞ്ചുപിളള (സ്വാതന്ത്ര്യ സമര സേനാനി ) നവോദയ അപ്പച്ചൻ (ഉദയ സ്റ്റുഡിയോ) പി കെ നാരായണപ്പണിക്കർ (എൻ എസ് എസ് ജനറൽ സെക്രട്ടറി ) ഏറ്റുപറയിൽ ചെറിയാൻ വക്കീൽ ( പിക്‌ച്ചേഴ്‌സ് സ്ഥാപകൻ ) കുഞ്ചാക്കോ ബോബൻ കുഞ്ചാക്കോ എൻ ജെ തോമസ് മാവേലി (ഫ്രൂട്ടോമാൻസ് കമ്പനി സ്ഥാപകൻ ) വൈസ് അഡ്മിറൽ ശ്രീകുമാർ നായർ (ഡയറക്ടർ ജനറൽ നേവൽ പ്രോജെക്ടസ് ഇന്ത്യൻ നേവി

വഴികാട്ടി

{{#multimaps: 9.461341 ,76.449185| width=800px | zoom=18 }}

"https://schoolwiki.in/index.php?title=കണ്ണാടി_യു_പി_എസ്&oldid=1700125" എന്ന താളിൽനിന്ന് ശേഖരിച്ചത്